Tuesday, 31 May 2011

വിവാദ പാഠപുസ്തകം പിന്‍വലിക്കരുതെന്ന്.

 പത്താം ക്ലാസിലേയ്ക്ക് തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം പാഠപുസ്തകം കേരള കാത്തലിക് മെത്രാന്‍ സമിതിയുടെ (കെസിബിസി) ഭീഷണിക്കു വഴങ്ങി വളച്ചൊടിക്കാനോ പിന്‍വലിക്കാനോ പാടില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിവാദമായ പാഠഭാഗങ്ങള്‍ പുസ്തക രചയിതാക്കളുടെ സാങ്കല്പിക സൃഷ്ടികളല്ല; അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ ഇച്ഛാനുസരണം ഈ ചരിത്ര സംഭവങ്ങള്‍ മൂടിവെക്കാന്‍ ആവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മെത്രാന്‍ സമിതിക്ക് കീഴ്‌പ്പെട്ട് കരിക്കുലം കമ്മിറ്റിയും പാഠപുസ്തക കമ്മീഷനും അംഗീകരിച്ച പാഠഭാഗങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്താല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. പൊതു സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സാമുദായിക സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ സര്‍ക്കാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ പ്രസിഡന്റ് ലാലന്‍ തരകന്‍ അധ്യക്ഷനായിരുന്നു. വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിയില്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി, ആന്‍േറാ കോക്കാട്ട്, മാത്യു തകടിയേല്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോര്‍ജ് ജോസഫ്, വി.കെ. ജോയ്, ജോര്‍ജ് മൂലേച്ചാലില്‍, ജോഷി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Mathrubhumi

Saturday, 28 May 2011

അന്ധവിശ്വാസ നിർമ്മാർജ്ജനം മാതൃഭൂമി മോഡൽ
അന്ധവിശ്വാസങ്ങൾക്കെതിരായി പരം‍മ്പരതീർത്ത മാതൃഭൂമിയുടെ ആദർശം കാശുകിട്ടിയാൽ ?

Thursday, 19 May 2011

സലീംകുമാറിനു ദേശീയ അവാർഡ്


ആദാമിന്റെ മകന്‍ അബുവിനും സലീംകുമാറിനും ദേശീയ ചലച്ചിത്ര പുരസ്‌കാരം

ന്യൂഡല്‍ഹി: നവാഗത സംവിധായകനായ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടി. ഈ സിനിമയിലെ അഭിനയമികവിന് മലയാളത്തിലെ ശ്രദ്ധേയ നടന്‍ സലീംകുമാറിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. കൂടാതെ ഈ ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് മധു അമ്പാട്ടിനും പശ്ചാത്തല സംഗീതത്തിന് ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്കും പുരസ്‌കാരം ലഭിച്ചു.

ആടുംകളം എന്ന ചിത്രത്തിന്റെ സംവിധായകനായ വെട്രിമാരനാണ് മികച്ച സംവിധായകന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് തമിഴ് നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടിമാരായി മറാത്തി നടി മഥാലിയും തമിഴ് ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍കാല നടി ശരണ്യ പൊന്‍വര്‍ണനും തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തില്‍ നിന്നുള്ള മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിക്കാണ്.നമ്മ ഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് സുകുമാരി മികച്ച സഹനടിയായി. മൈന എന്ന ചിത്രത്തിലെ അഭിനയത്തിന് തമ്പി രാമയ്യയാണ് മികച്ച സഹനടന്‍.

മികച്ച സിനിമാ നിരൂപണ ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ചത് മലയാളിയായ ജോജി ജോസഫിനാണ്. മികച്ച ദേശീയോഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം ഗൗതം ഘോഷ് സംവിധാനം ചെയ്ത മാനേര്‍ മാനുഷിനാണ്. മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി മറാഠി ചിത്രമായ ചാമ്പ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിസ്ഥിതി പ്രധാന്യമുള്ള ചിത്രമായി പെട്ട ജീവ എന്ന കന്നഡ ചിത്രവും കുട്ടികളുടെ ചിത്രമായി കന്നഡ സിനിമയായ ഗേജഗലുവും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ്-ചിത്രം ഇഷ്‌കിയ. ഗാനരചയിതാവിനുള്ള പുരസ്‌കാരം വൈരമുത്തുവിനാണ്. കലാസംവിധാനത്തിനുള്ള അവാര്‍ഡ് മലയാളിയായ സാബു സിറില്‍ യന്തിരന്‍ എന്ന ചിത്രത്തിന് നേടി. രേഖ ഭരദ്വാജാണ് ഗായിക. പുതുമുഖ സംവിധായകന്‍ രാജേഷ് പിജ്ഞരാനിയാണ്.മികച്ച നൃത്തസംവിധാനം-ദിനേശ്കുമാര്‍-ചിത്രം ആടുംകളം. ശുഭതി സെന്‍ ഗുപ്തയാണ് ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം നേടിയത്-ചിത്രം-ചിത്രസൂത്രം. ധബാങ് ആണ് മികച്ച ജനപ്രിയ ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം മലയാളിയായ സ്‌നേഹല്‍ ആര്‍ നായര്‍ സംവിധാനം ചെയ്ത ദി ജേം ആണ്.

ജെ.പി ദത്ത ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ഭരത് ബാല, പ്രഹഌദ് കക്കര്‍, നീരദ് മഹാപാത്ര, ജി.എസ്. ഭാസകര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളായി. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ എ.കെ.ബീര്‍ ജൂറി ചെയര്‍മാനായി. അശോക് വാജ്‌പേയിയാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നിര്‍ണയ കമ്മിറ്റി  .   മാതൃഭൂമി വാർത്ത.

Tuesday, 10 May 2011

സർവ്വേ എന്ന കോമാളിത്തം

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ചാനലുകളും പത്രങ്ങളും നടത്തിയ സർവ്വേ ഫലങ്ങൾ ഇന്നലെ പുറത്തുവരികയുണ്ടായല്ലോ..സർവ്വേ ഫലങ്ങളാണെങ്കിലോ പലതരത്തിലും. താഴെയുള്ള ചിത്രത്തിൽ  വിവിധ സർവ്വേയിലെ ഫലങ്ങൾ നോക്കൂ  മനോരമ LDFനു 69 മുതൽ 77 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുമ്പോൾ   ന്യൂസ് 24 ചാനൽ LDFനു 35 മുതൽ 53 വരെ സീറ്റുകൾ ലഭിക്കുമെന്ന് പറയുന്നു.  രണ്ട് സർവ്വേയും തമ്മിൽ 34 സീറ്റിന്റെ വ്യറ്റ്യാസം! സാധാരണക്കാരൻ ചായപീടികയിൽ ഇരുന്ന് നടത്തുന്ന പ്രവചനത്തിന്റെ കൃത്യതപോലും ഈ ചാനലുകളും,പത്രങ്ങളും  നടത്തുന്ന സർവ്വേ ഫലങ്ങൾക്ക് അവകാശപെടാൻ പറ്റില്ല.

Sunday, 1 May 2011

പാഠപുസ്തകം എന്തേ ഇങ്ങിനെ?

വിദ്യാഭ്യാസ വകുപ്പ് ഏർപെടുത്തിയ പുതിയ സം‍വിധാനമനുസരിച്ച് SCERT യുടെ വെബ് സൈറ്റിൽ എല്ലാക്ലാസുകളിലേയും പാഠ പുസ്തകങ്ങൾ പി.ഡി.എഫ്. ഫോർമാറ്റിൽ  ലഭ്യമാക്കിയിരിക്കുന്നു. പാഠ പുസ്തകങ്ങൾ സ്കൂളിലെത്താൻ  താമസമുണ്ടാവുന്ന അവസരത്തിൽ ഈയൊരു സം‍വിധാനം അധ്യാപകർക്കും ,വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാണുതാനും.ആവശ്യമുള്ള പാഠ ഭാഗങ്ങൾ പ്രിന്റെടുത്ത് ഉപയോഗിക്കാമല്ലോ....

 കാര്യങ്ങളിങ്ങിനെയൊക്കെ യാണെങ്കിലും  ഇന്നലെ സുഹൃത്തായ ഒരധ്യാപകനുവേണ്ടി ലിൻകിൽ നിന്നും പാഠ പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്ത് പി.ഡി.എഫ് ഫയൽ ഓപ്പൺ ചെയ്യുമ്പോൾ  പല വിഷയങ്ങളും വായിക്കാൻ പറ്റുന്നില്ല. എന്റെ സിസ്റ്റത്തിൽ  ഫോണ്ടില്ല പോലും. പിന്നെന്തിനാ .പി.ഡി.എഫ് ഫോർമാറ്റിലാക്കുന്നത് ? പി.ഡി എഫ് ഫോർമാറ്റിലുള്ള ഫയലുകൾ ഓപ്പൺ ചെയ്യുമ്പോൾ ഫോണ്ട് പ്രശനം ഇതുവരെ ഉണ്ടായിട്ടില്ല. അങ്നിനെ യൊരു പ്രശനം ഉണ്ടാവുന്നുണ്ടെൻകിൽ ആവശ്യമായ ഫോണ്ടുകൾ കൂടി ഡൌൺലോഡ് ചെയ്തെടുക്കുവാനുള്ള സൌകര്യം SCERT ലഭ്യമാക്കണം. അതല്ലാ എൻകിൽ  പ്രശ്നങ്ങൾ തീർത്ത ഫയലുകൾ സൈറ്റിൽ അപ്ലോഡ് ചെയ്ത്. ഈ സൌകര്യം എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ക്രമീകരിക്കണമെന്നുഅപേക്ഷ.Monday, 25 April 2011

നാനോ‍എക്സലും മുങ്ങി.

അധ്വാനിക്കാതെ വീട്ടിലിരുന്നാൽ സമ്പന്നനാവം എന്ന് വിചാരിക്കുന്ന വിഡ്ഡികൾക്ക് ഒരു തിരിച്ചടികൂടി നൽകികൊണ്ട് നാനോഎക്സലുകാരും മുങ്ങി.മണിചെയിന്‍ കമ്പനി ഉടമകള്‍ 500 കോടിയുമായി മുങ്ങി

   

തൃശൂര്‍: നിക്ഷേപകരില്‍നിന്നു പിരിച്ചെടുത്ത കോടികളുമായി നാനോ എക്‌സല്‍ മണി ചെയിന്‍ കമ്പനിയുടെ ഉടമകള്‍ മുങ്ങി. നാലു ലക്ഷത്തിലേറെ ഇടപാടുകാരില്‍നിന്നായി അഞ്ഞൂറു കോടിയോളം രൂപ പിരിച്ചെടുത്ത ശേഷമാണ്‌ ഇവര്‍ മുങ്ങിയത്‌. 

കമ്പനിയുടെ എറണാകുളത്തേയും തൃശൂരിലേയും ഓഫീസുകളും അടച്ച നിലയിലാണ്‌. മണിചെയിന്‍ അംഗമായവര്‍ നല്‍കിയ പരാതികളില്‍ വിവിധ സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്‌. 

ചെയര്‍മാന്‍ ഹരീഷ്‌ മദിനേനി, മാനേജിംഗ്‌ ഡയറക്‌ടറായ പാട്രിക്‌ തോമസ ്‌എന്നിവര്‍ ഒളിവിലാണെന്ന്‌ പോലീസ്‌ പറയുന്നു. ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫ്‌ ചെയ്‌ത നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഡീലര്‍മാരായ അഷറഫ്‌, പ്രമോദ്‌ കിരണ്‍, പ്രമോദ്‌, ശശിധരന്‍ എന്നിവരെ അറസ്‌റ്റു ചെയ്‌തതായി ചേലക്കര സി.ഐ: ശശിധരന്‍ സ്‌ഥിരീകരിച്ചു. 

പദ്ധതിയില്‍ തട്ടിപ്പു നടത്തിയെന്ന്‌ ആരോപിച്ച്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ പാട്രിക്‌ തോമസിനെ പുറത്താക്കി കമ്പനിയുടെ ആസ്‌തികളും നിയന്ത്രണവും ഒളിവിലിരുന്നു ചെയര്‍മാന്‍ ഹരീഷ്‌ മദിനേനി ഏറ്റെടുത്തതായി സൂചനയുണ്ട്‌. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി തന്റെ നിയന്ത്രണത്തിലാണെന്ന്‌ ചെയര്‍മാന്‍ പുറത്തിറക്കിയ ഉത്തരവാണ്‌ ഈ സംശയം ബലപ്പെടുത്തുന്നത്‌. 

ഇതോടൊപ്പം പദ്ധതിയില്‍ ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ പുതുക്കിയിട്ടുമുണ്ട്‌. നേരത്തേ ചേര്‍ന്നവരും പുതിയ നടപടിക്രമമനുസരിച്ച്‌ വീണ്ടും ചേരണമെന്നു വ്യക്‌തമാക്കി ഇന്റര്‍നെറ്റില്‍ നോട്ടീസ്‌ നല്‍കിയിരിക്കുന്നു. കഴിഞ്ഞ തവണ കമ്പനി നടത്തിയ കോടികളുടെ നികുതി വെട്ടിപ്പ്‌ അധികൃതര്‍ കണ്ടെത്തിയിരുന്നു. 103 കോടി വിറ്റുവരവുള്ള കമ്പനി ഒരു കോടി മാത്രമാണ്‌ വിറ്റുവരവെന്നു വ്യാജരേഖ നല്‍കിയാണ്‌ നികുതി വെട്ടിപ്പ്‌ നടത്തിയിരുന്നത്‌.

മണിചെയിന്‍ ചേര്‍ന്നവര്‍ക്കു നാലു മാസമായി ബോണസും പ്രതിഫലവും നല്‍കുന്നില്ല. നല്‍കിയ ചെക്കുകള്‍ പണമില്ലാത്തതുമായിരുന്നുവെന്ന്‌ ആരോപണമുണ്ട്‌. നാനോ കമ്പനിയുടെ ഓഹരിയായും സാധനങ്ങള്‍ വാങ്ങുന്നതിനുള്ള വിലയായും ജനങ്ങളില്‍നിന്ന്‌ പിരിച്ചെടുത്താണ്‌ തട്ടിപ്പ്‌ നടത്തിയത്‌. ഇന്റര്‍നെറ്റ്‌ മുഖേനയായിരുന്നു കമ്പനിയിലേക്ക്‌ പണം അടച്ചിരുന്നത്‌. 

രസീതുകള്‍ നല്‍കാതെയുള്ള വെട്ടിപ്പ്‌ ആയിരുന്നതിനാല്‍ തെളിവുകള്‍ക്ക്‌ ബുദ്ധിമുട്ടാകുമെന്നു നിയമവിദഗ്‌ദ്ധര്‍ പറയുന്നു. അതിനിടെ പണം ലഭിക്കാന്‍ ഇടപാടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. 2007 ലാണ്‌ നാനോ എക്‌സല്‍ കമ്പനി മണി ചെയിന്‍ പദ്ധതിയുമായി എത്തിയത്‌. ഹൈദരാബാദ്‌ ആസ്‌ഥാനമായാണ്‌ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്‌. ഹരീഷ്‌ മദിനേനി ആന്ധ്രാ സ്വദേശിയാണ്‌. ഇയാളുടെ സുഹൃത്തായാണ്‌ തൃശൂര്‍ സ്വദേശി പാട്രിക്‌ തോമസ്‌ കമ്പനിയിലെത്തിയത്‌. 4000, 6000, 5000, 12000, 1.20 ലക്ഷം, 1.50 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെ വിവിധങ്ങളായ പാക്കേജുകളിലൂടെയാണ്‌ തട്ടിപ്പ്‌ മുന്നേറിയത്‌. 

ആരോഗ്യ പരിരക്ഷണത്തിനുള്ള നാനോ പവര്‍ കാര്‍ഡ്‌, വാട്ടര്‍ ബോട്ടില്‍, വാച്ച്‌, വാഷിംഗ്‌ ബോര്‍ഡ്‌, ബ്ലേസ്‌ലെറ്റ്‌ മുതലായ ഇനങ്ങളാണ്‌ പദ്ധതിയില്‍ ചേരുന്നവര്‍ക്ക്‌ നല്‍കിയത്‌. ഇതില്‍ നല്‍കിയ തുകയുടെ 20 ശതമാനം വിലയ്‌ക്കുള്ള ഉല്‍പന്നങ്ങള്‍ പോലും നല്‍കിയിരുന്നില്ല. മാത്രമല്ല കുറഞ്ഞ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളാണ്‌ നല്‍കിയിരുന്നത്‌. 

മണിചെയിനില്‍ ചേര്‍ന്നു വെറുതേയിരിക്കുന്നവര്‍ക്കും മാസംതോറും ലക്ഷങ്ങള്‍ ബോണസായി ലഭിക്കുമെന്ന്‌ ഇവര്‍ വിശ്വസിപ്പിച്ചിരുന്നു. തുടക്കത്തില്‍ ഏതാനുംപേര്‍ക്ക്‌ ബോണസ്‌ നല്‍കി വിശ്വാസം നേടിയിരുന്നു. ബോണസും പണവും ലഭിക്കാത്ത ഇടപാടുകാര്‍ പ്രതിഷേധിച്ചതോടെയാണ്‌ ഉടമകള്‍ മുങ്ങാനുള്ള പദ്ധതി തയ്യാറാക്കിയത്‌. തൃശൂര്‍ അയ്യന്തോളിലെ ഓഫീസ്‌ ആദ്യഘട്ടമായി അടച്ചുപൂട്ടി. ഇതിനുശേഷമാണ്‌ എറണാകുളം ഇടപ്പള്ളിയിലെ ഓഫീസ്‌ പൂട്ടിയത്     മംഗളം വാർത്ത.

Saturday, 23 April 2011

ദൈവം മരിച്ചൂ.

തൊണ്ണൂറ്റി ആറാം വയസ്സിൽ മരിക്കുമെന്ന തന്റെ തന്നെ പ്രവചനം തെറ്റിച്ചുകൊണ്ട് 84 വയസ്സിൽ ദൈവം വിടവാങ്ങി.
പുട്ടപ്പര്‍ത്തി: വിശ്വസ്‌നേഹത്തിന്റെ അവതാരരൂപമായി അറിയപ്പെട്ട ആത്മീയഗുരു ശ്രീ സത്യസായി ബാബ സമാധിയായി. 84 വയസ്സായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഞായറാഴ്ച കാലത്ത് 7.40ന് പുട്ടപ്പര്‍ത്തി സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു അന്ത്യം. പൂജയും പ്രാര്‍ഥനകളുമായി ഉറക്കമൊഴിച്ചിരുന്ന ആയിരക്കണക്കിന് വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ പത്തരയോടെ ആസ്പത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് മരണവിവരം അറിയിച്ചത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും മൃതദേഹം പുട്ടപര്‍ത്തിയിലെ സായ് കുല്‍വന്ത് ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് സായ് ട്രസ്റ്റ് അറിയിച്ചു. സംസ്‌കാരസമയം പ്രഖ്യാപിച്ചിട്ടില്ല.

മാര്‍ച്ച് 28 നാണ് ബാബയെ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് കുറച്ചുനാളായി ബാബയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഡയാലിസിസും തുടരുന്നുണ്ടായിരുന്നു. രാവിലെ പ്രത്യേക മെഡിക്കല്‍ സംഘം യോഗം ചേര്‍ന്നതിന് ശേഷമാണ് ദേഹവിയോഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അനന്തപ്പുര്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പുട്ടപര്‍ത്തിയില്‍ സുരക്ഷാ സാഹചര്യം നേരിടാന്‍ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുട്ടപര്‍ത്തിയിലേക്കുള്ള എല്ലാ റോഡുകളിലും പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരിക്കുയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ പുട്ടപര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ശനിയാഴ്ച വൈകീട്ട് ശ്രീ സത്യസായി ട്രസ്റ്റ് അടിയന്തരയോഗം ചേര്‍ന്ന് ചികിത്സാകാര്യങ്ങള്‍ അവലോകനം ചെയ്തിരുന്നു. ബാബയുടെ കുടുംബാംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുത്തു. മരുന്നുകളോടും ചികിത്സയോടും ബാബയുടെ ശരീരം പ്രതികരിക്കാത്തതിനാല്‍ ഈ യോഗം നിര്‍ണായകമായിരുന്നു എന്നാണ് അറിയുന്നത്.

മാതൃഭൂമി വാർത്ത

Wednesday, 20 April 2011

ചെറിയൊരു കണ്ടെത്തൽ

 കാലു കൊണ്ട് ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന ഞാൻ ഡിസൈൻ ചെയ്ത തേങ്ങാപൊളിക്കുന്ന ലഘു യന്ത്രം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറീക്കുമല്ലോ...
 Coconut Dismantle

Monday, 18 April 2011

ബ്ലോഗേഴ്സ് മീറ്റ് കാഴ്ച്ചകള്‍

ബ്ലോഗ് മീറ്റിന്റെ ഫോട്ടോകളൊന്നും ആരും പോസ്റ്റ് ചെയ്ത് കാണുന്നില്ല.

മുള്ളൂര്‍ക്കാരനും സംഘവുമൊക്കെ വലിയ ക്യാമറയും തൂക്കി പിടിച്ച് അതിലൂടെ നടന്നിരുന്നു..അവരൊക്കെയെടുത്ത നല്ല ഫോട്ടോകള്‍ പോസ്റ്റെട്ടെയെന്ന് കരുതിതയാ …..വൈകിച്ചത്.(ഞാനായിട്ട് മോശമാക്കരുതല്ലോ) ഒന്നും കാണുന്നില്ല. എന്റെ തുക്കാടാ ക്യാമറകൊണ്ടെടുത്ത തെളിച്ച കുറവുള്ള തുടക്കവും ഒടുക്കവുമൊന്നു മില്ലാതെ കുറേ…ഫോട്ടോകള്‍ പോസ്റ്റുന്നു....അടിക്കുറിപ്പുകളൊക്കെ നിങ്ങളുടെ ഇഷ്ട്ടം പോലെ ചേര്‍ത്തോള്ളൂ...

*റജിസ്ടേഷനുള്ള തിരക്ക് (250 രൂപ വാങ്ങിക്കാനും)

*ഓ...ഒരു പോട്ടോഗ്രാപറ് ...
*ശരീഫ്ക്കാക്ക് ബ്ലോഗെഴുത്തിന്റെ മസ്‍അല അറിയണം.
*കൊട്ടോട്ടിക്കാരൻ പ്രോജ്ക്റ്റ്ര് ശരിയാക്കുന്ന തിരക്കിലാ...
രാമനുണ്ണി മാഷ് പ്രകാശന തിരക്കിൽ


* ഒന്ന് വേഗം വെളമ്പൂന്നെ..
*പരിണാമ വാദികൾ
*മൈന ഉമൈബാനെ കടസിലേക്ക് ആവാഹിക്കുന്ന സജീവേട്ടൻ
 
* ആ ..ചിരികണ്ടാല്‍...........
*ഇട നാഴികയില്‍ അൽപ്പ നേരം
ആ... ഹലോ....ഞമ്മള്    ബ്ലോഗ് മീറ്റിലാ..
*  തമാശ..തമാശ


*    ആ ...എവിടാ മാഷേ...
*സ്വാഗതം


* ഷരീക്കാ ക്ക് പിന്നേം സംശയം
* നേരത്തെ എത്തി
*  എന്‍റെ ബ്ലോഗ് കേറി അലമ്പുണ്ടാക്കിയാ വിവരമറിയും കെട്ടൊ.

* നാലു ചുള്ളന്മാര്‍
* ഏതാ ഷാമ്പൂ ?

* മീറ്റിന്‍റെ ആവേശം


*  സജീം മാഷിനു പ്രസംഗിക്കാന്‍ മുട്ടീട്ടു വയ്യ.
* ജൂബാ ചേട്ടന്‍

* ഞമ്മള് മാധ്യമത്തിന്നാ (വി.കെ.അബ്ദുക്ക)
* ഞനാരു തുടക്കക്കാരനാ..ഞമ്മളീ നാട്ടുകാരന്‍ തന്നെ (മുഹമ്മദ്കുട്ടിക്ക)
* കൂതറയാണ് താരം. ഞാന്‍ ഹാഷിം. കൂതറ ഹാഷിം.*  അസ്സലാമു അലൈക്കും
* ന്നാ...ഇനിയൊരു കവിതയായാലോ...

* മലബാരി


*കുറച്ച് സമൂസീം,കുറച്ച് ഉന്നക്കായീം കൊണ്ടന്നിട്ടുണ്ട്...(ഐഷാബി)പടച്ചോന്റെ ശത്രു (ജബ്ബാർ മാഷ്)
* മത്താപ്പൂത്തിരി
* കിങ്ങിണികുട്ടി.

* പാട്ടോന്ന് പാടീടാം
ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ കാർട്ടൂണിസ്റ്റ് (സജീവേട്ടൻ)
അരീക്കോട് മാഷും കുട്ട്യോളും.
* ഇജ്ജ്  ദങ്ങട്ട് വാങ്ങ് മോളെ.
* ഒരു പാട് ദൂരേന്നാ...(ഫെമിന ഫാറൂക്ക്)*  മഞ്ഞുതുള്ളി.*  ഡോ. ആർ.കെ. തിരൂർ
*   ബിന്ദു ചേച്ചി
*  മുള്ളൂക്കാരൻ

* ഒരു കവിതകൂടി,  നിസ വെള്ളൂർ
*  സമൂസ സൽക്കാരം
*കാവാരേഖ
* ഈറ്റ് മീറ്റ്

* ആരെ പിടിക്കണം.
*ചർച്ച.

* ഞമ്മളെ ക്ലാസ് നന്നായില്ലേ? (ഹാഷിം,ഹബീബ്)
* വരയോട് വര.
* നീ യീ മീറ്റ്ന്ന് പറഞ്ഞാ എന്താന്നാ കരുതിയേ...
*ബ്ലോഗർമാർക്കും ബാധകം
* തുഞ്ചൻ പറമ്പിലെ തത്ത
* എഴുത്താണി
* ഒന്നു കുളിക്കണോ..?
* ഊട് വഴി
* കവാടം

* സിന്ധു‍ഭാസ്കർ
* കാത്തിരിപ്പ്.
* നീ..പാടും...പാടിക്കും.
* കഴിഞ്ഞു തൃപ്തിയായി.

* ഊണിനു മുമ്പൊരു പായസം..ശേഷവും
* ബോഗർമാരെ കാത്ത്.

മതി .മതി..നിര്‍ത്തിക്കോ.....

ലതിക ചേച്ചി പറഞ്ഞതുകൊണ്ട് ഇവിടെ വെച്ച് നിര്‍ത്തുന്നു.