Tuesday 31 May 2011

വിവാദ പാഠപുസ്തകം പിന്‍വലിക്കരുതെന്ന്.

 പത്താം ക്ലാസിലേയ്ക്ക് തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം പാഠപുസ്തകം കേരള കാത്തലിക് മെത്രാന്‍ സമിതിയുടെ (കെസിബിസി) ഭീഷണിക്കു വഴങ്ങി വളച്ചൊടിക്കാനോ പിന്‍വലിക്കാനോ പാടില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിവാദമായ പാഠഭാഗങ്ങള്‍ പുസ്തക രചയിതാക്കളുടെ സാങ്കല്പിക സൃഷ്ടികളല്ല; അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ ഇച്ഛാനുസരണം ഈ ചരിത്ര സംഭവങ്ങള്‍ മൂടിവെക്കാന്‍ ആവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മെത്രാന്‍ സമിതിക്ക് കീഴ്‌പ്പെട്ട് കരിക്കുലം കമ്മിറ്റിയും പാഠപുസ്തക കമ്മീഷനും അംഗീകരിച്ച പാഠഭാഗങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്താല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. പൊതു സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സാമുദായിക സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ സര്‍ക്കാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ പ്രസിഡന്റ് ലാലന്‍ തരകന്‍ അധ്യക്ഷനായിരുന്നു. വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിയില്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി, ആന്‍േറാ കോക്കാട്ട്, മാത്യു തകടിയേല്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോര്‍ജ് ജോസഫ്, വി.കെ. ജോയ്, ജോര്‍ജ് മൂലേച്ചാലില്‍, ജോഷി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Mathrubhumi

4 comments:

  1. വിവാദമായ പാഠഭാഗങ്ങള്‍ പുസ്തക രചയിതാക്കളുടെ സാങ്കല്പിക സൃഷ്ടികളല്ല; അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ ഇച്ഛാനുസരണം ഈ ചരിത്ര സംഭവങ്ങള്‍ മൂടിവെക്കാന്‍ ആവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു

    ReplyDelete
  2. പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നതിന് വിലക്കുണ്ടോ

    ReplyDelete
  3. പത്താം ക്ലാസ്സ് കഴിഞ്ഞ് വരുന്ന കുട്ടികള്‍ ഈ പാഠം വായിച്ചാല്‍ പിന്നെ സഭയിലേയ്ക്ക് വൈദിക പഠനത്തിന് കുട്ടികള്‍ വരില്ല എന്ന് ഒരു ബിഷപ്പ് എഴുതിയത് കണ്ടു... അപ്പോള്‍ അതാണ് കാരണം സത്യങ്ങള്‍ തിരിച്ചറിഞ്ഞ് യൂറോപ്പിലെയും അമേരിക്കയിലെയും ആളുകളെ പോലെ തങ്ങളുടെ “വലയത്തില്‍” നിന്ന് ആളുകള്‍ അകന്ന് പോകുമോ എന്ന ഭയമാണ് കേരളത്തിലെ ചില കാ. പുരോഹിതര്‍ക്ക്!!!

    ReplyDelete
  4. "പത്താം ക്ലാസ്സ് കഴിഞ്ഞ് വരുന്ന കുട്ടികള്‍ ഈ പാഠം വായിച്ചാല്‍ പിന്നെ സഭയിലേയ്ക്ക് വൈദിക പഠനത്തിന് കുട്ടികള്‍ വരില്ല" എന്നു ബിഷപ്പുപറഞ്ഞതായാണോ മനോജിനു മനസിലായത്. അങ്ങനെയാണെങ്കിൽ "പത്താം ക്ലാസ്സ് കഴിഞ്ഞ് വരുന്ന കുട്ടികള്‍ ഈ പാഠം വായിച്ചാല്‍ പിന്നെ സഭയിലേയ്ക്ക് വൈദിക പഠനത്തിന് കുട്ടികള്‍ വരില്ല" എന്നു മനോജു കമന്റിയതായി വായിക്കാമല്ലോ.

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.