Wednesday 24 February 2010

സച്ചിന് ഡബിള്‍സെഞ്ച്വറി-പുതിയ ചരിത്രം

ഗ്വാളിയോര്‍; ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇരട്ടസെഞ്ച്വറി നേടുന്ന ബാറ്റസ്മാന്‍ എന്ന ബഹുമതി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്.

ഗ്വാളിയറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് സച്ചിന്‍ ഈ അപൂര്‍വ്വ നേട്ടം കുറിച്ചത്. 147 പന്തില്‍ നിന്ന് 200 റണ്‍സുമായി സച്ചിന്‍ പുറത്താകെ നിന്നു. 1997 ല്‍ ഇന്ത്യക്കെതിരെ ചെപ്പോക്കില്‍ സയിദ് അന്‍വറും സിംബാബ്‌വയുടെ ചാള്‍സ് കവന്ററിയും സ്ഥാപിച്ച 194 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയാകുന്നത്.

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും നേടിയ സച്ചിന്‍ ഈ ഇന്നിങ്‌സോടെ പുതിയ ചരിത്രമാണ് എഴുതിച്ചേര്‍ത്തത്.

കരിയറില്‍ 46-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്റെ നേതൃത്വത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് അടിച്ചുകൂട്ടി. ദിനേഷ് കാര്‍ത്തിക്ക്(79), യൂസഫ് പഠാന്‍(36) ധോനി (68 നോട്ടൗട്ട്) എന്നിവര്‍ സച്ചിന് ഉറച്ച പിന്തുണ നല്‍കി.

25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും അടങ്ങുന്നതായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ റെക്കോഡ് ഇന്നിങ്‌സ്.


മാതൃഭൂമി വാർത്ത

9 comments:

  1. സച്ചിന് അഭിനന്ദനങ്ങൽ നേരുന്നു.

    ReplyDelete
  2. റണ്‍സ്!! കളികാണാന്‍ പറ്റിയില്ല.. ക്രിക്കറ്റില്‍ ഏറ്റവും അധികം റക്കോര്‍ഡിട്ട് അതില്‍ ഒരു റെക്കോര്‍ഡ് നേടുമോ സച്ചിന്‍??
    thanks for this news

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ധോണി 4 സിക്സ് അടിച്ചുവല്ലേ? പഴയ കളിയിലേക്ക് തിരിച്ചുവരികയാണോ?

    ReplyDelete
  5. റെക്കോഡില്‍ നിന്നും റെക്കോഡിലേക്ക് ഇനിയും സച്ചിന്‌ ഉയരാന്‍ കഴിയട്ടെ

    ReplyDelete
  6. '1997 ല്‍ ഇന്ത്യക്കെതിരെ ചെപ്പോക്കില്‍ സയിദ് അന്‍വറും സിംബാബ്‌വയുടെ ചാള്‍സ് കവന്ററിയും സ്ഥാപിച്ച 194 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയാകുന്നത്.' എന്നത് "1997 ല്‍ ഇന്ത്യക്കെതിരെ ചെപ്പോക്കില്‍ സയിദ് അന്‍വറും 2009 ല്‍ ബംഗ്ലാദേശിനെതിരെ സിംബാബ്‌വയുടെ ചാള്‍സ് കവന്ററിയും സ്ഥാപിച്ച 194 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയാകുന്നത്" എന്ന് തിരുത്തിയാലേ കൃത്യമാകൂ.

    ReplyDelete
  7. ഏകദിനത്തില്‍ 50 ഓവര്‍ ബാറ്റു ചെയ്യുക എന്നത് നിസ്സാരകാര്യമല്ല, പുറത്താകാതെ 200 റണ്‍സ് തികക്കുമ്പോളും പതറാതെ നിന്ന കരുത്തന്‍, ഇന്ത്യക്കാരുടെ അഭിമാനതാരം

    ReplyDelete
  8. താക്കറെ തലകുമ്പിടുന്നത്‌ കാണുന്നില്ലെ?

    ReplyDelete
  9. ശ്രീ സൂചിപ്പിച്ച കാര്യം ശ്രദ്ധിക്കുമല്ലോ...
    ലിറ്റിൽ മാസ്റ്റർക്ക്‌ അഭിനന്ദനങ്ങൾ

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.