ആദാമിന്റെ മകന്‍ അബുവിനും സലീംകുമാറിനും ദേശീയ ചലച്ചിത്ര പുരസ്‌കാരം


ന്യൂഡല്‍ഹി: നവാഗത സംവിധായകനായ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടി. ഈ സിനിമയിലെ അഭിനയമികവിന് മലയാളത്തിലെ ശ്രദ്ധേയ നടന്‍ സലീംകുമാറിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. കൂടാതെ ഈ ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് മധു അമ്പാട്ടിനും പശ്ചാത്തല സംഗീതത്തിന് ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്കും പുരസ്‌കാരം ലഭിച്ചു.
ആടുംകളം എന്ന ചിത്രത്തിന്റെ സംവിധായകനായ വെട്രിമാരനാണ് മികച്ച സംവിധായകന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് തമിഴ് നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടിമാരായി മറാത്തി നടി മഥാലിയും തമിഴ് ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍കാല നടി ശരണ്യ പൊന്‍വര്‍ണനും തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തില്‍ നിന്നുള്ള മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിക്കാണ്.

നമ്മ ഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് സുകുമാരി മികച്ച സഹനടിയായി. മൈന എന്ന ചിത്രത്തിലെ അഭിനയത്തിന് തമ്പി രാമയ്യയാണ് മികച്ച സഹനടന്‍.
മികച്ച സിനിമാ നിരൂപണ ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ചത് മലയാളിയായ ജോജി ജോസഫിനാണ്. മികച്ച ദേശീയോഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം ഗൗതം ഘോഷ് സംവിധാനം ചെയ്ത മാനേര്‍ മാനുഷിനാണ്. മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി മറാഠി ചിത്രമായ ചാമ്പ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിസ്ഥിതി പ്രധാന്യമുള്ള ചിത്രമായി പെട്ട ജീവ എന്ന കന്നഡ ചിത്രവും കുട്ടികളുടെ ചിത്രമായി കന്നഡ സിനിമയായ ഗേജഗലുവും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ്-ചിത്രം ഇഷ്‌കിയ. ഗാനരചയിതാവിനുള്ള പുരസ്‌കാരം വൈരമുത്തുവിനാണ്. കലാസംവിധാനത്തിനുള്ള അവാര്‍ഡ് മലയാളിയായ സാബു സിറില്‍ യന്തിരന്‍ എന്ന ചിത്രത്തിന് നേടി. രേഖ ഭരദ്വാജാണ് ഗായിക. പുതുമുഖ സംവിധായകന്‍ രാജേഷ് പിജ്ഞരാനിയാണ്.

മികച്ച നൃത്തസംവിധാനം-ദിനേശ്കുമാര്‍-ചിത്രം ആടുംകളം. ശുഭതി സെന്‍ ഗുപ്തയാണ് ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം നേടിയത്-ചിത്രം-ചിത്രസൂത്രം. ധബാങ് ആണ് മികച്ച ജനപ്രിയ ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം മലയാളിയായ സ്‌നേഹല്‍ ആര്‍ നായര്‍ സംവിധാനം ചെയ്ത ദി ജേം ആണ്.
ജെ.പി ദത്ത ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ഭരത് ബാല, പ്രഹഌദ് കക്കര്‍, നീരദ് മഹാപാത്ര, ജി.എസ്. ഭാസകര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളായി. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ എ.കെ.ബീര്‍ ജൂറി ചെയര്‍മാനായി. അശോക് വാജ്‌പേയിയാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നിര്‍ണയ കമ്മിറ്റി . മാതൃഭൂമി വാർത്ത.
*******സലീംകുമാറിനു അഭിനന്ദനങ്ങൾ നേരുന്നു.************
ReplyDeleteസലീം കുമാറിന്റെ അഭിനയം എനിക്കും ഇഷ്ടമാണ്. ഒരു ചാനല്‍ സലീംകുമാറുമായി നടത്തിയ അഭിമുഖത്തില്‍, എന്താകാനായിരുന്നു ആഗ്രഹമെന്ന് സലീംകുമാറിനോട് ചോദിച്ചു. 'കൊച്ചിയിലെ മോഡേണ്‍ ബ്രഡ് കമ്പനിയില്‍ ജോലി നേടാന്‍'എന്നായിരുന്നു മറുപടി. പട്ടിണിയുടെ മണമുള്ള ആ മറുപടി എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ട്. ജോലിയില്‍ നിന്നു പെന്‍ഷനായപ്പോള്‍ സഹപ്രവര്‍ത്തകര്‍ തന്ന യാത്രയയപ്പിന് മറുപടി പറഞ്ഞപ്പോള്‍ ഞാനിക്കാര്യം സൂചിപ്പിച്ചിരുന്നു. സലീംകുമാറിന് എല്ലാവിധ ആശംസകളും!
ReplyDeleteസലിം കുമാറിന് അഭിനന്ദനം.
ReplyDeleteസലിം കുമാറിന് അവാര്‍ഡ് കിട്ടിയതില്‍ ,അതും ദേശീയ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം ഉണ്ട്.അതും ഒരു നവാഗത സംവിധായകന്റെ പടത്തില്‍ അഭിനയത്തിന്.സംസ്ഥാന അവാര്‍ഡ് കിട്ടാത്ത പടത്തിനാണ് , അല്ലെങ്കില്‍ അതിലെ അഭിനയത്തിനാണ് ഈ അവാര്‍ഡ്.സലിം കുമാര്‍ പറഞ്ഞത് ശരിയാണ്.അവാര്‍ഡ് കമ്മിറ്റിയില്‍ ഒരു മലയാളി ഇല്ലാത്തത് കൊണ്ടാണ് ഇത് കിട്ടിയത് എന്ന്.അല്ലെങ്കില്‍ കോല് വച്ചേനെ!
ReplyDeleteനല്ല ക്രാഫ്റ്റിന് നല്ല നടനത്തിന് പിന്നെ പലതിനും അംഗീകാരം അതും മലയാള സിനിമക്ക്..അത്ഭുതം..!!
ReplyDeleteഅങ്ങിനെ തോന്നി വായിച്ചപ്പോൾ..പിന്നെ, കഴിവുള്ളവർ വിജയിച്ചല്ലേ പറ്റൂ...
ശരിക്കും സന്തോഷം തോന്നി ഇത് വായിച്ചപ്പോള്‍... നടനെ വെറും കോമാളിയാക്കുന്നത് സംവിധായകര്‍ ആണ്. നടനിലെ കഴിവ് കണ്ടെത്തുന്നതും നല്ല സംവിധായകര്‍ തന്നെ. പപ്പുവും മാലയും ഒക്കെ ചില പടങ്ങളില്‍ നല്ല കഴിവുള്ള നടന്മാര്‍ ആണെന്ന് തെളിയിച്ചിട്ടുണ്ട്. അത് പോലെ തന്നെ സലിം കുമാറും. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.
ReplyDeleteസലിം കുമാര്‍ എന്നെങ്കിലും അന്ഗീകാരത്തിലേക്ക് എത്തപ്പെടും എന്ന് തോന്നിയിരുന്നു.
ReplyDeleteനന്നായി.