Sunday 21 October 2007

സ്കൂളുകളിലെ ജീവനകല

ആര്‍ട്ട്ഓഫ് ലിവിംങ്ങ് ആശയങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ അഭ്യാര്‍ഥനയുടെ മറവില്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യപക പരാതികള്‍കിടയിലാണ് ഈ അടുത്ത ദിവസങ്ങളിലായി സ്കൂളുകളില്‍ ശ്രീ ശ്രീ രവിശങ്കറിന്‍റെ ചിത്രം വെച്ച് ആര്‍ട്ട്ഓഫ് ലിവിംങ്ങ് പ്രതിജ്ഞയെടുക്കണമെന്ന ചില വിദ്യാഭ്യാസ ഓഫീസര്‍ മാരുടെ നിര്‍ദേശം വരുന്നത്. എതിര്‍പ്പുകള്‍കിടയിലും ചില സ്കൂളുകളിലെങ്കിലും പ്രതിജ്ഞ നടന്നതായാണ് പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നു.

*ചിത്രം വെച്ച് പ്രതിജ്ഞ നടത്താന്‍ മാത്രം ശ്രീ ശ്രീ രവിശങ്കറിനുളള പ്രസക്തി?

*സ്കൂളുകളില്‍ പ്രചരിപ്പിക്കാന്‍ മാത്രമുള്ള ജീവനകലയുടെ ശാസ്ത്രീയത‌‌-മഹത്വം?

*ശ്രീ ശ്രീ രവിശങ്കറിന്‍റ ജീവിതം സമൂഹത്തിനു നല്‍കുന്ന സന്ദേശം?

*ശ്രീ ശ്രീ രവിശങ്കര്‍ രൂപപെടുത്താന്‍ ശ്രമിക്കുന്ന സമൂഹത്തിന്‍റെ മാനസികാരോഗ്യം?

നിങ്ങളുടെ അറിവുകള്‍ പങ്കുവെക്കുമെന്ന പ്രതീക്ഷയോടെ.......

8 comments:

  1. സ്കൂളുകളിലെ ജീവനകല

    ReplyDelete
  2. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്‌ ഇത്‌...രവിശങ്കറിനെക്കുറിച്ചും ജീവനകലയെക്കുറിച്ചും ചിത്രകാരന്റെയോ മറ്റോ ബ്ലോഗില്‍ ഒരു ചര്‍ച്ച നടന്നിരുന്നു...ജീവനകല ശീലിച്ച 13പേര്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ച്‌ ജോ എന്ന ബ്ലോഗര്‍ പറഞ്ഞിരുന്നു.

    പതഞ്ഞ്‌ജലിയുടെ യോഗസൂത്രത്തിന്‌ രവിശങ്കര്‍ patent എടുത്തതിന്റെ യുക്തിയും മനസ്സിലാവുന്നില്ല. യോഗസൂത്രമാണല്ലോ ഈ ജീവനകല എന്നു പറയുന്നത്‌...വിദ്യാഭ്യാസരംഗവും ഭരിക്കുന്നത്‌ RSS കാര്‍ തന്നെയാണോ...

    ReplyDelete
  3. ഇതില്‍ RSSനെ വലിച്ചിഴക്കേണ്ട ആവശ്യമില്ല . എല്ലാം ആറെസ്സെസ്സിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ വിശകലനം ചെയ്യുന്നതിന് സഹായിക്കുകയില്ല . മനുഷ്യന്‍ ലോകത്താകമാനം യുക്തിരഹിതമായ വിശ്വാസങ്ങള്‍ക്ക് അടിമയാകുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത് . ആള്‍ദൈവങ്ങള്‍ക്ക് ഇന്ന് എവിടെയും ഏത് നാട്ടിലും ഏത് മതസമൂഹങ്ങളിലും വന്‍പിച്ച പ്രാധാന്യമാണ് ലഭിക്കുന്നത് . അമൃതാനന്ദമയിയുടെ വിദേശയാത്രകളുടെ ദൃശ്യങ്ങള്‍ അമൃത ടിവിയില്‍ ശ്രദ്ധിക്കുക . അവര്‍ ചെല്ലുന്നിടത്തെല്ലാം ഭക്തന്മാരുകളും ഭക്തകളും അവരെ കെട്ടിപ്പിടിച്ചു കരയുന്നത് കാണാം . ഒരു സാധാരണ അരയസമുദായ സ്ത്രീയായ അവര്‍ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത് അവരില്‍ എന്തെങ്കിലും സവിശേഷമായ ശക്തി ഉത്ഭവിച്ചത് കൊണ്ടല്ല , മറിച്ച് ഇന്നത്തെ മനുഷ്യന്റെ മാനസീക അവസ്ഥയാണ് അവരെ ഉയര്‍ത്തിയത് .
    വിശ്വാസങ്ങളുടെ ശക്തി മതങ്ങളുടെ അതിര്‍‌വരമ്പുകളെയും ഇന്ന് ലംഘിച്ച് പരസ്പരം കൂടിക്കുഴയുന്നത് കാണാം . മുസ്ലീം സമുദായങ്ങളില്‍ പെട്ടവര്‍ ഇന്ന് ജ്യോത്സ്യന്മാരെ സമീപിക്കുന്നത് വ്യാപകമായിട്ടുണ്ട് . ചുരുക്കത്തില്‍ ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ഇന്ന് സാധാരണ മനുഷ്യരുടെ അറിവിന്റെ തലങ്ങളെ സ്പര്‍ശിക്കുന്നതേയില്ല. എന്നാല്‍ അത് വിപണിയില്‍ എത്തിക്കുന്ന ഉപകരണങ്ങളെ കരസ്ഥമാക്കുകയും ചെയ്യുന്നു . ഒരു മൊബൈല്‍ ഫോണ്‍ എങ്ങിനെ പരസ്പരം ആശയവിനിമയം നടത്തുന്നതിന് ഉപയുക്തമാകുന്നു എന്ന് ആര്‍ക്കും അറിയേണ്ട . ശബ്ദതരംഗങ്ങള്‍ എങ്ങിനെ വിദ്യുല്‍കാന്തികതരംഗങ്ങളായി വായുവിലൂടെസഞ്ചരിച്ച് നമ്മളിലേക്കെത്തുന്നു എന്ന് ആര്‍ക്കും അത്ഭുതം തോന്നുന്നില്ല . അത്ഭുതങ്ങളെല്ലാം ആള്‍ദൈവങ്ങള്‍ക്ക് മാത്രം സാധ്യമാവുന്നതാണെന്ന് എല്ലാവരും കരുതുന്നു . ഇനി ലോകം വിശ്വാസികള്‍ക്കുള്ളതാണ് . ചുരുക്കം ചിലര്‍ അവരുടെ ജനിതകമായ കഴിവുകളാല്‍ പ്രചോദിതരായി സത്യവും യുക്തിയും കണ്ടെത്തുന്നവരായി എവിടെയും ഉണ്ടാകും . അത്തരക്കാരെ പൊതുസമൂഹം പരിഹസിക്കുകയും പുച്ഛിക്കുകയും ഉപദ്രവിക്കുകയും ചെയ്യും . അങ്ങിനെയുള്ളവര്‍ ആത്മരക്ഷാര്‍ത്ഥം ഒരു സെക്യുലര്‍ കമ്മ്യൂണിറ്റിക്ക് രൂപം നല്‍കി സ്വയരക്ഷ കണ്ടത്തുകയെന്നതാണ് ഒരേയൊരു പോം‌വഴി .

    ReplyDelete
  4. റഫീക്ക്,

    പോസ്റ്റിനെക്കുറിച്ചൊന്നും പറയാനില്ല , താഴെ താങ്കള്‍ കൊടുത്തിരിക്കുന്ന ഫോട്ടോ , അതു കീഴറ്റൂര്‍ എന്ന സ്ഥലമാണോ? അതു ഞങ്ങളുടെ ഗ്രാമം മേലഴിയം ആണെന്നാണ്‌ എന്‍‌റ്റെ വിശ്വാസം , ഈ ചിത്രം കുറച്ചുകാലങ്ങള്‍ക്ക് മുമ്പെ ബൂലോക ഫോട്ടോ ഗ്രാഫി മത്സരത്തില്‍‌ വന്നതും ആയിരുന്നു,

    എന്റെ വിശ്വാസം തെറ്റെങ്കില്‍ പറയുമല്ലൊ.

    ReplyDelete
  5. റഫീക്ക്‌...

    ഇത്തരം വലിയ വലിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ അജ്‌ഞനാണ്‌...എങ്കിലും വായിക്കാന്‍ ശ്രമിക്കാം...
    ജീവിതത്തിലെ അക്കര പച്ച തേടിയുള്ള യാത്രയില്‍...ആവശ്യത്തിന്‌ ഭാരം ചുമലിലും, തലയിലുമുണ്ടു....

    എങ്കിലും ചര്‍ച്ചകള്‍ നല്ലതാണ്‌....സഹരണം എപ്പോഴും ഉണ്ടാവും

    നന്‍മകള്‍ നേരുന്നു

    ReplyDelete
  6. തറവാടിക്ക്
    ഈ സ്ഥലം മേലഴിയം ആണോന്ന് എനിക്കറിയില്ല.
    ഒരു കാര്യം ഉറപ്പാണ് കിഴാറ്റൂര്‍ അല്ല.
    നല്ലരു ഗ്രാമ ഭംഗി കണ്ടപ്പോള്‍ കൊടുത്തു എന്നു മാത്രം.എല്ലാ ക്രഡിറ്റും ഫോട്ടോഗ്രാഫര്‍ക്ക്.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. റഫീക്ക്,
    എനിക്കുറപ്പായി , ഇതു ഞങ്ങളുടെ ഗ്രാമം മേലഴിയം , ഫോട്ടോഎടുത്തത് ശ്രീ.ബിജോയ് ആണെന്നാണെന്‍‌റ്റെ ഓര്‍മ്മ

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.