Tuesday, 31 May 2011

വിവാദ പാഠപുസ്തകം പിന്‍വലിക്കരുതെന്ന്.

 പത്താം ക്ലാസിലേയ്ക്ക് തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം പാഠപുസ്തകം കേരള കാത്തലിക് മെത്രാന്‍ സമിതിയുടെ (കെസിബിസി) ഭീഷണിക്കു വഴങ്ങി വളച്ചൊടിക്കാനോ പിന്‍വലിക്കാനോ പാടില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിവാദമായ പാഠഭാഗങ്ങള്‍ പുസ്തക രചയിതാക്കളുടെ സാങ്കല്പിക സൃഷ്ടികളല്ല; അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ ഇച്ഛാനുസരണം ഈ ചരിത്ര സംഭവങ്ങള്‍ മൂടിവെക്കാന്‍ ആവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മെത്രാന്‍ സമിതിക്ക് കീഴ്‌പ്പെട്ട് കരിക്കുലം കമ്മിറ്റിയും പാഠപുസ്തക കമ്മീഷനും അംഗീകരിച്ച പാഠഭാഗങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്താല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. പൊതു സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സാമുദായിക സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ സര്‍ക്കാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ പ്രസിഡന്റ് ലാലന്‍ തരകന്‍ അധ്യക്ഷനായിരുന്നു. വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിയില്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി, ആന്‍േറാ കോക്കാട്ട്, മാത്യു തകടിയേല്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോര്‍ജ് ജോസഫ്, വി.കെ. ജോയ്, ജോര്‍ജ് മൂലേച്ചാലില്‍, ജോഷി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Mathrubhumi

Saturday, 28 May 2011

അന്ധവിശ്വാസ നിർമ്മാർജ്ജനം മാതൃഭൂമി മോഡൽ
അന്ധവിശ്വാസങ്ങൾക്കെതിരായി പരം‍മ്പരതീർത്ത മാതൃഭൂമിയുടെ ആദർശം കാശുകിട്ടിയാൽ ?

Thursday, 19 May 2011

സലീംകുമാറിനു ദേശീയ അവാർഡ്


ആദാമിന്റെ മകന്‍ അബുവിനും സലീംകുമാറിനും ദേശീയ ചലച്ചിത്ര പുരസ്‌കാരം

ന്യൂഡല്‍ഹി: നവാഗത സംവിധായകനായ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടി. ഈ സിനിമയിലെ അഭിനയമികവിന് മലയാളത്തിലെ ശ്രദ്ധേയ നടന്‍ സലീംകുമാറിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. കൂടാതെ ഈ ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് മധു അമ്പാട്ടിനും പശ്ചാത്തല സംഗീതത്തിന് ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്കും പുരസ്‌കാരം ലഭിച്ചു.

ആടുംകളം എന്ന ചിത്രത്തിന്റെ സംവിധായകനായ വെട്രിമാരനാണ് മികച്ച സംവിധായകന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് തമിഴ് നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടിമാരായി മറാത്തി നടി മഥാലിയും തമിഴ് ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍കാല നടി ശരണ്യ പൊന്‍വര്‍ണനും തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തില്‍ നിന്നുള്ള മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിക്കാണ്.നമ്മ ഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് സുകുമാരി മികച്ച സഹനടിയായി. മൈന എന്ന ചിത്രത്തിലെ അഭിനയത്തിന് തമ്പി രാമയ്യയാണ് മികച്ച സഹനടന്‍.

മികച്ച സിനിമാ നിരൂപണ ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ചത് മലയാളിയായ ജോജി ജോസഫിനാണ്. മികച്ച ദേശീയോഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം ഗൗതം ഘോഷ് സംവിധാനം ചെയ്ത മാനേര്‍ മാനുഷിനാണ്. മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി മറാഠി ചിത്രമായ ചാമ്പ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിസ്ഥിതി പ്രധാന്യമുള്ള ചിത്രമായി പെട്ട ജീവ എന്ന കന്നഡ ചിത്രവും കുട്ടികളുടെ ചിത്രമായി കന്നഡ സിനിമയായ ഗേജഗലുവും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ്-ചിത്രം ഇഷ്‌കിയ. ഗാനരചയിതാവിനുള്ള പുരസ്‌കാരം വൈരമുത്തുവിനാണ്. കലാസംവിധാനത്തിനുള്ള അവാര്‍ഡ് മലയാളിയായ സാബു സിറില്‍ യന്തിരന്‍ എന്ന ചിത്രത്തിന് നേടി. രേഖ ഭരദ്വാജാണ് ഗായിക. പുതുമുഖ സംവിധായകന്‍ രാജേഷ് പിജ്ഞരാനിയാണ്.മികച്ച നൃത്തസംവിധാനം-ദിനേശ്കുമാര്‍-ചിത്രം ആടുംകളം. ശുഭതി സെന്‍ ഗുപ്തയാണ് ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം നേടിയത്-ചിത്രം-ചിത്രസൂത്രം. ധബാങ് ആണ് മികച്ച ജനപ്രിയ ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം മലയാളിയായ സ്‌നേഹല്‍ ആര്‍ നായര്‍ സംവിധാനം ചെയ്ത ദി ജേം ആണ്.

ജെ.പി ദത്ത ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ഭരത് ബാല, പ്രഹഌദ് കക്കര്‍, നീരദ് മഹാപാത്ര, ജി.എസ്. ഭാസകര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളായി. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ എ.കെ.ബീര്‍ ജൂറി ചെയര്‍മാനായി. അശോക് വാജ്‌പേയിയാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നിര്‍ണയ കമ്മിറ്റി  .   മാതൃഭൂമി വാർത്ത.

Tuesday, 10 May 2011

സർവ്വേ എന്ന കോമാളിത്തം

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ചാനലുകളും പത്രങ്ങളും നടത്തിയ സർവ്വേ ഫലങ്ങൾ ഇന്നലെ പുറത്തുവരികയുണ്ടായല്ലോ..സർവ്വേ ഫലങ്ങളാണെങ്കിലോ പലതരത്തിലും. താഴെയുള്ള ചിത്രത്തിൽ  വിവിധ സർവ്വേയിലെ ഫലങ്ങൾ നോക്കൂ  മനോരമ LDFനു 69 മുതൽ 77 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുമ്പോൾ   ന്യൂസ് 24 ചാനൽ LDFനു 35 മുതൽ 53 വരെ സീറ്റുകൾ ലഭിക്കുമെന്ന് പറയുന്നു.  രണ്ട് സർവ്വേയും തമ്മിൽ 34 സീറ്റിന്റെ വ്യറ്റ്യാസം! സാധാരണക്കാരൻ ചായപീടികയിൽ ഇരുന്ന് നടത്തുന്ന പ്രവചനത്തിന്റെ കൃത്യതപോലും ഈ ചാനലുകളും,പത്രങ്ങളും  നടത്തുന്ന സർവ്വേ ഫലങ്ങൾക്ക് അവകാശപെടാൻ പറ്റില്ല.

Sunday, 1 May 2011

പാഠപുസ്തകം എന്തേ ഇങ്ങിനെ?

വിദ്യാഭ്യാസ വകുപ്പ് ഏർപെടുത്തിയ പുതിയ സം‍വിധാനമനുസരിച്ച് SCERT യുടെ വെബ് സൈറ്റിൽ എല്ലാക്ലാസുകളിലേയും പാഠ പുസ്തകങ്ങൾ പി.ഡി.എഫ്. ഫോർമാറ്റിൽ  ലഭ്യമാക്കിയിരിക്കുന്നു. പാഠ പുസ്തകങ്ങൾ സ്കൂളിലെത്താൻ  താമസമുണ്ടാവുന്ന അവസരത്തിൽ ഈയൊരു സം‍വിധാനം അധ്യാപകർക്കും ,വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാണുതാനും.ആവശ്യമുള്ള പാഠ ഭാഗങ്ങൾ പ്രിന്റെടുത്ത് ഉപയോഗിക്കാമല്ലോ....

 കാര്യങ്ങളിങ്ങിനെയൊക്കെ യാണെങ്കിലും  ഇന്നലെ സുഹൃത്തായ ഒരധ്യാപകനുവേണ്ടി ലിൻകിൽ നിന്നും പാഠ പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്ത് പി.ഡി.എഫ് ഫയൽ ഓപ്പൺ ചെയ്യുമ്പോൾ  പല വിഷയങ്ങളും വായിക്കാൻ പറ്റുന്നില്ല. എന്റെ സിസ്റ്റത്തിൽ  ഫോണ്ടില്ല പോലും. പിന്നെന്തിനാ .പി.ഡി.എഫ് ഫോർമാറ്റിലാക്കുന്നത് ? പി.ഡി എഫ് ഫോർമാറ്റിലുള്ള ഫയലുകൾ ഓപ്പൺ ചെയ്യുമ്പോൾ ഫോണ്ട് പ്രശനം ഇതുവരെ ഉണ്ടായിട്ടില്ല. അങ്നിനെ യൊരു പ്രശനം ഉണ്ടാവുന്നുണ്ടെൻകിൽ ആവശ്യമായ ഫോണ്ടുകൾ കൂടി ഡൌൺലോഡ് ചെയ്തെടുക്കുവാനുള്ള സൌകര്യം SCERT ലഭ്യമാക്കണം. അതല്ലാ എൻകിൽ  പ്രശ്നങ്ങൾ തീർത്ത ഫയലുകൾ സൈറ്റിൽ അപ്ലോഡ് ചെയ്ത്. ഈ സൌകര്യം എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ക്രമീകരിക്കണമെന്നുഅപേക്ഷ.