Saturday, 28 June 2008

വിവാദ സാമൂഹ്യപാഠം ബ്ലോഗ് സമൂഹം പ്രതികരിച്ചത്.

വിവാദമായ ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തെ കുറിച്ച് ബ്ലോഗില്‍ വന്ന പോസ്റ്റുകളിലേക്കുള്ള വഴികള്‍.


കുറിപ്പ് ഡാലിയുടെ ചൂട്ടഴിയിലെ പോസ്റ്റില്‍ നിന്ന്:

ആളിക്കത്തുകയാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠ പുസ്തക വിവാദം. പുസ്തകം വായിച്ചുപോലും നോക്കാതെ തെരുവില്‍ കത്തിക്കാനും തെരുവ് കത്തിക്കാനും ആളിറങ്ങിക്കഴിഞ്ഞു. മോഷണക്കേസില്‍ ജയിലില്‍ കിടന്നവന്‍ വരെ ഏഴാം ക്ലാസുകാരനെ രക്ഷിക്കാന്‍ പെട്രോള്‍ കാനും തീപ്പെട്ടിയുമായി തെരുവിലുണ്ട്.

ഈ സമരം അനാവശ്യമാണെന്ന് പാഠപുസ്തകം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും. രണ്ടാം വിമോചന സമരത്തിന് പടയൊരുക്കം നടത്തുകയാണത്രെ അരമനകള്‍. അതിനെ നേരിടാനായി ഇപ്പോഴേ ഒരുങ്ങുക. കല്ലും, കവിണിയും, കുന്തവുമാണ് അവര്‍ക്ക് പരിചയമുളള ആയുധങ്ങള്‍. അതിനെ എതിര്‍ക്കാന്‍ അക്ഷരവും പുസ്തകവും സംവാദവുമാണ് നമ്മുടെ ആയുധം.

സംവാദത്തിന്റെ വാതിലുകള്‍ മുഴുവന്‍ അടച്ച്, സ്വന്തം മുന്‍വിധികളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും താളത്തിനൊത്ത് തുളളുന്നവര്‍ കൊണ്ടാടുന്ന വാദങ്ങളുടെ കാമ്പും കഴമ്പും നമുക്ക് പരിശോധിക്കാം, ഒന്നൊന്നായി.
അതിന്, ഇതാ ഇവിടെയൊരവസരം:


ഇതാ
ഇതിലേ പോവുക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

* വിവാദ പാഠ ഭാഗങ്ങള്‍
ഇവിടെയുണ്ട്

*
പുസ്ത്കം മുഴുവന്‍ ഇവിടെ കിട്ടും.

*പുസ്തകം മുഴുവന്‍ PDF (4.28Mb) ആയി വേണ്ടവര്‍ ഈ മെയില്‍ വിലാസം നല്‍കിയാല്‍ അയച്ചുതരാം

*
എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങള്‍ ഇവിടെ.

*ഈ ബ്ല്ലോഗില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടക്കുന്നു. അതില്‍ പങ്കുചേരുവാന്‍ അപേക്ഷ...പക്ഷം
1-
മൂര്‍ത്തി -പാഠപുസ്തകത്തിലെ സത്യങ്ങള്‍

2- സൂരജ് രാജന്‍ - മതമില്ലാത്ത ജീവന്‍ : നയം വ്യക്തമാക്കട്ടെ …

3- ഇ.എ ജബാര്‍ - പാഠപുസ്തകത്തില്‍ മതനിരാസം?

4- സെബിന്‍ -ശ്രീനിവാസന്‍ മാപ്പ് പറയണം

5- കരിപ്പാറ സുനില്‍ - വിമര്‍ശനാത്മക ബോധനശാസ്ത്രം വിമര്‍ശിക്കപ്പെടുന്നുവോ ?

6- റഫീക് കീഴാറ്റൂര്‍ - മതമില്ലാത്ത ജീവന്‍

7- കരിപ്പാറ സുനില്‍ - എന്താണ് വിമര്‍ശനാത്മക ബോധന ശാസ്തം ?

8- വക്കാരി - ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം

9- ബെര്‍ളി തോമാസ് - പാഠപുസ്തകത്തിലെ രാഷ്ട്രീയം

10- പരാജിതന്‍ - മിനിമം മര്യാദ കാണിക്കണം!

11- നിത്യന്‍ - മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും

12- മൂര്‍ത്തി - പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍

13- ഇഞ്ചിപ്പെണ്ണ് - പാഠപുസ്തകം - പാഠം ഒന്ന് - ‘ഗുണ്ടായിസം’

14- അഞ്ചല്‍ക്കാരന്‍ - മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.

15- രാജേഷ് കുന്നോത്ത് - ജീവനില്ലാത്ത മതം, പിന്നെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കും…

16- മനോജ് - പാഠപുസ്തക വിവാദത്തിന്റെ മുഖം മൂടി പൊളിയുന്നു..

17- വാസ്തവം - പാഠപുസ്തകം തിരുത്താൻ കമ്യൂണിസ്റ്റ്‌ സർക്കാരിന്‌ അവകാശമുണ്ട്‌

18- ബാബുരാജ് - സ്റ്റാന്‍ഡാര്‍ഡ്‌ 7. സാമൂഹ്യ പാഠം. മതമുള്ള ജീവന്‍.

19- ഡിങ്കന്‍ - ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം

20- ദാറ്റ്സ് മലയാളം - മതമില്ലാത്ത ജീവന്‍ - ചര്‍ച്ച ചെയ്യൂ

21- ഉഷടീച്ചര്‍ - വിവാദങ്ങള്‍ക്കപ്പുറത്ത് ചില സത്യങ്ങള്‍

22- വിദുഷകന്‍ - ഹൈബി ഈഡന്‍ ചെന്നിത്തലയെ മറിച്ചിടുമോ?

23- ദാറ്റ്‌സ് മലയാളം - ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍

24- റഫീക്ക് കിഴാറ്റൂര്‍ - മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍

25- ജനശക്തി ന്യൂസ്‌ - ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകം വിവാദപരമാണോ?

26- സി.കെ ബാബു - ഈ ‘ജീവന്‍’ എന്നാല്‍ എന്നതാ സാധനം?

27- ജിം - മതമില്ലാതെന്ത് രാഷ്ട്രീയം?

28- മാരീചന്‍ -തല്ലിയൊടിക്കുക, ഈ വിഷപ്പത്തികളെ…

മറുപക്ഷം

29-മാധ്യമം - മതമുള്ള ജീവനും

30-തെക്കേടന്‍ - പ്രകൃതിദുരന്തങ്ങള്‍ മതാടിസ്ഥാനത്തിലോ ?

32- മാധ്യമം - മതമുള്ള ജീവനും മതമില്ലാത്ത ജീവനും


ഈ വിഷയവുമായി ബദ്ധപെട്ട ലേഖനങ്ങള്‍
1- ചരിത്രപരമായ അസ്മ്ബന്ധം.-സുകുമാര്‍ അഴീക്കോട്.

2- മതേതരത്വത്തെക്കുറിച്ചുള്ള പരാമര്‍ശം മതനിന്ദയോ?-ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍.

3- മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍

4- പാഠപുസ്തക വിവാദം നേരും നെറികേടും

5- ചര്‍ച്ചയില്‍ മൂര്‍ച്ചപോയ വിവാദം

6- തെരുവിലെ അസംബന്ധനാടകങ്ങള്‍

7- ഒരചഛന്‍ മകള്‍ക്കേകിയ പുസ്തകം

Sunday, 22 June 2008

മതമില്ലാത്ത ജീവന്‍

പ്രിയ സുഹൃത്തുക്കളേ.
ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിലെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്ന മതമില്ലാത്ത ജീവന്‍ എന്ന പാഠം താഴെ
ചേര്‍ക്കുന്നു.
വിമര്‍ശനങ്ങള്‍ എത്രമാത്രം സത്യവും,വസ്തുനിഷ്ടവുമാണ്?
നിങ്ങ്ളുടെ പ്രതികരണങ്ങള്‍ അറീക്കുക.


ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായികാണാം
* പുസ്ത്കം മുഴുവന്‍ ഇവിടെ കിട്ടും.

*പുസ്തകം മുഴുവന്‍ PDF (4.28Mb) ആയി വേണ്ടവര്‍ ഈ മെയില്‍ വിലാസം നല്‍കിയാല്‍ അയച്ചുതരാം

*
എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങള്‍ ഇവിടെ.

*ഈ ബ്ല്ലോഗില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടക്കുന്നു. അതില്‍ പങ്കുചേരുവാന്‍ അപേക്ഷ...

*ഈ വിഷയവുമായി ബദ്ധപെട്ട ലേഖനങ്ങള്‍,ബ്ലോഗ് പോസ്റ്റുകള്‍

പക്ഷം
1-
മൂര്‍ത്തി -പാഠപുസ്തകത്തിലെ സത്യങ്ങള്‍

2- സൂരജ് രാജന്‍ - മതമില്ലാത്ത ജീവന്‍ : നയം വ്യക്തമാക്കട്ടെ …

3- ഇ.എ ജബാര്‍ - പാഠപുസ്തകത്തില്‍ മതനിരാസം?

4- സെബിന്‍ -ശ്രീനിവാസന്‍ മാപ്പ് പറയണം

5- കരിപ്പാറ സുനില്‍ - വിമര്‍ശനാത്മക ബോധനശാസ്ത്രം വിമര്‍ശിക്കപ്പെടുന്നുവോ ?

6- റഫീക് കീഴാറ്റൂര്‍ - മതമില്ലാത്ത ജീവന്‍

7- കരിപ്പാറ സുനില്‍ - എന്താണ് വിമര്‍ശനാത്മക ബോധന ശാസ്തം ?

8- വക്കാരി - ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം

9- ബെര്‍ളി തോമാസ് - പാഠപുസ്തകത്തിലെ രാഷ്ട്രീയം

10- പരാജിതന്‍ - മിനിമം മര്യാദ കാണിക്കണം!

11- നിത്യന്‍ - മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും

12- മൂര്‍ത്തി - പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍

13- ഇഞ്ചിപ്പെണ്ണ് - പാഠപുസ്തകം - പാഠം ഒന്ന് - ‘ഗുണ്ടായിസം’

14- അഞ്ചല്‍ക്കാരന്‍ - മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.

15- രാജേഷ് കുന്നോത്ത് - ജീവനില്ലാത്ത മതം, പിന്നെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കും…

16- മനോജ് - പാഠപുസ്തക വിവാദത്തിന്റെ മുഖം മൂടി പൊളിയുന്നു..

17- വാസ്തവം - പാഠപുസ്തകം തിരുത്താൻ കമ്യൂണിസ്റ്റ്‌ സർക്കാരിന്‌ അവകാശമുണ്ട്‌

18- ബാബുരാജ് - സ്റ്റാന്‍ഡാര്‍ഡ്‌ 7. സാമൂഹ്യ പാഠം. മതമുള്ള ജീവന്‍.

19- ഡിങ്കന്‍ - ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം

20- ദാറ്റ്സ് മലയാളം - മതമില്ലാത്ത ജീവന്‍ - ചര്‍ച്ച ചെയ്യൂ

21- ഉഷടീച്ചര്‍ - വിവാദങ്ങള്‍ക്കപ്പുറത്ത് ചില സത്യങ്ങള്‍

22- വിദുഷകന്‍ - ഹൈബി ഈഡന്‍ ചെന്നിത്തലയെ മറിച്ചിടുമോ?

23- ദാറ്റ്‌സ് മലയാളം - ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍

24- റഫീക്ക് കിഴാറ്റൂര്‍ - മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍

25- ജനശക്തി ന്യൂസ്‌ - ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകം വിവാദപരമാണോ?

26- സി.കെ ബാബു - ഈ ‘ജീവന്‍’ എന്നാല്‍ എന്നതാ സാധനം?

27- ജിം - മതമില്ലാതെന്ത് രാഷ്ട്രീയം?

28- മാരീചന്‍ -തല്ലിയൊടിക്കുക, ഈ വിഷപ്പത്തികളെ…

29-
കമ്യൂണിസവും നിരീശ്വരത്വവും യു ഡി എഫ് ഭരണകാലത്തും

30- പ്രകൃതിദുരന്തങ്ങള്‍ ഏതു മതക്കാരെയാണ്...

31- ഏഴാം ക്ളാസ് കണ്ടതും കേട്ടതും..

മറുപക്ഷം

29-മാധ്യമം - മതമുള്ള ജീവനും

30-തെക്കേടന്‍ - പ്രകൃതിദുരന്തങ്ങള്‍ മതാടിസ്ഥാനത്തിലോ ?

32- മാധ്യമം - മതമുള്ള ജീവനും മതമില്ലാത്ത ജീവനും

33-പാഠ പുസ്തകത്തിലെ ഹിംസ്ര ജന്തു

ഈ വിഷയവുമായി ബദ്ധപെട്ട ലേഖനങ്ങള്‍
1- ചരിത്രപരമായ അസ്മ്ബന്ധം.-സുകുമാര്‍ അഴീക്കോട്.

2- മതേതരത്വത്തെക്കുറിച്ചുള്ള പരാമര്‍ശം മതനിന്ദയോ?-ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍.

3- മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍

4- പാഠപുസ്തക വിവാദം നേരും നെറികേടും

5- ചര്‍ച്ചയില്‍ മൂര്‍ച്ചപോയ വിവാദം

6- തെരുവിലെ അസംബന്ധനാടകങ്ങള്‍

7- ഒരചഛന്‍ മകള്‍ക്കേകിയ പുസ്ത

Friday, 20 June 2008

വിവാദങ്ങളുടെ സാമൂഹ്യപാഠം.

ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തെകുറിച്ച് വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുകയാണല്ലൊ.
ഇതാ ദേശാഭിമാനിയിലെ പ്രസ്ക്തമായൊരു ലേഖനം.


മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍
ടി കെ നാരായണദാസ്
പാ ഠപുസ്തകങ്ങള്‍ പുറത്തുവന്നു. വിവാദ ങ്ങളും. രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരും പാഠപുസ്തകങ്ങളെ വിശകലനം ചെയ്യുന്നത് തികച്ചും അഭിലഷണീയമായ കാര്യമാണ്. എന്നാല്‍, പാഠപുസ്തകങ്ങളിലെ ചില പ്രയോഗങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി 'ഇതാ നിരീശ്വരവാദം പഠിപ്പിക്കുന്നു, ഇതാ കമ്യൂണിസം പഠിപ്പിക്കുന്നു' എന്നെല്ലാം പ്രചരിപ്പിച്ച് അങ്കലാപ്പുണ്ടാക്കുന്നത് ദുരുദ്ദേശ്യപരമാണ്. കമ്യൂണിസം പഠിപ്പിക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനും പാഠപുസ്തകങ്ങളെ പ്രയോജനപ്പെടുത്താമെന്ന ചിന്ത മറ്റാര് വച്ചുപുലര്‍ത്തിയാലും കമ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെയൊരു വ്യാമോഹമുണ്ടാകാനിടയില്ല. ഈ പശ്ചാത്തലത്തില്‍ ഏഴാംതരത്തിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു വിചിന്തനം നടത്താനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. പ്രശ്നാധിഷ്ഠിത സമീപനം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് പുലിവാലുപിടിക്കുന്നതെന്തിന്? ഇത്തരം മനോഭാവം നമുക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തിലെ 'ഇനിയും മുന്നോട്ട്' എന്ന പാഠം തുടങ്ങുന്നത് മനുഷ്യത്വവിരുദ്ധമായ ഈ പ്രവണതയിലേക്ക് വെളിച്ചംവീശുന്ന കാര്‍ട്ടൂ വിശകലനമാണ്. കേരളീയസമൂഹം നേരിടുന്ന വര്‍ത്തമാനകാലപ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് അത് ഉല്‍പ്പാദിപ്പിക്കാനുള്ള അവസരമാണ് കുട്ടിക്ക് ലഭ്യമാവുന്നത്. സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പരിശ്രമമെന്ന നിലയിലാണ് കുട്ടിയുടെ അന്വേഷണം പുരോഗമിക്കുന്നത്. കേരളീയസമൂഹം നേരിടുന്ന പ്രശ്നങ്ങളെ എട്ടു പ്രശ്നമേഖലയായി ക്രമീകരിച്ചിരിക്കുന്നു: അഭ്യസ്തവിദ്യരില്‍ കായികാധ്വാനത്തോടുള്ള വൈമുഖ്യവും അനാദരവും; കാര്‍ഷികമേഖലയുടെ തളര്‍ച്ചയും പുതുതലമുറകള്‍ക്ക് കൃഷിയിലുള്ള താല്‍പ്പര്യക്കുറവും; ശരിയായ ആരോഗ്യാവബോധത്തിന്റെയും സാമൂഹ്യ ശുചിത്വത്തിന്റെയും അഭാവം; ശാസ്ത്രീയമായ ഭൂ-ജല മാനേജ്മെന്റിന്റെ അഭാവം; നഗരവല്‍ക്കരണ-വ്യവസായവല്‍ക്കരണപ്രക്രിയയില്‍ സുസ്ഥിരവികസനത്തില്‍ ഊന്നിക്കൊണ്ടുള്ള ആസൂത്രണത്തിന്റെ അഭാവം; സാംസ്കാരിക സവിശേഷതകളെക്കുറിച്ചും അതിന്റെ സംരക്ഷണവും അധിനിവേശപ്രതിരോധവും സംബന്ധിച്ച് ശരിയായ അവബോധത്തിന്റെ അഭാവം; എല്ലാതരത്തിലുമുള്ള വിഭാഗീയതകളെ മറികടക്കാന്‍ കഴിയുന്നവിധത്തില്‍ വളര്‍ന്നുവരേണ്ട വിശ്വമാനവസങ്കലനത്തിന്റെ അഭാവം തുടങ്ങിയവയാണ് അവ. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കുട്ടി എല്ലാ വിഷയവും പഠിക്കുന്നത്. ഓരോ ക്ളാസിലും അന്വേഷണമേഖലയുടെ ആഴവും പരപ്പും നിലവാരവും വ്യത്യാസപ്പെട്ടുവരികയും ചെയ്യുന്നു. മണ്ണിനെ പൊന്നാക്കാന്‍ അമ്പതുവര്‍ഷം മുമ്പുവരെ നിലനിന്നിരുന്ന ജന്മിത്വത്തിന്റെ ചവിട്ടടിയില്‍ ഞെരിഞ്ഞമര്‍ന്ന ജീവിതത്തിന്റെ ദൈന്യവും അതില്‍നിന്നു മോചനംനേടാന്‍ ഇവിടെ നടന്ന കര്‍ഷകസമരങ്ങളെയും ഓര്‍മപ്പെടുത്തുന്ന മണ്ണിനെ പൊന്നാക്കാം (സാമൂഹ്യശാസ്ത്രം ഏഴാംതരം) എന്ന പാഠം കാര്‍ഷികമേഖലയുടെ വര്‍ത്തമാനത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നതായി സ്ഥിതിവിവരക്കണക്കുകളില്‍നിന്ന് കുട്ടി കണ്ടെത്തുന്നു. 87 ശതമാനം കൃഷിഭൂമിയും നാണ്യവിളകള്‍ക്കായി പ്രയോജനപ്പെടുത്തുന്ന കാര്യവും വ്യക്തമാവുന്നുണ്ട്. 'ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും' എന്ന സെമിനാറിനുള്ള തയ്യാറെടുപ്പും സെമിനാറും സെമിനാര്‍ റിപ്പോര്‍ട്ടു തയ്യാറാക്കലും കഴിയുമ്പോള്‍ കാര്‍ഷികമേഖലയുടെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടിക്ക് സാമാന്യധാരണ ആര്‍ജിക്കാന്‍ കഴിയുന്നു. ഭൂപരിഷ്കാരം കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തിട്ടപ്പെടുത്താനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. മതമില്ലാത്ത ജീവന്‍ ജീവന്‍ എന്നത് ഒരു കുട്ടിയുടെ പേരാണ്. അവന്റെ അച്ഛന്‍ അന്‍വര്‍. അമ്മ ലക്ഷ്മീദേവി. സ്കൂള്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ ജീവന്റെ മതമേതാണ് എന്ന് പ്രധാനാധ്യാപകന്‍ ചോദിച്ചപ്പോഴാണ് ജീവന് മതമില്ല എന്ന് അന്‍വര്‍ പറഞ്ഞത്. ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. നമ്മുടെ നാട്ടില്‍ എത്രയോപേര്‍ ഇങ്ങനെ വ്യത്യസ്തമതക്കാര്‍ ദമ്പതികളായി സുഖമായി ജീവിച്ചുവരുന്നു. നമ്മുടെ ഭരണഘടന അതനുവദിക്കുന്നുണ്ട്. പ്രോത്സാഹനം നല്‍കുന്നുമുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ അങ്ങനെയും ജീവിക്കാം. മതവിശ്വാസം ഒരു തരത്തിലുള്ള വിവേചനത്തിനും കാരണമാകില്ല. ഭരണഘടന അനുവദിക്കുന്ന ഈ മഹത്തായ സ്വാതന്ത്യ്രത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് സമാദരണീയനായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭിലാഷം. മരണാനന്തരം മതപരമായ ഒരു ചടങ്ങും നടത്താന്‍പാടില്ലെന്നു ശഠിക്കുന്ന നമ്മുടെ ഒന്നാംപ്രധാനമന്ത്രിയെ പാഠത്തില്‍ ഉദ്ധരിച്ചത് ഉചിതമായി. ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ മതാതീതമായ മനുഷ്യബന്ധങ്ങളെ പരിചയപ്പെടാന്‍ അവസരം നല്‍കുന്ന ഒരു ബോക്സും നല്‍കുന്നുണ്ട്, പാഠത്തില്‍. ഇതെല്ലാം മതനിഷേധമല്ലേ എന്ന് മൂക്കുവിറപ്പിക്കുന്ന ഒരാള്‍ പാഠത്തിലൂടെ മുഴുവന്‍ കടന്നുപോകാനുള്ള ക്ഷമകാണിച്ചാല്‍ തനിയെ ശാന്തനാകും. ഖുര്‍-ആനും ബൈബിളും മഹാഭാരതവും ഉദ്ധരിച്ച് മതങ്ങളുടെ മഹനീയാദര്‍ശങ്ങള്‍ കുട്ടികള്‍ക്കു പരിചയപ്പെടാന്‍ അവസരം നല്‍കുന്നു. മനുഷ്യനെ സ്നേഹിക്കാനാണ് എല്ലാ മതവും പഠിപ്പിച്ചത്. അന്യമതക്കാരനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ മനുഷ്യന്റെ മാത്രമല്ല, മതത്തിന്റെതന്നെ ശത്രുക്കളാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. വിശപ്പിനും ദാരിദ്യ്രത്തിനും തൊഴിലില്ലായ്മയ്ക്കും മതഭേദമില്ലെന്നും പ്രകൃതിദുരന്തങ്ങള്‍ മതവിശ്വാസമനുസരിച്ചല്ല മനുഷ്യനെ ബാധിക്കുന്നതെന്നും തിരിച്ചറിയാന്‍ അവസരം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വ്യക്തിഗതവായനയ്ക്കു നല്‍കേണ്ട രണ്ടു കുറിപ്പ് അധ്യാപകസഹായിയില്‍ നല്‍കുന്നുണ്ട്. 'ദേശീയ സ്വാതന്ത്യ്രസമരം കുട്ടികള്‍ക്ക്' എന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നാണ് ഒന്ന് - ഇന്ത്യന്‍ സ്വാതന്ത്യ്രത്തെ രക്തപങ്കിലമാക്കിയ വര്‍ഗീയകലാപത്തിന്റെ ചിത്രണം. ടൈംസ് ഓഫ് ഇന്ത്യയില്‍ 2002 ഏപ്രില്‍ 16 ന് പ്രസിദ്ധീകരിച്ച നരോദ - പാട്യാലയിലെ വര്‍ഗീയകലാപത്തിനിടയില്‍ "ഹിന്ദുഭവനത്തില്‍ ജീവന്‍ കാത്ത മുസ്ളിംകുടുംബ''ത്തിന്റെ കഥയാണ് രണ്ടാമത്തേത്. ഇതിനെല്ലാമൊടുവില്‍ 'നന്മയുടെ നാളുകള്‍' എന്നൊരു കുറിപ്പ് ഓരോ കുട്ടിയും തയ്യാറാക്കണം. വര്‍ഗീയകലാപത്തില്‍പ്പെട്ട് നാടുവിടേണ്ടിവരുന്ന ഒരു കുട്ടി വീട്ടില്‍ അഭയംതേടിയാല്‍ നിങ്ങളെങ്ങനെ പെരുമാറും? അതും അവന്റെ/അവളുടെ മതവിശ്വാസം ഭിന്നമാണെങ്കില്‍? പ്രശ്നവുമായി ബന്ധപ്പെട്ട അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി ഒരു പ്രശ്നസന്ദര്‍ഭത്തില്‍ ഇടപെടുകതന്നെയാണ് ഇവിടെ ചെയ്യുന്നത്. മതേതരത്വത്തെക്കുറിച്ചുള്ള ഒരായിരം ഉപദേശപ്രസംഗത്തേക്കാള്‍ കരുത്തുണ്ട് ഈ പ്രവര്‍ത്തനത്തിന്. ഒരു മതഭ്രാന്തനുപോലും ഇത് മതനിഷേധമാണെന്ന് സത്യസന്ധമായി പറയാന്‍ കഴിയില്ല. പുതിയ കുതിപ്പുകള്‍ക്കായി 'ഇനിയും മുന്നോട്ട്' എന്ന പാഠം സ്വാതന്ത്യ്രസമരചരിത്രത്തിലേക്കാണ് കുട്ടികളെ ആനയിക്കുന്നത്. പീര്‍മുഹമ്മദിന്റെയും ഭഗത്സിങ്ങിന്റെയും രക്തസാക്ഷിത്വവും ശാന്തിഘോഷ്, സുനിതാചൌധരി എന്നീ പെകുട്ടികളുടെ ധീരസാഹസികത്വവും ജാലിയാന്‍വാലാബാഗും മലബാര്‍ കലാപവും ഉപ്പുസത്യഗ്രഹവും ക്വിറ്റിന്ത്യാസമരവും സ്വാതന്ത്യ്രസമരത്തിന്റെ വിവിധ ധാരകളെയാണ് പ്രതിനിധാനംചെയ്യുന്നത്. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ സംഭവങ്ങളുടെയും വ്യക്തികളുടെയും കണക്കെടുപ്പ് നടത്തി സ്വാതന്ത്യ്രസമരത്തിന്റെ സമഗ്രചരിത്രവുമായി തട്ടിച്ചുനോക്കി വിമര്‍ശിക്കാന്‍ തുനിഞ്ഞാല്‍അതിന് അന്ത്യമുണ്ടാകില്ല. കേളപ്പനെയും എ കെ ജിയെയും വിട്ടുകളഞ്ഞു എന്നൊരാള്‍ക്കു പരാതിപ്പെടാം. അബ്ദുള്‍കലാം ആസാദിനെ പരാമര്‍ശിക്കാത്തത് കടുത്ത വിവേചനമാണെന്ന് ആരോപിക്കാം. എന്നാല്‍, കുട്ടി പഠിക്കുന്ന സ്വാതന്ത്യ്രസമരചരിത്രം ഇതുമാത്രമാണോ? മറ്റു ക്ളാസുകളിലൊന്നും സ്വാതന്ത്യ്രസമരത്തെക്കുറിച്ച് ഒന്നും പഠിക്കുന്നില്ലേ? മാത്രമല്ല, ഈ പാഠംതന്നെ സ്വാതന്ത്യ്രസമരചരിത്രത്തിലേക്കുള്ള കുട്ടിയുടെ അന്വേഷണത്തിന് വഴിതുറക്കുകയല്ലേ ചെയ്യുന്നത്? ഏഴാംതരത്തിലെ പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്നതുമാത്രമാണ് കുട്ടി പഠിക്കുന്നതെന്ന പഴയ പഠനസങ്കല്‍പ്പത്തിന്റെ ഉല്‍പ്പന്നമാണ് നേരത്തെ ചൂണ്ടിക്കാട്ടിയ ദിശയിലുള്ള വിമര്‍ശനം. സ്വാതന്ത്യ്രസമരത്തിന്റെ ത്യാഗോജ്വലപോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാലപ്രശ്നങ്ങളെ കുട്ടി അഭിമുഖീകരിക്കുന്നു. ഇനിയും മറികടക്കേണ്ട പ്രശ്നങ്ങളും പൊരുതിതോല്‍പ്പിക്കേണ്ട അനീതികളുമുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. നമ്മുടെ സ്വാതന്ത്യ്രസമര പൈതൃകം മുന്നോട്ടുകൊണ്ടുപോകാന്‍ ഇങ്ങനെ മാത്രമേ നമുക്കു കഴിയൂ. ഇനിയും നടക്കേണ്ട പോരാട്ടങ്ങളിലേക്ക് ഉപനയിക്കപ്പെടാനല്ലെങ്കില്‍ പിന്നെന്തിനാണ് സ്വാതന്ത്യ്രസമരചരിത്രം കുട്ടി പഠിക്കുന്നത്? ഇതൊക്കെയാണോ കമ്യൂണിസം? പുറത്തുവന്ന പാഠപുസ്തകത്തിലെ "വെള്ളത്തെ പിടിച്ചുകെട്ടാം'', "നദികള്‍ നാടിന്‍ സമ്പത്ത്'' എന്നീ രണ്ടുപാഠവും പ്രകൃതിയെ ആദരിച്ചും സ്നേഹിച്ചും കരുതലോടെ ജീവിക്കാന്‍ പ്രേരണ നല്‍കുന്നവയാണ്. ഭൂ-ജല മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണയുടെ അഭാവം എന്ന പ്രശ്നമേഖലയുമായി ബന്ധപ്പെട്ട ഈ രണ്ടുപാഠവും കേരളത്തിന്റെ വര്‍ത്തമാനകാല പ്രശ്നങ്ങളിലുള്ള ഇടപെടലായി വികസിക്കുന്നുണ്ട്. പാഠപുസ്തകത്തോടൊപ്പം അധ്യാപകസഹായിയും വായിച്ചുനോക്കാനുള്ള അവധാനത വിമര്‍ശകരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. പാഠപുസ്തകം കുട്ടിയുടെ പഠനസാമഗ്രികളില്‍ ഒന്നുമാത്രമാണ്. പഴയകാലത്തെപ്പോലെ അറിവിന്റെ അവസാന വാക്കല്ല. അധ്യാപകപരിശീലനം, ക്ളസ്റ്റര്‍ പ്ളാനിങ് തുടങ്ങി അനേകം സന്ദര്‍ഭങ്ങളിലൂടെ ഓരോ പാഠത്തിന്റെയും വികാസ സാധ്യതകൂടി പരിഗണിക്കേണ്ടതുണ്ട്. മനുഷ്യത്വമെന്നാല്‍ കമ്യൂണിസമോ? കുട്ടികളെ നല്ല മനുഷ്യരായി വളരാന്‍ സഹായിക്കുന്ന അനേകം പഠനസന്ദര്‍ഭങ്ങളാണ് പാഠ്യപദ്ധതിയില്‍ ഒരുക്കിയിരിക്കുന്നത്. സഹജീവികളോടു കാരുണ്യവും അവരുടെ പ്രശ്നങ്ങളില്‍ താല്‍പ്പര്യമുളവാക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളുമുണ്ട്. വര്‍ഗീയകലാപങ്ങള്‍ക്കെതിരെ ചിന്തിക്കാനും മതങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനവും മതവിശ്വാസികള്‍ക്കിടയില്‍ ഐക്യവും വേണമെന്ന് ആഗ്രഹിക്കാനും പാഠങ്ങള്‍ പ്രേരണനല്‍കുന്നുണ്ട്. സ്വാതന്ത്യ്രസമരത്തിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആ പാഠത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടിക്ക് തോന്നലുണ്ടാകുന്നു. പ്രകൃതിയെ മാനിക്കാനും സ്നേഹിക്കാനും പരിരക്ഷിക്കാനും തനിക്ക് കടമയുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. ഇന്നത്തെ ലോകത്ത് തന്റേടവും അലിവുമുള്ള നല്ല മനുഷ്യരായി വളരണം പുതിയ തലമുറകള്‍ എന്ന ചിന്തയാണ് പാഠപുസ്തകത്തിലെ ഓരോ വരിയും പ്രകടമാക്കുന്നത്. ഏഴാംതരത്തിലെ സാമൂഹ്യപാഠപുസ്തകം കമ്യൂണിസമാണ് പഠിപ്പിക്കുന്നത് എന്ന് മുറവിളികൂട്ടുന്നവര്‍ മനുഷ്യത്വമെന്നാല്‍ കമ്യൂണിസമാണ് എന്ന് അംഗീകരിക്കുകയാണ് ചെയ്യുന്നത്. സഹജീവികളോട് അലിവും രാജ്യസ്നേഹവും പ്രകൃതിയോട് ആദരവുമുണ്ടായാല്‍ കമ്യൂണിസ്റ്റാവുമെന്ന് ഈ വിമര്‍ശകന്‍ സമ്മതിക്കുന്നുവോ? അതിലപ്പുറം മറ്റെന്തു കമ്യൂണിസമാണ് ഈ പുസ്തകത്തിലുള്ളത്? ഇത്തരം മാനുഷികഭാവങ്ങള്‍ കുട്ടികളില്‍ വളരണമെന്ന് കേരളത്തിലെ മറ്റൊരു പ്രസ്ഥാനവും ആഗ്രഹിക്കുന്നില്ലേ?


കടപ്പാട്- ദേശാഭിമാനി

Monday, 16 June 2008

ഭാഷകളുടെ വര്‍ഷവും മലയാളം കമ്പ്യൂട്ടിങ്ങും


വി എസ് അച്യുതാനന്ദന്‍

മലയാളികള്‍ക്ക് സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാപ്തി നേടിക്കൊടുക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന മലയാളം കമ്പ്യൂട്ടിങ് പ്രചാരണപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസം കണ്ണൂരില്‍ ഞാന്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. മലയാളഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിങ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം. പദ്ധതി നിലവില്‍വരുന്നതോടെ സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടറിന്റെ സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള സൌകര്യമൊരുക്കുകയാണ് ലക്ഷ്യം. രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിജ്ഞാനസമൂഹത്തിന്റെ മുന്നിലുള്ള ഒരു വെല്ലുവിളി, സമൂഹം ഡിജിറ്റല്‍സാക്ഷരരും ഡിജിറ്റല്‍നിരക്ഷരരുമായി വേര്‍തിരിയുന്ന അവസ്ഥയെ എങ്ങനെ തരണംചെയ്യാം എന്നതാണ്. ഇക്കാര്യത്തിലുള്ള ഒരു പ്രധാനതടസ്സം കമ്പ്യൂട്ടറിന്റെ ഭാഷ അടുത്ത കാലംവരെ ഇംഗ്ളീഷായിരുന്നു എന്നതാണ്. ഇന്റര്‍നെറ്റിലും മറ്റും ലഭ്യമായ വിവരങ്ങള്‍ അഥവാ ഉള്ളടക്കം വലിയ പങ്കും ഇംഗ്ളീഷിലാണ്. ഈ അവസ്ഥ കമ്പ്യൂട്ടര്‍ നിരക്ഷരരെ മാത്രമല്ല, നവസാക്ഷരരെയും കമ്പ്യൂട്ടര്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നു. കമ്പ്യൂട്ടറില്‍ ഏതു ഭാഷ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. മാതൃഭാഷയില്‍ കമ്പ്യൂട്ടറിനോട് സംവദിക്കാന്‍ കഴിഞ്ഞാല്‍മാത്രമേ സാധാരണ ജനങ്ങള്‍ക്ക് ഈ മാധ്യമം പ്രയോജനപ്പെടുത്താന്‍ കഴിയൂ. ആദ്യം വേണ്ടത് കമ്പ്യൂട്ടറില്‍ മലയാളത്തിന്റെ സാധ്യതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്. മൂവായിരത്തോളം വരുന്ന അക്ഷയ കേന്ദ്രങ്ങളിലൂടെ സംസ്ഥാനത്തുടനീളം പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പാക്കും. അടുത്ത മൂന്നു വര്‍ഷംകൊണ്ട് അന്‍പതു ലക്ഷത്തോളം കുടുംബങ്ങളില്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ സന്ദേശമെത്തിക്കാനാവും എന്നാണ് പ്രതീക്ഷ. ബോധവല്‍ക്കരണ പരിപാടികളോടൊപ്പംതന്നെ കമ്പ്യൂട്ടറുകളില്‍ മലയാളം ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സംഘടിപ്പിക്കാനാണ് പരിപാടി. പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റിലൂടെയും ലഘുലേഖകളിലൂടെയും മലയാളം കമ്പ്യൂട്ടിങ്ങിന്റെ സന്ദേശം ജനങ്ങളിലെത്തിക്കും. ഇപ്പോള്‍ത്തന്നെ കണ്ണൂര്‍ജില്ലയില്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയും അഴീക്കോട്, തലശേരി, ശ്രീകണ്ഠാപുരം, പിണറായി, പാപ്പിനിശ്ശേരി, മാലൂര്‍, എരമം-കുറ്റൂര്‍, മുഴപ്പിലങ്ങാട്, പായം, വേങ്ങാട് ഗ്രാമപഞ്ചായത്തുകളും മലയാളത്തിലുള്ള വെബ്സൈറ്റുകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. ചില സ്കൂളുകളും മലയാളത്തില്‍ സൈറ്റുകളുണ്ടാക്കാന്‍ തുടങ്ങിയിട്ടുള്ളത് ശുഭോദര്‍ക്കമാണ്. അടുത്ത ഏതാനും മാസത്തിനകം നൂറുകണക്കിന് വെബ്സൈറ്റും പോര്‍ട്ടലും മലയാളത്തില്‍ തയ്യാറാക്കി വിന്യസിക്കും. മിക്ക ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും വെബ്സൈറ്റുകളുണ്ട്. ഇതെല്ലാം വിവിധ ഏജന്‍സികളാണ് നോക്കിനടത്തുന്നത്. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ് സൈറ്റുകള്‍ വ്യത്യസ്ത രൂപഭാവങ്ങളില്‍ കാണുന്നത് വിവര ശേഖരണത്തിന് പ്രയാസം സൃഷ്ടിക്കും. ഇത്തരം സൈറ്റുകളുടെ ഏകീകരണത്തിനാണ് കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിം വര്‍ക്ക് എന്ന പദ്ധതി. വിവിധ വകുപ്പുകളുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള പത്ത് സൈറ്റുകള്‍ പൊതുപദ്ധതിയില്‍ കൊണ്ടുവന്നു. 26 പുതിയ സൈറ്റുകള്‍ ഏകീകൃത സ്വഭാവത്തോടെ തയ്യാറാക്കി. വേറെ പത്തെണ്ണം പൊതുപദ്ധതിയിലേക്കു കൊണ്ടുവരുന്നു. എല്ലാ വെബ്സൈറ്റും മലയാളത്തില്‍ക്കൂടി ലഭ്യമാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നാട്ടറിവുകളായും നാടന്‍ ചൊല്ലുകളായും കലാരൂപങ്ങളായും താളിയോലകളായും നമുക്കുള്ള വിജ്ഞാനശേഖരം സംരക്ഷിക്കാനും വിനിമയംചെയ്യാനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടണം. ഇതിനുള്ള പ്രവര്‍ത്തനങ്ങളും മലയാളം കമ്പ്യൂട്ടിങ് പദ്ധതിയുടെ ഭാഗമായി മുന്നോട്ടു കൊണ്ടുപോകാം. കേരള സര്‍ക്കാരിന്റെ ഐടിവകുപ്പ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്ഥാപനമായ സ്പേസിന്റെ സഹായത്തോടെ നടപ്പാക്കുന്ന മലയാളം കമ്പ്യൂട്ടിങ് പദ്ധതി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരും. ഈ വര്‍ഷം ലോകമാകെ ഭാഷകളുടെ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ ആഹ്വാനംചെയ്തിരിക്കുകയാണ്. കമ്പ്യൂട്ടിങ്ങിന്റെ മേഖലയില്‍ ഭാഷാ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളിലൂടെ കേരളസര്‍ക്കാരും അന്താരാഷ്ട്രസമൂഹവുമായി കൈകോര്‍ക്കുകയാണ്. സര്‍ക്കാരും ഇതര സ്ഥാപനങ്ങളും നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനുവേണ്ടിയാണ് അക്ഷയകേന്ദ്രങ്ങള്‍ വ്യാപകമാക്കുന്നത്. വെള്ളം, വൈദ്യുതി, ടെലിഫോബില്ലുകള്‍ അടയ്ക്കുന്നതിനും, റെയില്‍, വിമാന ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനും, ഇന്‍ഷുറന്‍സ് പ്രീമിയമടയ്ക്കുന്നതിനും, ഇതുപോലുള്ള നിരവധി കാര്യങ്ങള്‍ക്കും സ്വന്തം ഗ്രാമത്തിലെ അക്ഷയകേന്ദ്രത്തിലെത്തിയാല്‍ മതി എന്ന അവസ്ഥയാണ് വരുന്നത്. ഇത്തരം സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ജനങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കുന്ന പ്രവര്‍ത്തനവും അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് നടപ്പാക്കിവരുന്നത്. പതിനാലുജില്ലയിലുമായി ഇതിനകം 1174 അക്ഷയകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. കണ്ണൂര്‍ ജില്ല 2007 സെപ്തംബര്‍ 22ന് കമ്പ്യൂട്ടര്‍ സാക്ഷരത പ്രഖ്യാപിച്ചു. മറ്റു ജില്ലയിലും സാക്ഷരതാ പ്രഖ്യാപനം ഉടന്‍ നടത്താനാവും. 2008-09ല്‍ ഏഴു ജില്ലയിലേക്കുകൂടി ഇ-പേമെന്റ് സംവിധാനം വ്യാപിപ്പിച്ചു. പ്രതിമാസം രണ്ടു കോടിയോളം രൂപയുടെ വിനിമയം അക്ഷയകേന്ദ്രങ്ങള്‍വഴി നടക്കുന്നു. കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ മികച്ച സ്ത്രീസംരംഭകയ്ക്കുള്ള അവാര്‍ഡ് മലപ്പുറത്തെ ഷഹന കരസ്ഥമാക്കിയത് അഭിമാനാര്‍ഹമായ നേട്ടമാണ്. യൂനികോഡ് നിലവില്‍വന്നതോടെ മലയാളം കമ്പ്യൂട്ടിങ് അനായാസമാവുകയാണ്. എല്ലാ ഭാഷയിലെയും അക്ഷരമാല കമ്പ്യൂട്ടറിന് പരിചിതമാവുകയാണ്. ലോകത്തില്‍ എവിടെയുമുള്ള ഏത് കമ്പ്യൂട്ടറിലും മലയാളവും വിളിപ്പുറത്തെത്തും എന്നതാണ് പുതിയ സൌകര്യം. ഇത് നമ്മുടെ സാധ്യതകളെ അനന്തമാക്കുകയാണ്. അതിനനുസരിച്ച് കമ്പ്യൂട്ടറിലും മലയാളം പുഷ്ടിപ്പെടണം. സാര്‍വദേശീയമായി ഇത് ഭാഷകളുടെ വര്‍ഷമാണല്ലോ. ആഗോളവല്‍ക്കരണം സാമ്പത്തികരംഗത്തല്ല, ഭാഷകളുടെയും സംസ്കാരത്തിന്റെയും മേഖലയിലാണ് ഏറ്റവും വലിയ അധിനിവേശം നടത്തിയിരിക്കുന്നത്. അത് പ്രാദേശിക ജനവിഭാഗങ്ങളെ എല്ലാ അര്‍ഥത്തിലും ആത്മനിന്ദയിലേക്കു തള്ളാനാണ് ശ്രമിച്ചത്. കമ്പ്യൂട്ടറിന്റെ ഭാഷ ഇംഗ്ളീഷാണ്, അതുകൊണ്ട് മലയാളത്തോട് സലാം എന്ന ചിന്താഗതി ഇവിടെയുണ്ടായി. പ്രാദേശികമായ എല്ലാം മോശമാണ്, അതത് നാട്ടിലെ രുചികള്‍പോലും അപരിഷ്കൃതമാണ് എന്ന തോന്നലുളവാക്കി. പ്രാദേശിക ഭാഷകളും സംസ്കാരങ്ങളും മരിക്കാന്‍ പോകുന്നു, അവ ക്ഷീണിക്കുകയാണ് എന്ന ആശങ്ക ശക്തമാണിന്ന്. അത്തരമൊരു ആശങ്കയുടെ പശ്ചാത്തലത്തിലാവണം ഐക്യരാഷ്ട്രസഭ ഇക്കൊല്ലം ഭാഷാ വര്‍ഷമായി ആചരിക്കാന്‍ നിശ്ചയിച്ചത്. നമ്മുടെ സംസ്കാരത്തിന്റെ മാധ്യമം നമ്മുടെ ഭാഷയാണ്. ഭാഷയെ ക്ഷീണിപ്പിച്ചാല്‍ പിന്നെ സംസ്കാരവുമില്ല. പുതിയ സാങ്കേതിക വിദ്യക്കു ചേര്‍ന്നതല്ല നിങ്ങളുടെ ഭാഷ, ശാസ്ത്ര സാങ്കേതികപഠനത്തിന് പറ്റുന്ന മാധ്യമമല്ല നിങ്ങളുടെ ഭാഷ എന്ന അസംബന്ധം പ്രചരിപ്പിച്ച് പ്രാദേശിക ഭാഷകളെ നശിപ്പിക്കുന്നതിനാണ് ശ്രമം നടക്കുന്നത്. ഈ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ് അനിവാര്യമാണ്. മലയാളം കമ്പ്യൂട്ടിങ് പ്രചാരണം അതിന്റെ ഭാഗമാണ്. സാങ്കേതികവിദ്യ ലഭ്യമാവാന്‍, ആധുനിക വിജ്ഞാനങ്ങള്‍ ലഭ്യമാകാന്‍ മറ്റു ഭാഷകളിലേക്ക് പോകേണ്ടതില്ല, ഇതാ ഇവിടെത്തന്നെയുണ്ട് എന്നു തെളിയിക്കുകയാണ്. തുറന്ന മനസ്സോടെയുള്ള പാരസ്പര്യത്തിലൂടെ, കൊടുക്കല്‍ വാങ്ങലിലൂടെ, വളര്‍ന്നു വികസിച്ച ഉദാത്തമായ ഭാഷയാണ് മലയാളം. ആരുടെയും മുമ്പില്‍ മുഖംതാഴ്ത്തി നില്‍ക്കേണ്ട അപകര്‍ഷബോധം ഈ ഭാഷയ്ക്കില്ല. ഇത് ഉല്‍ക്കര്‍ഷത്തിന്റെ ഭാഷയാണ്. വിജ്ഞാനങ്ങളെല്ലാം വഴങ്ങുന്നതും സ്വീകരിക്കുന്നതുമായ വികസ്വര ഭാഷ. ഭാഷകളുടെ വര്‍ഷത്തില്‍ കേരളത്തിന്റെ ഏറ്റവും വലിയ ഒരു ചുവടുവയ്പാണ് മലയാളം കമ്പ്യൂട്ടിങ് സാര്‍വത്രികമാക്കാനുള്ള യത്നം. കേരളത്തില്‍ ഇപ്പോള്‍ കരിക്കുലം പരിഷ്കരണത്തിന്റെ നാളുകളാണ്. ശിശുകേന്ദ്രിതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ ക്ളാസ് മുറികളാണ് നാം സ്വപ്നം കാണുന്നത്. മഹാഭൂരിപക്ഷം കുട്ടികളും മലയാളംമാധ്യമത്തില്‍ പഠിക്കുന്ന കേരളത്തില്‍ ഇംഗ്ളീഷിലുള്ള ഉള്ളടക്കം പ്രയോജനംചെയ്യില്ല. ഇവിടെയാണ് മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രസക്തി. വിദ്യാഭ്യാസത്തില്‍ സ്വന്തം അടിത്തറ ഉറപ്പാക്കുന്നതോടൊപ്പം നാടിന്റെ വിവിധ ഭരണതലങ്ങളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണവും നടപ്പാക്കാന്‍ ശ്രമംനടക്കുന്നു. ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ് ഇ-ഗവേണന്‍സ് പരിപാടി. വിവിധ സര്‍ക്കാര്‍ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഭരണ സിരാകേന്ദ്രത്തെയും ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളെയും ഒരേപോലെ ജനങ്ങള്‍ക്ക് സമീപിക്കാനാവും. ഇതിനായി രൂപകല്‍പ്പനചെയ്ത സ്റേറ്റ് വൈഡ്ഏരിയാ നെറ്റ്വര്‍ക്ക് പദ്ധതി അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളെയും ഈ നഗരങ്ങളില്‍നിന്ന് ഓരോ ജില്ലയെയും ജില്ലകളില്‍നിന്ന് ബ്ളോക്കുകളെയും ഡാറ്റാ കേബിളുകള്‍ വഴി ബന്ധിപ്പിച്ചുകഴിഞ്ഞു. ബ്ളോക്കുകളില്‍നിന്ന് വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. ഇതിനു സമാന്തരമായി വിവിധ വകുപ്പുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണവും പൂര്‍ത്തിയായിവരുന്നു. മികച്ച ഇ-ഗവേണന്‍സ് സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന് ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്.

കടപ്പാട്-ദേശാഭിമാനി