Saturday 28 May 2011

അന്ധവിശ്വാസ നിർമ്മാർജ്ജനം മാതൃഭൂമി മോഡൽ








അന്ധവിശ്വാസങ്ങൾക്കെതിരായി പരം‍മ്പരതീർത്ത മാതൃഭൂമിയുടെ ആദർശം കാശുകിട്ടിയാൽ ?

6 comments:

  1. അന്ധവിശ്വാസങ്ങൾക്കെതിരായി പരം‍മ്പരതീർത്ത മാതൃഭൂമിയുടെ ആദർശം കാശുകിട്ടിയാൽ ?

    ReplyDelete
  2. എല്ലാവരും കാശിനായി ജനങ്ങളെ പറ്റിക്കുന്നു :)

    ReplyDelete
  3. പറായുന്നതൊന്ന് പ്രവർത്തി വേറൊന്നു!

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഈ പരമ്പര വന്നതിനുശേഷം വായനക്കാരുടെ കത്തുകൾ ധാരാളം കാണാം. ഇന്നത്തെ മാതൃഭൂമി പത്രത്തിൽ (തിരുവനന്തപുരം എഡിഷൻ) ഒരു വായനക്കാരന്റെ കത്തുണ്ടായിരുന്നു, ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരുടെ അഡ്രസും ഫോൺ നമ്പരും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. സംഗതി വളരെയെളുപ്പമല്ലേ, മാതൃഭൂമിയിലെ ക്ലാസിഫൈഡ് പരസ്യങ്ങൾ നോക്കിയാൽ മതിയാകും.

    ReplyDelete
  6. സുഹൃത്തെ,
    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതൃഭുമി ദിനപ്പത്രത്തിലെ ഇതേ പരസ്യങ്ങളെ പറ്റി തന്നെയായിരുന്നു എന്റെയും ചിന്ത.(ഈ നിമിഷം ഈ ബ്ലോഗ്‌ കാണുന്നതിനു മുന്‍പും ). വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോഴാണ് മലയാളപത്രങ്ങള്‍ വിശദമായി വായിക്കാറ്. ഇത്തവണ എന്‍റെ വിനോദം പത്രങ്ങളിലെ ഈ ക്ലാസിഫൈഡ്സ് വായിച്ചു ചിരിക്കല്‍ തന്നെയായിരുന്നു. ചിരിയല്ല വാസ്തവത്തില്‍ ഉളവാകുന്നത്, ഒരു തരം അറപ്പും വെറുപ്പും ആണ്. ഇതേ വിഷയത്തിനെ പറ്റി തന്നെ ഒരു ബ്ലോഗ്‌ ഇടണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ ബ്ലോഗ്‌ കണ്ണില്‍ പെട്ടത്. ഇനിയൊരു ആവര്‍ത്തനത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് ഒരു കമന്റില്‍ കൂടി എന്‍റെ പ്രതിക്ഷേധം കൂടി രേഖപ്പെടുത്താമെന്നു കരുതി.

    ഒരു പത്രത്തിന്റെ മാത്രം കുത്തകയല്ല ഇത്തരം പരസ്യങ്ങള്‍. കേരളത്തിലെ ഒരുമാതിരിപ്പെട്ട എല്ലാ പത്രങ്ങളിലും മാധ്യമങ്ങളിലും ഇത്തരം അസംബന്ധങ്ങള്‍ കാവടി പിടിച്ചാടുന്നുണ്ട്. കാല്‍ പണം കണ്ടാല്‍ അമ്മയെ പോലും പണയം വയ്ക്കുന്ന സംസ്കാരത്തിലേക്ക് കേരള ജനത കൂപ്പു കുത്തിയിരിക്കുന്നു. മോശപ്പെട്ടതെന്തിനും എതിരായി പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ പോലും അവരുടെ ധര്‍മം മറന്ന് ഈ നെറികേടിനു കൂട്ട് നില്‍ക്കുന്നു. മാധ്യമങ്ങള്‍ എന്ന് പറഞ്ഞാല്‍ പത്ര മാധ്യമങ്ങള്‍ മാത്രമല്ല, ദൃശ്യമാധ്യമങ്ങളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പേരില്‍ ഏതോ മലയാളം ചാനലില്‍ വരുന്ന പരിപാടി തന്നെ ഉദാഹരണം. പിന്നെ പരിപാടികളുടെ ഇടയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന, വടക്കേ ഇന്ത്യയില്‍ നിന്നും അവതരിച്ച കുറെയേറെ 'യന്ത്രങ്ങളും' ഉണ്ട്. പിന്നെയുമുണ്ട് നെറികേടിന്റെ നിറകുടമായ മാധ്യമ (കു)ബുദ്ധികള്‍. ചില ചാനല്‍ പരിപാടികള്‍ നടക്കുമ്പോള്‍ സ്ക്രീനിനു താഴെ കൂടി എഴുതിപോകുന്നത് കാണാറില്ലേ, " I miss you daaa.." Where are you my dear..." എന്നിത്യാതി കാമുക കാമുകീ സല്ലാപങ്ങള്‍! അല്ലെങ്കിലേ കള്ളും കഞ്ചാവും പലതരം നെറികെട്ട വാണിഭങ്ങളും കണ്ടും കേട്ടും അറിഞ്ഞും നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാതെ പകച്ചു നില്‍ക്കുന്ന യുവജനതയെ( യുവജനത മാത്രമല്ല ഈ അവസരങ്ങള്‍ വിനിയോഗിക്കുന്നത് എന്നും വന്ദ്യവയോധികന്മാര്‍ വരെ ഉണ്ടെന്നും മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ ) അവരുടെ നാശത്തിലേക്ക് തന്നെ തള്ളി വിടുന്ന ഇത്തരം വേലത്തരങ്ങള്‍ ഉണ്ടെങ്കിലെ ഇന്നു മാധ്യമങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവൂ എന്നുണ്ടെങ്കില്‍,കഷ്ടം,അതു അവരുടെ പിടിപ്പുകേട് തന്നെ! ഞങ്ങള്‍ തറവേലകള്‍ കാട്ടി നിലനില്‍ക്കുന്നവരാണ് എന്ന് സ്വയം വിളംബരം ചെയ്യലാണ് ഇത്തരം ചാനല്‍ വൈകൃതങ്ങള്‍. ഈ ചാനലുകളുടെ തലമുതിര്‍ന്ന സാറന്മാരുടെ സ്വന്തം മക്കളോ ചെറുമക്കളോ മാധ്യമങ്ങള്‍ നല്‍കി പോരുന്ന ഈ 'സേവന' സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ അവര്‍ അതും ചാനലിനു വളം എന്ന് കരുതും എന്ന് വേണം മനസ്സിലാക്കാന്‍.

    അനുബന്ധം: പിന്നെ ഏതിനും, തെറ്റു പറയരുതല്ലോ സുഹൃത്തെ, ഈ വക യന്ത്രങ്ങള്‍ക്കു ശക്തിയില്ലെന്നു എഴുതിത്തള്ളാന്‍ വരട്ടെ...
    ഇന്നീ നാട്ടില്‍ ദിനം പ്രതി അരങ്ങേറുന്ന ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത പീഡന വാണിഭ മത്സരങ്ങള്‍ ഈ വക യന്ത്രങ്ങളുടെ നിര്‍മാണഗുണം കൊണ്ടാണെങ്കിലോ!! നാടിന്റെ ഈ പുരോഗതിക്കു(?) മുന്നില്‍ ഞാന്‍ അടിയറവു പറയുന്നു!!

    കമന്റ് കുറെ നീണ്ടു പോയതില്‍ ക്ഷമാപണം.
    ഇത്തരം അഹമ്മതികള്‍ക്കെതിരെ ഇനിയും പ്രതികരിക്കുക. ഒരു ചുക്കും സംഭാവിക്കാനല്ലെങ്കിലും!!

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.