Saturday, 26 March 2011

മൊബൈല്‍ വൈഫൈയുമായി വോഡഫോണ്‍




  മൊബൈല്‍ വെഫൈ ഉപകരണമായ ആര്‍201 ഇന്ത്യയില്‍ അവതരിപ്പിക്കുന്നതായി വോഡഫോണ്‍ പ്രഖ്യാപിച്ചു. ഒരേ സമയം അഞ്ച് പേരെ വോഡഫോണിന്റെ 3ജി നെറ്റ്‌വര്‍ക്കുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കുന്ന സിം സ്ലോട്ട് സഹിതമാണ് ഈ പോര്‍ട്ടബിള്‍ വൈഫൈ ഉപകരണത്തിന്റെ രംഗപ്രവേശം.

സവിശേഷതകള്‍
ഒഎല്‍ഇഡി ഡിസ്‌പ്ലെ

3ജി, എച്ച്എസ്ഡിപിഎ 7.2 എംബിപിഎസും എച്ച്എസ്‌യുപിഎ 5.76 എംബിപിഎസ്, ഡിഎല്‍എന്‍എ സെര്‍ട്ടിഫൈഡ്

ക്വാള്‍കോം 7225 പ്രോസസസര്‍

പ്ലഗ് ആന്റ് പ്ലേ സോഫ്റ്റ്‌വെയര്‍

മൈക്രോഎസ്ഡിഎച്ച്‌സി(സെക്യൂര്‍ ഡിജിറ്റല്‍ ഹൈ കപ്പാസിറ്റി ) കാര്‍ഡ് പിന്തുണ 32 ജിബി വരെ

4 മണിക്കൂര്‍ വവരെ ബാറ്ററി ദൈര്‍ഘ്യം

ആര്‍201 ഉപയോഗിച്ച് എച്ച്എസ്ഡിപിഎ പിന്തുണയുള്ള ഉപകരണങ്ങളില്‍ സെക്കന്റില്‍ 7.2 എംബി വേഗതയില്‍ 3ജി ഇന്റര്‍നെറ്റ് സര്‍വ്വീസ് ആസ്വദിക്കാനാകുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന ഘടകം. 5,500 രൂപയാണ് വില.
gulfmalayaly.com

Thursday, 17 March 2011

ചില ഡാറ്റഎന്ററി തട്ടിപ്പുകൾ


മലപ്പുറം ജില്ലയിലെ ഡാറ്റ എന്ററി വർക്കുകൾക്ക് പരിശീലനം നൽകുകയും വർക്കുകൾ ഏറ്റടുത്ത് കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിൽ കാര്യങ്ങളെ കുറിച്ച് അന്യേഷിക്കാനായി ചെന്നു. വിവരങ്ങളിങ്ങിനെ. മണികൂറുകളുടെ പരിശീലനം മാത്രം. ഫീസ് 3500 രൂപ. വർക്കു കൾക്കനുസരിച്ച് 3000 മുതൽ 10000 രൂപവരെ തിരിച്ച് കിട്ടാവുന്ന ഡിപ്പോസിറ്റ്. പ്രതിഫലം  ഒരു A4 ഷീറ്റ് ഇമേജ് ഫയൽ വേർഡിലാക്കി ടൈപ്പ് ചെയ്താൽ 70രൂപ വരെ............................................................................................  ഇതു മാത്രം കേട്ട് തിരിച്ചൊന്നും ചേദിക്കാതെ വർക്കിൽ പരിശീലനം നേടി കെണിയിൽ വീഴിന്നവർ ധാരാളം. കാര്യങ്ങളുടെ കിടപ്പിങ്ങിനെ.  ഒരു വർക്ക് എന്ന് പറയുന്നത് 200 മുതൽ 250 ഷീറ്റ് വരെ. ഒരു വർക്ക് പൂർത്തിയാക്കി കൊടുക്കേണ്ട സമയം 20 ദിവസം,( കൃത്യസമയത്ത് വർക്ക് പൂർത്തിയാക്കി കൊടുത്തിലെൻകിൽ പൈസകിട്ടില്ല.) ഒരു വർക്കിൽ 96.1 % വരെയെൻകിലും ശരിയായിരിക്കണം. ഇന്ങിനെ കുറഞ്ഞത് 4 വർക്കെൻകിലും ചെയത് തീർത്താൽ മാത്രമേ അഡ്വാൻസ് കൊടുത്ത സംഖ്യ പോലും തിരിച്ച് കിട്ടുകയുള്ളു.  ഈ സ്ഥാപനവുമായി നമ്മൾ ഉണ്ടാക്കുന്ന കരാറിൽ പറയുന്ന ശതമാനകണക്ക് നോക്കുക.  എന്നിട്ട് നിങ്ങൾ പറയൂ ...ഇവരുടെ കയ്യിൽ നിന്നും എത്രപണം നമുക്ക് തിരിച്ച് കിട്ടും.  ഒരു പൈസക്ക് പോലും വകുപ്പില്ലെന്നാണ് എന്റെ അഭിപ്രായം.

Tuesday, 1 March 2011

സർക്കാർ വക പരസ്യ ചാകര

കഴിഞ്ഞ കുറേ ദിവസങ്ങളായി  ശ്രദ്ധിക്കുന്നു  മാതൃഭൂമി,മനോരമ തുടങ്ങിയ പത്രങ്ങളില്‍  ജ്വല്ലറി പരസ്യങ്ങളെ വെല്ലുന്ന മുഴു പേജ് ,അരപേജ് കളര്‍, ബ്ലാക്ക്&വൈറ്റ് പര്യസ്യങ്ങള്‍  കേരളാ സര്‍ക്കാര്‍ വക. ഇന്നലേയും,മിനിഞ്ഞാന്നുമൊക്കെ നാലു ഫുള്‍ പേജില്‍ അധികമാണു സർക്കാർ പരസ്യങ്ങൾ.പൊതു ആവശ്യത്തിനായി ചെലവഴിക്കേണ്ട പണമിങ്ങിനെ  ആർഭാടമായി പരസ്യം ചെയ്യാൻ ചെലവഴിക്കുന്നത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട പത്ര മാധ്യമങ്ങൾ ഇതിനെതിരെ വെണ്ടക്ക നിരത്തുമെന്ന് പ്രതീക്ഷിക്ക വയ്യ. അവർക്കാണല്ലോ..പരസ്യചാകര.