കേരാളാ പാഠ്യപദ്ധതി ചട്ടക്കൂട്-2007 ചര്‍ച്ച മലപ്പുറം ജില്ലയുടെ പലഭാഗങ്ങലിലും അലങ്കോലപെടുന്നതായി പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.ഇതിനു പിന്നില്‍ ഒരു ആസൂത്രിത ശ്രമമുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.121 പേജുള്ള കരടിന്‍റെ സംക്ഷിപ്ത രൂപമാണ് ചര്‍ച്ചക്ക് നല്‍കുന്നതെന്ന് ആരോപിച്ചാണ് പലയിടത്തും പ്രശ്നങ്ങള്‍ തുടങ്ങുന്നത്.പക്ഷേ..യഥാര്‍ത്ത കാരണം ഇതാണെന്നു തോന്നുന്നില്ല.
സ്കൂള്‍ സമയമാറ്റം,ലിംഗ സമത്വം എന്നിവയെ കുറിച്ചു ചില സങ്കുചിത താല്‍പ്പര്യക്കാര്‍ നടത്തുന്ന തെറ്റായ പ്രചരണവും,ഇവരുടെ വാദങ്ങള്‍ ശരിയാണെന്നും അതിനു ജനപിന്തുണയുണ്ടെന്നും സമര്‍ത്ഥിക്കാനുള്ള ശ്രമങ്ങളും മറ്റുമാണ് പ്രശ്നങ്ങളുടെ മുഖ്യകാരണമെന്നു തോന്നുന്നു.
ഇതിനു മുബുണ്ടാവാത്ത വിധം ചരിത്രത്തില്‍ ആദ്യമായി പാഠ്യപദ്ധതി ജനകീയ ചര്‍ച്ചക്ക് വിധേയമാക്കാനുള്ള ഈ സര്‍ക്കാറിന്‍റെ തീരുമാനത്തെ ഉപയോഗപെടുത്തി പൊതു വിദ്യാഭ്യാസത്തെ മെച്ചപെടുത്തുവാനുള്ള ക്രിയാത്മകമായുള്ള നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന ഈ അവസരം ചില സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നഷ്ട്പെടുത്തരുതന്ന് അപേക്ഷിക്കുന്നു.
അലങ്കോലമാക്കുന്നവര്‍ എന്തുകിട്ടിയാലും അലങ്കോലമാക്കും. അല്ലാത്തവരും ഉണ്ടാകുമല്ലോ.നമുക്ക് അവരില്‍ പ്രതീക്ഷയര്‍പ്പിക്കാം.
ReplyDelete-ചിത്രകാരന്‍,പെരിന്തല്‍മണ്ണ.
രഫീക്കേ
ReplyDeleteഈ പുതിയ പാഠ്യപദ്ധതിയേക്കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ട്. വിവരങ്ങടങ്ങുന്ന ലിങ്കുകള്‍ ഉണ്ടെങ്കില്‍ തരുമല്ലോ
കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരത്തേക്കുറിച്ച് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ആരും കണ്ടില്ല് എന്നു തോന്നുന്നു. ഇവിടെ
കേരളത്തിന്റെ ഇന്നത്തെ വിദ്യാഭ്യാസനിലാവാരത്തിനൊരു മാറ്റമുണ്ടായില്ലെങ്കില്‍ കേരള വിദ്യാഭ്യാസം കോണ്ടൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. പക്ഷെ പുതുതെന്നു പറഞ്ഞതുകൊണ്ടായില്ല. അതു വിവരമുള്ള വീക്ഷണങ്ങളേയും രീതികളേയും അടിസ്ഥാനപ്പെടുത്തിയതായിരിയ്ക്കണം
ഇക്കാര്യത്തില്‍
ReplyDeleteഅറിവുള്ളവര്‍ മാവേലികേരളത്തെ സഹായിക്കുമെന്ന്
പ്രതീക്ഷ..
what ever be the happenings in malappuram district, considering the ker discussion one is clear that reforms are based on the world bank draft paper. it is not from the native mind. but for world bank interests. if u obderve u can see it
ReplyDelete