മൊബൈല്‍ ഫോണിന്റെ തിരിച്ചറിയില്‍ നമ്പരായ ഐ.എം.ഇ.ഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ഇല്ലാത്ത ഫോണുകളെയാണ് വ്യാജ ഫോണുകളുടെ പട്ടികയില്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ രണ്ടരക്കോടിയോളം ഫോണുകള്‍ രാജ്യത്ത് ഉപയോഗിച്ചുവരുന്നതായി കണക്കാക്കിയിട്ടുണ്ട്. മുപ്പതിനായിരത്തോളം രൂപ വിലവരുന്ന ആപ്പിള്‍ ഐ-ഫോണിന്റെ അതേ മാതൃകയില്‍ നിര്‍മിച്ച ചൈനീസ് മൊബൈല്‍ ഫോണുകള്‍ നാലായിരം രൂപയ്ക്ക് ലഭ്യമായിത്തുടങ്ങിയതോടെ കേരളത്തിലും വ്യാജ ഫോണുകള്‍ ഹരമായി മാറി.
നവംബര്‍ മുപ്പതോടെ, ഐ.എം.ഇ.ഐ. നമ്പര്‍ ഇല്ലാത്ത ഫോണുകളില്‍ നിന്ന് കാളുകള്‍ പോകുന്നത് തടയാന്‍ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇത്തരം ഫോണുകളിലേക്ക് തല്‍ക്കാലം ഇന്‍കമിങ് കാളുകള്‍ ലഭ്യമാകും. 'ഐ.എം.ഇ.ഐ. നമ്പര്‍ ഇംപ്ലാന്റ്' പ്രവര്‍ത്തനം നടത്താന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷനാണ് (ഐ.സി.എ.) ചുമതല നല്‍കിയിരിക്കുന്നത്. ഗ്ലോബല്‍ സിസ്റ്റം ഓഫ് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് (ജി.എസ്.എം.) മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ ഐ.എം.ഇ.ഐ. നമ്പര്‍
ചയ്താല്‍ മതിയാകും. നമ്പരിന് നിയമസാധുത ഉണ്ടോയെന്നറിയാന്‍ 53232 എന്ന നമ്പരിലേക്ക് ഐ.എം.ഇ.ഐ. നമ്പര്‍ എസ്.എം.എസ്. ചെയ്യണം. ഫോണ്‍ വ്യാജമാണെങ്കില്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ ഐ.എം.ഇ.ഐ. ഇംപ്ലാന്റ് നടത്തി അവയ്ക്ക് നിയമ സാധുത നല്‍കാം.
മാതൃഭൂമി വാർത്ത
No comments:
Post a Comment
വായനക്കാരുടെ പ്രതികരണങ്ങള്‍.