Thursday, 14 February 2013

ഇങ്ങിനെയാണോ സ്ത്രീശാക്തീകരണം.


പെണ്‍കുട്ടികള്‍ ഉള്ള ഒരു സദസ്സില്‍ വെച്ച് അവരെ ശാക്തീകരിക്കുന്നതിന്നു വേണ്ടി സംഘടിപ്പിച്ച ഒരു ക്ലാസില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലായിരൂന്നു ഇത്തരം പ്രസ്താവനകള്‍. രഞ്ജിത്ത് കുമാര്‍ സാറിന്‍റെ അറിവും,ക്ലാസുകളുടെ എണ്ണവും,അവാര്‍ഡിന്‍റെ മഹത്വവുമൊന്നും അതിനു ന്യായീകരണമാവില്ല * സ്ത്രീയോട് .പെണ്‍ കുട്ടിയോട് വീണ്ടും വീണ്ടും അവളടെ ദൌര്‍ഭല്ല്യങ്ങളെ കുറിച്ചും,പുരുഷന്‍റെ സുരക്ഷിതത്വതേയും,ശക്തിയെ കുറിച്ചും പറഞ്ഞു കൊണ്ടിരുന്നാല്‍ എന്ത് ഗുണമാണു സമൂഹത്തിനു ഉണ്ടാവുക. സ്ത്രീയും,പുരഷനും സമൂഹത്തില്‍ ഒരുമിച്ച് ജീവിക്കേണ്ടവരാണെന്നും ഇരു കൂട്ടര്‍ക്കും അവരവരുടേതായ ശക്തിയും ദൌര്‍ബല്ല്യങ്ങളും ഉണ്ടെന്നും.പരസ്പ്പരം മത്സരിച്ച് തോൽപ്പിക്കേണ്ടവരല്ലെന്നും. പരസ്പ്പരം ബഹുമാനിച്ച് ജീവിക്കേണ്ടവരാണെന്നുമുള്ള സന്ദേശമല്ലേ ഇത്തരം ക്ലാസുകളില്‍ നല്‍കേണ്ടത് ?