Tuesday, 29 April 2008
Monday, 28 April 2008
ബ്ലോഗ് ശില്പശാല മാതൃഭൂമി വാര്‍ത്ത.

കോഴിക്കോട്: ആശയവിനിമയത്തിന്റെ അനന്തസാധ്യതകള്‍ പകരുന്ന ബ്ലോഗ് ലോകത്തേക്ക് നവാഗതരെ സ്വാഗതംചെയ്‌തുകൊണ്ട് കേരള ബ്ലോഗ് അക്കാദമിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് മലയാളം ബ്ലോഗ് ശില്‌പശാല സംഘടിപ്പിച്ചു. കോഴിക്കോട് സഹകരണ അര്‍ബന്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‌പശാല പങ്കാളിത്തംകൊണ്ടും വിഷയത്തിന്റെ പുതുമകൊണ്ടും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. എങ്ങനെ ബ്ലോഗ് തുടങ്ങാമെന്നും എങ്ങനെ ബ്ലോഗിങ് നടത്താമെന്നും ഇന്റര്‍നെറ്റിലെ മലയാളികൂട്ടായ്‌മ എങ്ങനെ സജീവമാക്കാമെന്നതിനെയും വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ശില്‌പശാല.
മലയാളം ബ്ലോഗ് ലോകത്തെ പ്രശസ്‌തരുടെ കൂട്ടായ്‌മയില്‍ വിരിഞ്ഞ കേരള ബ്ലോഗ് അക്കാദമിയുടെ രണ്ടാമത് ശില്‌പശാലയായിരുന്നു കോഴിക്കോട്ടേത്. കഴിഞ്ഞമാസം കണ്ണൂരിലായിരുന്നു ആദ്യശില്‌പശാല. ബ്ലോഗുകളിലൂടെ നല്‍കിയ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് ശില്‌പശാല സംഘടിപ്പിക്കപ്പെട്ടത്. നൂറ്റമ്പതോളം പേര്‍ പങ്കെടുത്ത ശില്‌പശാലയില്‍ മലയാളം 'ബൂലോക'ത്തിലെ പ്രശസ്‌തര്‍ വിവിധവിഷയങ്ങളില്‍ ക്ലാസുകളെടുത്തു. പിന്നീട് ബൂലോകത്തെ നവാഗതരുടെ ബ്ലോഗുകള്‍ തുടങ്ങിക്കൊണ്ട് ബ്ലോഗ് വിദ്യാരംഭവും നടന്നു.
ചിത്രകാരന്‍, ഏറനാടന്‍, കണ്ണൂരാന്‍, വിശ്വപ്രഭ, മലബാറി, അരീക്കോടന്‍, കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി, വി.കെ.ആദര്‍ശ്, സുനില്‍ കെ. ഫൈസല്‍ തുടങ്ങി പ്രശസ്‌തരായ ബ്ലോഗര്‍മാരാണ് ക്ലാസുകള്‍ നിയന്ത്രിച്ചത്. ബ്ലോഗ്‌ലോകത്തെക്കുറിച്ച് കെ.പി.സുകുമാരന്‍, ശില്‌പശാലയുടെ ആവശ്യകതയെക്കുറിച്ച് ഏറനാടന്‍, മലയാളം ടൈപ്പ് ചെയ്യുന്നതിനെക്കുറിച്ചും ബ്ലോഗ് തുടങ്ങുന്നതിനെക്കുറിച്ചും കണ്ണൂരാന്‍, സംഗീത ബ്ലോഗുകളെക്കുറിച്ച് ടി.പ്രദീപ്‌കുമാര്‍, ബ്ലോഗിന്റെ ഭാവിയെക്കുറിച്ച് വി.കെ.ആദര്‍ശ്, എന്റെ ബ്ലോഗ് അനുഭവങ്ങളെക്കുറിച്ച് മൈന ഉമൈബാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുനീഷ് മലബാറി സ്വാഗതവും സുനില്‍ കെ.ഫൈസല്‍ നന്ദിയും പറഞ്ഞു.
രണ്ടുവര്‍ഷംമുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ബ്ലോഗുകളെക്കുറിച്ചുള്ള ലേഖനമാണ് ബൂലോകത്തിലേക്ക് പലരെയും അടുപ്പിച്ചതെന്ന് ശില്‌പശാലയില്‍ പങ്കെടുത്ത മിക്കവരും അഭിപ്രായപ്പെട്ടു. ഇന്ന് മലയാളത്തില്‍ മൂവായിരത്തോളം ബ്ലോഗുകളുണ്ട്. ആയിരത്തിലധികം പേര്‍ സജീവമായി ബ്ലോഗിങ് നടത്തുന്നു.

Thursday, 24 April 2008
വിവാദത്തിലൂടെ നഷ്ട്മായത് അപൂര്‍വ്വാവസരം-മുതുകാട്

ചില മാന്ത്രികര്‍ ഉണ്ടാക്കിയ് വിവാദത്തിലൂടെ നഷ്ട്മായത് മനോഹരമായ
ജാലവിദ്യ കാണാനുള്ള അവസരമാണെന്ന് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ്
മുതുകാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വിസ്മയം-08 രാജ്യാന്തര
മാന്ത്രിക മേളക്ക് മുന്നോടിയായി മോഹന്‍ലാലിന്‍റെ അവതരണ ശൈലിക്ക്
അനുയോജ്യമായണ് മാജിക്ക് അക്കാദമി ‘ബേണിംഗ് ഇല്ലൂഷന്‍‘ എന്ന ജാലവിദ്യതയ്യാറാക്കിയത്.എന്നാല്‍ ഈമാജിക്ക് എന്താണെന്നു പോലും അറിയാതെ
വിവാദങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.ഏറെ തിരക്കിനടയിലും
സമര്‍പ്പണബോധത്തോടെ ഒന്നര വര്‍ഷത്തെ കഠിന പരിശീലനം നേടിയ ശേഷം
നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് മോഹന്‍ലാല്‍‘ബേണിംഗ് ഇല്ലൂഷന് തയ്യാറായത്.എന്തു വിദ്യയാണ് ചെയ്യാന്‍ പോകുന്നതെന്ന് ഇതു വരെ വെളിപ്പെടുത്തിയിരുന്നില്ല.പരിപാടിയെകുറിച്ച് വാര്‍ത്ത വന്നതിനുശേഷമാണ് വില കുറഞ്ഞ പ്രചാരണ വിദ്യയിലൂടെ ഒരു മാന്ത്രികന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.എതിര്‍പ്പിന് എരിവു കൂട്ടാന്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ കിടന്നുള്ള ജാലവിദ്യക്കും അദ്ദേഹം തയാറായി. മാജിക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് തന്നോടുള്ള ആസൂയയും പബ്ലിസിറ്റിയുമാണ് ഇതിനെല്ലാം പിന്നില്‍.ബേണിംഗ് ഇല്ലൂഷനും,ഫയര്‍ എസ്കേപ്പും രണ്ടും രണ്ടാണ്.ആദ്യകാലത്ത് പുസ്തകത്തില്‍ നിന്നും വായിച്ച് പഠിച്ചാണ് താന്‍ ഫയര്‍എസ്കേപ്പ് നടത്തിയത്. ഇപ്പോള്‍ മാജിക്ക് അക്കാദമിയിലൂടെ പരിശീലനം ലഭിച്ച ശേഷമാണ് അവതരിപ്പിക്കുന്നത്.എല്ലാന്യൂനതകളും പരിഹരിച്ചാണ് അവതരണം.അതിനാല്‍ അപകടസാധ്യത തീരെയില്ല.ഈ മനോഹര ജാലവിദ്യയെ ഭീതിയുടെ കറുപ്പ്ചായം പൂശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഇതേതുടര്‍ന്നാണ് ലാലിന്‍റെ ആരാധകരും അഭ്യുദയകാംശികളും ആശങ്കയിലായത്.സമ്മര്‍ദ്ദം ഏറിയതിനെതുടര്‍ന്ന് ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് പരിപാടിയില്‍ നിന്നും പിന്തിരിയാന്‍ തങ്ങള്‍ തീരുമാനിച്ചത്. മോഹന്‍ലാലിനുവേണ്ടി മാത്രം രൂപ കല്‍പ്പന ചെയ്ത പരിപാടിയായിരുന്നു ഇത്.അതിനാല്‍ താന്‍ അത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.പുതുമയുള്ള ഈ മാജിക്കിലൂടെ ലോകമാജിക്കിന്‍റെ ചരിത്രത്തില്‍ ഇടം നേടാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമായതെന്ന് മുതുകാട് അഭിപ്രായപെട്ടു.മാന്ത്രികരുടെ അന്താരഷ്ട്രകണ്‍വെന്‍ഷന്‍ വരാനിരിക്കുന്ന സന്ദര്‍ഭത്തില്‍ മാന്ത്രികര്‍ തമ്മിലുള്ള ചേരിതിരിവ് അനാരോഗ്യകരമായ പ്രവണത വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

(ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത.)
Subscribe to:
Posts (Atom)