Sunday, 22 June 2008

മതമില്ലാത്ത ജീവന്‍

പ്രിയ സുഹൃത്തുക്കളേ.
ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിലെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്ന മതമില്ലാത്ത ജീവന്‍ എന്ന പാഠം താഴെ
ചേര്‍ക്കുന്നു.
വിമര്‍ശനങ്ങള്‍ എത്രമാത്രം സത്യവും,വസ്തുനിഷ്ടവുമാണ്?
നിങ്ങ്ളുടെ പ്രതികരണങ്ങള്‍ അറീക്കുക.


ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായികാണാം
* പുസ്ത്കം മുഴുവന്‍ ഇവിടെ കിട്ടും.

*പുസ്തകം മുഴുവന്‍ PDF (4.28Mb) ആയി വേണ്ടവര്‍ ഈ മെയില്‍ വിലാസം നല്‍കിയാല്‍ അയച്ചുതരാം

*
എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങള്‍ ഇവിടെ.

*ഈ ബ്ല്ലോഗില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടക്കുന്നു. അതില്‍ പങ്കുചേരുവാന്‍ അപേക്ഷ...

*ഈ വിഷയവുമായി ബദ്ധപെട്ട ലേഖനങ്ങള്‍,ബ്ലോഗ് പോസ്റ്റുകള്‍

പക്ഷം
1-
മൂര്‍ത്തി -പാഠപുസ്തകത്തിലെ സത്യങ്ങള്‍

2- സൂരജ് രാജന്‍ - മതമില്ലാത്ത ജീവന്‍ : നയം വ്യക്തമാക്കട്ടെ …

3- ഇ.എ ജബാര്‍ - പാഠപുസ്തകത്തില്‍ മതനിരാസം?

4- സെബിന്‍ -ശ്രീനിവാസന്‍ മാപ്പ് പറയണം

5- കരിപ്പാറ സുനില്‍ - വിമര്‍ശനാത്മക ബോധനശാസ്ത്രം വിമര്‍ശിക്കപ്പെടുന്നുവോ ?

6- റഫീക് കീഴാറ്റൂര്‍ - മതമില്ലാത്ത ജീവന്‍

7- കരിപ്പാറ സുനില്‍ - എന്താണ് വിമര്‍ശനാത്മക ബോധന ശാസ്തം ?

8- വക്കാരി - ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം

9- ബെര്‍ളി തോമാസ് - പാഠപുസ്തകത്തിലെ രാഷ്ട്രീയം

10- പരാജിതന്‍ - മിനിമം മര്യാദ കാണിക്കണം!

11- നിത്യന്‍ - മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും

12- മൂര്‍ത്തി - പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍

13- ഇഞ്ചിപ്പെണ്ണ് - പാഠപുസ്തകം - പാഠം ഒന്ന് - ‘ഗുണ്ടായിസം’

14- അഞ്ചല്‍ക്കാരന്‍ - മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.

15- രാജേഷ് കുന്നോത്ത് - ജീവനില്ലാത്ത മതം, പിന്നെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കും…

16- മനോജ് - പാഠപുസ്തക വിവാദത്തിന്റെ മുഖം മൂടി പൊളിയുന്നു..

17- വാസ്തവം - പാഠപുസ്തകം തിരുത്താൻ കമ്യൂണിസ്റ്റ്‌ സർക്കാരിന്‌ അവകാശമുണ്ട്‌

18- ബാബുരാജ് - സ്റ്റാന്‍ഡാര്‍ഡ്‌ 7. സാമൂഹ്യ പാഠം. മതമുള്ള ജീവന്‍.

19- ഡിങ്കന്‍ - ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം

20- ദാറ്റ്സ് മലയാളം - മതമില്ലാത്ത ജീവന്‍ - ചര്‍ച്ച ചെയ്യൂ

21- ഉഷടീച്ചര്‍ - വിവാദങ്ങള്‍ക്കപ്പുറത്ത് ചില സത്യങ്ങള്‍

22- വിദുഷകന്‍ - ഹൈബി ഈഡന്‍ ചെന്നിത്തലയെ മറിച്ചിടുമോ?

23- ദാറ്റ്‌സ് മലയാളം - ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍

24- റഫീക്ക് കിഴാറ്റൂര്‍ - മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍

25- ജനശക്തി ന്യൂസ്‌ - ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകം വിവാദപരമാണോ?

26- സി.കെ ബാബു - ഈ ‘ജീവന്‍’ എന്നാല്‍ എന്നതാ സാധനം?

27- ജിം - മതമില്ലാതെന്ത് രാഷ്ട്രീയം?

28- മാരീചന്‍ -തല്ലിയൊടിക്കുക, ഈ വിഷപ്പത്തികളെ…

29-
കമ്യൂണിസവും നിരീശ്വരത്വവും യു ഡി എഫ് ഭരണകാലത്തും

30- പ്രകൃതിദുരന്തങ്ങള്‍ ഏതു മതക്കാരെയാണ്...

31- ഏഴാം ക്ളാസ് കണ്ടതും കേട്ടതും..

മറുപക്ഷം

29-മാധ്യമം - മതമുള്ള ജീവനും

30-തെക്കേടന്‍ - പ്രകൃതിദുരന്തങ്ങള്‍ മതാടിസ്ഥാനത്തിലോ ?

32- മാധ്യമം - മതമുള്ള ജീവനും മതമില്ലാത്ത ജീവനും

33-പാഠ പുസ്തകത്തിലെ ഹിംസ്ര ജന്തു

ഈ വിഷയവുമായി ബദ്ധപെട്ട ലേഖനങ്ങള്‍
1- ചരിത്രപരമായ അസ്മ്ബന്ധം.-സുകുമാര്‍ അഴീക്കോട്.

2- മതേതരത്വത്തെക്കുറിച്ചുള്ള പരാമര്‍ശം മതനിന്ദയോ?-ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍.

3- മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍

4- പാഠപുസ്തക വിവാദം നേരും നെറികേടും

5- ചര്‍ച്ചയില്‍ മൂര്‍ച്ചപോയ വിവാദം

6- തെരുവിലെ അസംബന്ധനാടകങ്ങള്‍

7- ഒരചഛന്‍ മകള്‍ക്കേകിയ പുസ്ത

116 comments:

 1. പ്രിയ സുഹൃത്തുക്കളേ.
  ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിലെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്ന മതമില്ലാത്ത ജീവന്‍ എന്ന പാഠം താഴെ
  ചേര്‍ക്കുന്നു.
  വിമര്‍ശനങ്ങള്‍ എത്രമാത്രം സത്യവും,വസ്തുനിഷ്ടവുമാണ്?
  നിങ്ങ്ളുടെ പ്രതികരണങ്ങള്‍ അറീക്കുക.

  ReplyDelete
 2. റഫീക്കേ, വളരെ നന്ദി.. ഇതൊന്നു വായിച്ചു നോക്കിയിട്ടുണ്ടാകുമോ ഉറഞ്ഞാടുന്ന മതക്കോമരങ്ങള്‍?

  ReplyDelete
 3. ഈ പാഠം 50 വര്‍ഷം മുമ്പു തന്നെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇന്നീ ഗതിയുണ്ടാകുമായിരുന്നില്ല.
  എല്ലാ മതങ്ങളും മനുഷ്യനെ നന്മയിലേക്കും സഹിഷ്ണുതയിലേക്കുമാണു നയിക്കുന്നതെന്ന് ഈ പാഠത്തിലും ആവര്‍ത്തിക്കുന്നു. ഇതു നമ്മള്‍ ആയിരം തവണ ആവര്‍ത്തിച്ച് സത്യമാക്കി മാറ്റിയ ഒരു നുണയാണെന്നാണ് എന്റെ അഭിപ്രായം .കുട്ടികള്‍ക്കു തെറ്റായ സന്ദേശം നല്‍കുന്ന തരത്തില്‍ ഈ പാഠം അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ല. എല്ലാ മതങ്ങളും മനുഷ്യനെ സങ്കുചിതവര്‍ഗ്ഗീയ ചിന്തയിലേക്കു നയിക്കുന്നു എന്നതല്ലേ വസ്തുത.

  ReplyDelete
 4. ഈ പാഠത്തെ എതിര്‍ക്കുന്നവനെയൊക്കെ എന്തു പറയാന്‍?

  മനുഷ്യരെ തമ്മിലടിപ്പിച്ചു സ്വന്തം കീശ വീര്‍പ്പിക്കുന്ന മതനേതാ
  ക്കള്‍ ‍ ഇതിനെ എതിര്‍ക്കും നിശ്ചയം..

  ReplyDelete
 5. നന്ദി സുഹൃത്തേ ഇത് പോസ്റ്റ് ചെയ്തതിനു.

  ഇതില്‍ തെറ്റ് കണ്ട്പിടിച്ച് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നവന്മാരെ സമ്മതിക്കണം. ഏതവന്‍റെ തലതിരിഞ്ഞ ബുദ്ധി ആണാവോ...കഷ്ടം.

  ReplyDelete
 6. 27 ആം പേജിലെ ഈ കാര്യം ആരും എന്തേ ശ്രദ്ധിച്ചില്ല...താഴെപറയുന്ന വിവിധപ്രശ്നങ്ങള്‍ ഏത് മതത്തില്‍ പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക?
  ..വിലക്കയറ്റം
  ..കുടിവെള്ളക്ഷാമം
  ..പകര്‍ച്ചവ്യാധികള്‍
  ..ഭൂകമ്പം

  --------------------------------
  ഈ നാല് പ്രശ്നങ്ങളും മതാടിസ്ഥാനത്തിലാണോ ജനങ്ങളെ ബാധിക്കുക???എന്താണാവോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ??കുട്ടികള്‍ എന്ത് കണ്ടത്തെലാണ് ഈ ചോദ്യങ്ങളില്‍ നടത്തേണ്ടത് ?? ഇതല്പം കടന്ന കൈയ്യായി പോയില്ലേ?????

  ReplyDelete
 7. റഫീക്ക് മാഷെ ഇതെല്ലാം പഠിച്ച് വളരട്ടെ നമ്മുടെ കുട്ടികള്‍
  അറിയുക മതമാണൊ മനുഷ്യനാണൊ വലുതെന്ന്

  ReplyDelete
 8. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രം മതങ്ങളേയും മതനേതാക്കളെയും കൂട്ടുപിടിക്കുന്ന വൃത്തികെട്ട രാഷ്ടീയ നാടകമാണ്‌ ഇപ്പൊള്‍ നടക്കുന്നത്‌. ഇവര്‍ മത നിഷേധം എന്ന് ഉദ്ദേശിക്കുന്നത്‌ എന്താണ്‌? ഒാരോ മതങ്ങളും വേറെ വേറെയാണെന്നും അവര്‍ തമ്മില്‍ തൊട്ടുകൂടായ്മയുണ്ടെന്നും കുട്ടികളെ പഠിപ്പിക്കുന്നില്ല എന്നാണൊ ഇവര്‍ പറയുന്നത്‌? ചെന്നിത്താലയണ്റ്റെ ഒരു പ്രസ്താവന കണ്ടു.. 'ആദ്യം പുസ്തകം പിന്‍ വലിക്കട്ടെ.. എന്നിട്ട്‌ ചര്‍ച്ചയാവാം..' എന്ന്. ഈ അഭിനവസുന്ദരക്കുട്ടന്‌ ഈ പുസ്തകം വായിച്ചിട്ട്‌ പ്രശ്നമുള്ള ഭാഗം ഏതാണെന്ന് പറഞ്ഞുകൂടെ?

  ReplyDelete
 9. റഫീക്ക്,
  അഭിനന്ദനങ്ങള്‍...

  തെക്കേടന്‍, അതില്‍ എന്തോന്നാ ഇത്ര പന്തികേട്.. കുട്ടി തിരിച്ചറിയുന്നത് എന്തായിരിക്ക്കും? മതാടിസ്ഥാനത്തിലല്ല ഇവ ബാധിക്കുന്നത് എന്നല്ലേ? അതിന് തൊട്ട് താഴേ നന്മയുടെ നാളുകളീല്‍ കുട്ടി എന്തായിരിക്കും കുറിപ്പ് എഴുതുക?

  ഇതിനുത്തരം കുട്ടി നല്‍കുമ്പോള്‍ തന്റെ മതം മാത്രമാണ് വലുതെന്നും, ഇതിലൂടെ മത്രമേ മോക്ഷം കിട്ടു എന്നും പറയുന്ന മത മേലാളന്മാര്‍ക്കെതിരെ കുട്ടി ചോദ്യം ചെയ്യുമെന്ന തിരിച്ചറിവല്ലേ ചില മത സംഘടന നേതാക്കള്‍ ഈ കോലാഹളങ്ങള്‍ക്ക് തുടക്കമിട്ടത്...

  ReplyDelete
 10. പാമരന്‍,
  ജബ്ബാര്‍ മാഷ്,
  മാരാര്‍,
  പച്ചാളം,
  തെക്കേടന്‍,
  അനൂപ്,
  സൂര്യോദയം,
  മനോജ് ജി,
  പ്രതികരിച്ചതില്‍ സന്തോഷം.

  ReplyDelete
 11. സുഹൃത്തെ..തെക്കേടന്‍,

  ((((താഴെപറയുന്ന വിവിധപ്രശ്നങ്ങള്‍ ഏത് മതത്തില്‍ പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക?
  ..വിലക്കയറ്റം
  ..കുടിവെള്ളക്ഷാമം
  ..പകര്‍ച്ചവ്യാധികള്‍
  ..ഭൂകമ്പം

  --------------------------------
  ഈ നാല് പ്രശ്നങ്ങളും മതാടിസ്ഥാനത്തിലാണോ ജനങ്ങളെ ബാധിക്കുക???എന്താണാവോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ??കുട്ടികള്‍ എന്ത് കണ്ടത്തെലാണ് ഈ ചോദ്യങ്ങളില്‍ നടത്തേണ്ടത് ?? ഇതല്പം കടന്ന കൈയ്യായി പോയില്ലേ?????)))))))

  *ഈ പ്രശ്നങ്ങളൊക്കെ ഏതെങ്കിലും മതവിഭാഗങ്ങളെ
  പ്രത്യേകമയല്ല ബാധിക്കുകായെന്നും. മനുഷ്യ വര്‍ഗ്ഗത്തെ പൊതുവായാണ്
  ബാധിക്കുകായെന്ന് തന്നെയാണ് കുട്ടി മനസിലാക്കുക.
  അല്ലെങ്കില്‍ അധ്യാപകന്‍ കുട്ടിയെ അവിടെയാണ് എത്തിക്കേണ്ടത്.

  *അധ്യാപകര്‍ ആരെങ്കിലും കൂടുതല്‍ വിശദികരിച്ചാല്‍ നന്നായിരുന്നു.

  ReplyDelete
 12. മനുഷ്യനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഒന്നും തന്നെ മതാടിസ്ഥാനത്തിലുള്ളതല്ല എന്ന തിരിച്ചറിവിലേക്കു കുട്ടിയെ നയിക്കാന്‍ തന്നെയാണ് ഈ ചോദ്യം നല്‍കിയിട്ടുള്ളത്.

  ReplyDelete
 13. തിരിച്ചറിവു ഉന്ടാകുതാണു എറ്റവും വലിയ പ്രശ്നം . മുകളില്‍ നിന്നു പറയുന്നതു മാത്രം അറിയുക മനസ്സിലക്കുക, അനുസരിക്കുക. ഇതാണു നെതാക്കള്ക്കു വെന്ടതു. ഒരു കാലത്തു ബൈബിള്‍ വയിക്കുന്നതു കൂടി വിലക്കിയ കത്തൊലിക്ക മെത്രാന്മര്‍ ഇതിനെ എതിര്തില്ലെഗ്ഗില്‍ അണു അത്ഭുതപ്പെടെന്ടതു ...

  ReplyDelete
 14. റഫീക്ക് ജീ.,..വിവാദവിഷയമായ ഈ സാമൂഹ്യ പാഠത്തിലെ പ്രസ്താവന ശരിക്കും എന്താണെന്നു പിടികിട്ടിയില്ലാരുന്നു....ഇതിങ്ങനെ പോസ്റ്റാക്കിയിട്ടതു വളരെ നന്നായി....വായിച്ചു നോക്കിയപ്പോള്‍ അമ്പരപ്പ് ആണുണ്ടായത്...കുട്ടികളില്‍ സ്വന്തം മതത്തോടെന്ന പോലെ മറ്റു മതങ്ങളോടും ആദരവ് വളര്‍ത്തുവാന്‍ ഉതകുന്നതല്ലേ ഇതു.. എല്ലാ മതങ്ങളും മനുഷ്യനെ നന്മയിലേക്ക് നയിക്കുവാനായി ഉടലെടുത്തതാണെന്ന തിരിച്ചറിവ് കുട്ടികളില്‍ ഉണ്ടാക്കുന്നതിനെ മതകോമരങ്ങള്‍ എന്തിനാണു എതിര്‍ക്കുന്നതു...പ്രകൃതി ദുരന്തങ്ങള്‍ മതാടിസ്ഥാനത്തില്‍ അല്ല ബാധിക്കുന്നതെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നുമുള്ള ആശയം കുരുന്നു മനസ്സുകളില്‍ നല്‍കുന്നതിനെ എതിര്‍ക്കുന്ന ആളുകള്‍ ഈ പാഠഭാഗം മനസ്സിരുത്തി വായിച്ചിട്ടു പോലുമുണ്ടാവില്ല....

  ReplyDelete
 15. പറഞ്ഞുകേട്ടതു വിലയിരുത്തി ഇതിലെന്ത് കുഴപ്പം എന്നു തോന്നാം. എന്നാല്‍ പറയാതിരിക്കുന്നത് എന്തെല്ലാമാണ് എന്നതു കൂടി ചേര്‍ത്ത് ആലോചിക്കുമ്പോള്‍ തമാശ മനസ്സിലാകും.


  കുട്ടികള്‍ വലുതാകുമ്പോള്‍ സ്വന്തം ഇഷ്ടം അനുസരിച്ച് അവരുടെ മതം നിശ്ചയിക്കട്ടെ എന്ന മഹനീയമായ ചിന്ത എന്തു കൊണ്ടാണ് നമ്മുടെ മഹാരഥന്മാരായ സാംസ്കാരിക-രാഷ്ട്രീയനായകര്‍ സ്വന്തം ജീവിതത്തില്‍ നടപ്പില്‍ വരുത്താതിരുന്നത്? ആരായിരുന്നു അതിനു പ്രതിബന്ധം?

  പോട്ടെ, കൈക്കൂലി കൊടുത്ത് ജോലി വാങ്ങുന്നത്, പ്രത്യേകിച്ചും അദ്ധ്യാപകജോലി, തെറ്റാണ് എന്നു പറയാന്‍ ഇവരെന്താ സന്നദ്ധരാകാത്തത്. ജാതിയുടേയും മതത്തിന്റേയും കാര്യത്തിലുള്ള വലിയ ആദര്‍ശം കുട്ടികളെ പഠിപ്പിക്കേണ്ടത് ഇങ്ങനെ കൈക്കൂലി കൊടുത്ത് ജോലിവാങ്ങി, സ്വന്തം ജീവിതത്തില്‍ ഒരു ആദര്‍ശവും പാലിക്കാത്തവരാണോ?

  അതൊക്കെ പോകട്ടെ. ഭൌതികവാദപ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയുടെ അംഗങ്ങള്‍ക്ക് മതാചാരങ്ങള്‍ അനുഷ്ഠാക്കാനും തീര്‍ത്ഥാടനത്തിനും പ്രശ്നമില്ല എന്നു തീരുമാനിക്കുന്നത് എന്തു കൊണ്ടാണ്? ശബരിമലയ്ക്ക് പോകാനും അവിടെ ദേവസ്വംകാര്‍ ഭക്തരെ വിഡ്ഢികളാക്കാന്‍ കത്തിക്കുന്ന തട്ടിപ്പുജ്യോതി കണ്ട് നിര്‍വൃതി അടയുന്നതിനും ഈ ഭൌതികവാദപാര്‍ട്ടി അനുമതി നല്കുന്നത് എന്തു കൊണ്ടാണ്?

  ശാസ്ത്രസാഹിത്യപരിഷത്തിലെ കൈക്കൂലി കൊടുത്ത് ജോലി വാങ്ങിയ സ്കൂള്‍ മാഷുമ്മാരെയും കോളേജ് മാഷുമ്മാരെയും പുറത്താക്കിയാല്‍ ഇത്തരം അസംബന്ധ ആദര്‍ശവിടുവായത്തം ഒഴിവാക്കാം. ജാതിനോക്കി ജാതകം നോക്കി പെണ്ണുകെട്ടുന്നവന്‍ ഈ ആദര്‍ശം പ്രസംഗിക്കുന്നതു പോലെ അസംബന്ധം എന്താണുള്ളത്?

  ReplyDelete
 16. മതക്കോമരങ്ങളുടെ ഈ നെറികെട്ട ഏര്‍പ്പാടുകളെ എതിര്‍ക്കേണ്ടതു തന്നെ. എന്നാല്‍ അതിനപ്പുറം ചില കാര്യങ്ങളിലേക്ക്‌ കണ്ണ്‌ ഓടിക്കേണ്ടതുണ്ടല്ലൊ. (മംഗലാട്ട്‌ സാര്‍ പറഞ്ഞതിനോട്‌ യോജിക്കുന്നു.)
  പരിഷത്തടക്കമുള്ള പ്രസ്ഥാനങ്ങളുടെ ഭൗതിക സാഹചര്യങ്ങളിലേക്ക്‌ ഒന്നു ശ്രദ്ധിച്ചാല്‍ തെളിഞ്ഞുവരും നെറികേടിന്റെ അങ്ങേത്തലയിലാണവരെന്ന്‌. അധികാരസ്വാധീനങ്ങളുടെ, പണത്തിന്റെ അതു വെച്ചു പുലര്‍ത്തുന്ന അഹന്തയുടെ തണലില്‍ നില്‍ക്കുന്ന ഇവര്‍ക്ക്‌ എന്തു സാമൂഹിക ഉത്തരവാദിത്വമാണ്‌ നിര്‍വ്വഹിക്കാന്‍ കഴിയുക ? ഏതു തരത്തിലുള്ള മതേതരതലമുറയേയാണ്‌ വളര്‍ത്തിയെടുക്കാന്‍ കഴിയുക ? ഇതു വെറും കണ്ണുകെട്ടി കളി... തീക്കളികള്‍ വിളിച്ചുവരുത്തി വയര്‍വീര്‍പ്പിച്ച്‌ ഏമ്പക്കം വിട്ട്‌ പക്വത അഭിനയിക്കല്‍..

  ReplyDelete
 17. Rafeek you have done an excellent work..social science text book should be protected by the secular community..long live secularisam and humanity..

  ReplyDelete
 18. *ജൊജി,
  തിരിച്ചുള്ള ചോദ്യങ്ങളെ ഭയക്കുന്നവര്‍ക്ക് ഇത്തരം പുസ്തകങ്ങളേ എതിര്‍ക്കാതിരിക്കാന്‍ കഴിയില്ല.

  *Rare Rose,
  വിമര്‍ശിക്കുന്നവരില്‍ എത്രപേര്‍ പുസ്തകംവായിച്ചിരിക്കും?
  അവര്‍ക്ക് അതിന്‍റെ ആവശ്യവുമില്ലല്ലൊ നേതാക്കള്‍ പറായുന്നത് ഏറ്റുപാടുക.അത്രമാത്രം.

  *മയ്യഴി,*കാഴ്ചക്കാരന്‍,
  പ്രതികരിച്ചതില്‍ സന്തോഷം.
  വിമര്‍ശനം പാഠഭാഗത്തെ കുറിച്ചാവട്ടെ, മറ്റുള്ളവ മട്ടൊരവസരത്തിലാവാം.

  *nath
  thnk u

  ReplyDelete
 19. മയ്യഴിയുടെ കമന്റ്‌ കണ്ടപ്പോള്‍ കഷ്ടം തോന്നി. പാഠഭാഗത്ത്‌ എവിടെയാണ്‌ മതനിന്ദയും നിരീശ്വരവാദവും എന്നതാണ്‌ ഇവിടെ വിഷയം, അല്ലാതെ സാംസ്കാരികനേതാക്കളും രാഷ്ട്രീയക്കാരും അവര്‍ പറയുന്നത്‌ ചെയ്യുന്നുണ്ടോ എന്നല്ല. കുറ്റം കണ്ടുപിടിക്കാനാണെങ്കില്‍ ആര്‍ക്കും ആരിലും എങ്ങനേയും കുറ്റം കണ്ടുപിടിക്കാം. മനസ്സില്‍ നന്മയുണ്ടെങ്കിലേ നല്ല ചിന്തയോടെ കാര്യങ്ങള്‍ കാണാനാകൂ... വിമര്‍ശിക്കുന്നവര്‍ പാഠഭാഗത്തെ തെറ്റുകുറ്റങ്ങളുണ്ടെങ്കില്‍ അതിനെ വിമര്‍ശിക്കുക.
  മതമില്ലാതെയും ജീവിക്കാം എന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി മനസ്സിലാക്കിയാല്‍ എന്താണ്‌ തെറ്റ്‌? മതപരമായ സ്ഥലങ്ങളില്‍ നിന്നും വീട്ടില്‍നിന്നും വേണ്ട വിവരങ്ങളും കുട്ടികള്‍ക്ക്‌ കിട്ടുമല്ലോ? എല്ലാ മതങ്ങളും മനുഷ്യരുടെ നന്മയ്ക്കാണെന്ന് മനസ്സിലാക്കികൊടുക്കുന്നതും തെറ്റാണോ? അങ്ങനെ ചിന്തിക്കുന്നത്‌ തെറ്റാണെന്ന് തോന്നുന്നവര്‍ മതതീവ്രവാദികളാണെന്നേ പറയാനാവൂ.. മതതീവ്രവാദം മനുഷ്യരെ മൃഗങ്ങളാക്കുന്നുവെന്ന് പൂര്‍വ്വകാല അനുഭവങ്ങളിലൂടെ എല്ലാവര്‍ക്കും അറിവുള്ളതാണ്‌.

  ReplyDelete
 20. മൂ‍ന്നാം ക്ലാസീല്‍ പഠിക്കുന്ന എന്റെ മകന്‍ ഏഴിലെത്തുമ്പോളിതു പഠിച്ചാല്‍ തലതിരിഞ്ഞ് പോകുമെന്ന് കരുതുന്നില്ല.മതമേലദ്ധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും ഇത്ര വിളറിയെടുക്കുന്നതും എന്തിനാ‍ണെന്നും മനസ്സിലാകുന്നില്ല.

  ReplyDelete
 21. റഫീക്കേ, ഈ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ബ്ലോഗുകള്‍ എല്ലാം ക്രോടീകരിച്ചത് വളരെ നന്നായി. ശ്രീ ജബ്ബാര്‍ പറഞ്ഞ ആദ്യ അഭിപ്രായത്തോട് എനിക്ക് തികഞ്ഞ യോജിപ്പാണ്. ഇത്തരം പാഠഭാഗങ്ങള്‍ നേരത്തെ തന്നെ ഉണ്ടാവേണ്ടിയിരുന്നു.........

  ReplyDelete
 22. പാഠം ഏഴ്, ഒരു വിലാപം
  നാളെയൊരുനാള്‍ സ്ക്കൂളുകളില്‍ നമ്മുടെ മക്കള്‍ പഠിക്കേണ്ടി വരുന്ന പാഠഭാഗം ഒരു പക്ഷെ ഇന്നലെ കഴിഞ്ഞു പോയ എസ്।എഫ്.ഐ യുടെ തകര്‍പ്പന്‍ സമരത്തെക്കുറിച്ചായിരിക്കും (കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിന്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു എസ്.എഫ് ഐ യുടെ ഇന്നലത്തെ സമരം). കരിവെള്ളൂര്‍ പോലെ, മെര്‍ക്കിന്സ്റ്റണ്‍ പോലെ കയ്യേറിയ ഭൂമിയിലെ പാര്‍ട്ടി ഓഫീസിനെ ജീവന്‍കൊടുത്തും സംരക്ഷിക്കാന്‍ ഇറങ്ങിയതു പോലെ, കാരണം ഇന്നത്തെ എസ്.എഫ്.ഐ നേതാവാകാം ഒരു പക്ഷെ നാളത്തെ എം. എ. ബേബി.

  എന്തുകൊണ്ട് നമ്മുടെ രഷ്ട്ര നേതാക്കള്‍ അപമാനിക്കപ്പെടുന്നു? എന്തു കൊണ്ട് മാര്‍ക്സിസ്റ്റുകാര്‍ തെരുവുകളില്‍ അവരുടെ സഖാക്കളെ വിഷം കുത്തിവെക്കുവാന്‍ പാടിപ്പറഞ്ഞുപോന്നിരുന്നവ, വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു? ദൈവ നിഷേധം വിജ്ഞാന ദാഹത്തിന്‍റെ ഭാഗമോ?

  ഗാന്ധിയും റാണിലക്ഷ്മി ഭായിയും നാനാ സഹേബും ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ക്കു തുല്യമാണെന്നോ അതുമല്ലെങ്കില്‍ അതിനേക്കാളേറെ മേലെയാണെന്ന തെറ്റിദ്ധാരണ മാര്‍ക്സിസ്റ്റുകാര്‍ക്കുണ്ടോ?। ഗാന്ധിയെക്കുറിച്ച്, നെഹ്രുവിനെക്കുറിച്ച് നാം പഠിച്ചത് അവര്‍ കോണ്‍ഗ്രസ്സുകാര്‍ ആയൈരുന്നതു കൊണ്ടോ മറ്റു പാര്‍ട്ടിക്കാര്‍ ആവാതിരുന്നതു കൊണ്ടോ അല്ല. സ്വാതന്ത്ര്യത്തിലും അതിനു ശേഷം രാഷ്ട്ര നിര്‍മ്മാണത്തിലും അവരുടേതായ നേതൃത്തപരമായ പങ്കുള്ളതു കൊണ്ടായിരുന്നു.

  നേതാകന്മാരെക്കുറിച്ച് പഠിച്ചാല്‍, ഇല്ലാത്ത യാതനകള്‍ അവര്‍ വരും തലമുറക്കു വേണ്ട് നടത്തി, സഹിച്ചു എന്നൊക്കെ പഠിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി നിലനില്‍ക്കുമെന്ന മണ്ടത്തരം വിശ്വസിച്ചിട്ടാണെങ്കില്‍ അവരോര്‍ക്കേണ്ടത് സ്വന്തം നേതാക്കന്മാരുടെ അക്രമം പോലും ന്യായീകരിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു പോന്ന സോവിയറ്റ് യൂണിയന്‍ പോലുള്ള രാഷ്ട്രങ്ങളിലെ ജനങ്ങളുടെ പിന്തിരിഞ്ഞു നോട്ടമാണ്।

  ബി।ജെ.പി. ഭരണക്കാലത്ത് പാഠ്യപദ്ധതി ഹിന്ദുത്വ വല്‍ക്കരിക്കുന്നു എന്ന് മുറവിളികൂട്ടിയവര്‍, തങ്ങളുടെ പാര്‍ട്ടി പിടുത്ത വിഭാഗീയത പോലും പാഠ്യ വിഷയമാക്കാന്‍ ശ്രമിക്കുന്നത് എത്ര അപഹാസ്യമാണ്॥എത്ര ഭരണഘടനാ വിരുദ്ധമാണ്. ഇങ്ങനെ വരുന്ന വരുന്ന സര്‍ക്കാരുകള്‍ അവരുടെ ഇംഗിതത്തിനൊത്ത് അവരുടെ പാര്‍ട്ടി തത്വങ്ങളും അജണ്ടകളും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഒരു തലമുറയെ മുഴുവന്‍ ബുദ്ധിശ്യൂനരാക്കുന്നതിന്‍ സമമല്ലേ? പ്രത്യകിച്ചും മത്സരത്തിന്‍റെ ഈ ലോകത്ത്? ഇതെന്തു ന്യായമാണ്? പാര്‍ട്ടി നോട്ടീസുകള്‍ പ്രാക്ടിക്കല്‍ ആയി പഠിക്കണം എന്നു പറയുന്നതിലെ വങ്കത്തം.............

  ചര്‍ച്ചകളോ ചിന്തകള്‍ പോലുമോ ഇല്ലാത്ത ഒരു വിദ്യാഭ്യാസ നയവുമായി വന്ന മന്ത്രി ബേബിക്ക് ആകെ കൈമുതലായുള്ളത് തനിക്കെല്ലാം അറിയാം, താന്‍ മാത്രം വിവരമുള്ളവന്‍ എന്ന അഹങ്കാരം മാത്രമായിരുന്നുവെന്നത്, തുടര്‍ന്നു വന്ന നിയമങ്ങളുടെ പരാജയവും വഴി തെറ്റിയ മാറ്റങ്ങളുടെ(സമയത്തിന്‍റെ, പേരുകളുടെ) തകര്‍ച്ചയും മറു ചിന്തക്ക് ഇടം നല്‍കാത്ത വിധം ഇദ്ധേഹം ഒരു വിദ്യഭ്യാസ മന്ത്രിക്ക് ചേര്‍ന്ന യോഗ്യതയില്ലാത്തയാളാണെന്ന് തെളിഞ്ഞതാണ്।

  മാറ്റങ്ങള്‍ വേണം, അത് പേരിലോ, സമയത്തിലോ അതുമല്ലെങ്കില്‍ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിലോ അല്ല വേണ്ടത്. മാറ്റങ്ങള്‍ ക്രിയാത്മകമാകണം, അങ്ങനെയൊരു മാറ്റമോ വിദ്യാഭ്യാസ നയമോ എന്തിന്‍ പാഠപുസ്തകമോ കൊണ്ടു വന്നാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല, അംഗീകരിക്കാതിരിക്കാനാവില്ല.

  ReplyDelete
 23. പ്രിയ കടത്തുകാരന്‍,
  ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളുടെ ഒരു പൊതുരീതിയാണ്
  നിങ്ങളുടെ വിമര്‍ശനത്തിലും കാണുവാന്‍ കഴിയുന്നത്.
  മൊത്തത്തിലങ്ങ് പറയുക(കാടടച്ച്‌ വെടിവെക്കുക)
  ഇന്ന പാഠത്തിലെ ഇത്രാമത്തെ പേജില്‍ ഉള്ളകാര്യം ശരിയല്ല.
  അതുകുട്ടികള്‍ പഠിച്ചാല്‍ ഇന്ന‌ഇന്ന പ്രശനങ്ങള്‍ ഉണ്ട്.
  അല്ലെങ്കില്‍ അവിടെ ഇന്നാതാണ് വേണ്ടിയിരുന്നത്.
  ഇങ്ങിനെയാണ് പറയുന്നതെങ്കില്‍ വായനകാര്‍ക്ക് അതുപരിശോധിക്കാമായിരുന്നു.

  ഒന്നാംസ്വാതന്ത്ര സമരം,
  ജാലിയന്‍‌വാലബാഗ്,
  ക്വിറ്റ്‌ഇന്ത്യാസമരം,
  മലബാര്‍കലാപം,
  ഉപ്പ്സത്യാഗ്രഹം,
  ചാന്നാര്‍ലഹള,
  വൈക്കം സത്യഗ്രഹം,
  ഗുരുവായൂര്‍ സത്യഗ്രഹം,
  കരിവെള്ളൂര്‍ സമരം,
  പ്രത്യക്ഷ രക്ഷാദൈവസഭ,
  മുസ്ലീഐക്യസംഘം,

  ഇവയെകുറിച്ചൊക്കെ പാഠത്തില്‍ പറയുന്നുണ്ട്.
  ഇതില്‍ ഏതൊക്കെ പറയാന്‍ പാടില്ലായിരുന്നു?
  പിന്നെ ഏതൊക്കെ പറയണമായിരുന്നു?

  മറ്റൊരുകാര്യം,
  ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ രണ്ട് ഭാഗമായാണ് ഇറങ്ങുന്നത്.
  സമൂഹ്യപാഠത്തിന്‍‌റെ രണ്ടാം ഭാഗത്തില്‍ എന്താണുപറയുന്നെതെന്തുകൂടി വിമര്‍ശകര്‍ അറിയേണ്ടേ?

  ReplyDelete
 24. പാഠഭാഗങ്ങള്‍ക്ക്‌ പുരോഗമനം ഉണ്ടായത്‌ കൊണ്ട്‌ മാത്രം കാര്യമില്ല.പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സാണു്‌ പ്രശ്നം.തൊണ്ണൂറ്‌ ശതമാനം അധ്യാപകര്‍ക്കും ഈ പാഠഭാഗത്തിണ്റ്റെ അന്തസത്ത ഉള്‍കൊള്ളാനാകുമോന്ന് സംശയം ഉണ്ട്‌

  ReplyDelete
 25. റഫീക്ക്, ഈ പാഠഭാഗം ഇവിടെ പോസ്റ്റ് ചെയ്തതിനു ആദ്യമേ നന്ദി പറയട്ടെ. നമ്മുടെ ടി.വി ചാനലുകളും പത്രങ്ങളും ഇതേപ്പറ്റിയുള്ള വിവാദത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുകയല്ലാതെ ഈ പാഠഭാഗം എന്താണെന്ന് ഇതുവരെ പറഞ്ഞു കേട്ടില്ല. ബ്ലോഗിലൂടെ അതിനിടയായല്ലോ. നന്ദി.

  ഈ പാഠഭാഗത്തില്‍ എന്താണു തെറ്റ്. ഞാനൊന്നും കാണുന്നില്ല. ഇതിനെതിരെ കലാപത്തിനിറങ്ങീയിരിക്കുന്നവരെ എന്താ പറയുക?

  ReplyDelete
 26. റഫീക്ക് ഭായി..

  ആദ്യമെ നന്ദി പറയട്ടെ..

  ഇതുവരെ കഥയറിയാതെ ആട്ടം കാണുകയായിരുന്നു. എന്റെ കാഴ്ചപ്പാടില്‍ ഈ പാഠത്തില്‍ യാതൊരു തെറ്റുമില്ലന്നു മാത്രമല്ലെ ഇത്തരം പാഠങ്ങളാണ് വളര്‍ന്നു വരുന്ന തലമുറക്ക് കൊടുക്കാവുന്ന നല്ല കാര്യങ്ങള്‍..!

  ഈയൊരു പാഠം വായിച്ച് കുട്ടി മതം ഉപേക്ഷിച്ച് ( മതം ഉപേക്ഷിക്കുന്ന കാര്യം മാത്രമാണല്ലൊ ആ പാഠത്തിലുള്ളത്)പുതുമനുഷ്യനായി മാറുമെന്ന് ഉറപ്പിച്ചു പറയുന്നു എന്നല്ലേ ജാതിക്കോമരങ്ങളും ഇരട്ടത്തലയന്മാരും പറയുന്നത്...അങ്ങിനെയാണെങ്കില്‍ ഈ പോസ്റ്റിനെ വിമര്‍ശിച്ചെഴുതിയ കൂട്ടുകാരെ..ഗാന്ധിജിയുടെ കഥകള്‍ പഠിച്ചുവന്ന നമ്മള്‍ ‘ഗാ’യെങ്കിലും ആയൊ..?

  കീഴാറ്റൂര്‍ മാഷെ.. ഒരിക്കല്‍ക്കൂടി നന്ദിയും..ചര്‍ച്ച പാഠഭാഗത്തെപ്പറ്റിമാത്രമാകാന്‍ കാണിക്കുന്ന ശ്രദ്ധയും പ്രശംസനീയം തന്നെ..!

  ReplyDelete
 27. hai rafeeque,it is an excellent work.congradulations.go ahead.v

  ReplyDelete
 28. *സുഹൃത്തെ.. Nattumavinchottil
  അധ്യാപകരുടെ മനസ്സിന്‍‌റെ പ്രശ്നമുണ്ടെന്നുള്ളത് ശരിയായിരിക്കാം,
  പക്ഷെ..അതിനു പരിഹാരം പുസ്തകം തന്നെ പിന്‍‌വലിക്കലല്ലല്ലൊ.

  *അപ്പു ജി,
  കുഞ്ഞന്‍ ജി,
  വിനോദ് ജി,
  അഭിപ്രായങ്ങള്‍ അറീച്ചതിന് നന്ദി.

  ReplyDelete
 29. അഭിനന്ദനങ്ങള്‍, വളരെ നന്ദി സുഹൃത്തേ.

  ReplyDelete
 30. പ്രിയ റഫീക്,

  മെയിലിനു നന്ദി.

  ഈ പാഠഭാഗം ഒരു നിരീശ്വരനായ എന്നെ തുള്ളിച്ചാടിച്ചു എന്ന് സസന്തോഷം പറയട്ടെ.യുക്തിവാദാശയങ്ങളോട് ചായ്‌വുണ്ടായിരുന്ന സ്കൂള്‍കാലത്ത് അതുമൂലം ഒരുപാട് തിക്താനുഭവങ്ങളും ബന്ധുക്കള്‍/അധ്യാപകരില്‍ നിന്നുള്ള ചൊറികളും കിട്ടിയിട്ടുളതിനാല്‍ ഈ പാഠഭാഗത്തെ ഞാന്‍ കാലത്തിന്റെ കാവ്യനീതിയായി കാണുന്നു.

  എന്നിരിക്കിലും, എനിക്കു ചില എതിരഭിപ്രായങ്ങളുണ്ട്. അതീ ആശയത്തോടല്ല, മറിച്ച് അതിനെ മുന്നോട്ടുവയ്ക്കുന്ന അപക്വമായ രീതിയോടാണ്.
  എന്റെ ഒന്നാമത്തെ എതിര്‍പ്പ് ഈ ഗഹനാശയം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ സ്വാംശീകരിക്കാന്‍ എഴാം ക്ലാസ്കാരനായ 12 വയസ്സ് കുട്ടിക്ക് പറ്റുമോ എന്നതിലാണ്. ജാതിയെ ഒരു സ്വത്വപ്രശ്നമായും ഇന്ത്യയിലെ economic class division-മായുമൊക്കെ ബന്ധപ്പെടുത്തി വിശകലനം ചെയ്യുമ്പോഴേ ജാതിവിവേചനത്തെയും ജാതിരഹിത സമൂഹമെന്ന വിശാലകാഴ്ചപ്പാടിനേയുമൊക്കെ ഒരുവനു മനസിലാക്കാനാവൂ എന്നാണ് എനിക്കു തോന്നുന്നത്. ഇത് എഴാം തരത്തില്‍ എത്രകണ്ട് പ്രായോഗികമാണ് എന്നതില്‍ സംശയമുണ്ട്.

  മാനവികാശയങ്ങള്‍ പകരുക എന്ന പാഠത്തിന്റെ സദുദ്ദേശ്യത്തെ ഒരു രീതിയിലും സംശയിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. പക്ഷേ പാഠഭാഗത്തു നിന്നും അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അവയ്ക്ക് ശരിയായ ഉത്തരങ്ങള്‍ കൂടി ഉണ്ടാവണം, അല്ലെങ്കില്‍ അത്തരം ന്യൂട്രല്‍ ഉത്തരങ്ങള്‍ നല്‍കാന്‍ അധ്യാപകര്‍ക്കാകണം. എന്നുമാത്രമല്ല, ആ ഉത്തരം അതിന്റെ എല്ലാ അര്‍ത്ഥാന്തരങ്ങളോടും കൂടി സ്വാംശീകരിക്കാന്‍ വിദ്യാര്‍ത്ഥി കെല്‍പ്പുള്ളവനുമാകണം. ഈ പകര്‍ന്നുകൊടുക്കല്‍ പ്രക്രിയയില്‍ ഏതെങ്കിലും ഘടകത്തിനു പ്രശ്നമുണ്ടാകാമെങ്കില്‍ ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ചര്‍ച്ചചെയ്യാതെ ഭാവിയിലേക്കായി മാറ്റിവയ്ക്കണമെന്നാണ് എന്റെ നിലപാട്.

  സയന്‍സ് പഠിപ്പിക്കുമ്പോള്‍ ഇതല്ലേ നാം ചെയ്യാറ് ? റേ ഒപ്റ്റിക്സിലെ ലെന്‍സുകളെയും കണ്ണാടികളെയും പറ്റി പഠിപ്പിക്കുന്ന ചെറിയ ക്ലാസുകളില്‍ നാം പ്രകാശത്തെ നേര്‍ രേഖകളായിട്ടാണല്ലോ വിഭാവനം ചെയ്യാന്‍ പറയുക. ഉയര്‍ന്നക്ലാസിലെത്തുമ്പോള്‍ തരംഗ സ്വഭാവവും കോര്‍പ്പസ്കുലാര്‍ സ്വഭാവവുമൊക്കെ ചര്‍ച്ച ചെയ്യും. ഭാവന ചെയ്യാന്‍ വിഷമമുള്ള/ കണ്‍ഫ്യൂഷനുണ്ടാക്കുന്ന ഐന്‍സ്റ്റൈനിയന്‍ കണ്‍സെപ്റ്റുകളെയൊക്കെ ഡിഗ്രി ക്ലാസുകളിലേക്കായി മാറ്റുന്നു. ഈയൊരു സമീപനം തന്നെയാണ് ചെറിയ ക്ലാസുകളില്‍ മതേതരത്വത്തെയും ജാതിവിവേചനത്തിന്റെ രൂക്ഷതയെയുമൊക്കെ ചര്‍ച്ചചെയ്യുമ്പോള്‍ സ്വീകരിക്കേണ്ടത്.

  മതേതരത്വം എന്നത് മതങ്ങളെയെല്ലാം നിരാകരിച്ചുകൊണ്ടല്ല തുടങ്ങേണ്ടത്, മറിച്ച് മതങ്ങളെയും, അവയുടെ ആചാര/വിചാരധാരകളെയും സംബന്ധിച്ച കൃത്യമായ ധാരണകള്‍ ഉണ്ടായതിനൊക്കെ ശേഷം സ്വാഭാവികമായി ഒരുവനില്‍ ഉണ്ടാവേണ്ട ഒന്നാണ് എന്നു ഞാന്‍ കരുതുന്നു. (അങ്ങനെയല്ലാത്തതുകൊണ്ടാവാം പല തീവ്രയുക്തിവാദികളും ചില്ലറ ജീവിതപ്രശ്നങ്ങള്‍ വന്നുകഴിയുമ്പോഴേയ്ക്ക് ദൈവമാര്‍ഗ്ഗിയും സായി ശിഷ്യനുമൊക്കെയാകുന്നത് :)

  മതം എന്ന കണ്‍സെപ്റ്റ് പോലും എഴാം ക്ലാസില്‍ ദഹിക്കുന്നതാണോ എന്ന് എനിക്ക് സംശയമുണ്ട്. മതങ്ങളുടെ ഉദ്ഭവം, ചരിത്രം, പരിണാമം, സൈദ്ധാന്തികാടിത്തറ, ആചാരങ്ങള്‍, സാംസ്കാരിക സംഭാവനകള്‍, ദൈവത്തെപ്പറ്റിയുള്ള സങ്കല്പത്തിലെ വ്യത്യാസങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയൊന്നും പരിചയിക്കാതെ നേരെ മതേതരത്വത്തിലെക്ക് ജമ്പ് കട്ട് നടത്തുന്നത് ന്യൂട്ടന്റെ മെക്കാനിക്സ് പഠിക്കാതെ ആപേക്ഷികസിദ്ധാന്തത്തിലേക്ക് പോകുമ്പോലെയാണ്. വിവാദ പാഠഭാഗത്തിലാകട്ടെ ഏതാനും മതഗ്രന്ഥങ്ങളില്‍ നിന്നും കുറച്ച് ഉദ്ധരണികള്‍ മാത്രം കൊടുത്ത് കാര്യം കഴിക്കുന്നു.

  (പുതിയ പാഠ്യപദ്ധതിയനുസരിച്ച് ചെറിയ ക്ലാസുകളില്‍ മേല്‍പ്പറഞ്ഞ മതങ്ങളുടെ ചരിത്രം വിഷയമാണോ ? ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയൂ. ഞാന്‍ പഠിച്ചകാലത്ത് ഇത് 9-ആം ക്ലാസിലാണ് പഠിപ്പിച്ചിരുന്നത്.)

  അതുകൊണ്ട്, മതം എന്താണെന്നും ജാതി എന്ന വ്യവസ്ഥ എന്താണെന്നും ആദ്യ പടിയായി കുട്ടികള്‍ പഠിക്കട്ടെ. മതേതരത്വം, നിരീശ്വരത്വം എന്നിവ അടുത്ത പടിയായി പരിചയപ്പെടുത്തുക.

  ഇതിനൊരു പ്രാക്ടിക്കല്‍ സൌകര്യം കൂടിയുണ്ട്. മതേതരത്വത്തെക്കുറിച്ചൊക്കെ അധ്യാപകര്‍ക്കുള്ള വികല കാഴ്ചപ്പാടുകള്‍ ചെറിയ ക്ലാസില്‍ അടിച്ചെല്‍പ്പിക്കാനുള്ള സാധ്യത ഇല്ലാതാക്കാം; മുതിര്‍ന്ന, അല്പം കൂടി സ്വതന്ത്ര ചിന്തയുള്ള വിദ്യാര്‍ത്ഥി അധ്യാപകന്റെ ലെക്ചറിംഗിനു പുറത്ത് ചിന്തിക്കാന്‍ കെല്‍പ്പുള്ളവനാകും.

  ReplyDelete
 31. പ്രിയ സൂരജ് ജി,
  പ്രതികരണങ്ങള്‍ക്ക് നന്ദി.
  താങ്ങള്‍ സൂചിപ്പിച്ച രീതിയിലുള്ള വിമര്‍ശനങ്ങളും, സംവാദങ്ങളുമൊന്നുമല്ലല്ലൊ ഇപ്പോള്‍
  നടക്കുന്നത്.അങ്ങിനെയാണെങ്കില്‍ എത്രനന്നായിരുന്നു. ഒരു വിഭാഗം പുസ്തകം പിന്‍വലിക്കണമെന്നും,മറുവിഭാഗം പിന്‍‌വലിക്കില്ലെന്നും.മിക്കവാറും റ്റി.വി.ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതോ കക്ഷിരാഷ്ടീയ, മത പ്രതിനിധികളും.
  ഓരോരുത്തര്‍ക്ക് ഓരോരോ ആവശ്യങ്ങളും.
  ഒരു ഉദാഹരണമായി ഈ പത്രവാര്‍ത്ത നോക്കൂ.

  ************പാഠപുസ്‌തകങ്ങളിലെ മതവിരുദ്ധഭാഗങ്ങള്‍ നീക്കം ചെയ്യണം-കാന്തപുരം
  ഒറ്റപ്പാലം: പാഠപുസ്‌തകങ്ങളിലെ മതവിരുദ്ധഭാഗങ്ങള്‍ ഒഴിവാക്കണമെന്ന്‌ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. ഏത്‌ മതവും സ്വീകരിക്കാമെന്ന ജനാധിപത്യപരമായ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ്‌ പാഠപുസ്‌തകങ്ങളില്‍ഇത്തരം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്ന നടപടി.

  കേരളത്തില്‍ ഇന്നുകാണുന്ന മുഴുവന്‍ തര്‍ക്കങ്ങള്‍ക്കും വിഭിന്നചിന്തകള്‍ക്കും കാരണമായ പുത്തന്‍ പ്രസ്ഥാനക്കാരെയും വക്കംമൗലവിയെയും പ്രശംസിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കണം. പാഠപുസ്‌തകങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയമിച്ച്‌ അവരുടെ അംഗീകാരത്തിനുശേഷം മാത്രമേ പുസ്‌തകം പുറത്തിറക്കാവൂ എന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഒറ്റപ്പാലത്ത്‌ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കാന്തപുരം.*************************

  ഇവിടെത്തെ പ്രശ്നം നോക്കൂ സ്വന്തം മതത്തിലായാലും പോരാ..സ്വന്തം വിഭാഗത്തിലുമായിരിക്കുന്ന ആളുകളേ പരാമര്‍ശിക്കാന്‍ പാടുള്ളൂ എന്നല്ലെ?

  *താങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഈ വിഷയത്തില്‍ അറിവുള്ളവര്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷക്കട്ടെ.

  ReplyDelete
 32. nammude nadinte oru karyam, mathathinte peril samaram cheyyunna ellavarem pattinikkidanam, ennale evanmar padikku.

  ReplyDelete
 33. സൂരജ്‌ജി,

  ഈ ഗഹനാശയം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ സ്വാംശീകരിക്കാന്‍ എഴാം ക്ലാസ്കാരനായ 12 വയസ്സ് കുട്ടിക്ക് പറ്റുമോ

  ഇവിടെ മതങ്ങളെക്കുറിച്ച്‌ കുറിച്ച്‌ കുട്ടിക്ക്‌ അഗാധമായ അറിവ്‌ പ്രിറിക്വെസിറ്റായി വേണമെന്നുണ്ടോ? മതങ്ങള്‍ തീര്‍ക്കുന്ന വേര്‍തിരിവ്‌ 12 വയസ്സിനു മുന്നേ തന്നെ ഏതൊരു കുട്ടിയും പിടിച്ചെടുത്തിരിക്കും എന്നാണെനിക്കു തോന്നുന്നത്‌. ഹിന്ദുക്കള്‍ പള്ളിയില്‍ പോകില്ല, നോമ്പെടുക്കില്ല, മുണ്ട്‌ ഇടത്തേക്കുടുക്കാന്‍ പാടില്ല എന്നു തുടങ്ങി, മുസ്ലിം പെണ്ണിനെ കെട്ടാന്‍ പാടില്ല, എന്നുവരെ 3-4 ക്ളാസ്സില്‍ എത്തുന്ന സമയത്തേ മനസ്സിലാക്കി വെച്ചത്‌ ഓര്‍മ്മിക്കുന്നുണ്ട്‌ ഞാന്‍.

  അപ്പോള്‍ ശരിക്കും പറഞ്ഞാല്‍ ആ വേര്‍തിരിവുകള്‍ തിരിച്ചറിയുന്ന കാലത്തേ അവ വെറും ഉപരിപ്ളവമായ സംഗതികളാണെന്നും എല്ലാരും മനുഷ്യരെന്നതാണ്‌ അതിപ്രധാനമായ വസ്തുതയെന്നും ആഴത്തില്‍ അടിച്ചുറപ്പിക്കണം. (മുന്പേ തന്നെ ഒന്നാം ക്ളാസു മുതല്‍ക്കേ 'എല്ലാ ഇന്ത്യാക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണെന്ന്' പറഞ്ഞെങ്കിലും പഠിപ്പിക്കുന്നുണ്ടായിരുന്നല്ലോ.)

  ഇവിടെ നിരീശ്വരത്വം വാദത്തിനു വേണ്ടിയെങ്കിലും ആരോപിക്കാവുന്നത്‌ നെഹറുവിന്‍റെ ഉദ്ധരണിയില്‍ മാത്രമാണ്‌. പക്ഷേ അതുപോലും ആചാരങ്ങളേയും ചടങ്ങുകളേയും മാത്രമാണ്‌ വിമര്‍ശിക്കുന്നത്‌.

  പിന്നെ ഇതൊക്കെ പഠിപ്പിക്കുന്ന ആളിന്‍റെ മനോധര്‍മ്മം പോലെ വളച്ചൊടിക്കാം എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. പക്ഷേ അധ്യാപകന്‍ 'പഠിപ്പിക്കുക' എന്ന രീതിയില്‍ നിന്നു മാറി 'പഠിക്കാന്‍ സഹായിക്കുക' എന്നതിലേക്കുള്ള മാറ്റമാണല്ലോ ഈ പാഠ്യപദ്ധതി മുന്നോട്ടുവയ്ക്കുന്ന സംഗതി.

  OT. നിരീശ്വരവാദിയായ ഒരു അധ്യാപകന്‍ എല്ലാ പീര്യേഡിലും 'ദൈവവുമില്ലൊരു മണ്ണാങ്കട്ടയു'മില്ലെന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞിട്ടും 40 പേരുണ്ടായിരുന്ന ക്ളാസ്സില്‍ ഞാനൊരു പാമരന്‍ മാത്രമേ തലതിരിഞ്ഞു പോയുള്ളൂ.. പിന്നെയാ ഈ പാഠം!

  പേടിക്കാതെന്‍റെ പാതിരിമാരെ.. പരൂഷ തോല്‍ക്കുമ്പോഴും നെല്ലിനു മുഞ്ഞ പിടിക്കുമ്പോഴും വിസ ക്യാന്‍സലായിപ്പോകുമ്പോഴും ഈ ഗീര്‍വാണമടിക്കുന്നോരൊക്കെ കുരിശിന്‍റെ പാതയിലേയ്ക്കു തന്നെ വരും. അതോണ്ടു കഞ്ഞികുടി മുട്ടിപ്പോകുമെന്നൊന്നും പേടിക്കണ്ടാ..

  ReplyDelete
 34. ഇന്ന് ഈ പാഠപുസ്തകത്തിന്റെ പേരില്‍ നടയ്ക്കുന്ന വിവാദം തനി രാഷ്ട്രീയമാണ് അതിനെ രാഷ്ട്രീയമായി തന്നെ നേരിടുകയും വേണം. ഇതിന്റെ പിന്നില്‍ പള്ളി മേടയില്‍ സുഖനിദ്ര കൊള്ളുന്ന അച്ചന്മാരാണ്.പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുന്നു സമയത്തിന്റെ ആറുമാസം മുന്‍പേ തിരഞ്ഞെടുപ്പുണ്ടാവാന്‍ സാദ്ധ്യതയുണ്ട് അതിനിപ്പോഴേ തയ്യാറാവാന്‍ കോണ്‍ഗ്രസ്സുക്കാര്‍ സര്‍ക്കുലര്‍ വന്നു കഴിഞ്ഞു, അതിന് പറ്റിയ കൂട്ട് സ്വന്ത രാഷ്ട്ര വികസനത്തിനായി ഒന്നും ചെയ്യാത്ത ഈ ക്രിസ്ത്യന്‍ മത പുരോഹിതരല്ലാതെ മറ്റാരാ.

  ആണവകരാര്‍ അവസാന നിമിഷം നടപ്പിലാക്കും അതോടെ ഇടതുപക്ഷം പിന്തുണ പിന്‍‌വലിക്കും ഇലക്ഷനല്ലാതെ മറ്റൊരു വഴിയും ഇല്ല, ഇടതുപക്ഷത്തിന്റെ പ്രധാന സീറ്റിന്റെ ഉറവിടമായ കേരളത്തിലും ബംഗാ‍ളിയിലും എന്തവിശുദ്ധ കൂട്ടുകെട്ടുക്ണ്ടാക്കെയെങ്കിലും ഇടതുപക്ഷത്തിന്റെ സീറ്റു കുറയ്ക്കുക എന്ന ലക്ഷ്യം നിറവേറിയാല്‍ ഇവിടെ ലാഭം കൊയ്യുക കോണ്‍ഗ്രസ്സാണ് (ഏതെങ്കിലും ഒരു പകഷം എന്ന വികാരമുള്ള കേരളത്തില്‍ ഇടതുപക്ഷത്തിന് കിട്ടിയില്ലെങ്കില്‍ അതുപിന്നെ കോണ്‍ഗ്രസിന്) അതുവഴി പാര്‍ലിമെന്റില്‍ അടുത്ത ഒരു കൂട്ടു മന്ത്രിസഭയാണെങ്കിലും ഇടതുപക്ഷത്തിന്റെ ഇന്നത്തെ ശക്തമായ സ്വാധീനത്തെ ഇല്ലാതാക്കിയാല്‍ കോണ്‍ഗ്രസ്സുക്കാര്ക്ക് എളുപ്പത്തില്‍ അവരുടെ ഏതൊരു ആഗ്രഹവും നടപ്പില്ലാക്കാനാവും, അതിന്റെ ആദ്യപടിയാണീ വിവാദം.

  എന്റെ അഭിപ്രായത്തില്‍ ഖുര്‍‌ആനും മറ്റു മതതത്ത്വങ്ങളും വിശ്വാസപരമല്ലാത്ത രീതിയില്‍ സ്ക്കൂളില്‍ പഠിപ്പിയ്ക്കണമെന്നാണ് എങ്കിലേ അതിലെ കള്ളത്തരം എത്രമാത്രം എല്ലാ സാധാരണക്കാരനിലും എത്താനാവൂ. എന്തെങ്കിലും രണ്ടു വാക്ക് പറഞ്ഞിട്ട് (അതൊരു പക്ഷെ ശ്രീനാരായണ ഗുരുവായിരിക്കും പറഞ്ഞിട്ടുണ്ടാവുക) അത് ഖുര്‍‌ആനില്‍ മുഹമദ് പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞ്... അറബിയിലൊരു കാച്ച് കാച്ചും “ഇന്നള്ളാഹ കുഞ്ഞാമദ്ക്ക, വഇന്നള്ളാഹ അവലോസുണ്ട” അറബിയോ ഖുര്‍‌ആനോ അറിയാത്തവന്‍ ഇത് പടച്ചോന്‍ പറഞ്ഞു തന്നെ .. ഈ അവസ്ഥകള്‍ക്ക് മാറ്റം വരുത്തണം വരും വരാതിരിക്കില്ല.

  പൊന്നാനി എന്നാല്‍ 100% മുസ്ലിംങ്ങള്‍ തിങ്ങി പാര്‍ക്കുന്നൊരിടം അവിടെയാണ് എന്റെ ബാല്യവും കൌമാരവും ചിലവയിച്ചത് അത്യാവശ്യത്തിനു മദ്രസ്സയിലും പോയിരിന്നു. എന്റെ വല്യുപ്പയാണെങ്കില്‍ ഒരു പള്ളിയിലെ ഇമാമും പോരെ പൊടിപൂരം ഇസ്ലാമിന്റെ, എന്നിട്ടെന്തായി ഞാന്‍ സ്വതന്ത്രനായി.. ഞാനൊരു നിരീശ്വരവാദിയാണന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു ഞാന്‍ നിരീശ്വരവാദിയായത് ഖുര്‍‌ആന്‍ മനസ്സിലാക്കിയതു മുതലാണ്.

  ReplyDelete
 35. "നാളെയൊരുനാള്‍ സ്ക്കൂളുകളില്‍ നമ്മുടെ മക്കള്‍ പഠിക്കേണ്ടി വരുന്ന പാഠഭാഗം ഒരു പക്ഷെ ഇന്നലെ കഴിഞ്ഞു പോയ എസ്।എഫ്.ഐ യുടെ തകര്‍പ്പന്‍ സമരത്തെക്കുറിച്ചായിരിക്കും"

  പ്രിയപ്പെട്ട കടത്തുകാരന്‍, താങ്കളുടെ ആശങ്ക മനസിലാക്കുന്നു. അതോടൊപ്പം ആ ആശങ്കയിവിടെ പങ്കുവെക്കുവാനുണ്ടായ കാരണം കൂടി വ്യക്തമാക്കിയാലല്ലേ വ്യക്തമാകൂ. ഇപ്പോഴത്തെ പുസ്തകത്തില്‍ ഇത്തരത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് താങ്കള്‍ക്ക് വ്യക്തമാക്കാന്‍ കഴിയുമെങ്കില്‍ ഒന്നു വ്യക്തമാക്കൂ. അല്ലാതെ കാര്യവും കാരണവുമില്ലാത്ത ഈ വിലാപം കൊണ്ട് കണ്ണീരു നഷ്ടപ്പെടുത്തുന്നതില്‍ കാര്യമില്ല. ആവശ്യം വരുമ്പോള്‍ നഷ്ടപ്പെടുത്താന്‍ കണ്ണീരില്ലാതാകും. ഈ പോസ്റ്റുകൊണ്ട് റഫീഖ് ഉദ്ദേശിച്ചതും അതുതന്നെ യാകണം. കാര്യകാരണങ്ങള്‍ വ്യക്തമാക്കാതെ കാടടച്ചു വെടിവെക്കുന്നവര്‍ക്ക് ഒരു വ്യക്തത ഈ പോസ്റ്റില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാനും വകയില്ലേ?

  ReplyDelete
 36. പ്രിയ..
  ബാബുരാജ് ജി,
  മാത്യൂ വര്‍ഗ്ഗീസ് ജി,
  വിചാരം ജി,
  പാമരന്‍ ജി,
  കിനാവ് ജി,
  പ്രതികരണങ്ങള്‍ അറീച്ചതില്‍ സന്തോഷം.

  പ്രിയ സൂരജ് ജി,
  ഈ പാഠ ഭാഗം പഠിപ്പിച്ച ഒരു വൈദികനായ അധ്യാപകന്‍ ഇന്നലത്തെ ഏഷ്യനെറ്റ് ന്യൂസവറില്‍ അദ്ദേഹത്തിന്‍റെ അനുഭവം പങ്കുവെക്കുകയുണ്ടായി.
  കുട്ടികള്‍ വളരെ ജനാധിപത്യപരമായാണ് പ്രതികരിച്ചതെന്ന് അദ്ദേഹം പറയുകയുണ്ടായി.

  ഇതുമായി ബദ്ധപെട്ട ഒരുപത്രവാര്‍ത്ത താഴെ,


  വൈദികന്‍ പഠിപ്പിച്ചു; പാഠം നന്നെന്ന് കുട്ടികള്‍
  വി എം പ്രദീപ്
  പാമ്പാടി: പാഠപുസ്തകത്തിനെതിരായ സമരം അനാവശ്യമെന്ന് വ്യക്തമാക്കി ക്രൈസ്തവ പുരോഹിതന്‍ ഏഴാംക്ളാസില്‍ സാമൂഹ്യശാസ്ത്രം പഠിപ്പിച്ചു. തിരുവഞ്ചൂര്‍ പേട്രിയാക് ഏലിയാസ് മെമ്മോറിയല്‍ ഹൈസ്കൂളിലെ പ്രധാനാധ്യാപകന്‍ ഫാ. അലക്സ് തോമസാണ് ചൊവ്വാഴ്ച കുട്ടികളെ 'മതമില്ലാത്ത ജീവന്‍' പഠിപ്പിച്ചത്. സ്കൂളിലെ നെല്ലിമരച്ചുവട്ടില്‍ ഒരുമണിക്കൂര്‍ നീണ്ട ക്ളാസില്‍ 22 കുട്ടികള്‍ പങ്കെടുത്തു. ഒന്നാംക്ളാസില്‍ ചേര്‍ത്തപ്പോള്‍ അധ്യാപകന്‍ എന്തൊക്കെ ചോദിച്ചുവെന്ന് പുരോഹിതന്‍ വിദ്യാര്‍ഥികളോട് ചോദിച്ചു. പേരും മതവും ചോദിച്ച കാര്യം കുട്ടികള്‍ അറിയിച്ചപ്പോള്‍, മതമില്ലാത്ത ജീവന്റെ പാഠം അധ്യാപകന്‍ കുട്ടികളെ വായിച്ച് കേള്‍പ്പിച്ചു. മതമേതെന്ന് നോക്കിയല്ല കൂട്ടുകൂടുന്നതെന്ന് കുട്ടികള്‍ ഒറ്റക്കെട്ടായി പറഞ്ഞു. മതത്തിന്റെ പേരില്‍ നടന്ന ഗുജറാത്ത് വംശഹത്യയുള്‍പ്പെടെ അധ്യാപകന്‍ വിശദീകരിച്ചു. മതത്തില്‍ വിശ്വസിക്കുന്നവരെയും അല്ലാത്തവരെയും ഒരുപോലെ ഇഷ്ടമാണെന്ന് കുട്ടികള്‍ അധ്യാപകനോട് പറഞ്ഞു. നെഹ്റുവിന്റെ ചിതാഭസ്മം ഇന്ത്യയിലെ വയലേലകളില്‍ വിതറണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് പാഠപുസ്തകത്തിലെ നെഹ്റുവിനെക്കുറിച്ചുള്ള ഭാഗം വിശദീകരിച്ച് അധ്യാപകന്‍ പറഞ്ഞു. നെഹ്റു മതങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നെങ്കിലും മതാചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തിരുന്നില്ല. ഒരു മതത്തിന്റെയും ഭാഗമാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും അധ്യാപകന്‍ പറഞ്ഞു. അതേസമയം, ഗാന്ധിജി മതവിശ്വാസിയായിരുന്ന കാര്യവും അധ്യാപകന്‍ ഓര്‍മപ്പെടുത്തി. സമരകോലാഹലങ്ങള്‍ നടത്തുന്നവര്‍ പാഠത്തെക്കുറിച്ച് വിദ്യാര്‍ഥികളോടെങ്കിലും അഭിപ്രായം ആരായണമെന്ന സൂചനയാണ് ക്ളാസ്മുറികള്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് മതാതീതമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്യ്രംകൂടി വേണമെന്നും പാഠത്തെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും ഫാ. അലക്സ് തോമസ് 'ദേശാഭിമാനി'യോട് പറഞ്ഞു. എ കെ ജിയെക്കുറിച്ച് വളരെ മുമ്പുതന്നെ പഠിപ്പിക്കേണ്ടതായിരുന്നു. മനുഷ്യനന്മയെന്തെന്ന് ജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മറോ സായിപ്പിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അഭിമാനം കൊള്ളുകയും എ കെ ജിയെ പുച്ഛിക്കുകയും ചെയ്യുന്നത് വിലകുറഞ്ഞ സമീപനമാണെന്ന് പാമ്പാടി സിംഹാസനപ്പള്ളി വികാരികൂടിയായ അദ്ദേഹം പറഞ്ഞു.

  ReplyDelete
 37. പ്രിയ റഫീഖ്
  ഇത്തരത്തിലൊരു ചര്‍ച്ച ഇനീഷ്യേറ്റ് ചെയ്തതിന് നന്ദി. പാഠ പുസ്തകത്തെ കുറിച്ചുള്ള പുകിലുകള്‍ക്കുള്ള കാരണങ്ങള്‍ പലതുമാകാം. എങ്കില്‍ തന്നെയും കുട്ടികളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കലായിരുന്ന് ഉദ്ധേശമെങ്കില്‍ ഈ പാഠഭാഗത്തിന്റെ പേര് തന്നെ മാറ്റേണ്ടതാണെന്ന അഭിപ്രായം എനിക്കുണ്ട്. മതത്തില്‍ വിശ്വസിക്കാതിരിക്കലാണ് ഉത്തമമായത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ആ തലക്കെട്ട്. മതം സ്വീകരിക്കുന്നതിനും മത നിരാസത്തിനും എല്ലാം തന്നെ ഒരു പോലെ സ്വാതന്ത്രിയമുണ്ട് മനുഷ്യന്. മതമില്ലാത്ത അവസ്ഥയാണ് ബഹുകേമമെന്ന് പഠിപ്പിക്കുന്നതിനോട് ഒരിക്കലും ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് യോജിക്കാന്‍ പറ്റി എന്ന് വരില്ല. മറിച്ച് എല്ലാ മതങ്ങളെപറ്റിയും മതമില്ലാമതങ്ങളെ പറ്റിയും തീര്‍ത്തും നിഷ്പക്ഷമായ ഒരു പാഠഭാഗം ആ മതത്തിന്റെയെല്ലാം യഥാര്‍ത്തവക്താക്കളുമായി ചര്‍ച്ച ചെയ്തതിനു ശേഷം ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു.

  മതമില്ലാ എന്നവകാശപെടുന്നവര്‍ മതമുണ്ട് എന്നവാകശ്പെടുന്നവരുടെ മേലായാലും, തിരിച്ചാണെങ്കിലും ബുദ്ധിപരമായ അടിച്ചേല്പിക്കല്‍ നടത്തുന്നത് ശരിയല്ല. എല്ലാ ദൈവിക മതങ്ങളെ കുറിച്ചും, ഭൌതിക മതങ്ങളെ കുറിച്ചും പഠിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കേണ്ടത് ഒരു ആവശ്യമാണ്. കുട്ടികള്‍ സ്വയം താരതമ്യം നടത്തി സ്വയം തീരുമാനമെടുക്കട്ടെ.അവര്‍ ഇന്നത് മാത്രമേ തിരഞ്ഞെടുക്കാവൂ എന്ന രൂപത്തിലുള്ള പാഠ ഭാഗങ്ങള്‍ മാറ്റപ്പെടേണ്ടതാണെന്നതില്‍ സംശയമില്ല.

  ഇവിടെ മതങ്ങള്‍ എപ്പോഴും കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നോരു ധ്വനി ഈ പാഠ ഭാഗത്തിലെ അവസാന ഭാഗത്തുണ്ട്.യഥാര്‍ത്തില്‍ മതങ്ങളെക്കള്‍ ഭൌതിക മതങ്ങളാണ് വര്‍ഗ്ഗീയ കലാപങ്ങളായാലും, രാഷ്ട്രീയ കലാപമായാലും മുന്നില്‍ നില്‍ക്കുന്നവര്‍. രാ‍ഷ്ടീയ ലക്ഷ്യങ്ങള്‍ക്കായി ഇവര്‍ മതങ്ങളിലെ വികാരജീവികളെ ചൂഷണം ചെയ്ത് മുതലെടുക്കുകയാണ് ചെയ്യുന്നത്. കലാപങ്ങള്‍ വര്‍ഗ്ഗീയമായാലും രാഷ്ട്രീയമായാലും നഷ്ടപ്പെടുന്നത് മനുഷ്യമക്കള്‍ക്കാണ്. അതിനാല്‍ വര്‍ഗ്ഗീയ കലാപം എന്നിടത്ത് ‘കലാപം’ എന്നും മതങ്ങള്‍ എന്നുപയോഗിച്ചേടത്ത് ‘രണ്ട് വിഭാഗങ്ങള്‍‘ എന്നും ഉപയോഗിക്കേണ്ടതാണ്. അതായിരിക്കും നിഷ്പക്ഷതയോട് ഏറ്റവും അടുത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

  പ്രിയ റഫീഖ് ഓഫ്ടോപിക്കുന്നവരുടെ കാര്യത്തിലും നിഷ്പഷത പുലര്‍ത്താന്‍ ശ്രമിക്കുക എന്നൊരഭ്യര്‍ത്ഥന എനിക്കുണ്ട്.

  ReplyDelete
 38. പ്രതിപക്ഷമടക്കമുള്ള എല്ലാ വിഭാഗത്തിലുമുള്ള പ്രഗല്‍ഭന്മാര്‍ ഉള്‍കൊള്ളുന്ന കരിക്കുലം കമ്മിറ്റി അംഗീകരിച്ച ഈ പുസ്തകം ആരെയാണ് വെദനിപ്പിക്കുന്നത് ?ആരുടെ വിശ്വാസത്തെയാണ് വ്രണപ്പെടുത്തുന്നത് ? ഇവര്‍ എന്തിനാണ് .. ആര്‍ക്കെതിരെയാണ് പൊരാടുന്നത് ?നമ്മുടെ കിട്ടികള്‍ക്കെതിരെയൊ ?
  കുറച്ച് മതാധ്യക്ഷന്മാരുടെയും രാഷ്ട്രീയക്കാരുടെയും താല്പര്യതിനുവെണ്ടി നമ്മുടെ കുട്ടികളെ ബലിയാടുകളാക്കാന്‍ നാം അനുവദിക്കണൊ ?... എന്തു വില കൊടുത്തും അതിനെ ചെറുക്കെണ്ടതല്ലെ ???

  ഒരു പ്രബുധ്ധ സമൂഹം ഇവിടെ വളര്‍ന്നുവന്നാല്‍, ആരെയൊക്കെ പ്രതികൂലമായി ബാധിക്കും എന്ന് നന്നായി മനസിലാക്കി, വളരെ ആസൂത്രിതമാണ് ഇക്കൂട്ടരുടെ നീക്കം. അത് നാം ചെറുത്തെ പറ്റൂ...

  ReplyDelete
 39. *പ്രിയ സലാഹുദ്ദീന്‍ ഭായ്,
  പാഠംത്തിന്‍റെ പേരില്‍ (മതമില്ലാത്ത ജീവന്‍) ഇതില്‍ ‘ജീവന്‍‘ എന്ന കുട്ടിയുടെ പേരാണോ മാറ്റേണ്ടത്? അതോ പാഠത്തിന്‍റെ പേരോ? കുട്ടിയുടെ പേരാണെങ്കില്‍
  ഏതെങ്കിലും മതത്തിന്‍റെ കോമണ്‍ പേര് ഉപയോഗിക്കേണ്ട എന്ന് കരുതിയതാവാം അത്തരമൊരു പേര് സ്വീകരിച്ചത്.
  (മതമില്ലാ എന്നവകാശപെടുന്നവര്‍ മതമുണ്ട് എന്നവാകശ്പെടുന്നവരുടെ മേലായാലും, തിരിച്ചാണെങ്കിലും ബുദ്ധിപരമായ അടിച്ചേല്പിക്കല്‍ നടത്തുന്നത് ശരിയല്ല.)
  തീര്‍ച്ചയായും.
  (ഇവിടെ മതങ്ങള്‍ എപ്പോഴും കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നോരു ധ്വനി ഈ പാഠ ഭാഗത്തിലെ അവസാന ഭാഗത്തുണ്ട്)

  ********എല്ലാമതങ്ങളും മനുഷ്യനന്മ ലക്ഷ്യമാക്കുന്നു,പരസ്പരം സ്നേഹവും ബഹുമാനവും പുലര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നു .എന്നിട്ടും മതതിന്‍റെ പേരില്‍ മനുഷ്യന്‍ പോരറ്റിക്കുന്നവാര്‍ത്തകള്‍ നമുക്ക് കേള്‍ക്കേണ്ടി വരുന്നു.*********
  ഇവിടെ മതങ്ങളെയല്ലല്ലൊ കുറ്റപെറ്റുത്തുന്നത്. അവ അനുസരിച്ച് ജീവിക്കാത്ത സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മതത്തെ ഉപയോഗിക്കുന്നവരെയല്ലെ?
  (ഓഫ്ടോപിക്കുന്നവരുടെ കാര്യത്തിലും നിഷ്പഷത പുലര്‍ത്താന്‍ ശ്രമിക്കുക എന്നൊരഭ്യര്‍ത്ഥന എനിക്കുണ്ട്.) എന്താണ് നിങ്ങള്‍ ഉദ്ദേശിച്ചെതന്ന് എനിക്കു മനസിലായില്ല ഭായ്.
  പ്രതികരണങ്ങള്‍ അറീച്ചതിനു നന്ദി.

  *പ്രിയ ജിത്തു,
  ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു തലമുറ വളര്‍ന്ന് വരുന്നതിനെ ആരൊക്കെയോ ഭയപ്പെടുന്നു.
  പ്രതികരിച്ചതില്‍ സന്തോഷമറീക്കുന്നു.

  ReplyDelete
 40. http://dinkan4u.blogspot.com/2008/06/blog-post_25.html

  എന്നതില്‍ ഇതുമായി ബന്ധപ്പെട്ട ഡിങ്കന്റെ അഭിപ്രായം കാണാവുന്നതാണ്

  ReplyDelete
 41. പ്രിയ സഹോദരന്‍ റഫീഖ്

  "പാഠംത്തിന്‍റെ പേരില്‍ (മതമില്ലാത്ത ജീവന്‍) ഇതില്‍ ‘ജീവന്‍‘ എന്ന കുട്ടിയുടെ പേരാണോ മാറ്റേണ്ടത്? അതോ പാഠത്തിന്‍റെ പേരോ? കുട്ടിയുടെ പേരാണെങ്കില്‍
  ഏതെങ്കിലും മതത്തിന്‍റെ കോമണ്‍ പേര് ഉപയോഗിക്കേണ്ട എന്ന് കരുതിയതാവാം അത്തരമൊരു പേര് സ്വീകരിച്ചത്."

  കുട്ടിയുടെ പേര് ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. എന്താണ് താങ്കളുടെ അഭിപ്രായത്തില് ‍ഈ പേര് കൊണ്ടും ഈ പാഠഭാഗം കൊണ്ടും യഥാര്‍ത്തില്‍ ഇതിനു പിന്നിലുള്ളവര്‍ ഉദ്ദേശിച്ചത്? വെറും സൌഹാദ പരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണോ? അല്ല എന്ന് തന്നെയാണ് എന്റെ നിരീക്ഷണം. ഇത് തയ്യാറാക്കിയവരുടെ ചിന്താഗതിയുടെ സ്വാധീനം ഈ പാഠ ഭാഗത്തിലുണ്ട്. മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുക എന്നത് മറ്റൊരു പ്രധാന ഉദ്ധേശവും ഇതിലുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മിശ്ര വിവാഹത്തില്‍ പൊതുവെ ഒരു പ്രശ്നമായി വിലയിരുത്തപ്പെടുന്ന കുട്ടിയുടെ ഭാവി എന്ന ആശങ്ക ഇല്ലാതാക്കലാണ് എന്റെ നിരീഷണത്തില്‍ മറ്റൊരു ലക്ഷ്യം. ഏഴാം ക്ലാസിലുള്ള ഒരു കുട്ടിയെ മിശ്രവിവാഹത്തെ കുറിച്ച് പഠിപ്പിന്ന പിന്നിലെ ചേതോ വികാരം എന്താണ്?

  മതമില്ലാത്ത ജീവന്റെ അവകാശത്തെയോ സ്വതന്ത്രിയത്തെയോ ഇവിടെ ആരു നിഷേധിക്കുന്നില്ല. അതില്‍ കൂടുതല്‍ മതമുള്ള ആളുകളുടെ അവകാശത്തെയാണ് നിഷേധിപ്പെടുന്നത്. സ്കൂളുകളില്‍ സയന്‍സെന്ന പേരില്‍ പഠിപ്പ്പിക്കപെടുന്ന പലതും ശ്വാസത സത്യങ്ങളായാണ് പഠിപ്പിക്കപ്പെടുന്നത്. ഈ അവസ്തക്ക് തീര്‍ച്ചയായും ഒരു മാറ്റം വരേണ്ടതുണ്ട്.
  നിരീഷണങ്ങളായി പോലും ഇത്തരത്തില്‍ മതത്തിന്റെ വീക്ഷണങ്ങളെ എടുക്കാറില്ല.

  തനിക്ക് ശരിയെന്ന് തോന്നുന്നതല്ല നിഷ്പക്ഷത. മറിച്ച് വൈവിധ്യങ്ങളെ ഉള്‍കൊള്ളലാണ്.

  “എല്ലാമതങ്ങളും മനുഷ്യനന്മ ലക്ഷ്യമാക്കുന്നു,പരസ്പരം സ്നേഹവും ബഹുമാനവും പുലര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നു .എന്നിട്ടും മതതിന്‍റെ പേരില്‍ മനുഷ്യന്‍ പോരറ്റിക്കുന്നവാര്‍ത്തകള്‍ നമുക്ക് കേള്‍ക്കേണ്ടി വരുന്നു.“

  മതത്തെ ഇല്ലാതാക്കിയാല്‍ കലാപങ്ങളും അക്രംങ്ങളും എല്ലാം അവസാനിപ്പിക്കാന്‍ കഴിയുമോ??? ലോകത്തു നടന്ന പ്രധാന യുദ്ധങ്ങളും അക്രമങ്ങളും എല്ലാം തന്നെ മതത്തിന്റെ പേരില്‍ മാത്രമായിരുന്നോ?
  ഇവിടെയാണ് ഞാന്‍ മുകളില്‍ പറഞ്ഞ നിഷ്പക്ഷത കൈ വിട്ടു പോകുന്നത്.

  രാഷ്ട്രീയക്കാര്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി മതങ്ങളില്‍ വികാരജീവികളെ സ്ഷ്ടിക്കുന്നു എന്നത് ശരിയാണ്. അതിന്‍ ബോധവല്‍ക്കരണം മതത്തേക്കാള്‍ രാഷ്ട്രീയക്കാര്‍ക്കാണ് അത്യാവശ്യമായിട്ടുള്ളത്. യഥാര്‍ത്ത മത വിശ്വാസികളാരും തന്നെ ഒരിക്കലും ഒരു കലാപത്തെയും പ്രോത്സാഹിപ്പിന്നില്ല. മറിച്ച് അതിനെതിരെ ശക്തമായി നില കൊള്ളുകയും ചെയ്യുന്നു.

  ഒരു രോഗത്തെ ചികിത്സിക്കുമ്പോള്‍ അതിന്റെ അടിസ്ഥാന കാരണം (root cause) കണ്ടെത്തി ചികിത്സിക്കലാണ് ഏറ്റവും ഉത്തമം.

  ReplyDelete
 42. പ്രിയ സുഹൃത്തുക്കള്‍ ഇതു കൂടിയൊന്നു വായിക്കുക

  മതമുള്ള ജീവനും മതമില്ലാത്ത ജീവനും

  ReplyDelete
 43. പ്രിയ റഫീക് ഭായ്,

  ഈ പാഠഭാഗത്തിന്റെ ആശയ/ഉദ്ദേശ്യ ശുദ്ധിക്കു നൂറില്‍ നൂറ്റമ്പത് മാര്‍ക്കിടും ഞാന്‍.

  ഇതു പഠിക്കാനായി മാത്രം ഒന്നൂടെ എഴാം തരത്തില്‍ പോകാമെന്നു പറഞ്ഞവരാണ് എല്ലാ സുഹൃത്തുക്കളും.

  ഇന്നിപ്പോള്‍ സകലവിധ ജാതി വര്‍ഗ്ഗീയ കോമരങ്ങളെയും കൂട്ടിനിറക്കി ഇതിനെതിരെ ശീതങ്കന്‍ തുള്ളുന്ന യൂഡി എഫിന്റെ അജണ്ട വേറെന്തൊക്കെയോ ആണ്. ആ പരിപ്പ് കേരളത്തില്‍ വേവില്ല എന്ന് സമരത്തിനെതിരായുള്ള/ പാഠപുസ്തകത്തിനനുകൂലമായും വരുന്ന ജനവികാരത്തില്‍ വ്യക്തമായ സൂചനയുണ്ട്. അത് അനല്‍പ്പമായ ആഹ്ലാദം തരുന്നു.

  എന്നിരിക്കിലും മതങ്ങളുടെ ചട്ടക്കൂടുകള്‍ക്ക് പുറത്തെ ലോകത്തില്‍ മതേതരത്വവും മതനിരാസവും നിര്രിശ്വരത്വവും പോലുള്ള ആശയങ്ങള്‍ പിന്തുടരുന്നവരും ഉണ്ട് എന്നൊരു ചര്‍ച്ച കുട്ടികള്‍ക്കിടയില്‍ ഉയര്‍ത്താന്‍ ഈ പാഠഭാഗം പ്രാപ്തമാകണം എന്നാണ് വ്യക്തിപരമായ ആഗ്രഹം. ആ ആശയങ്ങളെ ഗൌരവപൂര്‍ണ്ണമായി സമീപിക്കാന്‍ ഈ അമിതലളിതവല്‍ക്കരിക്കപ്പെട്ട പാഠഭാഗത്തിന് ആയിട്ടുണ്ടോ എന്നും, ഈ പാഠത്തിന്റെ ഗഹനാശയം ഈ പ്രായത്തില്‍ (12-13 വയസ്സില്‍) അവതരിപ്പിച്ചാല്‍ അതു കുഞ്ഞുങ്ങള്‍ സരിയായി മനസിലാക്കുമോ, അല്ലെങ്കില്‍ അധ്യാപനരീതി മൂലം ആ ലക്ഷ്യം ചോരുമോ എന്നൊക്കെയുള്ള ആശങ്കകളാണ് എന്റേത്.

  ഒരിക്കലും ഞാന്‍ കൂടി വ്യക്തിപരമായി പിന്തുടരാന്‍ ശ്രമിക്കുന്ന ഒരു ആസയം സ്കൂളില്‍ പഠിപ്പിക്കുന്നതിനെതിരല്ല എന്ന് വീണ്ടും പറയട്ടെ..

  ദേശാഭിമാനി വാര്‍ത്ത പോസ്റ്റു റ്ചെയ്തതിനു നന്ദി.
  ആ പുരോഹിതന് എന്റെ വണക്കം. ആ പക്വത എല്ലാവരും കാട്ടിയിരുന്നെങ്കില്‍.?


  പ്രിയ സലാഹുദ്ദീന്‍ ഭായ്,  "...സ്കൂളുകളില്‍ സയന്‍സെന്ന പേരില്‍ പഠിപ്പ്പിക്കപെടുന്ന പലതും ശ്വാസത സത്യങ്ങളായാണ് പഠിപ്പിക്കപ്പെടുന്നത്. ഈ അവസ്തക്ക് തീര്‍ച്ചയായും ഒരു മാറ്റം വരേണ്ടതുണ്ട്.
  നിരീഷണങ്ങളായി പോലും ഇത്തരത്തില്‍ മതത്തിന്റെ വീക്ഷണങ്ങളെ എടുക്കാറില്ല..."  സയന്‍സ് ക്ലാസില്‍ മതത്തിന്റെ നിരീക്ഷണങ്ങള്‍ പഠിപ്പിക്കണമെന്നാണോ താങ്കള്‍ പറയുന്നത് ?
  ഏതു മതനിരീക്ഷണമാണ് പഠിപ്പിക്കേണ്ടത് ?

  പരിണാമസിദ്ധാന്തത്തിനു പകരം ആദവും ഹവ്വയും ഇണചേര്‍ന്നുണ്ടായ കുട്ടികള്‍ തങ്ങളില്‍ ഇണചേര്‍ന്നാണ് മനുഷ്യ വര്‍ഗ്ഗമുണ്ടായതെന്നോ ? അതോ ബ്രഹ്മാവിന്റെ വിരലില്‍ നിന്നും മുഖത്തുനിന്നുമൊക്കെ ഉണ്ടായ പ്രജാപതിമാരും മറ്റുമൊക്കെ ഉണ്ടാക്കിയതാണ് മനുഷ്യകുലമെന്നോ ?

  പ്രപഞ്ചോല്‍ഭവസിദ്ധാന്തത്തിനു പകരം ദൈവം സൃഷ്ടിച്ചതാണ് പ്രപഞ്ചമെന്നോ ? അതിനും ഉണ്ടല്ലോ കാക്കത്തൊള്ളായിരം വേര്‍ഷന്‍സ് ഓരോ മതത്തിനും ? ഏത് പഠിപ്പിക്കും ?  "..മതത്തെ ഇല്ലാതാക്കിയാല്‍ കലാപങ്ങളും അക്രംങ്ങളും എല്ലാം അവസാനിപ്പിക്കാന്‍ കഴിയുമോ??? ലോകത്തു നടന്ന പ്രധാന യുദ്ധങ്ങളും അക്രമങ്ങളും എല്ലാം തന്നെ മതത്തിന്റെ പേരില്‍ മാത്രമായിരുന്നോ?"

  മതങ്ങലില്ലാതാകണമെന്നോ മതമാണ് സകല അക്രമത്തിനും കാരണമെന്നൊ ആ പാഠഭാഗത്തില്ലല്ലോ സലാഹുദ്ദീന്‍ ഭായ്.

  മതമില്ലാത്ത കുറച്ചു മനുഷ്യരും നമുക്കിടയിലുണ്ട് എന്നും മതാചാരങ്ങള്‍ ഇല്ലാതെ ജീവിക്കുന്നവരും സമൂഹത്തില്‍ ഉണ്ട് എന്നും സൌമ്യമായി പറയുന്നല്ലേ ഉള്ളൂ.

  എല്ലാ പ്രധാന മതങ്ങളില്‍ നിന്നും ക്വോട്ടായി ആപ്തവാക്യങ്ങളും കൊടുത്തിട്ടില്ലേ അതില്‍ ? അതും അന്യമതസ്ഥരോട് സഹിഷ്ണുത കാട്ടണം എന്ന വാക്കുകളാണ് തെരഞ്ഞെടുത്ത് കൊടുത്തിരിക്കുന്നത്.
  അതിലെന്തു തെറ്റ് ?

  ReplyDelete
 44. സൂരജേ,
  ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താനുളള താങ്കളുടെ ശ്രമത്തിന് മെഡിക്കല്‍ സയന്‍സില്‍ പേരു വല്ലതുമുണ്ടോ ഹേ,

  മതമില്ലാത്ത ജീവന്‍ പഠിച്ച് കേരളത്തിലെ സകല ഏഴാം ക്ലാസുകാരും വളര്‍ന്നു വലുതായി മിശ്രവിവാഹം കഴിച്ച് മതവിരുദ്ധരായിപ്പോകുമെന്ന് ആശങ്കപ്പെടുന്നവരോട് വായിട്ടലച്ചിട്ട് ഉപയോഗമൊന്നുമില്ല.
  സഹോദന്‍ അയ്യപ്പന്റെയും ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയുമൊക്കെ ശ്രമഫലമായി രൂപം കൊണ്ട കേരളീയ നവോത്ഥാനതയെ കാഷ്ഠിച്ച് വൃത്തികേടാക്കാന്‍ തറ്റും താറുമുടുത്തിറങ്ങിയിരിക്കുകയാണ് സകല കോമരങ്ങളും.

  മിശ്രവിവാഹക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് നടപ്പാക്കുന്ന ഒരു സര്‍ക്കാരാണ് നമുക്കുളളത്. മിശ്രവിവാഹിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മക്കള്‍ക്കും ഏറെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. അങ്ങനെയൊരു സമ്പ്രദായത്തില്‍ എത്രയോ കാലം മന്ത്രിയും പിന്നെ മുഖ്യനുമൊക്കെയായ ഒരു മാന്യനാണ്, മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് നിയമസഭയില്‍ കയറിനിന്ന് വിളിച്ചു കൂവിയത്.

  ഇ അഹമ്മദിന്റെ ചെറുമകന്‍ മിശ്രവിവാഹം കഴിച്ചെന്ന് ആരോ ചൂണ്ടിക്കാണിച്ചപ്പോള്‍ വിവാഹശേഷം ആ പെണ്‍കുട്ടിയുടെ മതം മാറ്റിയെന്ന് പത്രസമ്മേളനം നടത്തി സ്ഥാപിച്ചു നമ്മുടെ പഴയ കുഞ്ഞാലിസാഹിബ്. മിശ്ര വിവാഹമേ തടയാവൂ, മിശ്ര പീഡനത്തില്‍ കുഴപ്പമില്ലെന്ന് സ്വകാര്യമായി ചോദിച്ചാല്‍ പറഞ്ഞു തരും, സാഹേബ്.

  മതനിരപേക്ഷത എന്നതൊരു മിഥ്യയായി മാറുമ്പോള്‍, എല്ലാ മതങ്ങളിലുളളവരെയും ഒരു മതവുമില്ലാത്തവനെയും സ്നേഹിക്കാനേ ഈ പുസ്തകം പഠിപ്പിക്കുന്നുളളൂ. എന്റെ മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന ഭ്രാന്തന്മാര്‍ അതെങ്ങനെ ഉള്‍ക്കൊളളും.

  സഹിഷ്ണുതയെക്കുറിച്ചുളള വാചകമടികള്‍ കേട്ടു. സൗദി അറേബ്യയിലും ഇറാനിലുമൊക്കെ നിലനില്‍ക്കുന്ന സഹിഷ്ണുതയെക്കുറിച്ചു കൂടി ഉപന്യസിക്കാമായിരുന്നു. ഇതര മതവിശ്വാസികള്‍ക്ക് നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യവും ഒരു മതവുമില്ലാത്തവനും അവന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കിട്ടുന്ന അവകാശവുമൊക്കെ ഇങ്ങ് ഇന്ത്യയില്‍ മാത്രം മതിയോ?

  ലോകത്തിന്റെ മോചനം ഒരു മതത്തിലൂടെ മാത്രമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മന്ദബുദ്ധികള്‍ക്ക് ഒരു സമൂഹത്തില്‍ രാഷ്ട്രീയമേല്‍ക്കോയ്മ കിട്ടിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഉദാഹരണമാണ് ഈ കാഴ്ചകളും കലാപങ്ങളും. അങ്ങനെയൊരവസ്ഥ ഉണ്ടാക്കി വെച്ചതില്‍ നല്ല പങ്കുള്ള മാര്‍ക്സിസ്റ്റുകാര്‍ തന്നെ ഈ മുളളു നീക്കം ചെയ്യണം. കേരളത്തിന്റെ നവോത്ഥാനമനസ് അതിനൊപ്പമുണ്ടാകും.

  ReplyDelete
 45. ഉമ്മന്‍ ചാണ്ടിയേയും ര്‍മേഷ് ചെന്നിത്തലയുമൊക്കെ ദേശീയ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് കേരള കോണ്‍ഗ്രസില്‍ ചേരണം.കാരണം ദേശീയ കോണ്‍ഗ്രസിന്റെ നയമല്ല ഇവര്‍ ഇന്ന് ഘോഷിക്കുന്നത്.
  ഇവരുടെ നേതാക്കളായ ഇന്ദിരയെയും രാജീവിനെയും സഞ്ജയെയും വയലാര്‍ രവിയെയും അടക്കം ഉമ്മന്‍ ചാ‍ണ്ടി തള്ളി പറഞ്ഞിരിക്കുന്നു.ഇവരൊക്കുന്നുക്കെ ചെയ്ത മതവിരുദ്ധമായ വിവാഹത്തെയും ഉമ്മന്‍ ചാണ്ടി തള്ളിപ്പറഞ്ഞിരിക്കുന്നു.

  അമീറലി സാഹിബിന്റെ ലിങ്ക് ആരോ കൊടുത്തിരിക്കുന്നു.സാഹിബ് എത്ര നീലത്തില്‍ മുങ്ങിയാലും ഇടതുപക്ഷമാകില്ലെന്നും മറ്റു കുറുക്കന്‍‌മാര്‍ക്കൊപ്പം കൂവി പോകും എന്നും നമ്മുക്ക് മനസ്സിലാക്കാന്‍ ഇത് ഉപകരിച്ചു.നാളെമുതല്‍ മൌദൂദി സൂക്തങ്ങള്‍ പഠിക്കാം നമ്മുക്ക്.ഒരു ബാലന്‍സിന് സര്‍വ്വക്കറിനെയും കൂട്ടാം.അല്ലെങ്കില്‍ ത്തന്നെ രണ്ടിന്റെയും കണ്ട്ന്റ് തമ്മില്‍ എന്ത് വ്യത്യാസം.ഒരുത്തന്‍ ഇടയ്ക്ക് അറബി വരിക്കള്‍ ഉദ്ധരിക്കും,മറ്റേയാള്‍ സംസ്കൃത ശ്ലോകം പറയും.ആശയമൊക്കെ ഒന്ന് തന്നെ.ലിബറല്‍ ചിന്തകള്‍ എവിടെ നിന്നു വന്നാലും കടിച്ചു കീറാനുള്ള ആഹ്വാനം തന്നെ രണ്ടിന്റെയും ആത്മാവ്.

  സ്വേച്ഛയാല്‍ മതം തിരഞ്ഞെടുക്കുന്നതിനെ സ്ഥാപിത മതങ്ങള്‍ അനുകൂലിക്കുകയല്ലേ വേണ്ടത്.അതോ പരിവര്‍ത്തനം വാളിലൂടെയും മൈദയിലൂടെയും മാത്രം മതിയോ.

  മതങ്ങള്‍ എന്തു കൊണ്ട് ആളുകള്‍ സ്വതന്ത്രമായി ചിന്തിക്കുന്നത് ഭയപ്പെടുന്നു.പഴകി ദ്രവിച്ച അസ്തിവാരത്താണ് തങ്ങളുടെ രാവണന്‍ കോട്ട എന്ന് അവര്‍ ഭയക്കുന്നുവോ?

  മറ്റൊരു ബ്ലോഗില്‍ ഞാന്‍ ചോദിച്ച ചോദ്യം അവര്‍ത്തിക്കുന്നു. പത്രോസേ നീ ഇത്ര ദുര്‍ബലമായ പാറയാണോ?

  ReplyDelete
 46. കുറ്റവാളിക്കുറിച്ചൊരു സര്‍വെ നടത്തി നോക്കൂ രാധേയാ, ഉറപ്പല്ലേ, തൊണ്ണൂറ്റി ഒമ്പതു ശതമാനവും വിശ്വാസികളായിരിക്കുമെന്ന്.

  പരിണാമ സിദ്ധാന്തത്തെ മുച്ചൂടും എതിര്‍ക്കുന്ന ജോര്‍ജ് ബുഷല്ലേ ലോകത്തിലെ ഏറ്റവും വലിയ കൊലയാളി. പുളളി ഏഴാം ക്ലാസില്‍ മതമില്ലാത്ത ജീവന്‍ പഠിച്ചിട്ടുണ്ടോയെന്ന് അറിയില്ല.

  നമ്മുടെ അക്ബര്‍ ചക്രവര്‍ത്തി ജോദയെ വേട്ടതും ഈ പാഠം പഠിച്ചിട്ടാണോ? ചരിത്രാതീതമായ പ്രസക്തിയുളള ഈ പാഠം നമുക്കൊന്നും ഏഴില്‍ പോയിട്ട് എങ്ങും പഠിക്കാന്‍ കിട്ടിയില്ലല്ലോ.

  ReplyDelete
 47. മാരീചന്‍ ജീ,

  “സൂരജേ,
  ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താനുളള താങ്കളുടെ ശ്രമത്തിന് മെഡിക്കല്‍ സയന്‍സില്‍ പേരു വല്ലതുമുണ്ടോ ഹേ,”


  എനിക്കു കുറേശെ നാണം വന്നു തുടങ്ങി :)

  ശരിയാണ് രാധേയന്‍ ജീ,

  'മാധ്യമ'ത്തിന്റെ അസുഖം വേറെയാണ് എന്നറിയാത്തവരില്ലല്ലോ.

  ജമായത്തെ ഇസ്ലാമി ഇപ്പോള്‍ നേരിട്ട് വിഷം ചീറ്റാറില്ല. അവര്‍ തീവ്രഇടതു ചമഞ്ഞ് ഇടതുപക്ഷത്തെ ഞൊട്ടുന്നു. കൂട്ടത്തില്‍ വഴിയേ പോകുന്ന ആരെയും നോക്കി 'വിദേശ ഫണ്ട് വിദേശഫണ്ട്' എന്നു വിളിച്ചു കൂവും... പിന്നെ പറയണോ ബാക്കി...?

  ReplyDelete
 48. ആട്ടില്‍ തോലിട്ട ചെന്നായയുടെ (മൌദൂദിയുടെ ശിങ്കിടിയുടെ) ലേഖനം വായിച്ചു. കൊള്ളാം ബഹുകേമം .. പുരോഗമനവാദികളെന്ന് സ്വയം പറഞ്ഞു നടയ്ക്കേണ്ടവര്‍ തന്നെ ഇത് പറയണം മൌദൂദി എന്ന കൊടിയവര്‍ഗ്ഗീയവാദി വിദ്യാഭ്യാസത്തെ പോലു നിരാകരിച്ചവനാണന്ന് ഇതോടെ അടിവരയിട്ട് ചെന്നായ വിലയിരുത്തുന്നു കഷ്ടം . ഈ നാടു നന്നാവില്ല നന്നാവില്ല നന്നാവില്ല.. ഈ നായിന്റെ മക്കളുടെ അവസാന കണ്ണിവരെ നശിപ്പിയ്ക്കാതെ ഈ നാടു നന്നാവില്ല നന്നാവില്ല നന്നാവില്ല .
  ഓഫ് ടോപ്പിക്കിന് സോറി പറയുന്നില്ല ... ഇതാവശ്യ്മാണ് അല്ലെങ്കില്‍ ഇനിയും ഇതുപോലെയുള്ള നാറിയ പ്രസ്ഥാവനകളുടെ ലിങ്കുമായി ചില അഭിനവ സഹോദര പ്രേമികള്‍ വരും വിഷം പുരട്ടിയ കൈകളുമായി ആലിംഗനം ചെയ്യാന്‍ സലാഹുദ്ദീനെ പോലെയുള്ളവര്‍ ഇവരാണ് നമ്മുടെ ഭാരതത്തിന്റെ ശാപം .

  ReplyDelete
 49. പ്രിയ സൂരജ് ബായ്

  "സയന്‍സ് ക്ലാസില്‍ മതത്തിന്റെ നിരീക്ഷണങ്ങള്‍ പഠിപ്പിക്കണമെന്നാണോ താങ്കള്‍ പറയുന്നത് ?
  ഏതു മതനിരീക്ഷണമാണ് പഠിപ്പിക്കേണ്ടത് ?"

  താങ്കളുടെ ചോദ്യത്തിലെ ഉദ്ധേശത്തെന് അല്പം വിഭാഗീയതയുണ്ടാക്കാനുള്ള ശ്രമമില്ലെ എന്ന ഒരു തോന്നലുണ്ട്. എന്നാല്‍ എന്റെ ചോദ്യത്തിലെ ഉദ്ധേശം

  താങ്കള്‍ ശരിയായി മനസ്സിലാക്കിയില്ല എന്ന് തോന്നുന്നു.

  ആ‍ദ്യമെ ഒരു കാര്യം സൂചിപ്പിക്കാം. സയന്‍സ് എന്നത് ഭൌതിക മത വാദികളുടെയോ നിരീശ്വര മത വാദികളുടെയോ, യുക്തി വാദികള്‍

  എന്നവകാശപ്പെടുന്നവരുടെയോ മാത്രം കുത്തകല്ല. സയന്‍സ് എന്നത് ഒരു വിജ്ഞാന ശാഖയാണ്. ഭൊതിക ലോകത്തെ കുറിച്ചുള്ള അറിവ് ആര്‍ജ്ജിക്കാന്‍ അത്

  നാം ഉപയോഗിക്കുന്നു. അതില്‍ തെളിയിക്കപ്പെട്ട സത്യങ്ങളുണ്ട്, നിരീഷണങ്ങളുണ്ട്, ലോകത്തിന് ഉപകാരമായതുണ്ട് ഉപദ്രവകാരമായതുമുണ്ട്. ഞാന്‍

  വിശ്വസിക്കുന്ന മതം ഒരിക്കലും ശാസ്ത്രത്തിനെതിരല്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും. മാത്രമല്ല മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്ന ഏതൊരു

  തരത്തിലുള്ള പഠന ഗവേഷണത്തെയും അത് അത്യതികം പ്രോത്സാഹിപ്പിക്കുന്നു. മറ്റു മതങ്ങളെ കുറിച്ച് അതിന്റെ ആധികാരിക വക്താക്കള്‍ അവരുടെ

  നയങ്ങള്‍ വ്യക്തമാക്കട്ടെ.

  പരിണാമ സിദ്ധാന്തം എന്നത് ഒരു ഭൌതിക മത നിരീക്ഷണമാണ്. മനുഷ്യന്റെ മത്രമല്ല ലോകത്തിന്റെ തന്നെ ഉല്പത്തി ദൈവിക സൃഷ്ടിയാണെന്ന് ആത്മീയ

  മതങ്ങല്‍ ഉറച്ച് വിശ്വസിക്കുന്നു. രണ്ട് പേര്‍ക്കും അവരുടെ തായ ജസ്റ്റിഫികേഷന്‍ ഉണ്ട്. അതിലെ ശരിതെറ്റുകളെ നമുക്ക് പിന്നീടൊരു വിശാലമായ

  ചര്‍ച്ചയാവാം. ഈ ചര്‍ച്ച കാട് കയറാതിരിക്കാന്‍ ഞാന്‍ കാര്യത്തിലേക്ക് കടക്കാം.

  ഓരോരുത്തരും തന്റെ ആദര്‍ശത്തെ സ്വതന്ത്രമായി തിരെഞ്ഞടുപ്പിലൂടെ തീരുമാനിക്കട്ടെ എന്നതാണ് ഉദ്ധേശമെങ്കില്‍ അത് തീര്‍ത്തും ഉദാത്തമായ ഒരു

  സംഗതിയാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു തെരെഞ്ഞടുപ്പ് പരിണാമ സിദ്ധാന്തം എന്ന അന്ധ വിശ്വാസം പഠിപ്പിച്ചാല്‍ മാത്രം പോരാ. അല്ലെങ്കില്‍

  മതമില്ലാതെ വളര്‍ത്തി മതം തിരഞ്ഞെടുത്തോട്ടെ എന്ന് പഠിപ്പിച്ചാലും പോരാ. ഇവിടെ രണ്ട് കൂട്ടരുടെയും അവകാശങ്ങളെ തുല്യമായി കാണേണ്ടതുണ്ട്.

  അതാണ് നിഷ്പക്ഷത. അതിനായി എല്ലാമതങ്ങളുടെയും (ഭൌതിക മതങ്ങളും ആത്മീയ മതങ്ങളും) വീക്ഷണങ്ങളെ സ്വതന്ത്രമായി

  അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള സാഹചര്യമൊരുക്കലാണ് വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജന വിഭാഗത്തെ നയിക്കുന്ന ഭരണകൂടത്തിന്റെ

  ചുമതല. അല്ലാതെ അതി ബുദ്ധിപയോഗിച്ച് തങ്ങളുടെ മാത്രം നിലപാടുകളെ സ്ഥാപിക്കാന്‍ ശ്രമിക്കുകയല്ല.

  “മതങ്ങലില്ലാതാകണമെന്നോ മതമാണ് സകല അക്രമത്തിനും കാരണമെന്നൊ ആ പാഠഭാഗത്തില്ലല്ലോ സലാഹുദ്ദീന്‍ ഭായ്.“

  താങ്കള്‍ പാഠത്തിന്റെ ആദ്യ അവസാനം വരെ, നിരീശ്വര വാദിയായ താങ്കളുടെ ഭാഗത്തു നിന്നല്ലാതെ മറ്റുള്ളവരുടെ ഭാഗത്ത് നിന്നു കൂടി പാഠ ഭാഗത്തെ യൊന്ന്

  വിലയിരുത്തി നോക്കൂ. എന്നിട്ടും പിടി കിട്ടിയില്ലെങ്കില്‍ അതിനെ കുറിച്ച് നമുക്ക് വീണ്ടും ചര്‍ച്ച തുടരാവുന്നതാണ്

  “മതമില്ലാത്ത കുറച്ചു മനുഷ്യരും നമുക്കിടയിലുണ്ട് എന്നും മതാചാരങ്ങള്‍ ഇല്ലാതെ ജീവിക്കുന്നവരും സമൂഹത്തില്‍ ഉണ്ട് എന്നും സൌമ്യമായി പറയുന്നല്ലേ

  ഉള്ളൂ“

  ഇതാണ് താങ്കള്‍ പറയുന്ന ശെരിയിങ്കില്‍ ഇപ്പോഴത്തെ അവസ്തയില്‍ ഇതിനുള്ള സ്കോപെന്തെന്നു കൂടി വ്യക്തമാക്കേണ്ട ബാധ്യത താങ്കളുടെതാണ്.

  ഇതിലുള്ള നല്ല കാര്യങ്ങളെ ഞാന്‍ കുറച്ച് കാണാന്‍ ആഗ്രഹിക്കുന്നില്ല. എങ്കില്‍ തന്നെയും അതില്‍ ചില അതിബുദ്ധി ഒളിഞ്ഞു കിടപ്പില്ലാതില്ല.

  ReplyDelete
 50. സലാഹുദ്ദീന്റെ ലിങ്കിലൂടെ പോയാല്‍ മാധ്യമത്തിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും യഥാര്‍ത്ഥ പുരോഗമനം കാണാം!
  ഒന്നാം ക്ലാസു തൊട്ട് പതിനൊന്നു വരെയുള്ള പാഠപുസ്തകങ്ങളില്‍ ഓരോ മതത്തെയും മതാചാര്യന്മാരെയും പുകഴ്ത്തിക്കൊണ്ടുള്ള എത്രയെത്ര പാഠഭാഗങ്ങള്‍ കാണാം. അതൊക്കെ മറ്റു മതക്കാരിലും മതരഹിതരിലും ആ മതം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഡശ്രമമാണെന്നു വ്യാഖ്യാനിക്കാമോ?. മതരഹിതരായി ജീവിക്കുന്നവരും ഈ മതേതരനാട്ടിലുണ്ടെന്നു കുട്ടികള്‍ അറിയുംബോഴേക്കും ഇവരുടെ മതം തട്ടു പൊളിഞ്ഞു വീഴുമോ?
  അന്വ്ര്‍ റഷീദിന്റെയും ലക്ഷ്മീദേവിയുടെയും കുട്ടിയെ മതനിരാസം അടിച്ചേല്‍പ്പിച്ചു എന്നു പരാതിപ്പെടുന്ന ജമാ അത്ത് അമീറേ! ആ കുട്ടിയെ പിന്നെ എന്താ ചെയ്യേണ്ടിയിരുന്നത്? റഷീദിന്റെ മതം[ഇസ്ലാം] തന്നെ അടിച്ചേല്‍പ്പിക്കണം അല്ലേ?
  അസഹിഷ്ണുതയുടെ വര്‍ഗ്ഗീയവിഷം ചീറ്റുന്ന ഈ മുഖപ്രസംഗവും ലേഖനവും ഒരു പൊതുസമൂഹത്തിന്റെ മുമ്പില്‍ ചര്‍ച്ചക്കിടാന്‍‍ ലജ്ജയില്ലല്ലോ ഈ കൂട്ടര്‍ക്ക്!
  ഞാന്‍ 8 ക്ലാസില്‍ പഠിക്കുന്ന കാലത്ത് സാമൂഹ്യപാഠത്തില്‍ അക്ബര്‍ ചക്രവര്‍ത്തി ഹിന്ദു സ്ത്രീയെ വിവാഹം ചെയ്തതും ദീനിലാഹി എന്ന മതം സ്ഥാപിച്ചുകൊണ്ട് മതസൌഹാര്‍ദ്ധം പ്രചരിപ്പിച്ചതുമൊക്കെ പഠിപ്പിച്ചിരുന്നു. അന്നൊന്നുമില്ലാത്ത(35 കൊല്ലം മുന്‍പ്) പുകില് ഇന്നെന്തേ?

  ReplyDelete
 51. ഭൂമി ഉരുണ്ടതാണെന്നു തെളിയിക്കപ്പെട്ടതോടെത്തന്നെ മതങ്ങളുടെ ആധികാരികതയും ദൈവികതയും തകര്‍ന്നു കഴിഞ്ഞു.
  മുതുകില്‍നിന്നാണു ബീജം(ശുക്ലം) വരുന്നതെന്നും , അല്ലാഹു നക്ഷത്രം പെറുക്കി ചെയ്ത്താനെ എറിയുന്നതാണ് ഉല്‍ക്കയെന്നും, ഭൂമിക്കും ആകാശത്തിനും 7 തട്ടുകള്‍ ഉണ്ടെന്നും വിവരിക്കുന്ന ഖുര്‍ ആന്‍ ദൈവം ആകാശത്തുനിന്നിറക്കിയതാണെന്നു വിശ്വസിക്കാന്‍ ഈ ശാസ്ത്രയുഗത്തിലും കഴിയുന്നവരോട് പരിണാമസിദ്ധാന്തം പറയുന്നത് പാഴ്വേലയാണു സൂരജ്!

  ReplyDelete
 52. എന്റെ പ്രിയ സുഹൃത്തുക്കളെ

  വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ മത്രം കാണുക
  അതാര്‍ക്കാണ് തീരെ ഇല്ലാത്തതെന്ന് സ്വയം ഒരു തെളിവാകാന്‍ ശ്രമിക്കാതിരിക്കാതിരിക്കുക.
  ഇന്നലെ മധ്യമത്തില്‍ വന്ന ഒരു ലേഖനത്തെ നമ്മുടെ ജബ്ബാര്‍ മഷും ലിങ്കായികൊടുത്തിരുന്നു.

  മത നിരപേഷതയെയും പാഠ ഭാഗത്തെയും കുറിച്ച് സംസാ‍രിക്കുമ്പോള്‍ ഓഫ് ടോപിക്കുകള്‍ എടുത്തിട്ട് ചര്‍ച്ച വഴി തിരിച്ചു വിടാതിരിക്കുക

  പ്രിയ റഫീഖ് ബായ്

  “ഓഫ്ടോപിക്കുന്നവരുടെ കാര്യത്തിലും നിഷ്പഷത പുലര്‍ത്താന്‍ ശ്രമിക്കുക എന്നൊരഭ്യര്‍ത്ഥന എനിക്കുണ്ട്.) എന്താണ് നിങ്ങള്‍ ഉദ്ദേശിച്ചെതന്ന് എനിക്കു മനസിലായില്ല ഭായ്.“

  ഇപ്പോള്‍ മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു

  ReplyDelete
 53. പ്രിയ സലാഹുദ്ദീന്‍ ഭായ്,

  “എന്നാല്‍ അത്തരത്തിലുള്ള ഒരു തെരെഞ്ഞടുപ്പ് പരിണാമ സിദ്ധാന്തം എന്ന അന്ധ വിശ്വാസം പഠിപ്പിച്ചാല്‍ മാത്രം പോരാ.”

  പരിണാമസിദ്ധാന്തത്തെ താങ്കള്‍ അന്ധവിശ്വാസം എന്നു വിളിക്കുന്നെങ്കില്‍, ഒരു ദൈവീകശക്തിയുടെയും സഹായമില്ലാതെ സ്വയംഭൂവായി പ്രപഞ്ചം നിലവില്‍ വന്നതെങ്ങനെയെന്നും അത് സ്ഥല-കാലങ്ങളെയും കൊണ്ട് (പുറത്ത് ഒരു പ്രപഞ്ചമില്ലാതെ തന്നെ) ‘വികസിക്കുന്നതെങ്ങനെ’എന്നും വിശദീകരിക്കുന്ന പൊതു ആപേക്ഷിക സിദ്ധാന്തത്തെയും പ്രപഞ്ച വിസ്ഫോടന സിദ്ധാന്തത്തെയും ഇന്‍ഫ്ലേഷണറി തിയറിയെയുമൊക്കെ താങ്കള്‍ അന്ധ വിശ്വാസമെന്നു വിളിക്കേണ്ടിവരും.

  "ഞാന്‍ വിശ്വസിക്കുന്ന മതം ഒരിക്കലും ശാസ്ത്രത്തിനെതിരല്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും", എന്ന് വാദിക്കുന്ന താങ്കള്‍ അപ്പോള്‍ പരിണാമസിദ്ധാന്തത്തെ മാത്രമല്ല റിലേറ്റിവിറ്റി മുതലുള്ള കോസ്മോളജിയെ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ നിഷേധിക്കേണ്ടിവരും എന്നോര്‍ക്കുക !

  ReplyDelete
 54. റഫീക് ഭായ്,

  ഇതാ ഇവിടെ ഒരു ചര്‍ച്ച ആമുഖമായി തുടങ്ങിവച്ചിട്ടുണ്ട്. ഈ പാഠപുസ്തകത്തിലെ വിവാദ വിഷയങ്ങള്‍ മുഴുവനും സ്കാന്‍ ചെയ്ത് ഉള്‍പ്പെടുത്തിയ പുസ്തകത്താളുകളടക്കം പോസ്റ്റുകളായി ചേര്‍ത്തിട്ടുണ്ട്.

  ഈ വിഷയത്തില്‍ ഇതുവരെ ബൂലോകത്തില്‍ വന്ന പോസ്റ്റുകളെയും ലിസ്റ്റാക്കിയിട്ടുണ്ട്.

  ReplyDelete
 55. സൂപ്പിയും ബഷീറും ഭരിച്ചിരുന്ന കാലത്തും പാഠപുസ്തകങ്ങളില്‍ ഇത്തരം പാഠങ്ങള്‍ ഉണ്ടായിരുന്നു. പുസ്തകവുമായി ഒരു ബന്ധവും ഇക്കൂട്ടര്‍ക്കൊന്നും ഇല്ലാത്തതുകൊണ്ട് അതൊന്നും അന്നവര്‍ കണ്ടില്ല.
  മതപരമായ കല്യാണങ്ങളെക്കാള്‍ നല്ലതു റജിസ്റ്റര്‍ വിവാഹമാണെന്നു പ്രസ്താവിക്കുന്ന പാഠം മുന്‍പത്തെ 7ആം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലുണ്ട്. “അടുക്കളയില്‍നിന്നു അരംഗത്തേയ്ക്ക്” എന്ന 13ആം പാഠം നോക്കുക.
  10ആം ക്ലാസിലെ ഹിന്ദി ബുക്കില്‍ ഒരു കഥയുണ്ട്.
  ജീവിതകാലം മുഴുവന്‍ ജപവും ധ്യാനവുമായി കഴിഞ്ഞു കൂടിയ ഒരു ഭക്തന്‍ പരലോകത്തു ചെന്ന് തന്റെ സീറ്റ് തെരയുന്നു. അതു നരകത്തിലാണെന്ന അറിയിപ്പാണു ദൈവത്തില്‍ നിന്നു കിട്ടുന്നത്. കാരണമന്‍യ്യേഷിച്ചപ്പോള്‍ 14 കൊലപാതകം നടത്തിയിട്ടുണ്ടെന്ന വിശദീകരണം . ഒരു ഉറുമ്പിനെപ്പോലും കൊന്നിട്ടില്ലല്ലോ എന്നു ഭക്തന്‍. ഉച്ചഭാഷിണിയിലൂടെയുള്ള നാമജപം സഹിക്ക വയ്യാതെ ഒരു ഹൃദ്രോഗിയും, ശബ്ദശല്യം കാരണം പഠിക്കാന്‍ പറ്റാതെ പരീക്ഷതോറ്റതിനാല്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ നിരവധിയാളുകള്‍ക്കു തന്റെ അഖണ്ഡനാമജപം ശല്യമായിരുന്നു എന്ന വിശദീകരണം... ഇങ്ങനെ പോകുന്നു കഥ!
  ബാങ്കു വിളിച്ചും വഷളു പറഞ്ഞും അര്‍ധരാത്രി പോലും ശബ്ദശല്യമുണ്ടാക്കുന്ന മതഭ്രാന്തിനെ ഇതിലും നന്നായി കളിയാക്കാന്‍ പറ്റുമോ? ഈ കഥയും സൂപ്പിയുടെ കാലത്തും ബഷീറിന്റെ കാലത്തും പഠിപ്പിച്ചിരുന്നു. ഇന്നും !

  ReplyDelete
 56. ഇന്നലെ അതു കൊടുത്തതെന്തിനായിരുന്നുവെന്ന് ഇന്നു മനസ്സിലായില്ലേ? അതാണു മാധ്യമം! അതാണു ജമാ അത്ത്!!

  ReplyDelete
 57. റഫീഖേ.. എന്റെ ആദ്യത്തെ കമന്റാണ് സലാഹുദ്ദീന്‍ ഉദ്ദേശിച്ചത് ഇപ്പോഴത്തെ കമന്റിലയാള്‍ അത് തീര്‍ച്ചപ്പെടുത്തി .
  സലാഹുദ്ദീനെ എന്റെ കൈകളിലോ ഹൃദയത്തിലെ ഒരു തരി വിഷത്തിന്റെ അംശവും ഇല്ല മനുഷ്യനെ മനുഷ്യനായി കാണാനാണ് ഞാന്‍ പഠിച്ചിട്ടുള്ളതും എന്റെ ജീവിതം അതിനൊരു തെളിവായി അവശേഷിപ്പിയ്ക്കുന്നതും. കേവലമൊരു പുസ്തകത്തിലെ അതും തെറ്റല്ലാത്ത ചില പരാമര്‍ശങ്ങളുടെ പേരില്‍ വര്‍ഗ്ഗീയതയുടെ അസഹിഷ്ണതയുടെ വിഷം ചീറ്റുന്ന സലാഹുദ്ദീനെ പോലുള്ളവരെ എങ്ങനെ കൈകാര്യം ചെയ്താലാണ് ശരിയാവുക എന്നതാണ് എന്റെ കമന്റു വായിച്ചിട്ട് അസ്വസ്ഥമാവുന്നത്. താങ്കളെ പോലെയുള്ളവരാണ് നാടിന്റെ ശാപം എന്നുറക്കെ വീണ്ടും വീണ്ടും പറയുന്നു കാരണം താങ്കളും താങ്കളുടെ പ്രസ്ഥാനവും വിരാജിയ്ക്കുന്നത് ഹൈന്ദവര്‍ മാത്രം വസിച്ചിരുന്നൊരു നാട്ടിലാണന്ന ചിന്ത നല്ലതാണ് എന്തിനെന്നാല്‍ എല്ലാത്തിനേയും നല്ല മനസ്സോടെ ഉള്‍കൊണ്ടതുകൊണ്ടാണ് താങ്കളടക്കം ഇന്ന് ഇസ്ലാമായത് എന്നാല്‍ താങ്കളുടെ മതം മാത്രമുള്ള സൌദിയില്‍ മറ്റു മതസ്ഥര്‍ക്ക് ഒന്നുറക്കെ കരയാന്‍ പോലും സ്വാതന്ത്രമില്ലാന്ന് ഓര്‍മ്മിപ്പിയ്ക്കാന്‍ .

  ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെത്ര ഓരിയിട്ടാലും കേരളത്തിന്റെ നവോത്ഥാനത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ല മതം എന്നത് കേവലം ഒരു നോക്കു കുത്തിയായി തീരുന്ന കാലം വിദൂരമല്ല

  ReplyDelete
 58. സൂരജേ, ജബ്ബാര്‍ മാഷേ,
  എനിക്കു മനസിലാകാത്തത് വേറൊരു കാര്യമാണ്. ക്രൈസ്തവ വിശ്വാസം പഠിപ്പിക്കാന്‍ സഭ സണ്‍ഡേ സ്ക്കൂളും മറ്റ് പലവിധ കലാപരിപാടികളും നടത്തുന്നുണ്ട്. സര്‍ക്കാര്‍ സഹായം പറ്റിയും അല്ലാതെയും മദ്രസകള്‍ മുക്കിന് മുക്കിനുണ്ട്.

  എത്രയോ വര്‍ഷങ്ങളായി ഇവര്‍ കെട്ടിപ്പൊക്കി വെച്ചതൊക്കെ ഏഴാം ക്ലാസിലെ ഈയൊരൊറ്റ പാഠത്തില്‍ തകരുമെന്നാണോ ഈ പറഞ്ഞു വരുന്നത്...

  സ്വന്തം മതത്തിന്റെ അതിജീവനശേഷിയിലും സ്വന്തം ദൈവത്തിന്റെ സര്‍വശക്തിയിലും അഹങ്കരിക്കുന്നവര്‍ എന്തിന്, എന്തിന്, എന്തിനീ ഒരു ചെറിയ പുസ്തകത്തിലെ മൂന്നു പേജുകളെ ഭയക്കുന്നു?

  എല്ലാ ചരാചരങ്ങളെയും സൃഷ്ടിച്ച പ്രപഞ്ചനാഥന്‍ തന്നെയായിരിക്കുമോ ഈ പാഠപുസ്തകവും സൃഷ്ടിച്ചത്. തന്റെ പേരും പറഞ്ഞ് മനുഷ്യരെ കൊന്നും തിന്നും പുളച്ച് തിമിര്‍ക്കുന്ന നീചജന്മങ്ങളില്‍ നിന്ന് ഒരുവേള ആ പരമകാരുണികനും ആഗ്രഹിച്ചിരിക്കില്ലേ ഒരു മോചനം?

  മിടുക്കന്മാരായ കുട്ടികള്‍ വളര്‍ന്ന് തന്റെ കാര്യങ്ങള്‍ നോക്കട്ടെയെന്ന് എല്ലാമറിയുന്ന ജഗദീശ്വരന്‍ കരുതിയിട്ടില്ലെന്ന് എന്താണുറപ്പ്? അപ്പോള്‍ ദൈവത്തിനെതിരെയല്ലേ ഇവരുടെ ഈ സമരം?

  സ്നേഹത്തിന്റെയും സഹനത്തിന്റെയും സൗരഭ്യം പരത്തിയിരുന്ന ആ ദൈവത്തെ വീണ്ടെടുക്കാനുളള ശ്രമത്തില്‍ ദാ ഇവിടെ അണിചേരുക.

  ReplyDelete
 59. പ്രിയ സൂരജ് ബായ്

  താങ്കള്‍ സബ്ജറ്റ്മായി ബന്ധമില്ലാത്ത ഒരു വാക്ക് അതില്‍ നിന്ന് തിരഞ്ഞെടുത്തത് ചര്‍ച്ചയെ മറ്റൊരുതലത്തിലേക്ക് വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് ഒരു വിശാലമായ വിഷയമാണ്. അതിനെ കുറിച്ചുള്ള ചര്‍ച്ച നമുക്ക് പിന്നീടൊവസരത്തിലാവാം.

  എന്റെ ഉദ്ധേശം നിഷ്പത എന്നാല്‍ എന്തെന്ന് വ്യക്തമാക്കലാണ്. റെവല്യൂഷനറി തിയറി പൊലെ തന്നെ ക്രിയേഷനിസവും ശാസ്ത്രീയ നിരീഷണമായി പഠിപ്പിന്നതില്‍ എന്താണ് പ്രശ്നം എന്നതാണ് ഞാന്‍ ഉന്നയിച്ചതിന്റെ മര്‍മ്മം

  താങ്കള്‍ അല്പം മാന്യമായി സംസാരിക്കുന്നതിലാണ് താങ്കളോട് മാത്രം പ്രതികരിക്കുന്നത്.

  സഹിഷ്ണുത പുലര്‍ത്തുക എന്നത് ഏറ്റവു വലിയ ഗുണമാണ് . അത് ആദര്‍ശ പരമായാലും വ്യക്തി പരമായാലും

  ReplyDelete
 60. മതനിരാസം പഠിപ്പിച്ചാല്‍ ധാര്‍മ്മികത തകരുമെന്നാണു പള്ളിലച്ചന്മാരും മുസ്ലിയാന്മാരും പുരോഗമനജമാ അത്തുകാരും പറയുന്നത്.
  കേരളത്തിലെ ധാര്‍മ്മികരംഗം ഒന്നു വീക്ഷിച്ചാല്‍ തന്നെ ഇപ്പറഞ്ഞതിന്റെ പൊരുള്‍ പിടി കിട്ടും. ഇക്കഴിഞ്ഞ ഒരാഴ്ച്ചത്തെ പത്രത്തില്‍ വന്ന ക്രിമിനല്‍ വാര്‍ത്തയൊന്നു പരിശോധിച്ചു നോക്കൂ. 30 ലധികം കുറ്റവാളികളുടെ ഫോട്ടൊയും പേരും വയസ്സും ഞാന്‍ ശ്രദ്ധിച്ചു. ഒന്നോ രണ്ടോ പേരൊഴികെ എല്ലാം മുസ്ലിം സമുദായത്തിലെ 20 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍! മറ്റുള്ളതു രണ്ടും ക്രിസ്ത്യന്‍ പേരും. ഹിന്ദുക്കളുടെ എണ്ണം താരതമ്യേന വളരെ കുറവ്. എന്താ ഇതിനു കാരണം? അവര്‍ ധാര്‍മ്മിക ശിക്ഷണം നേടുന്നതു പൊതു വിദ്യാലയത്തില്‍നിന്നാണ്. മറ്റേകൂട്ടര്‍ മതപാഠശാലകളില്‍നിന്നും. ഹിന്ദുക്കള്‍ക്കു മദ്രസയും ഇടവകയും വെള്ളിയാഴ്ച്ചയുമൊന്നും ഇല്ല. സ്കൂളില്‍നിന്നു കിട്ടുന്ന മതേതരധാര്‍മ്മിക വിദ്യാഭ്യാസമേ അവര്‍ നേടുന്നുള്ളു. ഇക്കാര്യം സത്യസന്ധമായി പഠിക്കാന്‍ മുസ്ലിം ക്രിസ്ത്യന്‍ മതനേതാക്കള്‍ തയ്യാറാകുമോ? അവര്‍ക്കതിനു കഴിയുമോ?

  ReplyDelete
 61. പത്താംക്ലാസില്‍ പഠിച്ച ടാഗോറിന്റെ ഗീതാഞ്ജലി തര്‍ജ്ജമയാണ്. ഓര്‍മ്മയില്‍ നിന്നെഴുതുന്നത്....
  ....................
  ഭജനം പൂജനമാരാധനയും
  സാധനയും ഹേ നിര്‍ത്തുക സാധോ,
  നിജ ദേവാലയമൂലയിലെന്തിനിരിക്കുന്നൂ നീ രുദ്ധ കവാടം
  നിഭൃതമിരുട്ടില്‍ നിഗൂഡമിരുന്നേ നീ ധ്യാനിക്കും ദൈവതമവിടെ
  നിലകൊള്‍വീല നിമീലിത ലോചനമൊന്നു തുറക്കൂ, നന്നായി നോക്കൂ..
  കരിനിലമുഴുമാ കര്‍ഷകനോടും വര്‍ഷം മുഴുവന്‍ വഴി നന്നാക്കാന്‍
  പെരിയ കരിങ്കല്‍ പാറ നുറുക്കി, നുറുക്കിയൊരുക്കും പണിയാളൊരൊടും
  എരിവെയിലത്തും പെരുമഴയത്തും ചേര്‍ന്നമരുന്നൂ, ദൈവം മ-
  ണ്ണാര്‍ന്നിരുകൈകളിലും കൂടെ ചെളിയിലിറങ്ങൂ, കളയൂ ശുഭ്രം വസ്ത്രം
  കൊതിയോ, മുക്തിയില്‍, മുക്തിയിരിക്കുവതെവിടെ
  നിനക്കെങ്ങതു കിട്ടും
  സംസൃതിയൊടു സാക്ഷാല്‍ പ്രഭുവും സര്‍ഗത്തുടലാല്‍ കെട്ടുപിണഞ്ഞു കിടപ്പൂ
  മതിനിന്‍ ധ്യാനം, മാറ്റൂ പൂജാ പാത്രം, വസ്ത്രം കീറിമുഷിഞ്ഞതു മതി-
  നീയദ്ദേഹത്തൊടു കര്‍മവൃതിയായി ചേരൂ വേര്‍പ്പൊഴുകട്ടെ...

  ജി ശങ്കരക്കുറുപ്പ് പരിഭാഷപ്പെടുത്തിയതാണെന്നു തോന്നുന്നു ഈ വരികള്‍........
  ഇന്നായിരുന്നെങ്കില്‍ പഠിക്കാനനുവദിക്കുമായിരുന്നോ ഈ വരികള്‍...
  കമ്പ്ലീറ്റ് കമ്മ്യൂണിസമല്ലേ.......

  ReplyDelete
 62. സലാഹുദ്ദീന്‍ സാഹിബ് ഇവിടെ ഇട്ട പാഠപുസ്തക വിവാദമെന്ന മാദ്യമ ലിങ്കില്‍ വായിച്ചൊരു വാചകം എന്നെ ഇരുത്തി ചിരിപ്പിച്ചു.. ആദ്യം ഞാനൊന്ന് ചിരിക്കട്ടെ .. ഹഹഹഹ
  വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കാന്‍ പ്രായമാവാത്ത പ്രായത്തില്‍ അതായത് 13 വയസ്സ് പ്രായത്തില്‍ ഞാനിത് അംഗീകരിക്കുന്നു പക്ഷെ ആരാ ഇതു പറയുന്നത് 6 വയസ്സുള്ള പിഞ്ഞു കുഞ്ഞിനെ വിവാഹം ചെയ്ത 55 വയസ്സുക്കാരന്റെ അനുനായികളാണന്നോര്‍ക്കുമ്പോഴാ .. ഞാനൊന്നൂടെ ചിരിക്കട്ടെ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ

  ReplyDelete
 63. പ്രിയ സലാഹുദ്ദീന്‍ ഭായ്,
  സൂരജ് ജി,
  ജബ്ബാര്‍ മാഷ്,
  രാധേയന്‍ ജി,
  മാരീചന്‍ ജി,
  വിചാരം ജി,
  ചര്‍ച്ച പാഠത്തില്‍ നിന്ന് അല്‍പ്പം വഴിമാറി സഞ്ചരിച്ചെങ്കിലും
  സജീവമാക്കിയതിനു നന്ദി.
  നമ്മുടെ സലാഹുദ്ദീന്‍ ഭായ് പറഞ്ഞതനുസരിച്ച് മിണ്ടാതിരിക്കുന്നു.

  ReplyDelete
 64. നന്ദി റഫീക്ക്...താങ്കളുടെ ഈ ഉദ്യമത്തിന് എല്ലാ പിന്തുണയും. ഈ വിഷയത്തില്‍ തങ്ങളുടെ ഓരോ വാദം പൊളിയുമ്പോഴും അവര്‍ പുതിയ പുതിയ വാദങ്ങളുമായി രംഗത്ത് വരികയാണ്. പ്രശ്നമുണ്ടാക്കുക എന്നതാണ് ഉദ്ദേശമെന്നത് കൊണ്ടും, പുസ്തകവിവാദത്തില്‍ എന്തെങ്കിലും പരിഹാരം ഉണ്ടായാല്‍ അവരുടെ കച്ചോടം പൂട്ടും എന്നത് കൊണ്ടും ഇത് കുറച്ച് കാലം തുടരും...നമ്മുടെ വാദഗതികള്‍ മൂര്‍ച്ചകൂട്ടാന്‍ നമുക്കും സമയം കിട്ടും..:)

  ReplyDelete
 65. സലാഹുദ്ദീന്‍ ഭായ്,

  ചര്‍ച്ച വഴിതിരിച്ചുവിടുകയല്ല; താങ്കള്‍ ഉന്നയിച്ച ‘ക്രിയേഷനിസവും’ നാളെ ശാസ്ത്രക്ലാസില്‍ പഠിപ്പിക്കുന്നത് കാണേണ്ടി വരും എന്നതു തന്നെയാണ് ഇപ്പോള്‍ ഈ നടക്കുന്ന സമരപ്രഹസനത്തിന്റെ റ്റവും വലിയ പ്രതിലോമകരമായ പര്യവസാനം എന്നു ഞാന്‍ ഭയക്കുന്നു.

  "എന്റെ ഉദ്ധേശം നിഷ്പത എന്നാല്‍ എന്തെന്ന് വ്യക്തമാക്കലാണ്. റെവല്യൂഷനറി തിയറി പൊലെ തന്നെ ക്രിയേഷനിസവും ശാസ്ത്രീയ നിരീഷണമായി പഠിപ്പിന്നതില്‍ എന്താണ് പ്രശ്നം എന്നതാണ് ഞാന്‍ ഉന്നയിച്ചതിന്റെ മര്‍മ്മം"

  ശാസ്ത്രത്തിന്റെ രീതിശാസ്ത്രം വച്ച് തെളിയിക്കാനും തിയറൈസ് ചെയ്യാനും സര്‍വ്വോപരി മാത്തമാറ്റിക്കല്‍ പ്രെഡിക്ഷന്‍സ് നടത്താനും പറ്റുന്ന വസ്തുതകളാണ് ശാസ്ത്രക്ലാസില്‍ പഹിപ്പിക്കേണ്ടത്. അപ്പോഴേ അതു ശാസ്ത്ര ക്ലാസാകൂ.

  ക്രിയേഷനിസം സയന്‍സല്ല. അതിനു ഒരു സയന്റിഫിക് തിയറിയുടെ ഒരു ഗുണം പോലുമില്ല. (ദൈവം പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ചു എന്ന് പറഞ്ഞ് ഒഴിയാമെങ്കില്‍ പിന്നെ ഇക്കാണായ ക്ലാസുകളും കോഴ്സുകളും ഒന്നുമൊന്നും കുട്ടികളെ പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ.ഒറ്റക്ലാസുകൊണ്ട് സയന്‍സ് മുഴുവനും അങ്ങ് തീര്‍ക്കുകയും ചെയ്യാം:)

  ജനാധിപത്യപരമായിട്ടാണ് ശാസ്ത്രം പഠിക്കേണ്ടതെങ്കില്‍ ലോകത്ത് ഭൂരിപക്ഷം മനുഷ്യര്‍ വിശ്വസിക്കുന്ന കാര്യങ്ങളേ ശാസ്ത്രമെന്ന പേരില്‍ പഠിപ്പിക്കാനൊക്കൂ. അതിനെ പിന്നെ എങ്ങനെ ശാസ്ത്രമെന്നു വിളിക്കും ?

  ReplyDelete
 66. പ്രിയ സൂരജ് ബായ്

  “ചര്‍ച്ച വഴിതിരിച്ചുവിടുകയല്ല; താങ്കള്‍ ഉന്നയിച്ച ‘ക്രിയേഷനിസവും’ നാളെ ശാസ്ത്രക്ലാസില്‍ പഠിപ്പിക്കുന്നത് കാണേണ്ടി വരും എന്നതു തന്നെയാണ് ഇപ്പോള്‍ ഈ നടക്കുന്ന സമരപ്രഹസനത്തിന്റെ റ്റവും വലിയ പ്രതിലോമകരമായ പര്യവസാനം എന്നു ഞാന്‍ ഭയക്കുന്നു“

  താങ്കള്‍ എന്തിന് ഭയക്കണം???

  താങ്കളുടെ അറിവുകളെ ഒരിക്കലും ഞാന്‍ നിസ്സാരവതക്കരിക്കുന്നില്ല. ഒരു വൈദ്യ വിദ്യര്‍ത്ഥി എന്ന നിലക്കും നരവംശങ്ങളുടെ പഠന ഗവേഷകനെന്ന നിലക്കും, വെറും ഒരു നിരീശ്വരന്‍ എന്ന മുന്‍ വിധിയോടെ അല്ലാതെയുള്ള ഒരു പഠനം, തീര്‍ച്ചയായും ഇക്കാര്യത്തില്‍ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കില്‍ എന്നാഴിച്ചു പോകുന്നു

  വിവര സാങ്കേതിക വിദ്യയാണ് ഇന്നത്തെ ശാസ്ത്രരംഗത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഒന്ന്.
  അതിലെ ഒരു പ്രഫഷനല്‍ എന്ന നിലക്ക് ശാസ്ത്രീയമായ അറിവുകള്‍ ദൈവമുണ്ടെന്നതിന് എനിക്കു കൂടുതല്‍ തെളിവുകള്‍ നല്‍കുകയാണ് ചെയ്യുന്നത്.
  തനിക്ക് ഒന്നും അറിയില്ല എന്നിടത്താണ് അറിവിന്റെ നൈരന്തര്യമുള്ളത്. എനിക്ക് എല്ലാം അറിയാം എന്ന അഹങ്കാരം മനുഷ്യനെ അന്ധനക്കുകയെ ഉള്ളൂ. അറിഞ്ഞതിന്റെ അടിമയാകാതെ അറിയാനുള്ളതിന്റെ ഉടമയാവാനാണ് നാം ശ്രമിക്കേണ്ടത്.

  ReplyDelete
 67. പാഠപുസ്തകത്തില്‍ മതനിന്ദയും ദൈവ നിഷേധവുമില്ല:
  കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്
  തിരു: ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ മതനിന്ദയോ ദൈവനിഷേധമോ ഇല്ലെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ഇതിന്റെപേരിലുള്ള തെരുവുയുദ്ധവും പോര്‍വിളികളും അവസാനിപ്പിക്കണമെന്ന് കൌണ്‍സില്‍ പ്രസിഡന്റ് റൈറ്റ് റവ.ഡോ. എബ്രഹാം മാര്‍ പൌലോസും യാക്കോബായസഭ നിരണം ഭദ്രാസന മെത്രാപ്പൊലിത്ത റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷതയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് പാഠഭാഗങ്ങളിലുള്ളത്. പുസ്തകം പിന്‍വലിക്കണമെന്നും പിന്‍വലിച്ചിട്ടേ ചര്‍ച്ചയുള്ളൂവെന്നുമുള്ള വാദം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയപ്പോള്‍ അതിനോട് നിഷേധനിലപാട് സ്വീകരിക്കുന്നത് ശരിയല്ല. പാഠഭാഗങ്ങളെ പറ്റി അഭിപ്രായവ്യത്യാസമുള്ളവര്‍ ചര്‍ച്ചയിലൂടെ അത് പരിഹരിക്കാന്‍ ശ്രമിക്കണം. മാര്‍ത്തോമ സഭ, ഓര്‍ത്തഡോക്സ് സഭ, യാക്കോബായ സഭ, സിഎസ്ഐ, ക്നാനായ, കല്‍ദായ, സാല്‍വേഷന്‍ ആര്‍മി, ചര്‍ച്ചസ് ഓഫ് ഗോഡ് തുടങ്ങി 13 സഭകളുടെയും 19 ക്രൈസ്തവസംഘടനകളുടെയും ഐക്യവേദിയാണ് കേരള കൌസില്‍ ഓഫ് ചര്‍ച്ചസ്. വാര്‍ത്താ സമ്മേളനത്തില്‍ കൌസില്‍ സെക്രട്ടറി പ്രൊഫ. ഫിലിപ്പ് എന്‍ തോമസ്, റവ. ഉമ്മന്‍ വി വര്‍ക്കി, ഫാ മാത്യു ജോ എന്നിവരും പങ്കെടുത്തു. വിവാദമായ പാഠപുസ്തകം കൌസില്‍ സൂക്ഷ്മപഠനത്തിനും ചര്‍ച്ചകള്‍ക്കും വിധേയമാക്കിയെന്ന് ഇവര്‍ പറഞ്ഞു. മതാതീത മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യമാണ് പാഠഭാഗങ്ങള്‍ക്കുള്ളത്.യഥാര്‍ഥ മതം, ആത്മീയത, വിശ്വാസം തുടങ്ങിയവ എന്തെന്ന് കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുന്നവയാണ് ഇവ. യാഥാര്‍ഥ്യം കാണാതെ കണ്ണടച്ച് ഇരുട്ടാക്കരുത്. മൊത്തത്തില്‍ പാഠപുസ്തകത്തില്‍ ഉപയോഗിച്ച രീതി സ്വീകാര്യമാണ്. കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നതും വിഷയങ്ങളെ ഗൌരവപൂര്‍വ്വവും ചര്‍ച്ചചെയ്യുന്നതും സാമൂഹ്യപ്രതിബദ്ധതയോടെ പഠനത്തെ കാണുവാന്‍ പ്രേരിപ്പിക്കുന്നതുമാണ്. വിദ്യാര്‍ഥികളുടെ നിരീക്ഷണ, അപഗ്രഥന കഴിവുകള്‍ പരിപോഷിപ്പിക്കുക, സര്‍ഗശക്തി ഉണര്‍ത്തുക, ചരിത്രാവബോധം സൃഷ്ടിക്കുക, സമൂഹ ധര്‍മ നിര്‍വഹണത്തിനും നിര്‍മിതിക്കും പ്രാപ്തമാക്കുക തുടങ്ങിയവയെല്ലാം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളും ദര്‍ശനങ്ങളുമാണ്. പാഠ്യപദ്ധതി ഇതിന് സഹായകമാണോ എന്നാണ് പരിശോധിക്കേണ്ടത്. സാംസ്കാരിക-ഭാഷാ-മത ബഹുലതകള്‍, ജനാധിപത്യം, മതനിരപേക്ഷത, മതസ്വാതന്ത്യ്രം എന്നിവയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വിവാദ പാഠപുസ്തകം പഠിപ്പിക്കില്ലെന്ന ചിലരുടെ നിലപാട് വെല്ലുവിളിയാണെന്ന് മാര്‍ത്തോമാ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ കൂടിയായ ഡോ. എബ്രഹാം മാര്‍ പൌലോസ് പറഞ്ഞു. ഇത് സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കും. ഏത് പുസ്തകം പഠിപ്പിക്കണമെന്നും മറ്റും തീരുമാനിക്കുന്നതിന് വ്യവസ്ഥാപിതമായ ചില സംവിധാനങ്ങള്‍ ഇവിടെയുണ്ട്. തോന്നിയതുപോലെ ആര്‍ക്കും എന്തും ചെയ്യാനാവില്ല. ഈ വിഷയത്തില്‍ സഭകളോ സാമുദായിക സംഘടനകളോ പോര്‍വിളി നടത്തരുത്. സാമൂഹ്യപ്രതിബദ്ധത ആരും മറക്കരുത്. കുരുന്നുകളുടെ പേരിലുള്ള പോര്‍വിളി അവസാനിപ്പിക്കണം. വിദ്യാഭ്യാസ രംഗത്ത് മതവികാരം ഇളക്കിവിട്ട് മുതലെടുപ്പ് നടത്താന്‍ രാഷ്ട്രീയ പാര്‍ടികളെ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

  ReplyDelete
 68. പ്രിയ സൂരജ് ഭായ്

  പരിണാമ സിദ്ധാന്തവും സൃഷ്ടി വാദത്തിന്റെയും ചര്‍ച്ച നമിക്കിവിടെ തുടരാവുന്നതാണ്
  പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി?

  ReplyDelete
 69. പ്രിയ സുഹൃത്തുക്കള്‍ ഇത് കൂടി വായിക്കൂ

  പാഠ പുസ്തകത്തിലെ ഹിംസ്ര ജന്തു

  ReplyDelete
 70. I went through the text book and here are my comments:
  Having an excerpt from AK Gopalan’s (auto)biography is not expected. He is a well known communist leader of yester years. This is like bombarding commie thoughts in class 7.
  The style in which “Kudiyozhippikkal” and Karivellur Samaram are introduced indeed has a commie angle.
  Too much stress on Land Reforms, unwanted.
  Would a 7th standard kid understand Smt KR Gouriamma’s response to a bill, as told in the assembly?? Why are they doing this?

  Pages on Human Devlopment Indices of Kerala, good, acceptable.
  I don’t understand-what is being taught? Time line of the social changes?
  Why is there an excerpt on how lower caste women used to have food left over by Antarjanams(Namboodiri Brahmin women)??? What are the commies trying to convey?

  Channar Revolt-unwanted , again selling commie ideology.
  Vaikom and Guruvayoor Satyagrahams-These should have been the ONLY one to be included in the text book, rather worth including.

  Pratyaksha Rakshasabha-why get into every single point of social equality.
  Wouldn’t the mention of Vaikom or Guruvayur be enough?
  Same with the mention of Muslim Ikyasangham.

  After going through all these portions, a 7th standard kid reaches a chapter that says, say no not only to caste, but religion. Should these things be taught in school, that too at this level?

  Having the lines from all holy books-accepted.

  But, I still haven’t understood the relevance of a question that asks which religion would be affected the max by inflation, water scarcity, contagious diseases and earthquake..!!!
  May be they wanted the answer, people of all religions would be affected. sigh!

  Chapter 3
  Iniyum Muttott-the mention of Palm Oil rates was unwanted, rest accepted.
  The next page that mentions a “rich guy” who says he will do whatever with his land while a passerby comments why are people protesting? These two kinds of people are painted a shade of ENEMY;yes, the commies what more jobless people for DYFI , SFI whatever.

  The text says, “As discussed in a class, these were the meanings of Freedom”; instead this should have been an open discussion in every class. Shouldn’t that been a better way to do it rather than already having 4 meanings for freedom.

  Parts of the British coming in-well, good! But comparing it with today’s situation? Do they expect an answer of the lines of communism?? Please, gimme a break!!!

  Parts on Bhagat Singh and other revolutionaries-acceptable.
  Throwing light on the revolt of 1857, Jalianwalla Bagh massacare-yes, much needed at this level. If not in class 7, when?

  Other parts on Indian History like pages on Khilafat,Dandi Satyagraha,Quit India-acceptable.

  This chapter ends with a note to start a discussion on Land grabbing, caste/gender based discrimination, accumulation of wealth–is this an NDTV debate?

  News clippings on Forest Guards/Excise attacked,or Sand/Liqour mafia attacking people-UNWANTED.
  Then why not include DYFI/SFI vandalising,killing people in Kannur??? HUH!

  Asking the students to compare the British discipline to India’s prgress(ie Mukesh Ambani’s wealth)-Weird, useless

  Portion on length of day/night-acceptable.
  Other geography portions, parts on civilizations and the rest of the book seem fine to me.

  ReplyDelete
 71. Discussion on the same is going in the following blogs
  http://www.desipundit.com/2008/06/26/text-book-politics/
  http://sanjuktasviews.wordpress.com/2008/06/26/what-is-wrong-in-preaching-atheism-its-a-religion-too/
  http://www.salon.com/tech/htww/2008/06/25/kerala_atheism/index.html
  http://mutiny.in/2008/06/26/just-another-day-in-kerala/
  http://tvmtalkies.com/archives/474
  http://tvmrising.blogspot.com/2008/06/storm-in-teacuperrrtextbook.html
  http://www.keralatips.org/2008/06/26/more-on-the-seventh-standard-textbook/
  http://crapbook.wordpress.com/2008/06/25/just-another-day-in-kerala/
  http://www.kenneyjacob.com/2008/06/25/religious-freedom-does-not-mean-that-you-can-shove-anything-down-our-throats/
  http://livefrombangalore.blogspot.com/2008/06/of-sensitive-student-material.html
  http://mutiny.in/2008/06/28/a-textbook-and-related-politics/
  http://jocalling.blogspot.com/2008/06/textbook-religion-and-related-politics.html

  (Cross posts included)

  ReplyDelete
 72. ഇതില്‍ നല്ല കാര്യം ഞാന്‍ കാണുന്നത് വലിയവര്‍ തമ്മില്‍ ഉള്ള സംഭാഷണങ്ങളും സംവാദങ്ങളും ആണ്. എങ്കില്ലലെ പിള്ളേര്‍ക്കും അത് ഗുണമുണ്ടാക്കൂ...

  ReplyDelete
 73. പ്രിയ റഫീക്ക് ഉദ്യമത്തിന് അഭിനന്ദനങ്ങള്‍.
  നല്ലൊരു ചര്‍ച്ച നടക്കാന്‍ ഇത് സഹായകരമായിട്ടുണ്ട് എന്നതില്‍ ഒത്തിരി സന്തോഷം.

  ഏഴാം ക്ളാസ് പാഠപുസ്തകത്തെക്കുറിച്ചുള്ള എന്‍റെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
  നോക്കുമല്ലോ.

  പ്രകൃതിദുരന്തങ്ങള്‍ ഏതു മതക്കാരെയാണ്...


  ഏഴാം ക്ളാസ് കണ്ടതും കേട്ടതും..

  പിന്നെ ഇതും...


  പിന്നെ പോസ്റ്റുകള്‍ ഈ വിഷയത്തില്‍ നിര്‍ത്തിയിട്ടില്ല. അല്പം കൂടി സൂഷ്മമായി പ്രശ്നത്തെ വിലയിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രതികരണം അറിയിക്കാം.

  വിദ്യാഭ്യസവുമായി ബന്ധപ്പെട്ട മറ്റു ചില ആശയങ്ങളും പങ്കു വച്ചിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ.

  ReplyDelete
 74. സുഹൃത്തെ...,
  Nikhil Narayanan,
  അരുണ്‍കുമാര്‍
  edukeralam
  പ്രതികരണങ്ങള്‍ അറീച്ചതിനു നന്ദി.

  രണ്ട് പത്ര വാര്‍ത്തകള്‍ താഴെ,  1-തോണിച്ചാല്‍ (മാനന്തവാടി): ദ്വാരക എ.യു.പി.യിലെ ഏഴ്‌ സിയിലെ വിവേകിന്‌ സാമൂഹ്യപാഠത്തിലെ വിവാദമായ 'മതമില്ലാത്ത ജീവന്‍' എന്ന പാഠം പുതിയ അറിവല്ല, മൂന്നു തലമുറകളായി മുത്തച്ഛന്‍ കുഴിവേലി ജോര്‍ജ്‌ വീട്ടില്‍ നടപ്പാക്കിയ മാതൃകാപാഠമാണത്‌.

  അച്ഛന്‍ വിജയന്‍, കൊച്ചച്ഛന്‍ ജീവന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക്‌ എസ്‌.എസ്‌.എല്‍.സി.ബുക്കില്‍ മതമില്ല. ദൈവവിശ്വാസിയായ ജോര്‍ജിന്‌ മതാചാരങ്ങളില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ്‌ വിദ്യാലയപ്രവേശന സമയത്ത്‌ മതം ചേര്‍ക്കാതിരുന്നത്‌. അടിയുറച്ച സോഷ്യലിസ്റ്റായ ജോര്‍ജിന്റെ ഒമ്പത്‌ മക്കള്‍ക്കും ഇതുവഴി രേഖകളില്‍ മതമില്ലാതായി.

  കൊച്ചുമകനായ വിവേകിന്റെ വിദ്യാലയപ്രവേശന സമയത്ത്‌ സി.പി.ഐ (എം.എല്‍) റെഡ്‌ഫ്‌ളാഗ്‌ നേതാവ്‌ കൂടിയായിരുന്ന അച്ഛന്‍ വിജയന്‍ കുഴിവേലി മതം ചേര്‍ത്തില്ല. 'മതമില്ലാത്ത ജീവന്‍' എന്ന പാഠം അതുകൊണ്ടുതന്നെ വിവേകിന്‌ ഒട്ടും പുതുമയില്ലാത്തതാകുന്നു.

  ഒപ്പമുള്ള കൂട്ടുകാരോടും വിവേകിന്‌ പങ്കു വെക്കാനുള്ളത്‌ 'മതമില്ലാത്ത ജീവന്‍' എന്ന പാഠത്തിന്‌ സമാനമായ തന്റെ സ്വന്തം കഥയാണ്‌. കൊച്ചച്ഛന്റെ പേര്‌ ജീവന്‍ ആയതും വിവേകിന്‌ ഈ പാഠത്തെ സ്വന്തം ജീവിതവുമായി കൂടുതല്‍ അടുപ്പിക്കുന്നു. മതമില്ലാതെ ഒമ്പത്‌ മക്കളെയും വളര്‍ത്തിയതുകൊണ്ട്‌ ജീവിതത്തില്‍ ഇന്നുവരെ ഒരു പ്രയാസവും തോന്നിയിട്ടില്ലെന്ന്‌ ജോര്‍ജ്‌ പറയുന്നു. ഈ പാഠം ജീവിതത്തില്‍ അണുവിട തെറ്റാതെ പകര്‍ത്തിയ കമ്മ്യൂണിസ്റ്റുകാരനായ മകന്‍ വിജയനും അച്ഛന്റെ അതേ അഭിപ്രായംതന്നെ.

  കടുത്തുരുത്തിയില്‍നിന്ന്‌ 1948ലാണ്‌ തോണിച്ചാല്‍ നല്ലൂര്‍നാടിലേക്ക്‌ ജോര്‍ജ്‌ കുടിയേറിയെത്തിയത്‌. ജയപ്രകാശ്‌നാരായണന്റെ ഓര്‍മയ്‌ക്കായി മൂത്ത മകള്‍ക്ക്‌ ജോര്‍ജ്‌ പേരിട്ടത്‌ പ്രകാശിനിയെന്നാണ്‌. ഇളയ മകന്‌ ലെനിനെന്നും. എം.കെ.പത്മപ്രഭാഗൗഡര്‍ ദ്വയാംഗ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വടക്കെ വയനാട്‌ താലൂക്ക്‌ തിരഞ്ഞെടുപ്പുകമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പി.സി.ബാലകൃഷ്‌ണന്‍നമ്പ്യാര്‍, എ.വര്‍ഗീസ്‌, ടി.രാമവാര്യര്‍ എന്നിവരെല്ലാം ഇദ്ദേഹത്തിന്റെ സമകാലികരായിരുന്നു. ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി മലബാര്‍ ജില്ലാ കണ്‍വീനര്‍, ജനതാദള്‍ ജില്ലാ കമ്മിറ്റിയംഗം, നല്ലൂര്‍നാട്‌ സഹകരണബാങ്ക്‌ ഡയറക്ടര്‍, ലോഹ്യവിചാരവേദി സംസ്ഥാനകമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. വിവേകിന്റെ ചേച്ചി ചിപ്പിക്കും സ്‌കൂള്‍രേഖകളില്‍ മതമില്ല.

  2-ഇവിടെയും ഒരു 'മതമില്ലാത്ത ജീവന്‍'

  പന്തീരാങ്കാവ്‌: മതമില്ലാത്ത ജീവന്‍ എന്ന ഏഴാം ക്ലാസ്സിലെ സാമൂഹിക പാഠഭാഗം വിവാദമാകുമ്പോള്‍ 'മതമില്ലാത്ത അതുല്‍' കൊടല്‍ ഗവ. യു.പി. സ്‌കൂളില്‍ വിവാദമില്ലാതെ മൂന്നാംക്ലാസ്സിലേക്ക്‌. കൊടല്‍ നടക്കാവിലെ നൗഫല്‍ - അജിത ദമ്പതിമാരുടെ മകനായ അതുല്‍ രണ്ടുവര്‍ഷം മുമ്പാണ്‌ കൊടല്‍ ഗവ. യു.പി.സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്‌. അപേക്ഷാഫോറത്തില്‍ മതം രേഖപ്പെടുത്തുന്ന കോളത്തില്‍ 'ഇല്ല' എന്നാണ്‌ രക്ഷിതാക്കള്‍ എഴുതിയിരുന്നത്‌.

  അതുലിന്റെ അനിയത്തി അനൈനയെ ചേര്‍ത്തുമ്പോഴും മതം എഴുതിയിട്ടില്ല. മതമില്ലാത്ത ജീവന്‍ പാഠപുസ്‌തകത്തില്‍ കയറിപ്പറ്റും മുമ്പേ മതമില്ലാതെ പഠനം തുടങ്ങിയ അതുലും രക്ഷിതാക്കളും വിവാദങ്ങളെ തമാശയോടെയാണ്‌ കാണുന്നത്‌.

  ReplyDelete
 75. ചിലരുടെ കമന്റുകള്‍ കണ്ടാല്‍ കേരളത്തിന്റെ മൊത്തം പ്രശനവും മതം കാരണം ആണെന്ന് തോന്നും ....വളര്‍ന്നു വരുന്ന കുട്ടികള്‍ യുക്തിവാദികല്‍ ആയാല്‍ കമ്മ്യൂണിസ്റ്റ് കാര്‍ ഹാപ്പി ..കാരണം പിന്നെ വരും തിരഞ്ഞെടുപുകളില്‍ മത പാര്‍ടികള്‍ക്ക് [മുസ്ലിം ലീഗ് ,ബി ജെ പി ]വോട്ട് ഇല്ലാലോ ...ഈ വരും തിരഞെടുപ്പില്‍ പൊട്ടും എന്ന് ഏതാണ്ട് ഉറപായി കഴിഞ്ഞു .ഇപ്പോ ഏഴാം ക്ലാസിലെ കുട്ടികള്ക്ക് 12 വയസ്സ് ...

  ഒരു ആര് കൊല്ലം കഴിഞ്ഞാല്‍ എല്ലാവരും യുക്തിവാതികള്‍ ..നിരീശ്വരവാദികല്‍ .എല്ലാ തിരഞ്ഞെടുപുകളിലും കംമുസ്നിസ്റ്റ് പാര്‍ടി ഭരണത്തില്‍ .. ഇതു വരെ വിചാരിച്ചിരുന്നത് അമേരിക്കകും ഇസ്രായേലിനുമൊക്കെ മാത്രമേ ദീര്‍ഖ കാലടിഷ്ടാനത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തയാറാക്കാന്‍ കഴിയു എന്നാണു ...കേരളത്തിലെ കമ്മ്യൂണിസ്റ്റു ക്കാരും ഈ കാര്യത്തില്‍ മോശം അല്ല എന്ന് തെളിയിചിരുക്കുന്നു .....

  ReplyDelete
 76. അഞ്ജാതാ വിഢിത്ത്വം വിളമ്പാതെ.
  എല്ലാ കമ്യൂണിസ്റ്റുക്കാരും യുക്തിവാദികളല്ല, എല്ലാ യുക്തിവാദികളും കമ്യൂണിസ്റ്റുക്കാരുമല്ലാ എന്ന ലളിത സത്യം പോലും മനസ്സിലാക്കാനാവുന്നില്ലല്ലോ എന്റെ കൊച്ചനുജാ. ജവഹര്‍ലാല്‍ നഹറു മുതല്‍ ആന്റണി വരെ യുക്തിവാദികളാണ് എന്നാലവരൊന്നും കമ്യൂണിസ്റ്റുക്കാരല്ല. ഒത്തിരി കമ്യൂണിസ്റ്റുകള്‍ മതവാദികളും ദൈവവിശ്വാസികളും ഉണ്ട് അതവരുടെ വ്യക്തി സ്വാതന്ത്രം,കമ്യൂണിസം ഒരു സാമ്പത്തിക ശാസ്ത്രമാണന്ന് അറിയാലോ അതധികവും പ്രതിവാദിയ്ക്കുന്നത് ഭൌതീക നിലപാടുകളെയാണ് ചിലരത് ജീവിത കാഴ്ച്ചപാടായി സ്വീകരിച്ചിരിക്കുന്നു ഇതിനെ അടിസ്ഥാനമാക്കി ഉത്തര കൊറിയയിലൊരു മതം തന്നെയുണ്ട്, എന്തുകൊണ്ടാ മതം ഇവിടെ പ്രചരിപ്പിയ്ക്കാത്തത് എന്നു ചോദിച്ചാല്‍ പണ്ടാരം ഉള്ളതുകൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുവാ. ആദ്യം പാഠപുസ്തകമൊന്ന് വായിക്ക് എന്നിട്ട് അഞ്ജാതന് ഭൌതീകവാദിയാവാന്‍ മനസ്സ് വെമ്പുന്നോണ്ട് നോക്ക് ഉണ്ടെങ്കില്‍ ആ പുസ്തകത്തിന്റെ ലക്ഷ്യം ഭൌതീകവാദ പ്രചരണം തന്നെ. മതം മനുഷ്യനെ ഭ്രാന്തന്മാരാക്കുന്നു എന്നതിനുള്ള തെളിവാണ് പാഠപുസ്തകങ്ങളെ കത്തിയ്ക്കുകയും കീറികളയുകയും ചെയ്യുമ്പോള്‍ എല്ലാവരും മനസ്സിലാക്കുന്നത്. പുസ്തകങ്ങളെ പോലും പൂജിയ്ക്കുന്നവരുടെ നാട്ടിലാണിതൊക്കെ എന്നു കാണുമ്പോള്‍ സ്വാമി വിവേകാന്ദന്‍ പറഞ്ഞത് ഒരിക്കല്‍ കൂടി ശരിവെയ്ക്കുന്നു കേരളം ഒരു ഭ്രാന്താലയമാണ്.

  ReplyDelete
 77. ഞാന്‍ പറഞ്ഞ വാകുകളെ എതിര്‍ക്കാതെ പറഞ്ഞ കാര്യം അത് പോട്ടതരമാനെന്നു ഒന്നു തെളിയിക്ക് ...വാചക കസര്‍ത്ത് നടത്താന്‍ എനിക്കും അറിയാം ...വെറുതെ എതിര്‍ക്കാതെ വാചിച്ചു നോക്കിയിട്ട് എതിര്‍ക്ക് എന്റെ വിചാരം... ഞാന്‍ പറഞ്ഞത് ബുക്കില്‍ മത നിഷേധം ഉണ്ടെന്നല്ല ...മറിച്ചു മതം ഇല്ലാതായാല്‍ ആര്‍ക്കാണ് ഗുണം എന്നാണു ...മുന്‍ പോസ്റ്റില്‍ പറഞ്ഞത് മതം എന്ന ആശയം ഇല്ലാതായാല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ രാഷ്ട്രീയ ലാഭം .. താങ്കള്‍ മറുപടി പറഞ്ഞത് അതിനാണോ ?[ഞാന്‍ പറഞ്ഞ പോലെ മതങ്ങള്‍ ഇല്ലാതായാല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ഇങ്ങനെ ഒരു ലാഭമില്ലേ ...ഇല്ലെന്നു താങ്കള്‍ തെളിയിച്ചാല്‍ അടുത്ത കമന്റില്‍ ഞാന്‍ മാപ്പു പറയാം ....]

  ReplyDelete
 78. റഫീക്ക് മാഷേ ക്ഷമിക്കുക ...

  ഇതൊരു ഓ ടോ ആണ്  ഇവിടെ എഴുതിയ താങ്കളുടെ [വിചാരം ]കമന്റ് കാനുനതിനു മുന്പേ താങ്കളുടെ ബ്ലോഗ്ഗില്‍ഇവിടെ ഇട്ട കമന്റ്ടും കൂടെ ഇതും കൂടി ചേര്‍ത്ത് ഒരു കമന്റ് ഇട്ടിരുന്നു ....

  ""സമരം നടത്തുന്നവരെ പിന്തുണയ്ക്കുന്നില്ല ...ചര്‍ച്ചയിലൂടെ തീരുമാനത്തില്‍ എത്തേണ്ട ഈ വക കാര്യങ്ങള്‍ ഇങ്ങനെ റോട്ടില്‍ ബുക്കുകള്‍ കത്തിച്ചു കളഞ്ഞവരെ തല്ലുക തന്നെ വേണം ...
  [ഞാന്‍ ഒരു മത പാര്‍ട്ടിയുടെയും പ്രവര്‍ത്തകന്‍ അല്ല ].തെറ്റുണ്ടെന്ന് കാണിച്ചാല്‍ തിരുത്താം .."

  വിചാരം ഉറക്കെ "കണ്ണടച്ച് ഇരുട്ടാക്കാടാ" എന്ന് പറഞ്ഞാല്‍ ഇരുട്ടാക്കാന്‍ മാത്രം 'യുക്തി വാദികല്‍' അല്ല മുഴുവന്‍ ബ്ലോഗ്ഗെരുമാരും ....[ഇനി ഇതിന് മാത്രം മറുപടി എഴുതി പോകരുതേ ...]

  ReplyDelete
 79. അഞ്ജാതാ
  കേരള ചരിത്രമൊന്ന് പരിശോധിയ്ക്കൂ‍ അതിലെല്ലായിടത്തും ഇടതുപക്ഷത്തിന്റെ ശക്തമായ വിരലടയാളങ്ങള്‍ കാണാം. ഭൂപരിഷ്കരണം മുതല്‍ സമ്പൂര്‍ണ്ണ സാക്ഷരത യഞ്ജം എന്ന മഹത്തായ ജനകീയ പരിപാടി വരെ മാത്രമല ഒത്തിരി നവോത്ഥാന സമരങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കിയിട്ടുണ്ട് ഇതൊന്നും ദീര്‍ഘകാലടിസ്ഥാനത്തിലുള്ള കമ്യൂണിസ്റ്റ് ചിന്ത വളര്‍ത്തണമെന്ന പദ്ധതി തയ്യാറാക്കിയല്ല കേരള ജനതയുടെ സാസ്കാ‍രിക പുരോഗതിയ്ക്ക് കമ്യൂണിസ്റ്റുകളും ശ്രീ നാരായണീയ പ്രസ്ഥാനങ്ങളുമല്ലാതെ മറ്റേതു മത വിഭാഗങ്ങളാണ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുള്ളത് മുസ്ലിംങ്ങള്‍ എന്തു ചെയ്തു ഒന്നു പറയാമോ ? കേരള പുരോഗതിയ്ക്ക് ഒന്നും ചെയ്യാതിരുന്നവര്‍(ജാതി മത കോമരങ്ങള്‍ ).

  കേരള ജനതയ്ക്കു മുന്‍പില്‍ മതത്തിലെ സാരാംശങ്ങള്‍ ഉള്‍പ്പെടുത്തി തലമുറയെ നന്മയുള്ള ചിന്തയിലേക്ക് നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന ഇന്നത്തെ ഈ ഹാലിളക്കം എന്നിട്ടൊരു ആരോപണവും പാര്‍ട്ടിയ്ക്കാളുകളെ കിട്ടാനാണന്ന് , അഞ്ജാതാ ഈ കോലാഹലങ്ങളൊക്കെ എന്തിനെന്നറിയാന്‍ ഇത്തിരി രാഷ്ടീയ ചിന്തയുടെ ആവശ്യമുണ്ട് .വരുന്ന പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടിട്ടാണീ ഹാലിളക്കം ഇതിന്റെ ഫലം കൊയ്യുക കോണ്‍ഗ്രസ്സാണെങ്കില്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ദു:ഖിക്കേണ്ടിവ് വരും. രാഷ്ട്രത്തിന്റെ പരാമാധിക്കാരത്തെ എന്നും പണയപ്പെടുത്തിയവരാണ് രാത്രി ആര്‍.എസ്.എസും പകല്‍ കോണ്‍ഗ്രസ്സുമായവര്‍, അവര്‍ (കോണ്‍ഗ്രസുക്കാര്‍) നമ്മുടെ രാഷ്ട്രത്തെ പണയപ്പെടുത്തും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്, അഞ്ജാതനിതില്‍ ഇങ്ങനെയൊരു രാഷ്ട്രീയം കാണുന്നുണ്ടാവില്ല എന്നാല്‍ അങ്ങനെയൊന്നുണ്ട്.അമേരിക്കന്‍ സ്റ്റേറ്റ് അടുത്തിടെ ഇറക്കിയ മനുഷ്യാവകാശ ധ്വംസനം നടയ്ക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റില്‍ നമ്മുടെ കൊച്ചു കേരളത്തിന്റെ പേരും ഇട്ടും എന്നത് ശ്രദ്ധിച്ചുവോ .. അഞാതാന്‍ പറ എന്തു മനുഷ്യാവകാശ ധ്വംസനമാണിവിടെ നടയ്ക്കുന്നത് ? ഇതലാം റിപ്പോര്‍ട്ട് തയ്യാറാക്കി പണം പറ്റുന്ന കത്തോലിക്കാ സഭയ്ക്കാരുടെ (രാജ്യദ്രോഹികളുടെ)വേലകള്‍ . എന്തിനാണ് ബാഹീകശക്തികള്‍ കേരളത്തിലെ ഇന്നത്തെ പ്രശ്നത്തില്‍ ഇടപ്പെട്ടിരിക്കുന്ന്നു എന്നു ഞാന്‍ ആരോപിയ്ക്കുന്നത്, ബുഷ് അഡ്മിനിസ്ട്രേഷന്‍ ഈ വര്‍ഷം നവംബറോടെ അവസാനിയ്ക്കും അതിനു മുന്‍പ് ഇന്ത്യാ സര്‍ക്കാറുമായി ആണവ ഉടമ്പടിയില്‍ ഒപ്പു വെയ്ക്കണം അങ്ങനെ ഒപ്പു വെച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ നിലം പൊത്തും പിന്നെ നമ്മുടെ മുന്‍പില്‍ തിരെഞ്ഞെടുപ്പല്ലാതെ മറ്റൊന്നുമില്ല ആ വരുന്ന തിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സര്‍ക്കാറിലുള്ള സ്വാധീനം ഇല്ലാതാക്കണം അതിനാവശ്യം ഇടതുപക്ഷം ശക്തമായ സ്വാധീനമുള്ള കേരളം പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ മതപരമായ വിഷയങ്ങളില്‍ കുഴപ്പം ഉണ്ടാക്കുക അതിലൊരുപടിയാണീ അനാവശ്യ സമരം.പിന്നെ അഞ്ജാതന്‍ ആരോപിയ്ക്കുന്നത് അഞ്ജാതാ ഇപ്പോള്‍ തന്നെ കേരളത്തില്‍ പ്രബലമായൊരു വിഭാഗം ഇടതുപക്ഷത്തോടൊപ്പമാണ് ഈയൊരു പുസ്തകത്തിലെ ഒരു പാഠം കൊണ്ട് എല്ലാ വിദ്യാര്‍ത്ഥികളും കമ്യൂണിസ്റ്റ് ചിന്താഗതിക്കാരുമെന്ന വ്യാമോഹം ഈ നിമിഷം വരെ ഏതെങ്കിലുമൊരു കമ്യൂണിസ്റ്റുക്കാരനും ഇല്ല , കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയ്ക്കും വിശാലമായൊരു മതേത്വര സ്വഭാവം ഉണ്ടായിരുന്നു ഈ ജാതി സമരങ്ങളിലൂടെ അവരുടെ ആ നല്ല ഗുണം ഇല്ലാതാക്കുന്നു, ഈ മതേത്വര കാഴ്ച്ചപാടില്ലാതായാല്‍ രാഷ്ട്രീയത്തില്‍ വേരുപിടിപ്പിയ്ക്കാനാഗ്രഹിച്ച പല കോലത്തിലും പ്രത്യക്ഷപ്പെടുന്ന ജമാ‌അത്തെന്ന് ഭൂതത്തിനും ബി.ജെ.പി. മുസ്ലിം ലീഗ് മറ്റു മതപാര്‍ട്ടികളില്‍ ആളുകള്‍ കുറഞ്ഞെന്നു വരാം എന്നാല്‍ ഈ കുറയുന്നവര്‍ കമ്യൂണിസ്റ്റുക്കാരാവുമെന്ന ചിന്ത ഒട്ടും ഇല്ല മതേത്വരത്വം കാത്തു സൂക്ഷിക്കുന്ന ഒത്തിരി പാര്ട്ടികളില്ലേ എന്തുകൊണ്ടവരിതില്‍ ആകൃഷ്ടരായികൂടാ.

  ഇന്ത്യാമഹാരാജ്യത്തിലെ നാലില്‍ മൂന്ന് ഭാഗം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സാണ് ഭരണം നടത്തിയിരുന്നത് എന്തേ അവിടെ ബി.ജെ.പി എന്ന കൊടിയ വര്‍ഗ്ഗീയ കോമരങ്ങള്‍ ഭരണത്തിലേറി അവസാനമവര്‍ തെക്കേ ഇന്ത്യിലും (കര്‍ണാടകയിലും) കാവികൊടി പാറിച്ചു എന്തേ കമ്യൂണിസ്റ്റു ഭരണ പ്രദേശങ്ങളില്‍ ബി.ജെ.പിയ്ക്ക് വേരുകളുണ്ടാവുന്നില്ല, അവര്‍കാരാ വേരുകള്‍ ഉണ്ടാക്കുന്നത് വര്‍ഗ്ഗീയം അവസരത്തൊനൊത്ത് കളിയ്ക്കുന്‍ കോണ്‍ഗ്രസ്സുക്കാരല്ലാതെ, എന്നാല്‍ ഇടതുപക്ഷം ആഗ്രഹിയ്ക്കുന്നു ഇങ്ങനെയുള്ള വര്‍ഗ്ഗീയ കോമരങ്ങള്‍ക്ക് ഇടം നല്‍കാതിരിക്കാനാണ് അതിനാ പുസ്തകം ഉപകരിക്കുമെങ്കില്‍ വരും തലമുറയോട് ഇടതുപക്ഷം ചെയ്യുന്ന ഏറ്റവും വലിയ പുണ്യമാണ്.

  ReplyDelete
 80. പുസ്തകം ചുട്ടുകത്തിച്ചവരോട് പ്രതിഷേധിക്കുന്നു.

  ReplyDelete
 81. @ വിചാരം

  താങ്കളുടെ കമന്റ് വായിച്ചു ഇതില്‍ എവിടെയാണ് ഞാന്‍ ചോദിചതിനു ഉത്തരമുള്ളത് ??എന്റെ ചോദ്യം

  "മതം എന്ന ആശയം ഇല്ലാതായാല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ രാഷ്ട്രീയ ലാഭം.അത് മുന്നില്‍ കണ്ടു കൊണ്ടുള്ള ഒരു ദീര്ഘ കാലടിസ്ടാനതില്ലുള്ള പരുവാടി അല്ലെ ഇതു എന്നായിരുന്നു"

  അതിന് താങ്ങള്‍ ഉത്തരം തന്നുവോ ? ? തന്നു എന്ന് തോന്നുനുണ്ടെങ്കില്‍ ആ ഭാഗം മാത്രം ഒന്നു താഴെ എടുത്തു പറയുമോ .. ..

  ReplyDelete
 82. എന്റെ പ്രിയ അഞ്ജാതാ
  ഞാനത് വ്യക്തമാക്കി ഇങ്ങനെ “ഈ മതേത്വര കാഴ്ച്ചപാടില്ലാതായാല്‍ രാഷ്ട്രീയത്തില്‍ വേരുപിടിപ്പിയ്ക്കാനാഗ്രഹിച്ച പല കോലത്തിലും പ്രത്യക്ഷപ്പെടുന്ന ജമാ‌അത്തെന്ന് ഭൂതത്തിനും ബി.ജെ.പി. മുസ്ലിം ലീഗ് മറ്റു മതപാര്‍ട്ടികളില്‍ ആളുകള്‍ കുറഞ്ഞെന്നു വരാം എന്നാല്‍ ഈ കുറയുന്നവര്‍ കമ്യൂണിസ്റ്റുക്കാരാവുമെന്ന ചിന്ത ഒട്ടും ഇല്ല മതേത്വരത്വം കാത്തു സൂക്ഷിക്കുന്ന ഒത്തിരി പാര്ട്ടികളില്ലേ എന്തുകൊണ്ടവരിതില്‍ ആകൃഷ്ടരായികൂടാ.“

  ഇനിയും അതിനെ ഒന്നൂടെ വ്യക്തമാക്കാം മതം എന്ന വ്യവസ്ഥിതി ഇല്ലാതായാല്‍ കേരളം ഇടതുപക്ഷത്തിന്റെ കുത്തകയാണൊന്നും ഒരു കമ്യൂണിസ്റ്റുകാരും കരുതുന്നില്ല മതം ഇല്ലാത്തവരായി കോണ്ഗ്രസ്സുക്കാരും മറ്റു പാര്‍ട്ടികളും ഉള്ളയിടത്തോളം കാലം ഒരു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും അങ്ങനെ ചിന്തിയ്ക്കാനുമാവില്ല . പിന്നെ കേവലം ഈയൊരു പാഠം കൊണ്ടു തകരുന്നതാണോ മതം അത്രയ്ക്ക് ദുര്‍ബലമാണോ നിങ്ങടെ വിശ്വാ‍സവും സംഹിതകളും ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരമില്ല .

  ReplyDelete
 83. സോറി മതേത്വരം എന്നത് മത കാഴ്ചപ്പാടെന്നാക്കുക

  ReplyDelete
 84. ഈയൊരു പാഠം കൊണ്ടു തകരുന്നതാണോ മതം അത്രയ്ക്ക് ദുര്‍ബലമാണോ നിങ്ങടെ വിശ്വാ‍സവും സംഹിതകളും

  Lets wait and see ...

  ReplyDelete
 85. അവസാനം ഞാനും ഒരു പോസ്റ്റ് ഇട്ടു

  ReplyDelete
 86. കൊച്ചി: വിവാദമായതോടെ വിദ്യാര്‍ഥികളടക്കം എല്ലാവരും ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠം പഠിച്ചുകഴിഞ്ഞതായി വിദ്യാഭ്യാസമന്ത്രി എം.എ.ബേബി. പണ്ഡിതര്‍ക്കും ആത്മീയ നേതാക്കള്‍ക്കും മനസ്സിലാകാത്ത പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ മനസ്സിലാക്കിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

  സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന വിവാദ പാഠപുസ്‌തക വായനയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

  പുസ്‌തകം പഠിപ്പിക്കില്ലെന്ന്‌ പറയുന്നത്‌ വെല്ലുവിളിയാണ്‌. അതിനെ അതിന്‍േറതായ രീതിയില്‍ സര്‍ക്കാര്‍ നേരിടും.

  സ്‌കൂളുകളില്‍ നിരീശ്വരവാദവും മതവിരോധവും പഠിപ്പിക്കാന്‍ പാടില്ല എന്നതാണ്‌ തന്റെയും നിലപാട്‌. വിവാദ പുസ്‌തകത്തിലൊരിടത്തും നിരീശ്വരവാദവും മതവിരോധവും പരാമര്‍ശിക്കുന്നില്ല.

  അസാധാരണനിലയില്‍ നിയമസഭാ നടപടികള്‍ നിര്‍ത്തിവച്ച്‌ ഈ പ്രശ്‌നം ചര്‍ച്ചചെയ്‌തതാണ്‌. സര്‍വസമ്മതരായ വിദഗ്‌ദ്ധ രെയും വ്യത്യസ്‌ത വീക്ഷണങ്ങളുടെ പ്രതിനിധികളെയും ഉള്‍ക്കൊള്ളിച്ച്‌ ആക്ഷേപങ്ങള്‍ പരിശോധിക്കാനും സര്‍ക്കാര്‍ തയ്യാറാണ്‌. ഇതിനായുള്ള കമ്മിറ്റി ഒന്നുരണ്ട്‌ ദിവസത്തിനുള്ളില്‍ നിയമസഭയില്‍ പ്രഖ്യാപിക്കും.

  തങ്ങളുടെ നിലപാടില്‍ കാര്യമില്ലെന്നറിയാവുന്നതുകൊണ്ടാണ്‌ അപവാദങ്ങളുന്നയിക്കുന്നവര്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാവാത്തത്‌. പുസ്‌തകം പിന്‍വലിച്ചശേഷം മാത്രം ചര്‍ച്ചചെയ്യുന്നത്‌ ജനാധിപത്യവിരുദ്ധവും ദുശ്ശാഠ്യവുമാണ്‌.

  ദേശീയ സര്‍ക്കാരിനുകീഴില്‍ എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ പാഠപുസ്‌തകങ്ങളില്‍ പലയിടത്തും ദൈവനിഷേധമുണ്ട്‌. പഴയ ഏഴാംക്ലാസ്സ്‌ പാഠപുസ്‌തകത്തിലും വിവാദമാക്കാവുന്ന പരാമര്‍ശങ്ങളുണ്ട്‌. ഇതൊന്നും കാണാതെ ഏകപക്ഷീയമായി നടത്തുന്ന സമരങ്ങള്‍ക്കുപിന്നില്‍ മറ്റ്‌ ലക്ഷ്യങ്ങളാണെന്ന്‌ സംശയിക്കുന്നതായും ബേബി പറഞ്ഞു.

  ഹൈക്കോടതി കവലയില്‍ നടന്ന ചടങ്ങില്‍ എം.കെ. സാനു അധ്യക്ഷത വഹിച്ചു. ദൈവവിശ്വാസം അനുഷുാനങ്ങളിലേക്ക്‌ ചുരുക്കുന്നത്‌ ഈശ്വരനിഷേധമാണെന്ന്‌ സാനു പറഞ്ഞു. പാഠപുസ്‌തക വിവാദത്തില്‍ അര്‍ഥപൂര്‍ണമായ സംവാദമാണ്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

  ReplyDelete
 87. ഒന്‍പതാം ക്ലാസിലെ ഹിന്ദി ഉപ പാഠപുസ്തകത്തില്‍ കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തും ഇപ്പോഴും പഠിപ്പിക്കുന്ന ഒരു കഥയാണിത്. എം എ ബേബി ദൈവനിന്ദ പഠിപ്പിക്കുന്നു എന്നാക്ഷേപിക്കുന്നവര്‍ ഈ പാഠമൊന്നു വായിക്കുന്നതു നന്നായിരിക്കും !

  ReplyDelete
 88. സാമൂഹ്യപാഠപുസ്‌തകം 10 വര്‍ഷം മുമ്പ്‌ ഇറങ്ങിയെങ്കില്‍ ആത്മീയവ്യാപാരികള്‍ കാണില്ല - ഡോ. ഇക്‌ബാല്‍

  കൊല്ലം: പുതിയ സാമൂഹ്യപാഠപുസ്‌തകം പത്ത്‌ വര്‍ഷം മുമ്പ്‌ പഠിപ്പിച്ചിരുന്നെങ്കില്‍ ആത്മീയ-മത വ്യാപാരികള്‍ ഉണ്ടാകുമായിരുന്നില്ലെന്ന്‌ കേരള സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. ബി.ഇക്‌ബാല്‍ അഭിപ്രായപ്പെട്ടു.

  എഫ്‌.എസ്‌.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ചിന്നക്കടയില്‍ നടന്ന സായാഹ്നധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  എ.കെ.ജി.യുടെ ജീവചരിത്രം പഠിപ്പിക്കുന്നതില്‍ എവിടെയാണ്‌ കമ്മ്യൂണിസം എന്ന്‌ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ ചര്‍ച്ച ചെയ്യാമായിരുന്നു. എ.കെ.ജി.യുടെ ജീവചരിത്രത്തിന്‌ അടുത്തുതന്നെ കെ.മാധവന്‍ നായരെ കുറിച്ചുള്ള പാഠഭാഗവുമുണ്ട്‌. കെ.പി.സി.സി. പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന വ്യക്തിയാണ്‌ മാധവന്‍ നായര്‍. പാഠപുസ്‌തകത്തിനെതിരെ സമരത്തിനിറങ്ങിയിരിക്കുന്നവര്‍ ഇതു പരാമര്‍ശിക്കുന്നുമില്ല. വിദ്യാഭ്യാസരംഗത്ത്‌ സമഗ്രമായ മാറ്റം നടന്നുകൊണ്ടിരിക്കുന്ന സമയമാണിതെന്നും ഡോ. ഇക്‌ബാല്‍ ചൂണ്ടിക്കാട്ടി.

  ReplyDelete
 89. ഏഴാംക്ലാസ്‌ പാഠപുസ്‌തകം: വിദ്യാര്‍ഥികള്‍ സര്‍വെ റിപ്പോര്‍ട്ട്‌ നല്‌കി.

  പയ്യന്നൂര്‍;വിവാദമായ ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകവുമായി ബന്ധപ്പെട്ട്‌ പയ്യന്നൂര്‍ സബ്‌ജില്ലയിലെ പെരളം യു.പി.വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വെ റിപ്പോര്‍ട്ട്‌ ബന്ധപ്പെട്ടവര്‍ക്ക്‌ സമര്‍പ്പിച്ചതായി വിദ്യാര്‍ഥിനേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

  കരിവെള്ളൂര്‍-പെരളം ഗ്രാമപ്പഞ്ചായത്തിലെ 11 വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്‌ വിതരണം ചെയ്‌ത ചോദ്യാവലിയിലൂടെയാണ്‌ അഭിപ്രായം ആരാഞ്ഞത്‌. 95 ശതമാനം പേര്‍ വിവാദ പാഠ ഭാഗം ഒഴിവാക്കേണ്ടതില്ലെന്ന അഭിപ്രായക്കാരായിരുന്നു. സ്‌കൂളിലെ സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു വീടുവീടാന്തരം കയറിയിറങ്ങി റങ്ങി സര്‍വെ നടത്തിയത്‌. 2100 ഫോറം വിതരണം ചെയ്‌തു. 1925 എണ്ണത്തിലൂടെ 8634 പേരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചു.

  പത്രസമ്മേളനത്തില്‍ സര്‍വെ കണ്‍വീനര്‍ രാഹുല്‍ പാലങ്ങാടന്‍, ടി.പി.മൃദുല്‍, ആര്‍.ശ്രീലക്ഷ്‌മി, കെ.പി.ഹര്‍ഷ, പി.അമൃത എന്നിവര്‍ പങ്കെടുത്തു

  ReplyDelete
 90. പ്രിയ സ്നേഹിതരെ,
  കല്‍പ്പകഞ്ചേരി (മലപ്പുറം)പഞ്ചാത്ത് എല്ലവരെയും നിലം പരിശാക്കിയിരിക്കുന്നു.അടുത്ത അവാര്‍ഡു അവര്‍ക്കു തന്നെ.അഞനമെന്നതു അറിയാമെന്ന പഴമൊഴി എത്ര അര്‍ത്ഥവത്താക്കിയിരിക്കുന്നു.
  ഇതരത്തിലാണു കെരളം വിവിധ വിഷയയ്ങ്ങലൊടു പ്രതികരിക്കുന്നതു. ആരെയാണു ബൊധവല്‍ക്കരിക്കാന്‍ കഴിയുക.ഒന്നു ചൊദിച്ചോട്ടെ, ഈ ചര്‍ച്ചകളില്‍ പെടാത്ത ഒന്നു, ഇതാണൊ പൊതു വിദ്യാഭ്യാസ മെഖലയുടെ അടിസ്ഥാന പ്രശ്നം?

  ReplyDelete
 91. പാഠപുസ്‌തകവിവാദത്തില്‍നിന്ന്‌ സഭാനേതാക്കള്‍ പിന്‍മാറണം: അര്‍ച്ച്‌ ബിഷപ്പ്‌ വട്ടപ്പാറ

  കോട്ടയം: ഏഴാംക്ലാസിലെ പാഠപുസ്‌തകത്തില്‍ മതനിഷേധമുണ്ടെന്ന്‌ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ സമരത്തിന്‌ ആഹ്വാനം ചെയ്യുന്നതില്‍നിന്ന്‌ ക്രൈസ്‌തവസഭാനേതാക്കള്‍ പിന്‍മാറണമെന്ന്‌ ആഗ്ലിക്കന്‍ സഭാ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. സ്റ്റീഫന്‍ വട്ടപ്പാറ അഭ്യര്‍ത്ഥിച്ചു.

  ചരിത്രവസ്‌തുതകള്‍ സത്യസന്ധമായി പ്രസ്‌താവിക്കുകയും സാമൂഹികപോരാട്ടങ്ങളെ നീതിപൂര്‍വ്വമായി രേഖപ്പെടുത്തുകയും ചെയ്‌ത പുസ്‌തകം കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സഭാ അധ്യക്ഷന്‍മാര്‍ കാലത്തിനൊത്ത്‌ ഉയരുകയും സാമാന്യനീതിക്കായി പോരാടുകയുമാണ്‌ ചെയ്യേണ്ടത്‌. പുസ്‌തകവിവാദത്തില്‍ സഭാനേതാക്കളുടെ നിലപാട്‌ അപഹാസ്യവും ക്രൈസ്‌തവ സമൂഹത്തിന്‌ അപമാനകരവുമാണ്‌ ബിഷപ്പ്‌ ഡോ. സ്റ്റീഫന്‍ വട്ടപ്പാറ പ്രസ്‌താവനയില്‍ പറഞ്ഞു.

  ReplyDelete
 92. >>അല്ലാഹു നക്ഷത്രം പെറുക്കി ചെയ്ത്താനെ എറിയുന്നതാണ് ഉല്‍ക്കയെന്നും <<


  ജബ്ബാറേ.. നിനക്കിത്‌ തെളിയിക്കാന്‍ കഴിയുമോടാ

  ReplyDelete
 93. ഏഴാം ക്ലാസിലെ പാഠഭാഗം നീക്കം ചെയ്യരുത്‌ - ചുള്ളിക്കാട്‌

  തൃശ്ശൂര്‍: ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന തുല്യനീതി ഉയര്‍ത്തിപ്പിടിക്കുന്നതാകയാല്‍ ഏഴാം ക്ലാസിലെ പാഠഭാഗം ഒരു കാരണവശാലും നീക്കം ചെയ്യരുതെന്ന്‌ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ആവശ്യപ്പെട്ടു.

  വനിതാ സാഹിതി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന 'മതേതരത്വം പാഠപുസ്‌തകങ്ങളില്‍' എന്ന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

  ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതമില്ലാതെ ജീവിക്കാനും ഉള്ള അവകാശം ഭരണഘടന വാഗ്‌ദാനം ചെയ്യുന്നു. ആ വാഗ്‌ദാനം പഠിപ്പിക്കാന്‍ പാടില്ലെന്നു പറയുന്നത്‌ ഭരണഘടനാലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

  ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്ന വാഗ്‌ദാനം ഭരണഘടനയിലില്ലെങ്കില്‍ തിരുമേനിമാരുടെ തിരുവസ്‌ത്രങ്ങള്‍ക്ക്‌ തീപ്പിടിക്കുമായിരുന്നുവെന്നും മതപരിവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം വേണമെന്നുപറയുകയും അതോടൊപ്പം ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്നുള്ള ഭരണഘടനാവാഗ്‌ദാനത്തെ എതിര്‍ക്കുകയും ചെയ്യുന്നത്‌ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

  മതമില്ലാത്ത ഒരു സമൂഹസൃഷ്ടിക്കുവേണ്ടി സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നത്‌ ശരിയല്ലെന്നും കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പഠിപ്പിക്കാനുള്ളതല്ല പാഠപുസ്‌തകമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എം.പി. സുകുമാരന്‍ പറഞ്ഞു.

  അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുതിയ പാത വെട്ടിത്തെളിക്കുകയാണ്‌ ഏഴാം ക്ലാസ്‌ സാമൂഹികശാസ്‌ത്രം പാഠപുസ്‌തകത്തിലൂടെ ചെയ്‌തിട്ടുള്ളതെന്നും പലരും പറയുന്ന അപകടങ്ങളൊന്നും അതിലില്ലെന്നും ചര്‍ച്ച ഉദ്‌ഘാടനം ചെയ്‌ത കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ മുന്‍ സെക്രട്ടറിയും മര്‍ത്തോമ സഭ മുന്‍ വൈദിക ട്രസ്റ്റിയുമായ ഫാ. എ.വി. ജേക്കബ്‌ (തിരുവല്ല) പറഞ്ഞു.

  യുക്തിരാഹിത്യമാണ്‌ ആള്‍ദൈവങ്ങളെ വളര്‍ത്തുന്നത്‌. യുക്തിയെ തടയുന്നതിനാണ്‌ മതനേതൃത്വങ്ങള്‍ ശ്രമിക്കുന്നത്‌. മനുഷ്യരില്‍ യുക്തിബോധമുണ്ടാകുന്നത്‌ മതനേതാക്കള്‍ക്ക്‌ അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

  പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ. ഇ. രാജന്‍ വിഷയം അവതരിപ്പിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ആര്‍. ബിന്ദു മോഡറേറ്ററായിരുന്നു. മാധ്യമ പ്രവര്‍ത്തകനായ ഒ. അബ്ദുള്ള, എഴുത്തുകാരി ദേവകി നിലയങ്ങോട്‌, പു.ക.സ. സംഘം സംസ്ഥാന കമ്മിറ്റിയംഗം സി.എം.പി. പെണ്ണൂക്കര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

  അരിമ്പൂര്‍ ജി.യു.പി.സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥി കെ.ജി. അമല്‍ വിവാദപാഠപുസ്‌തകം വായിച്ചു. വനിതാ സാഹിതി ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ടി.എ. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.ഡി. ഷീല സ്വാഗതവും ജില്ലാകമ്മിറ്റിയംഗം എ. കൃഷ്‌ണകുമാരി നന്ദിയും പറഞ്ഞു.

  ReplyDelete
 94. വിവാദപാഠം ശ്രീനാരായണദര്‍ശനങ്ങളോട്‌ നീതിപുലര്‍ത്തുന്നത്‌ - ഗുരുധര്‍മ്മപ്രചാരണസഭ

  ശിവഗിരി: ഏഴാം ക്ലാസ്സ്‌ സാമൂഹിക പാഠപുസ്‌തകത്തിലെ 'മതമില്ലാത്ത ജീവന്‍' എന്ന പാഠം ശ്രീനാരായണദര്‍ശനങ്ങളോട്‌ നീതിപുലര്‍ത്തുന്നതും ഗുരുദേവന്റെ മതസങ്കല്‌പത്തെ ശരിവെയ്‌ക്കുന്നതുമാണെന്ന്‌ ശിവഗിരി മഠത്തില്‍ ചേര്‍ന്ന ഗുരുധര്‍മ്മപ്രചാരണസഭ കേന്ദ്രസമിതി യോഗം അഭിപ്രായപ്പെട്ടു. അതേസമയം ഗുരുദേവന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പുതിയ പാഠപുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്താതിരുന്നത്‌ നിര്‍ഭാഗ്യകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ്‌ സ്വാമി പ്രകാശാനന്ദ അധ്യക്ഷനായിരുന്നു. സ്വാമി ഋതംഭരാനന്ദ മുഖ്യപ്രഭാഷണം നടത്തി.

  ReplyDelete
 95. പുസ്തകത്തിനു പിന്നിലെ തലച്ചോറ് ചികഞ്ഞു പോയതാണ് പാഠപുസ്തക വിവാദത്തിനു കാരണം. ഏതു പുസ്തകമെടുത്ത് ഇമ്മാതിരി ഒരു തലനാരിഴ കീറല്‍ നടത്തിയാലും ഇതു തന്നെയായിരിക്കും ഫലം. BJP കേന്ദ്രം ഭരിക്കുമ്പോഴും ഉണ്ടായിരുന്നില്ലേ പാഠപുസ്തക കാവിവല്‍ക്കരണം എന്ന പ്രക്രിയ. ഇന്ദിരാഗാന്ധിയുടെ കാലത്ത് കുഴിച്ചിട്ട ‘ചരിത്ര പേടക’ത്തിനെതിരെയുമുണ്ടായില്ലെ വിവാദങ്ങള്‍? ഓരോ മതത്തിലും മതപഠനത്തിന് വിവിധരീതികളും അതിനൊക്കെയെതിരെ വിവാദങ്ങളുമില്ലേ? ഒരു കൂട്ടം ഹിന്ദുക്കള്‍ രാമനെ ദൈവമായി ആരാധിക്കുമ്പോല്‍, നമ്മുടെ തൊട്ടയല്‍‌പക്കത്തെ തമിഴ്‌നാട്ടില്‍ രാവണനെ ആരാധിക്കുന്നവരില്ലെ?

  ഏഴാം ക്ലാസ്സിലെത്തുന്ന ഒരു കുട്ടിക്ക് ഏകദേശം 12 വയസ്സെങ്കിലുമായിട്ടുണ്ടാകും. ഇത്രയും വയസ്സിനിടയില്‍ വിശ്വാസികളുടെ മക്കള്‍ക്ക് മതപരമായ ഒട്ടനവധി അറിവുകള്‍ അവനറിയാതെ തന്നെ മാതാപിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിക്കഴിഞ്ഞിട്ടുണ്ടാകും. ബ്ലാങ്കായ മനസ്സുമായി കളിമണ്‍ രൂപത്തിലുള്ള ഒരു കുട്ടിയല്ല ഈ പാഠം പഠിക്കാനെത്തുന്നത് എന്നു ചുരുക്കം. കളിമണ്‍ പ്രായത്തില്‍ തന്നെ ഒരു കുട്ടിയെ കിട്ടുന്നത് മതങ്ങള്‍ക്കാണ് എന്നതല്ലേ സത്യം?

  ലോകവും സമൂഹവും പണ്ടുണ്ടായിരുന്നതിനേക്കള്‍ അതിവേഗം അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണിന്ന് എന്നതില്‍ തര്‍ക്കമുണ്ടൊ?. പണ്ട് കാലത്ത് ഒരു കുട്ടിക്ക് അറിവില്ലാതിരുന്ന ഒരു പാട് കാര്യങ്ങള്‍ ഇന്ന് സമാന വയസ്കരായ കുട്ടികള്‍ക്കറിയാം. 12 വയസ്സായ ഒരു കുട്ടി ദിവസവും ടി.വി. കാണുന്നു, പത്രങ്ങള്‍ വായിക്കുന്നു, ഇന്റര്‍നെറ്റിലൂടെ ചുറ്റിക്കറങ്ങി വളരെയധികം കാര്യങ്ങള്‍ (നല്ലതും ചീത്തയും) മാതാപിതാക്കളറിയാതെ തന്നെ ഗ്രഹിക്കുന്നു. ഇന്ന് ഒരു കുട്ടിക്ക് അതിനുള്ള കഴിവും അവസരങ്ങളും ലഭിക്കുന്നു എന്ന പരമാര്‍ത്ഥം നമ്മള്‍ കാണാതിരുന്നു കൂടാ. അവന്‍ ഗുജറാത്തിലെ കൂട്ടക്കൊലകളും അക്രമങ്ങളും കാണുന്നു. അവന്‍ മാറാട്ടില്‍ സംഭവിച്ചതെന്തെന്നു കാണുന്നു. ഗ്രഹാം സ്റ്റീനിന്റെയും കുട്ടികളുടെയും കത്തിക്കരിഞ്ഞ ജഢങ്ങളുടെ ചിത്രങ്ങള്‍ കാണുന്നു. ജയകൃഷ്ണന്‍ വധവും, മറ്റനേകം രാഷ്ട്രീയ കൊലപാതകങ്ങളും കാണുന്നു. പെണ്‍ വാണിഭങ്ങളില്‍പ്പെട്ട നേതാക്കന്മാരെപ്പറ്റിയും, മന്ത്രിമാ‍രെപ്പറ്റിയും വാര്‍ത്തകല്‍ കേള്‍ക്കുന്നു. സെക്സി സെക്സി എന്ന വരികളുള്ള പാട്ടു കേട്ട് ടി.വി.യില്‍ അതിന്റെ ദൃശ്യാവിഷ്ക്കരണം കണ്ട് എന്താണീ സെക്സ് എന്ന് ചോദിക്കുന്നു. തന്റെ ക്ലാസ്സില്‍ മറ്റു മത വിശ്വാസികളായ കുട്ടികളുമുണ്ടെന്നും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും തങ്ങളുടേതില്‍ നിന്നും വളരെ വ്യത്യസ്തങ്ങളാണെന്നും മനസ്സിലാക്കുന്നു. എന്റെ മുന്നിലുള്ള ഏറ്റവും നല്ല ഉദാഹരണം എന്റെ മകന്‍ ഏഴാം ക്ലാസ്സിലെത്തുന്നതിനെത്രയോ മുമ്പ് ചോദിച്ച കാര്യം അവന്റെ സുഹൃത്ത് ഒരു ക്രിസ്ത്യാനിയാണ് എന്നും എന്താണ് ക്രിസ്ത്യാനി എന്നു പറഞ്ഞാല്‍ എന്നുമാണ്? ചുരുക്കത്തില്‍ ഏഴാം ക്ലാസ്സിലെത്തുമ്പോഴേക്കും ഒരു സ്പൂണ്‍ഫീഡ് ലവലില്‍ നിന്നും കുട്ടി മുതിര്‍ന്നു വളരെ ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു എന്ന് നമുക്ക് കാണാം.

  അപ്പോഴാ‍ണ് മതമില്ലാത്ത ജീവനെപ്പറ്റിയുള്ള പാഠം അവനെത്തേടിയെത്തുന്നത്. സമൂഹത്തില്‍ മതങ്ങളുടെ സ്വാധീനവും, മതവൈരങ്ങളും അപകടമാം വിധം വര്‍ദ്ധിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കെ മതത്തെക്കുറിച്ചൊന്നും പഠിപ്പിക്കാതിരിക്കുന്നതാണൊ അതോ മതസൌഹാര്‍ദ്ദം വളര്‍ത്തണമെന്ന് പഠിപ്പിക്കുന്നതാണോ ഉചിതം?

  ജീവന്‍ എന്ന കുട്ടി - നമുക്കവനെ ഭൂമിയിലെ ജീവന്റെ പ്രതീകമായി കണ്ടു കൂടെ.

  അവന്റെ മാതാവ് ലക്ഷ്മീദേവി - ഒരു മതത്തിന്റെ പ്രതീകം
  പിതാവ് നിസാര്‍ അഹമ്മദ് - മറ്റൊരു മതത്തിന്റെ പ്രതീകം

  ഈ രണ്ടു വത്യസ്ത മത വിശ്വാസികളും ഒന്നായത് മതത്തിനുപരി മനുഷ്യസ്നേഹമാണ് വലുത് എന്ന മറ്റോരു ഉദാത്തമായ പ്രതീകം. (ഇവിടെ മതവിശ്വാസ സംരക്ഷകര്‍ക്ക് അസ്വസ്തത ഉണ്ടാകുവാന്‍ കാരണമുണ്ട്. ദൈവം പുരുഷനും സ്ത്രീക്കും കൊടുത്ത സ്വാതന്ത്ര്യം തങ്ങളുടെ മതില്‍ക്കെട്ടിനുള്ളിലേക്കു പരിമിതപ്പെടുത്തുകയാണല്ലോ മതങ്ങള്‍ ചെയ്യുന്നത്. മിശ്രവിവാഹം എന്ന വാക്കു തന്നെ ഉരുത്തിരിഞ്ഞു വന്നത് മതങ്ങള്‍ കാണിച്ച ഇത്തരം ദൈവ നിന്ദ മൂലമാണ്)

  മകനെ ഏതു മതത്തില്‍ ചേര്‍ക്കണം എന്ന ചോദ്യത്തിനുത്തരത്തിനായി മാതാപിതാക്കള്‍ പരസ്പ്പരം തര്‍ക്കിക്കാന്‍ തുടങ്ങിയെന്നു വയ്ക്കുക. എന്തായിരുന്നിരിക്കും ഫലം? പ്രധാനാധ്യാപകന്‍ കൊലപാതകക്കുറ്റത്തിന് സാക്ഷി പറയാന്‍ പോലീസ് സ്റ്റേഷനില്‍ പോകേണ്ടി വരുമായിരുന്നില്ലേ?

  അതിനു പകരമായി ഒരു മതത്തിലും പെടാതെ വളരാമെന്നും (ദൈവം സൃഷ്ടിച്ചതു പോലെ), ആവശ്യമുള്ളപ്പോല്‍ ഇഷ്ടമുള്ള (മനുഷ്യനാല്‍ സൃഷ്ടിച്ച) മതം തിരംഞ്ഞെടുത്താല്‍ മതിയെന്നും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഒരു കാര്യം പഠിപ്പിച്ചാല്‍ മതമൂല്യങ്ങള്‍ എവിടെയാണ് നഷ്ടപ്പെടുന്നത്? അപ്പോള്‍ മതത്തേക്കാള്‍ പ്രാധാന്യം നിത്യജീവിതത്തെയോ, ജീവന്റെ നിലനില്‍പ്പിനെയോ ബാധിക്കുന്ന കാര്യങ്ങളല്ലേ? മതങ്ങള്‍ ജീവിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണൊ? ദൈവത്തിനു പോലും അങ്ങിനെയൊരു തോന്നലുണ്ടായിരുന്നില്ല എന്നതല്ലെ ശരി. അങ്ങിനെയായിരുന്നെങ്കില്‍ മനുഷ്യനെ സൃഷ്ടിച്ച് അവനു ജീവിക്കാന്‍ വേണ്ടതെല്ലാം ഭുമിയിലൊരുക്കിക്കൊടുത്ത ദൈവം തന്നെ ഓരോ മനുഷ്യനെയും ഓരൊ മത മുദ്രയോടു കൂടി സൃഷ്ടിക്കുമായിരുന്നുവല്ലൊ. കുടിവെള്ളക്ഷാമം. വെള്ളമില്ലാതെ ഏതെങ്കിലും മതത്തില്‍ പെട്ട ഒരാള്‍ക്ക് ജീവിക്കാനാവുമോ? പ്രകൃതിക്ഷോഭങ്ങള്‍ ഈശ്വരസൃഷ്ടിയാണെന്നു തന്നെയിരിക്കട്ടെ. അതും ഒരു മതവിശ്വാസിയെയും സംരക്ഷിക്കുന്നില്ലല്ലോ. അപ്പോഴും ഈശ്വരന്റെ ഇഷ്ടവും മതവിശ്വാസികള്‍ പറയുന്നതും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടില്ലേ? വെറുതേ അനാവശ്യവിവാദങ്ങളുണ്ടാക്കി പാഴാക്കിക്കളയുന്ന സമയം എങ്ങിനെ കുടിവെള്ളപ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും, പ്രകൃതി ദുരന്തങ്ങളെന്തുകൊണ്ടുണ്ടാകുന്നു അതിനെ എങ്ങിനെ ഒഴിവാക്കാന്‍ കഴിയും എന്നും പഠിക്കാന്‍ വിനിയോഗിക്കുകയല്ലെ കൂടുതല്‍ അഭികാമ്യം?

  പിന്നെ എന്തിനാണെന്റെ കൂട്ടരേ ഒരു പാഠപുസ്തകത്തിനു പുറകിലെ തലച്ചോറന്വേഷിച്ച് വെറുതെ അനാവശ്യമായൊരു വിവാദം സൃഷ്ടിക്കുന്നത്? അരിച്ചു പെറുക്കി നോക്കിയാല്‍ എല്ലാ പാഠപുസ്തകങ്ങളിലും നമുക്ക് നിഷ്പ്രയാസം വിവാദ പരാമര്‍ശങ്ങള്‍ കണ്ടെത്താം.

  രാഷ്ട്രീയ മുതലെടുപ്പു പ്രതീക്ഷിക്കുന്നവര്‍ക്കു വിനിയോഗിക്കുവാന്‍ പറ്റിയ ഒരായുധമായിതു മാറിയത് അതു കൊണ്ടാണ്. പ്രതി പക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇതൊരു മുതലെടുപ്പായിരിക്കാം. അവരുടെ കൈകളിലെ ചട്ടുകങ്ങളായി സ്വയം പൊള്ളുവാന്‍ നാമെന്തിനു നിന്നു കൊടുക്കണം. ഇനി പ്രതിപക്ഷത്തെ പിന്തുണക്കാത്തവരെല്ലാം ഭരണപക്ഷത്തിന്റേയോ കമ്മ്യൂണിസത്തിന്റേയോ വക്താക്കളായിത്തീരുമെന്ന പേടി കൊണ്ടാണോ? എങ്കിലതു വെറും പേടിയോ ജാഢയോ ആണെന്നു തിരിച്ചറിയാനെങ്കിലും ശ്രമിക്കുക. പാഠപുസ്തകത്തെ പിന്തുണക്കുന്നവരെല്ലാവരും ഭരണപക്ഷത്തിന്റെ പ്രത്യയശാസ്ത്രത്തെയോ അവരുടെ എല്ലാ ചെയ്തികളേയോ ന്യായീകരിക്കുന്നവരല്ലെന്നു മനസ്സിലാക്കുക.

  വികാരത്തേക്കാള്‍ വിവേകം പാഠപുസ്തക വിവാദത്തെ രക്ഷിക്കട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 96. എന്റെ കമന്റില്‍ -
  പിതാവ് - അന്‍‍വര്‍ റഷീദ് എന്നാണ് പാഠപുസ്തകത്തില്‍, അതായിരുന്നു ഉദ്ദേശിച്ചതും. ഓര്‍മ്മയില്‍ നിന്നെഴുതിയപ്പോള്‍ നിസാര്‍ അഹമ്മദ് എന്നായതില്‍ ഖേദിക്കുന്നു. തിരുത്തി വായിക്കുമല്ലോ.

  ReplyDelete
 97. പാഠപുസ്‌തകം പിന്‍വലിക്കരുത്‌-അഭിഭാഷക കൂട്ടായ്‌മ

  തിരുവനന്തപുരം: ആള്‍ ഇന്ത്യാ ലായേഴ്‌സ്‌ യൂണിയന്റെ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നില്‍ അഭിഭാഷക കൂട്ടായ്‌മ സംഘടിപ്പിച്ചു. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ആര്‍. വി.ജി. മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. ഇ.കെ. നാരായണന്‍, സുധീഷ്‌ ഗണേഷ്‌കുമാര്‍, ബി.എസ്‌. അനില്‍കുമാര്‍, ഡി.കെ. മുരളി, ചെറുന്നിയൂര്‍ പി. ശശിധരന്‍നായര്‍, കെ.ഒ. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  Reply