Wednesday, 19 November 2008
അഭയക്കേസ് വഴിത്തിരിവില്‍: വൈദികരും കന്യാസ്‌ത്രീയും അറസ്റ്റില്‍
കൊച്ചി: അഭയക്കേസിന്റെ ചുരുളഴിയുന്നു. കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ പുതിയ സംഘം രണ്ട് വൈദികരെയും ഒരു കന്യാസ്‌ത്രീയേയും അറസ്റ്റ് ചെയ്‌തു. തോമസ് എം കോട്ടൂര്‍, ജോസ് പുതൃക്ക എന്നീ വൈദികരും സെഫിയെന്ന കന്യാസ്‌ത്രീയെയുമാണ് കസ്റ്റഡിയിലെടുത്തത്.
ഇതാദ്യമായാണ് കേരളത്തില്‍ ഏറെ വിവാദമായ ഈ കേസില്‍ അറസ്റ്റ് നടക്കുന്നത്.
ഇന്നലെ വൈകുന്നേരം കോട്ടയത്ത് നിന്നാണ് സി.ബി.ഐ സംഘം വൈദികരെ കസറ്റഡിയിലെടുത്തത്. സിസ്റ്റര്‍ സെഫിയെ ഇന്ന് രാവിലെയുമാണ് അറസ്റ്റ് ചെയ്‌തത്. ഉച്ചയ്‌ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിയോടെ സി.ബി.ഐ ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കോട്ടയം രൂപതാ ചാന്‍സലറാണ് തോമസ് കോട്ടൂര്‍ ഇപ്പോള്‍
കേസ് നേരത്തെ അന്വേഷിച്ച സി.ബി.ഐ സംഘം ഇവര്‍ രണ്ട് പേരെയും നാര്‍ക്കോ അനാലിസിസ് പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സി.ബി.ഐ സംഘത്തിന് സിസ്‌റ്റര്‍ അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിന് സമീപം താമസിച്ചിരുന്ന സഞ്‌ജു പി മാത്യു എന്നയാള്‍ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. സിസ്‌റ്റര്‍ അഭയ കൊല്ലപ്പെടുന്ന സമയത്ത് സഞ്‌ജു കോളജ് വിദ്യാര്‍ഥിയായിരുന്നു. ഇയാളുടെ മൊഴിയെ തുടര്‍ന്നാണ് സി.ബി.ഐ ഇപ്പോള്‍ രണ്ട് വൈദികരെ അറസ്‌റ്റ് ചെയ്‌തത്.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 16 വര്‍ഷമായി. ഇതിനോടകം ഏഴ് അന്വേഷണ സംഘങ്ങള്‍ അന്വേഷിച്ചിട്ടും കേസ് എങ്ങുമെത്താത്ത അവസ്ഥയില്‍ നീളുകയായിരുന്നു. കേസ് അന്വേഷിക്കുന്നതില്‍ സി.ബി.ഐക്ക് ആത്മാര്‍ത്ഥതയില്ലെന്ന് കോടതി തന്നെ രൂക്ഷമായ ഭാഷയില്‍ അഭിപ്രായപ്പെട്ടിരുന്നു.
ഡി.വൈ.എസ്.പി കെ നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്
മാതൃഭൂമി വാര്‍ത്ത
Sunday, 2 November 2008
പുരുഷന് സ്ത്രീയുടെ ഇരട്ടി ബുദ്ധി-കാന്തപുരം പറഞ്ഞത്.
ഏഷ്യാനെറ്റിന്‍റെ‘ ഓണ്‍ റിക്കാര്‍ഡ് ‘പരിപാടിയില്‍. ബഹു: കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍പറഞ്ഞത് കേട്ടു നോക്കൂ ... .
നിങ്ങള്‍ക്കെന്ത് തോന്നുന്നു സുഹൃത്തുക്കളെ?
നിങ്ങള്‍ക്കെന്ത് തോന്നുന്നു സുഹൃത്തുക്കളെ?
Subscribe to:
Posts (Atom)