Wednesday 7 November 2007

മുസ്ലിം സംഘടനകളും വിവാഹ രജിസ്ട്രേഷനും

എല്ലാ മതവിഭാഗങ്ങള്‍ക്കും വിവാഹ രജിസ്ട്രേഷന്‍
നിര്‍ബന്ധമാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍ മുസ്ലിം,കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക്
നിലവില്‍ പള്ളികളിലുള്ള രജിസ്ട്രേഷന്‍ സംവിധാനം
നിലനിര്‍ത്തികൊണ്ട് ത്ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍
വിവാഹം രജി: ചെയ്യണമെന്നത് നിബന്ധമാക്കുന്ന പുതിയ
നിയമം പ്രത്യേക ഉത്തരവിലൂടെ കൊണ്ടുവരാന്‍
സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ.
കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനു മുന്നോടിയായി മാസങ്ങള്‍ക്ക്
മുബ് വിവിധ മതനേതാക്കളുടെ യോഗം മുഖ്യമന്ത്രിയുടെ
സാനിധ്യത്തില്‍ വിളിച്ചു കൂട്ടിയിരുന്നു.ക്രൈസ്തവസഭാ
നേതൃത്വം സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണ്ണമായി
എതിര്‍ത്തില്ലങ്കിലും യോഗത്തില്‍ പങ്കെടുത്ത മുസ്ലിം
സംഘടനകള്‍ വിവാഹ രജി: നിര്‍ബന്ധമാക്കാന്‍ പാടില്ലന്ന്
ആവശ്യപെട്ടിരുന്നു.സര്‍ക്കാര്‍ തീരുമാനത്തിന്‍റെപശ്ചാതലത്തില്‍ ഈ
സംഘടനകള്‍ വീണ്ടും പ്രസ്താവനകളും
പ്രതിഷേധങ്ങളുമായി രംഗതെത്തിയിരിക്കുന്നു.വിവാഹ
രജി:നിയമം ഭരണഘടനാവിരുദ്ധമാണെന്ന് കേരളാമുസ്ലിം
ജമാ‍‌അത്ത് ഫെഡറേഷന്‍,ദക്ഷിണകേരളാ ജംഇയത്തുല്‍
ഉലമ,ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എന്നീ സംഘടനാ
ഭാരവാഹികള്‍ സംയുക്ത പ്രസ്താവന പുറപെടുവിച്ചിരിക്കുന്നു.
ഈ നിയമത്തെ രാഷ്ട്രീയമായും,നിയമപരമായും നേരിടും എന്നുകൂടി
ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
എന്തിനാണിത്തരം പ്രസ്താവനകളുമായി ഇവര്‍ രംഗത്തു
വരുന്നതെന്നു മനസിലാവുന്നില്ല. ഈ നിയമം
മതവിരുദ്ധമാണൊ?ഏതെങ്കിലും മതാചാരങ്ങളെ ഈനിയമം
തടസപെടുത്തുന്നുണ്ടോ?പിന്നെ എന്താണുപ്രശ്നം.
മഹല്ലുകളുടെ അധികാരം നഷ്ടപെടുമെന്നതൊ?മഹല്ലുകള്‍
ഇപ്പോള്‍ നടത്തുന്ന വിവാഹ രജി: കുറ്റമറ്റതാണോ? ഊരും
പേരും ഇല്ലാത്തവനുപോലും പെണ്‍‌മക്കളെ കല്യാണം
കഴിച്ചയക്കുന്നതു മഹല്ലില്‍ രജി: ചെയുന്നില്ലെ. ഇവര്‍
രണ്ടുമാസം കൊണ്ട് ഉപേഷിച്ച് പോവു‌മ്പോള്‍ ഈ
രജി:കൊണ്ടു ഉപകാരമുണ്ടാവാറുണ്ടൊ?
വിവാഹത്തിനു ചില മഹല്ലു കമ്മറ്റികള്‍ സ്ത്രീധനത്തിന്‍റെ
വലിപ്പത്തിനനുസരിച്ച് ശതമാനകണക്കില്‍ പണം
വാങ്ങാറില്ലെ?.
ഇതൊക്കെ ശരിയാണൊ.സ്ത്രീധനത്തിനെതിരെയും,ബാല്യവിവാത്തിനെ
തിരെയുമൊക്കെ ഈ സംഘടനകള്‍ ഇക്കാലമെത്രയായിട്ടും
ശക്തമായൊരു പ്രസ്താവനയൊ പ്രവര്‍ത്തനമോ
നടത്തിയിട്ടുണ്ടൊ? മതനിയമപ്രകാരം മഹല്ല്
രജിസ്ട്രേഷന്‍ പോലും വിവാഹം സാധുവാകാന്‍
ആവശ്യമില്ലലോ. ഇതെല്ലാം സമൂഹത്തിന്‍റെ ഗുണപരമായ
മാറ്റത്തിനു വേണ്ടിയുണ്ടാക്കിയ സംവിധാനമല്ലേ.അപ്പോള്‍
അതിനേക്കാള്‍ മികച്ച ഒരുസംവിധാനമുണ്ടാക്കാനുള്ള
ശ്രമങ്ങളേയും തീരുമാനങ്ങളേയും പിന്തുണക്കുകയല്ലേ
വേണ്ടത്?.

4 comments:

  1. ഫോണ്ട് സൈസ് കുറക്കൂ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്

    ReplyDelete
  2. കാക്കാ കല്യാണം സര്‍ക്കാര്‍ എണ്ണെണ്ടെന്നു പറയുന്ന മുല്ലാക്കമാരുടേയും “ന്യൂനപക്ഷ”വകാശ സംരക്ഷണ ജാഥ നടത്തുന്ന കത്തനാര്‍മാരുടേയും ചുരിതാറൂരാന്‍ പറയുന്ന പൂജാരിമാരുടേയും ശബ്ദം ഏതാണ്ടൊരു പോലെ, ല്ലേ ?

    ReplyDelete
  3. ഇതൊന്നും വിളിച്ച് പറയരുത്!
    ഞങ്ങള് മഹല്ലീന്ന് പുറത്താക്കും.പിന്നെ നിനക്ക് പള്ളി കബറടക്കാന്‍ പോലും ഇടം തരില്ല.

    ആന്ധ്രാ പ്രദേശിലൊക്കെ ഇസ്ലാമിന്റെ വിവാഹം പള്ളിയിലോ, മഹല്ലിലോ അല്ല രജിസ്റ്റ ചെയ്യുക. വഖഫ് ബോര്‍ഡിന്റെ പ്രത്യേക വിഭാഗത്തിലാണ്.
    മഹല്ലുകളിലും,പള്ളികളിലും വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ഏത് നിയമത്തിലാണുള്ളത്?ഇതൊക്കെ അവരവരുടെ സൌകര്യത്തിനായി ഉണ്ടാക്കിയ ആചാരങ്ങളാണ്.എല്ലാ വിവാഹവും സര്‍ക്കാര്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമം കൊണ്ട് വരണം.മഹല്ലിലും, പള്ളിയിലും,അമ്പലത്തിലും, സാമുദായിക ഓഫീസിലും രജിസ്റ്റര്‍ ചെയ്യുന്ന ഏര്‍പ്പാട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

    ReplyDelete
  4. പ്രിയ അനംഗാരി..
    വിവാഹവും,മരണവുമൊക്കെയാണല്ലൊ ഭീഷണി പെടുത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍.ഇത്തരം അവസരങ്ങളിലാണ് പലപ്പോഴും കുറ്റിപിരിവും(പണമിടപാടുതീര്‍ക്കല്‍)

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.