Tuesday, 6 May 2008

മാതൃകയാക്കാം ഈവിവാഹം

മാതൃകയാക്കാം ഈവിവാഹം.
കണ്ണഞ്ചിപ്പിക്കുന്ന മണിയറയില്ല..., സ്‌ത്രീധനമായി കാറും സ്വര്‍ണവുമില്ല... കല്യാണവീട്ടില്‍ തലേദിവസത്തെ പാട്ടുംകൂത്തുമില്ല...വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ മാത്രം വിളിച്ച്‌ ചായസല്‍ക്കാരം....പിന്നെ സ്‌ത്രീധനമെന്ന മഹാവിപത്തിനെതിരെ പഠനക്ലാസും. വിവാഹധൂര്‍ത്തിനെതിരെ ലളിത വിവാഹം നടത്തി മാതൃകയായിരിക്കുകയാണ്‌ തീരമേഖലയിലെ സക്രിയ സി.പി.എം. പ്രവര്‍ത്തകനായ ഉസ്‌മാന്‍ കൊത്തിക്കാല്‍. പാര്‍ട്ടിയിലും സമുദായത്തിലും നടക്കുന്ന വിവാഹധൂര്‍ത്ത്‌ വാര്‍ത്തയാവുമ്പോള്‍ പെണ്‍വീട്ടുകാര്‍ക്ക്‌ മഹറ്‌ നല്‍കി സ്‌ത്രീധനമായി ഒന്നുംവാങ്ങാതെ തന്റെ ജീവിത സഖിയെ കണ്ടെത്തുകയായിരുന്നു ഉസ്‌മാന്‍. ബേക്കലിലെ പരേതനായ അബൂബക്കറിന്റെ മകള്‍ ഫാത്തിമയ്‌ക്കാണ്‌ ഉസ്‌മാന്‍ മിന്നുകെട്ടിയത്‌. വരന്റെ വീട്ടില്‍നിന്ന്‌ 20ഓളം പേര്‍മാത്രമാണ്‌ പെണ്ണിന്റെ വീട്ടിലെത്തി ചടങ്ങ്‌ നടത്തിയത്‌. ഇവിടെ ഒരു ചായസല്‍ക്കാരം മാത്രമാണുണ്ടായത്‌. വധുവിന്റെ വീട്ടില്‍നിന്ന്‌ വളരെ കുറച്ച്‌പേര്‍ മാത്രമാണ്‌ വൈകീട്ട്‌ വരന്റെവീട്ടിലേക്ക്‌ പോയത്‌. തുടര്‍ന്ന്‌ കൊത്തിക്കാലിലെ ഉസ്‌മാന്റെ വീട്ടില്‍ സ്‌ത്രീധനത്തിനെതിരെ ഖുര്‍ആനെ അടിസ്ഥാനമാക്കി കണ്ണൂര്‍സ്വദേശി ഷമീമ ടീച്ചര്‍ ക്ലാസെടുത്തു. സ്‌ത്രീധനത്തിനും വിവാഹധൂര്‍ത്തിനുമെതിരെയാണ്‌ ഇത്തരമൊരു വിവാഹമെന്ന്‌ ഉസ്‌മാന്‍ പറയുന്നു. സാമ്പത്തികസ്ഥിതിയനുസരിച്ച്‌ പെണ്ണിന്റെ വീട്ടുകാര്‍ക്ക്‌ മഹറ്‌നല്‍കി പെണ്‍കുട്ടിയെ സ്വീകരിക്കണമെന്നാണ്‌ ഇസ്‌ലാം അനുശാസിക്കുന്നതെന്നും എന്നാല്‍ നേര്‍വിപരീതമായി സ്‌ത്രീധനമായി വലിയതുക വാങ്ങിയാണ്‌ വിവാഹം നടത്തുന്നതെന്നും ഉസ്‌മാന്‍ പറഞ്ഞു. കൂടാതെ ആളുകളുടെ ബാഹുല്യം കുറച്ച്‌ വിവാഹം ലളിതമായി നടത്തണമെന്ന്‌ സംയുക്ത ജമാഅത്ത്‌ കമ്മിറ്റിയുടെ സര്‍ക്കുലര്‍ നിലവിലുണ്ടെങ്കിലും ആരും പാലിക്കുന്നില്ലെന്നും ഉസ്‌മാന്‍ ചൂണ്ടിക്കാട്ടി. ആര്‍ഭാടങ്ങള്‍ക്കെതിരെ ഒരു ബോധവത്‌കരണമാണ്‌ ഈ വിവാഹമെന്നും ഇതിന്‌ മുട്ടുന്തല ജമാഅത്ത്‌ കമ്മിറ്റിയുടെയും വീട്ടുകാരുടെയും പൂര്‍ണ പിന്തുണയുണ്ടെന്നും ഉസ്‌മാന്‍ പറഞ്ഞു. കൊത്തിക്കാലിലെ പരേതനായ അബൂബക്കറിന്റെയും ഫാത്തിമയുടെയും മകനായ ഉസ്‌മാന്‍ അജാനൂര്‍ പഞ്ചായത്ത്‌ ന്യൂട്രി മിക്‌സ്‌ നിര്‍മാണ യൂണിറ്റിന്റെ സെക്രട്ടറിയാണ്‌. നേരത്തെ ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറിയായിരുന്നു.
കാഞ്ഞങ്ങാട്ടെ ഒരുസുഹൃത്തിന്‍റെ വിവാഹത്തെ കുറിച്ച് വന്ന പത്രവാര്‍ത്ത.

13 comments:

 1. നമ്മുക്ക് കോടിയേരിക്ക് അയച്ച് കൊടുക്കാം,ഇങ്ങനേയും പാര്‍ട്ടിക്കാര്‍ ഉണ്ട് എന്ന് പുള്ളി എങ്കിലും അറിഞ്ഞിരിക്കെട്ടെ.

  (മാതൃകയാക്കിയാല്‍ കൊള്ളാമെന്നുണ്ട്,പക്ഷെ ഭാര്യ സമ്മതിക്കുമോ എന്നറിയില്ല ഒന്നു കൂടി കെട്ടാന്‍)

  ReplyDelete
 2. കൊള്ളാം മാഷെ. ഇതുപോലെയല്ലെങ്കിലും രക്തഹാരവുമണിയിച്ച്‌ നാരങ്ങാവെള്ളവും കൊടുത്ത്‌ ഒരു വായനശാലയില്‍ വച്ചായിരുന്നു എന്‍റെ അച്ഛന്‍റെയും അമ്മയുടേയും വിവാഹം. പ്രേമിച്ചു കെട്ടിയതുകൊണ്ട്‌ എനിക്കു പെണ്‍വീട്ടുകാരുടെ നിര്‍ബന്ധത്തിനു അല്പം വഴങ്ങേണ്ടീ വന്നു :( എങ്കിലും സ്ത്രീധനവും ആര്‍ഭാടവുമൊന്നുമില്ലായിരുന്നു കേട്ടോ.

  ReplyDelete
 3. ആ സുഹൃത്തിനു ആശംസകള്‍ നേരുന്നു..
  അതോപ്പം എല്ലാ ന്മകളും ..
  സ്ത്രീ തന്നെ ധനം അല്ലെ പിന്നെന്തിനു സ്ത്രീധനമായി പണവും പൊന്നും അല്ലെ..
  ഇന്നത്തെ ചെറുപ്പക്കാര്‍ ഇതൊക്കെ എന്തുകൊണ്ട് മനസ്സിലാക്കുനില്ല,
  ഈ ചിന്താഗതിയോട് ഞാനും യോജിക്കുന്നു..ഞാന്‍ ഒരുപെണ്ണുകെട്ടുന്നു എങ്കില്‍ ഒരുവള്‍ക്ക് ജീവിതം കൊടുക്കൊന്നു സ്തീ മാത്രം മതി എനിക്ക് ധനമായി

  ReplyDelete
 4. വളരെ നല്ല കാര്യം.

  അവര്‍ക്ക് സര്‍വ്വ ആയുരോരോഗ്യ സൌഭാഗ്യങ്ങാളും നേരുന്നു.

  ഞാനും, ആദ്യം പെണ്ണുകാണാന്‍ പോയ പെണ്ണിനെ തന്നെ കെട്ടി. അതും യാതൊരുവിധ സ്ത്രീധനവും ഇല്ലാതെ, നിബന്ധനകള്‍ ഒന്നും ഇല്ലാതെ. (ഭാര്യവീട്ടുകാര്‍ക്ക് സമ്പത്തുള്ളത് കാരണം ചോദിച്ചില്ലെങ്കിലും കിട്ടിയിരിക്കുമെന്നാണ് ചോദ്യമെങ്കില്‍ ഇല്ല - രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍, മക്കളെ പഠിപ്പിക്കുവാന്‍ പട്ടിണി കിടന്ന, ഒരു നേരമെങ്കിലും മക്കള്‍ക്ക് ബണ്‍ വാങ്ങാന്‍ വക കണ്ടെത്തിയിരുന്ന ഒരു അച്ഛന്റെയും അമ്മയുടേയും മകളാണെന്ന ഒറ്റ കാരണത്താല്‍ തന്നെ എന്ത് വേണം എന്ന ചോദ്യത്തിന് മോളെ മാത്രം തന്നാല്‍ മതി എന്ന് പറഞ്ഞു)

  ReplyDelete
 5. നമ്മുടെ സാമൂഹം തന്നെ ഈ സ്ത്രിധനത്തിനെതിരെ
  പ്രതികരിക്കാന്‍ തയ്യാറാകണം

  ReplyDelete
 6. ഞാനും സ്ത്രീധനം വാങ്ങാതെയാണ് വിവാഹം കഴിച്ചത്.മഹറ് നല്‍കി തന്നെ.എന്റെ അനുജത്തിമാരും അങ്ങിനെ തന്നെ.

  ReplyDelete
 7. ഓഹോ, ഇങ്ങനേയും ചില കാര്യങ്ങള്‍ ഈ ലോകത്ത് നടക്കുന്നുണ്ടോ !.. ...

  ക്ഷമിക്കണം കുറച്ചു കാലമായി അറിയാവുന്ന ഒരു പെണ്‍കുട്ടിക്ക് വരുന്ന കല്യാണാലോചനകള്‍ കണ്ടു ചോദിച്ചു പോയതാ, ബ്രോക്കര്‍ മിക്ക ആലോചനയുമായി വരുമ്പഴേ പറയും ചെറുക്കന്റെ പെങ്ങള്‍ക്കു നൂറ്റന്പതു പവനാ കൊടുത്തത്, അല്ലെങ്കില്‍ ചെറുക്കന്റെ ചേട്ടന്‍ ഇരുനൂറു പവന്‍ വാങ്ങിയാ കെട്ടിയത്, അപ്പോ നിങ്ങളൊരു നൂറെങ്കിലും കൊടുത്തില്ലെങ്കില്‍ മോശമല്ലേ ?... അവര്ക്കു വേറെ ഡിമാണ്ട് ഒന്നുമില്ല. ഇങ്ങനെ ഒക്കെ കേട്ടാല്‍ പിന്നെ എന്ത് വിശ്വസിച്ചു അങ്ങോട്ട് വിടാന്‍ തോന്നും.

  അവര്‍ക്ക് ആശംസകള്‍!...............

  ReplyDelete
 8. പിണറായി സഖാവും കൊടിയേരി സഖാവും വാഴുന്ന നാട്ടില്‍ ഇങ്ങനെയും ചിലത് നടക്കുന്നുണ്ട് അല്ലെ !സന്തോഷായി.

  ReplyDelete
 9. നമ്മുക്ക് കോടിയേരിക്ക് അയച്ച് കൊടുക്കാം

  ReplyDelete
 10. നമ്മുക്ക് കോടിയേരി ക്ക്പിണറായി സഖാവും അയച്ച് കൊടുക്കാം..to the son of naya naar too..........plus all leaders of CPI/CPM

  ReplyDelete
 11. ആദര്‍ശവും , ലളിത ജീവിതവും പ്രസംഗിച്ചു നടക്കുന്ന നമ്മുടെ ഇടതുപക്ഷത്തെ ചില നേതാക്കളുടെ മക്കളുടെ കല്യാണത്തിനു സ്വര്‍ണം ഇട്ടിട്ട് പെണ്ണിന്‌ നിവര്‍ന്നു നടക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ അതെ പ്രസ്ഥാനത്തിലെ അനുയായി ആദര്‍ശം മുറുകെ പിടിച്ചപ്പോള്‍ അവര്ക്കു ആശംസകള്‍ നെരാതെ ഇതു വഴി കടന്നു പോയാല്‍ ദൈവം പൊറുക്കില്ല....
  അവരുടെ ദാമ്പത്തൃ ജീവിതത്തിന്‌ ഒരായിരം ആശംസകള്‍ നേരുന്നതോടൊപ്പം , ഒരുപാടു നന്ദിയുണ്ട് എന്റെ പ്രിയ സുഹൃത്തിന് , സമൂഹത്തിലെ നന്മയെ ജനങ്ങളുടെ ഇടയിലേക്ക് കൊണ്ടു വന്നതിനു.....

  ReplyDelete
 12. NJAANUM ORU PAYISA POALUM STHREE DHANAM VAANGAATHE YAATHORU UPAADHIYUM VEKKATHE YAANU VIVAAHAM KAZHICHATHU INNIPPOAL ENTA WIFE PARAYUNNU NINGAL ENTHORU MANDANAA.....!!!!! IDHAAANU LOAGAM SAGHAKKALE....

  ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.