Friday 1 May 2009

സംസ്ഥാന പാഠ്യപദ്ധതിയോട്‌ താത്‌പര്യം കുറയുന്നു

കഴിഞ്ഞവര്‍ഷം കുറഞ്ഞത്‌ എണ്‍പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: കേരളത്തിലെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംസ്ഥാന പാഠ്യപദ്ധതിയോടുള്ള താത്‌പര്യം വര്‍ഷംതോറും കുറഞ്ഞുവരുന്നു. 2009 വരെയുള്ള ഒരു വ്യാഴവട്ടക്കാലത്തിനുള്ളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ്‌ മേഖലകളിലെ സ്‌കൂളുകളില്‍നിന്നും പത്തുലക്ഷത്തോളം കുട്ടികള്‍ കുറഞ്ഞതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. എണ്ണം ഓരോ വര്‍ഷവും ക്രമാനുഗതമായി കുറഞ്ഞാണ്‌ ആശങ്കാജനകമായ ഈ നിലയിലെത്തി നില്‍ക്കുന്നത്‌. 2008-09 വര്‍ഷംമാത്രം സംസ്ഥാന സിലബസ്‌ പഠിക്കുന്ന കുട്ടികളില്‍ വന്ന കുറവ്‌ 80,000 ആണ്‌.
സംസ്ഥാന പാഠ്യപദ്ധതി വിടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും പ്രകടമാകുന്നത്‌ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ നഗരപരിധിയില്‍പ്പെട്ട സ്‌കൂളുകളിലാണ്‌. തിരുവനന്തപുരത്ത്‌ കഴിഞ്ഞവര്‍ഷം 11,168 പേരും എറണാകുളത്ത്‌ 12,844 പേരും തൃശ്ശൂരില്‍ 10,858 പേരും കുറഞ്ഞു. എന്നാല്‍, വയനാട്‌ ജില്ലയില്‍ 412 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വര്‍ധിച്ചതായാണ്‌ കണക്ക്‌. ആലപ്പുഴ ജില്ലയിലും സര്‍ക്കാര്‍ പാഠ്യപദ്ധതിക്ക്‌ അനുകൂലമായ നേരിയ മാറ്റം കണ്ടുതുടങ്ങുന്നുണ്ട്‌.
സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും പ്രകടമായ കുറവുണ്ട്‌. 1998-99ല്‍ 4,64,925 കുട്ടികള്‍ ഒന്നില്‍ ചേര്‍ന്നപ്പോള്‍ 2008-09ല്‍ ഇത്‌ 3,73,807 ആയി കുറഞ്ഞു. എന്നാല്‍ സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. തുടങ്ങിയ കേന്ദ്രസിലബസുകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ പ്രവേശനനിരക്ക്‌ ഉയരുന്നുണ്ട്‌. 1998-99ല്‍ 160 സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്‌ ഇന്നത്‌ അറുനൂറ്‌ കവിയും.
അതേസമയം, കേന്ദ്ര സിലബസ്സിലേക്ക്‌ കുട്ടികള്‍ മാറുന്നതുകൊണ്ടുമാത്രമല്ല സംസ്ഥാന പാഠ്യപദ്ധതിയില്‍ കുട്ടികള്‍ കുറയുന്നത്‌ എന്നതും കണക്കിലെടുക്കണം. കുട്ടികളുടെ എണ്ണത്തിലും ജനനനിരക്കിലും വര്‍ഷംതോറും വരുന്ന കുറവും ഒരു ഘടകമാണ്‌.

തുടര്‍ന്നു ഇവിടെ നിന്നും വായിക്കാം.

http://www.mathrubhumi.com/php/showParam.php?pmCat=12552&Fdate=&Farc=

കടപ്പാട്-മാതൃഭൂമി

3 comments:

  1. കഴിഞ്ഞവര്‍ഷം കുറഞ്ഞത്‌ എണ്‍പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍

    തിരുവനന്തപുരം: കേരളത്തിലെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംസ്ഥാന പാഠ്യപദ്ധതിയോടുള്ള താത്‌പര്യം വര്‍ഷംതോറും കുറഞ്ഞുവരുന്നു. 2009 വരെയുള്ള ഒരു വ്യാഴവട്ടക്കാലത്തിനുള്ളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ്‌ മേഖലകളിലെ സ്‌കൂളുകളില്‍നിന്നും പത്തുലക്ഷത്തോളം കുട്ടികള്‍ കുറഞ്ഞതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. എണ്ണം ഓരോ വര്‍ഷവും ക്രമാനുഗതമായി കുറഞ്ഞാണ്‌ ആശങ്കാജനകമായ ഈ നിലയിലെത്തി നില്‍ക്കുന്നത്‌. 2008-09 വര്‍ഷംമാത്രം സംസ്ഥാന സിലബസ്‌ പഠിക്കുന്ന കുട്ടികളില്‍ വന്ന കുറവ്‌ 80,000 ആണ്‌.
    സംസ്ഥാന പാഠ്യപദ്ധതി വിടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും പ്രകടമാകുന്നത്‌ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ നഗരപരിധിയില്‍പ്പെട്ട സ്‌കൂളുകളിലാണ്‌. തിരുവനന്തപുരത്ത്‌ കഴിഞ്ഞവര്‍ഷം 11,168 പേരും എറണാകുളത്ത്‌ 12,844 പേരും തൃശ്ശൂരില്‍ 10,858 പേരും കുറഞ്ഞു. എന്നാല്‍, വയനാട്‌ ജില്ലയില്‍ 412 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വര്‍ധിച്ചതായാണ്‌ കണക്ക്‌. ആലപ്പുഴ ജില്ലയിലും സര്‍ക്കാര്‍ പാഠ്യപദ്ധതിക്ക്‌ അനുകൂലമായ നേരിയ മാറ്റം കണ്ടുതുടങ്ങുന്നുണ്ട്‌.
    സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും പ്രകടമായ കുറവുണ്ട്‌. 1998-99ല്‍ 4,64,925 കുട്ടികള്‍ ഒന്നില്‍ ചേര്‍ന്നപ്പോള്‍ 2008-09ല്‍ ഇത്‌ 3,73,807 ആയി കുറഞ്ഞു. എന്നാല്‍ സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. തുടങ്ങിയ കേന്ദ്രസിലബസുകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ പ്രവേശനനിരക്ക്‌ ഉയരുന്നുണ്ട്‌. 1998-99ല്‍ 160 സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്‌ ഇന്നത്‌ അറുനൂറ്‌ കവിയും.
    അതേസമയം, കേന്ദ്ര സിലബസ്സിലേക്ക്‌ കുട്ടികള്‍ മാറുന്നതുകൊണ്ടുമാത്രമല്ല സംസ്ഥാന പാഠ്യപദ്ധതിയില്‍ കുട്ടികള്‍ കുറയുന്നത്‌ എന്നതും കണക്കിലെടുക്കണം. കുട്ടികളുടെ എണ്ണത്തിലും ജനനനിരക്കിലും വര്‍ഷംതോറും വരുന്ന കുറവും ഒരു ഘടകമാണ്‌.

    ReplyDelete
  2. അതേസമയം, കേന്ദ്ര സിലബസ്സിലേക്ക് കുട്ടികള് മാറുന്നതുകൊണ്ടുമാത്രമല്ല സംസ്ഥാന പാഠ്യപദ്ധതിയില് കുട്ടികള് കുറയുന്നത് എന്നതും കണക്കിലെടുക്കണം. കുട്ടികളുടെ എണ്ണത്തിലും ജനനനിരക്കിലും വര്ഷംതോറും വരുന്ന കുറവും ഒരു ഘടകമാണ്. കണ്ണടച്ച് ഇരുട്ടാക്കല്ലെ.

    സമയക്കുറവിനാല്‍ ഒറ്റവരിക്കമന്റ്.
    വീണ്ടും വരാം.

    ReplyDelete
  3. അനില്‍ ജി യുടെ അഭിപ്രായംതന്നെയാണെനിക്കും ഇക്കാര്യത്തില്‍

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.