Thursday, 14 February 2013

ഇങ്ങിനെയാണോ സ്ത്രീശാക്തീകരണം.


പെണ്‍കുട്ടികള്‍ ഉള്ള ഒരു സദസ്സില്‍ വെച്ച് അവരെ ശാക്തീകരിക്കുന്നതിന്നു വേണ്ടി സംഘടിപ്പിച്ച ഒരു ക്ലാസില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലായിരൂന്നു ഇത്തരം പ്രസ്താവനകള്‍. രഞ്ജിത്ത് കുമാര്‍ സാറിന്‍റെ അറിവും,ക്ലാസുകളുടെ എണ്ണവും,അവാര്‍ഡിന്‍റെ മഹത്വവുമൊന്നും അതിനു ന്യായീകരണമാവില്ല * സ്ത്രീയോട് .പെണ്‍ കുട്ടിയോട് വീണ്ടും വീണ്ടും അവളടെ ദൌര്‍ഭല്ല്യങ്ങളെ കുറിച്ചും,പുരുഷന്‍റെ സുരക്ഷിതത്വതേയും,ശക്തിയെ കുറിച്ചും പറഞ്ഞു കൊണ്ടിരുന്നാല്‍ എന്ത് ഗുണമാണു സമൂഹത്തിനു ഉണ്ടാവുക. സ്ത്രീയും,പുരഷനും സമൂഹത്തില്‍ ഒരുമിച്ച് ജീവിക്കേണ്ടവരാണെന്നും ഇരു കൂട്ടര്‍ക്കും അവരവരുടേതായ ശക്തിയും ദൌര്‍ബല്ല്യങ്ങളും ഉണ്ടെന്നും.പരസ്പ്പരം മത്സരിച്ച് തോൽപ്പിക്കേണ്ടവരല്ലെന്നും. പരസ്പ്പരം ബഹുമാനിച്ച് ജീവിക്കേണ്ടവരാണെന്നുമുള്ള സന്ദേശമല്ലേ ഇത്തരം ക്ലാസുകളില്‍ നല്‍കേണ്ടത് ?

Friday, 11 May 2012

മാലിന്യപ്രശ്‌നം നഗരങ്ങളെ വീര്‍പ്പുമുട്ടിക്കുന്നു -ഡോ. സുനിതാ നാരായണ്‍









തിരുവനന്തപുരം: മാലിന്യ നിര്‍മാര്‍ജന സംവിധാനത്തിന്റെ അഭാവം ഇന്ത്യന്‍ നഗരങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണെന്ന് സെന്റര്‍ ഫോര്‍ സയന്‍സസ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ ഡോ. സുനിതാ നാരായണ്‍ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പരിസ്ഥിതിക്കും സാമൂഹികനീതിക്കും എതിരായ വികസന നയങ്ങള്‍മൂലമാണ് മലിനീകരണം കുറയ്ക്കാനുള്ള പദ്ധതികള്‍ പാളുന്നത്. തലതിരിഞ്ഞ വികസന മുന്‍ഗണനകളാണ് നഗരങ്ങളിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രശ്‌നങ്ങളെ സമഗ്രമായും ആഴത്തിലും കണ്ട് ശരിയായ ബദലുകള്‍ ആവിഷ്‌കരിക്കണമെന്നും ഡോ. സുനിതാ നാരായണ്‍ പറഞ്ഞു.

പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ 'എക്‌സ്‌ക്രീറ്റ് മാറ്റേഴ്‌സ്' എന്ന പുസ്തകം പ്രൊഫ. എം.കെ.പ്രസാദ് പ്രകാശനം ചെയ്തു. സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം പ്രസംഗിച്ചു.
മാതൃഭൂമി

പരിഷത്ത് സമ്മേളനത്തിന് 
പ്രൗഢോജ്വലമായ തുടക്കം


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 49-ാം സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. സുവര്‍ണ ജൂബിലിയിലെത്തുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ തനിമ വിളിച്ചോതുന്ന തരത്തില്‍ ലളിതമെങ്കിലും പ്രൗഢഗംഭീരമായ ഉദ്ഘാടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും ഡല്‍ഹി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് സയന്‍സിന്റെ ഡയറക്ടറുമായ സുനിത നാരായണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പരിസ്ഥിതി-ശാസ്ത്ര പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ ആവശ്യകതയില്‍നിന്നും വികസനത്തിന്റെ അസന്തുലിതാവസ്ഥകളില്‍ നിന്നുമാണ് പിറവികൊണ്ടതെന്നും അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന് ദിശാബോധം നല്‍കിയ പ്രസ്ഥാനമാണെന്നും അവര്‍ പറഞ്ഞു. 
പരിഷത്ത് പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കൂടിയായ മേയര്‍ അഡ്വ. കെ. ചന്ദ്രിക സ്വാഗതമാശംസിച്ചു. അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃംഖലയുടെ പ്രവര്‍ത്തകനും ആന്ധ്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ഗോപാല സുബ്രഹ്മണ്യം, വാര്‍ഡു കൗണ്‍സിലര്‍ വിജയകുമാര്‍, പി.ടി.എ പ്രസിഡന്റ് വി.എച്ച്. ഷാജഹാന്‍, വി.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റര്‍ എം. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ പി. ഗോപകുമാര്‍ നന്ദി രേഖപ്പെടുത്തി.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനത്തില്‍ കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. ശ്രീശങ്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.വി. വിനോദ് കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പ്രദര്‍ശനം, പുസ്തക സ്റ്റാള്‍, ഐ.ആര്‍.ടി.സി.യുടെ ഉത്പന്നങ്ങളുടെ വിപണന സ്റ്റാള്‍, ലോകത്തെ കലാപഭൂമികളില്‍ മുറിവേറ്റവരുടെ ചികിത്സയുടെ നേര്‍ക്കാഴ്ചകളൊരുക്കുന്ന ഡോ. എസ്. എസ്. സന്തോഷ്‌കുമാറിന്റെ ഫോട്ടോ പ്രദര്‍ശനം എന്നിവയും അരങ്ങേറുന്നുണ്ട്. സമ്മേളനത്തിന്റെ പൊതു സെമിനാറുകള്‍ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും കാണാനാവുന്ന തരത്തില്‍ ലൈവ് വെബ്കാസ്റ്റിങ്ങും നടത്തുന്നുണ്ട്. സമ്മേളനം നാളെ സമാപിക്കും.

ഉടന്‍ ബുക്ക്‌ ചെയ്യൂ
പ്രകാരം: Pradeep Orkkattery Snehasree


ഉണ്ട ചോറിനു നന്ദികാണിക്കുന്ന വിധം (മാതൃഭൂമി മോഡല്‍)


Tuesday, 10 January 2012

പാര്‍പ്പിടം

എന്‍റെ വീട്- ത്രീഡി എലിവേഷന്‍

Monday, 13 June 2011

ഉസാമയുടെ മൃതദേഹത്തിനായി വാറന്‍ മുങ്ങിത്തപ്പുന്നു



1



വാഷിങ്ടണ്‍: തെളിവില്ലാതെ ഒന്നും വിശ്വസിക്കാന്‍ തയ്യാറല്ല ബില്‍ വാറന്‍; പറയുന്നത് പ്രസിഡന്‍റ് ബരാക് ഒബാമയാണെങ്കില്‍പ്പോലും. അല്‍ ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ലാദനെ കൊന്ന് മൃതദേഹം കടലില്‍ താഴ്ത്തിയെന്ന ഒബാമയുടെ പ്രഖ്യാപനത്തിന് തെളിവന്വേഷിച്ചിറങ്ങുകയാണ് കാലിഫോര്‍ണിയയിലെ വ്യവസായസംരംഭകനായ ഈ അന്‍പത്തൊമ്പതുകാരന്‍. ഉസാമയെ കൊന്ന് കെട്ടിത്താഴ്ത്തിയെന്ന് പറയുന്ന കടലില്‍ മൃതദേഹത്തിനായി മുങ്ങിത്തപ്പാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. 

ഉസാമയുടെ മൃതദേഹം താഴ്ത്തിയെന്ന് കരുതുന്ന വടക്കന്‍ അറബിക്കടലിനടിയില്‍ തിരച്ചില്‍ നടത്താനാണ് വാറന്റെ പദ്ധതി. കടലില്‍ താഴ്ത്തിയ മൃതദേഹം കണ്ടെത്താനെളുപ്പമല്ലെന്ന് വാറനറിയാം. അത്യാധുനികബോട്ടുകളും ഉപകരണങ്ങളും മുങ്ങല്‍വിദഗ്ധരുമെല്ലാം ഇതിനായി സജ്ജമായിക്കഴിഞ്ഞു. ഉസാമയുടെ മൃതശരീരം കിട്ടിയാല്‍ ഡി.എന്‍.എ. പരിശോധന നടത്താന്‍ സൗകര്യമുള്ള ഒരു കപ്പലും തയ്യാറാക്കിയിട്ടുണ്ട്. 4,00,000 യു.എസ്. ഡോളറാണ് ഈ തിരച്ചിലിന് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയിലെയും ബ്രിട്ടനിലെയെും ചെറുകിടപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉസാമയെ മെയ് രണ്ടിനാണ് അമേരിക്കന്‍സൈന്യം പാകിസ്താനിലെ ആബട്ടാബാദിലെ ഒളിസങ്കേതത്തില്‍വെച്ച് വെടിവെച്ചുകൊന്നത്. മൃതദേഹം അറബിക്കടലില്‍ കബറടക്കിയെന്നാണ് പറഞ്ഞതെങ്കിലും ഇതിന്റെ ചിത്രമോ വീഡിയോയോ അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല. ''എനിക്ക് റഷ്യക്കാരിയായ ഒരു സുഹൃത്തുണ്ട്. ഉസാമ മരിച്ചെന്ന് റഷ്യക്കാര്‍ വിശ്വസിക്കുന്നില്ലെന്നാണ് അവള്‍ പറയുന്നത്.'' വാറനെ കടലില്‍ മുങ്ങിത്തപ്പാന്‍ പ്രേരിപ്പിച്ചതും ഈ അവിശ്വാസം തന്നെ. താന്‍ യഥാര്‍ഥ രാജ്യസ്‌നേഹിയാണെന്നും ഒബാമ പറയുന്നതുകൊണ്ടുമാത്രം ഒരുകാര്യവും വിശ്വസിക്കാന്‍ തയ്യാറല്ലെന്നും വാറന്‍ പറയുന്നു.                 
മാതൃഭൂമി വാർത്ത.