Saturday 23 April 2011

ദൈവം മരിച്ചൂ.

തൊണ്ണൂറ്റി ആറാം വയസ്സിൽ മരിക്കുമെന്ന തന്റെ തന്നെ പ്രവചനം തെറ്റിച്ചുകൊണ്ട് 84 വയസ്സിൽ ദൈവം വിടവാങ്ങി.




പുട്ടപ്പര്‍ത്തി: വിശ്വസ്‌നേഹത്തിന്റെ അവതാരരൂപമായി അറിയപ്പെട്ട ആത്മീയഗുരു ശ്രീ സത്യസായി ബാബ സമാധിയായി. 84 വയസ്സായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഞായറാഴ്ച കാലത്ത് 7.40ന് പുട്ടപ്പര്‍ത്തി സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു അന്ത്യം. പൂജയും പ്രാര്‍ഥനകളുമായി ഉറക്കമൊഴിച്ചിരുന്ന ആയിരക്കണക്കിന് വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ പത്തരയോടെ ആസ്പത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് മരണവിവരം അറിയിച്ചത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും മൃതദേഹം പുട്ടപര്‍ത്തിയിലെ സായ് കുല്‍വന്ത് ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് സായ് ട്രസ്റ്റ് അറിയിച്ചു. സംസ്‌കാരസമയം പ്രഖ്യാപിച്ചിട്ടില്ല.

മാര്‍ച്ച് 28 നാണ് ബാബയെ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് കുറച്ചുനാളായി ബാബയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഡയാലിസിസും തുടരുന്നുണ്ടായിരുന്നു. രാവിലെ പ്രത്യേക മെഡിക്കല്‍ സംഘം യോഗം ചേര്‍ന്നതിന് ശേഷമാണ് ദേഹവിയോഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അനന്തപ്പുര്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പുട്ടപര്‍ത്തിയില്‍ സുരക്ഷാ സാഹചര്യം നേരിടാന്‍ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുട്ടപര്‍ത്തിയിലേക്കുള്ള എല്ലാ റോഡുകളിലും പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരിക്കുയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ പുട്ടപര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ശനിയാഴ്ച വൈകീട്ട് ശ്രീ സത്യസായി ട്രസ്റ്റ് അടിയന്തരയോഗം ചേര്‍ന്ന് ചികിത്സാകാര്യങ്ങള്‍ അവലോകനം ചെയ്തിരുന്നു. ബാബയുടെ കുടുംബാംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുത്തു. മരുന്നുകളോടും ചികിത്സയോടും ബാബയുടെ ശരീരം പ്രതികരിക്കാത്തതിനാല്‍ ഈ യോഗം നിര്‍ണായകമായിരുന്നു എന്നാണ് അറിയുന്നത്.

മാതൃഭൂമി വാർത്ത

17 comments:

  1. തൊണ്ണൂറ്റി ആറാം വയസ്സിൽ മരിക്കുമെന്ന തന്റെ തന്നെ പ്രവചനം തെറ്റിച്ചുകൊണ്ട് 84 വയസ്സിൽ ദൈവം വിടവാങ്ങി.

    ReplyDelete
  2. ദൈവത്തിനു മരണമോ?അത് അസാധ്യം അല്ലെ?വിശ്വാസം അതല്ലേ എല്ലാം?

    ReplyDelete
  3. സമാധാനിക്കൂ... 2030 ല് കർണ്ണാടകയിലെ മൈസൂർ ജില്ലയിൽ അവതാരമെടുക്കും എന്നു പറഞ്ഞിട്ടുണ്ട്.

    ReplyDelete
  4. ഇത് ആറാം നൂറ്റാണ്ടല്ല. ഉള്ളത് തെളിവുൾ നിരത്തി അവതരിപ്പിക്കൂ.

    ReplyDelete
  5. ഒരു നല്ല മജീഷ്യനാവാൻ പോലും ബാബക്ക് കഴിഞ്ഞില്ല.

    ReplyDelete
  6. മാജിക്കിന്റെ കാര്യമല്ല. പുനർജന്മത്തിന്റെ കാര്യമാണ് വ്യക്തമാക്കേണ്ടത്. പ്രപഞ്ചത്തിൽ ഉണ്മയുള്ള ഒന്നിനെയും നശിപ്പിനും കഴിയില്ല. അതുപോലെ ഇല്ലാത്ത ഒന്നിനെയും ഉണ്ടാക്കാനും കഴിയില്ല. അതായത് ഇല്ലായ്മയിൽ നിന്ന് ഒന്നും ഉണ്ടാക്കാൻ കഴിയില്ല. അത് ഏകദൈവമായാലും ബഹുദൈവമായാലും ശാസ്ത്രജ്ഞനായാലും അവസ്ഥ ഒന്നു തന്നെ. ഇത് വിശ്വസിക്കുന്നവർക്ക് ബാബ വിഭൂതി എന്നു പറഞ്ഞ് ഭസ്മം എടുത്താലും മാല എടുത്താലും അതിൽ ഒരു അത്ഭുതവും തോന്നില്ല.

    ReplyDelete
  7. ഈ ലേഖനത്തിനു കൊടുത്ത തലക്കെട്ട് പോലും നാണിപ്പിക്കുന്നതാണ്. ദൈവം എന്നത് ഒരു വിശ്വാസമാണ്, വിശ്വാസം ഒരിക്കലും മരിക്കുന്നില്ല.
    ശ്രീ സായി ബാബ ഒരു മനുഷ്യൻ മാത്രമാണ്. അദ്ദേഹത്തിന് എന്തെങ്കിലും അതിമാനുഷികമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

    ReplyDelete
  8. പ്രിയ ഷാനവാസ്,അലി,തമ്പുരാൻ, സന്ദർശനത്തിനു നദി

    ReplyDelete
  9. അനീഷ്..അതിമാനുഷികമുള്ളതായി എനിക്കും തോന്നിയിട്ടില്ല.

    ReplyDelete
  10. 'തൊണ്ണൂറ്റി ആറാം വയസ്സിൽ മരിക്കുമെന്ന തന്റെ തന്നെ പ്രവചനം തെറ്റിച്ചുകൊണ്ട് 84 വയസ്സിൽ ദൈവം വിടവാങ്ങി' ഇതില്‍ നിന്നെങ്കിലും ആളുകള്‍ പഠിച്ചിരുന്നെങ്കില്‍!!!

    ReplyDelete
  11. ബാബയുടെ മരണത്തിൽ ഞാനും അനുശോചിച്ചു. കാരണം ബാബയും ഒരു മനുഷ്യജന്മമായിരുന്നു എന്നതുതന്നെ. പിന്നെ തൊണ്ണൂറ്റിയാറിൽ മരിക്കുമെന്നു പറഞ്ഞിട്ട് എൺപത്തിനാലിൽ മരിച്ചെന്നു വച്ച് ആളുകൾ ഒന്നും പഠിക്കാൻ പോകുന്നില്ല. വിശ്വാസം കൂടുകയേ ഉള്ളൂ. വിശ്വാസം തല്ലേ എല്ലാം! ശബരിമലയിലെ മകരവിളക്ക് കത്തിക്കുന്നതാനെന്ന് ദേവശ്വം ബോർഡ് തന്നെ പറഞ്ഞു. എന്നു വച്ച് അടുത്ത വർഷവും ഇത് അദ്ഭുതം തന്നെയായിരിക്കും. പണ്ട് യുക്തിവാദികൾ അടികൊണ്ടതു മിച്ചം. സായി ബാബ ഭസ്മം പിടിക്കുന്നത് അദ്ഭുതമെന്നു കരുതിയൊന്നുമല്ല അദ്ദേഹത്തെ കുറെ പേർ ആരാധിക്കുന്നത്. ആരാധിക്കാൻ വേണ്ടി അങ്ങ് ആരാധിക്കുകയാണ്. വിട്ടേരേന്ന്. സായിബബയുടെ തട്ടിപ്പുകൾ പ്രചരിപ്പിച്ചു നടന്ന ശാസ്ത്രാന്വേഷിയും യുക്തിവാദിയുമായ ബി.പ്രേമാനന്ദിനെ ഇത്തരുണത്തിൽ സ്മരിക്കുകയാണ്. അദ്ദേഹം മരിച്ച വാർത്ത പത്രങ്ങളുടെ മൂലയ്ക്കൊതുങ്ങി. ഒരു ദേശീയ നേതാക്കളും അദ്ദേഹത്തെ കാണാൻ പോയില്ല. ഇനി സ്വർഗ്ഗ രാജ്യത്ത് ബാബയ്ക്ക് പ്രേമാനദിന്റെ വെല്ലുവിളികളെ നേരിടേണ്ടി വരില്ല. കാരണം പ്രേമാനന്ദിന്റെ മൃത ശരീരം കോയമ്പത്തൂരിൽ ഒരു മെഡിക്കൽ കോളേജിൽ പഠിക്കാൻ കൊടുത്തിരിക്കുകയാണ്. ശാസ്ത്രത്തിന്റെ വഴിയേ ആളുകൾ വരാൻ സമയമെടുക്കും. കാക്കുകയേ നിവൃത്തിയുള്ളൂ. ഇങ്ങനെയൊക്കെയാണെങ്കിലും സായി ഭക്തന്മാരുടെ ദു:ഖവും ദു:ഖം തന്നെ ആണ്. അതിൽ ഞാനും പങ്കു ചേരുന്നു.

    ReplyDelete
  12. പ്രിയ റഫീക്ക്, ഈ ബ്ലോഗ് വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരങ്ങളായി സെറ്റ് ചെയ്യരുതോ? കണ്ണു പോകുന്നു.

    ReplyDelete
  13. പ്രിയ Lipi Ranju,സജിംമാഷ് ആളുകൾ ഒന്നും പഠിക്കാൻ പോകുന്നില്ല ശരിതന്നെ. പ്രതികരണത്തിനു നന്ദി. മാഷേ..അങ്ങിനെ ചെയ്യാം അത് തന്നെയാണു വായിക്കാൻ ആയാസകരമല്ലാത്തതും. പക്ഷേ... എന്നിട്ടും നമ്മുടെ ക്ലാസ്മുറികളിലെ ബോർഡുകളെന്തേ..ഇപ്പോഴുമിങ്ങിനെ കറുപ്പിൽ വെളുത്ത അക്ഷരം.

    ReplyDelete
  14. ഞാന്‍ ഒരു സായി ഭക്തന്‍ ഒന്നുമല്ല എന്കിലുമോന്നു പറഞ്ഞോട്ടെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ 2 മാസത്തോളം താമസിച്ചിട്ടുണ്ട് ( ഒളിവിലോന്നുമല്ലകേട്ടോ ). അദ്ദേഹത്തെ കൊള്ളതലവന്‍ മാജിക്കുകാരന്‍ മന്ത്രവാദി ,എന്നോകെ പറയുന്ന മാന്യന്‍മാരെ നിങ്ങള്‍ അദ്ദേഹത്തിന്റെ ഒരു പ്രവര്‍ത്തിയെ കുറിച്ച എങ്കിലും അറിയാന്‍ ശ്രമിക്കു . പുട്ടപെരുത്തി ഒരു സ്വര്‍ഗ്ഗ ഭൂമി ആണ്‍ . സായി അവിടെത്തെ രാജാവും , അവിടത്തെ കാറ്റില്‍ പോല്ലുമുണ്ട് സ്നേഹത്തിന്റെ ശാന്തിയുടെ സുഗന്ധം . സന്തോഷത്തോടെ ആയിരങ്ങളാണ് സ്നേവന മാര്‍ഗത്തില്‍ . ലക്ഷങ്ങള്‍ക്ക് അഭയ കേന്ദ്രമാണ്ണ്‍ .
    അയ്യാള്‍ മരിച്ചു ഇനി എങ്കിലും വെറുതെ വിടാം ....

    റഫീക്ക് എന്നോട് പിണങ്ങലെ കൂറെ ആയി കേള്‍കുന്നു
    ഇതൊകെ മലയാളിയുടെ പൊതു സ്വഭാവം ആണ്‍ ഒന്നും അറിയില്ല അറിയേയും വേണ്ട കുറ്റം പറഞ്ഞു നടന്നോളും.. വിശ്വസമോകെ നിങ്ങളുടെ ഇഷ്ടം നന്മയെ അങ്ങികരിക്കാന്‍ വിശ്വാസം തടസമാകരുത് ....!!

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. പ്രിയ മൺസൂൺ നിലാവ് നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാം.എനിക്കെന്റെയും. അതിൽ പിണക്കത്തിന്റെ ആവശ്യമില്ല. സയി ബാബയുടെ ജന സേവനപ്രവര്ത്തനങ്ങളേ അഗീകരിക്കുമ്പോൾ തന്നെ. അദ്ദേഹത്തിന്റെ വളർച്ചയുടെ തുടക്കം ദിവ്യാത്ഭുത പ്രവർത്തികൾ, എന്നിവയൊക്കെ വെറം മാജിക്കിലൂടെ മാത്രമായിരുന്നു. അത്യാവശ്യം ആരാധകരും സമ്പത്തുമൊക്കെ ആയി തുടങ്ങിയപ്പോൾ പാവപെട്ടവരും പണക്കാരുമായ ഭക്തർ നല്കുന്ന സംഭാവനയിലേ ഒരു വിഹിതം സാമൂഹ്യ സേവനത്തിനായി ചെലവഴിക്കുന്നു. (നമ്മുടെ നാട്ടിലേ കള്ളു കച്ചവടക്കാരും,വട്ടി പലിശക്കാരുമൊക്കെ ചെയ്യുന്നതിന്റെ മറ്റൊരു പതിപ്പ്- ബാബയുടെ വ്യവസായം ഭക്തിയാണെന്ന് മാത്രം)

    ReplyDelete
  17. നല്ല പോസ്റ്റ്..കണ്ണുണ്ടായാൽ പോര കാണണം .അല്ലെ?

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.