Monday, 11 August 2008

അഭിമാനമായി അഭിനവ്‌ .

ഇന്ത്യന്‍ ജനതയുടെ അഭിമാനമുയര്‍ത്തിയ അഭിനവ്.
ഇന്ത്യന്‍ ജനതയുടെ കാത്തിരിപ്പ് സഫലമാക്കിയ അഭിനവ്. നിനക്ക് അഭിനന്ദനങ്ങള്‍ ...നൂറുകോടിയിലേറേയുള്ള ഇന്ത്യന്‍ ജനതയുടെ നന്ദി.




ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഭിനവ്‌ ബിന്ദ്രയ്‌ക്ക്‌ സ്വര്‍ണ്ണം

ബെയ്‌ജിങ്‌: ഒളിമ്പിക്‌സ്‌ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഭിനവ്‌ ബിന്ദ്രയ്‌ക്ക്‌ സ്വര്‍ണ്ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ്‌ നേട്ടം കൈവരിച്ചത്‌. ബെയ്‌ജിങ്‌ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമാണ്‌ ബിന്ദ്ര സ്വന്തമാക്കിയത്‌. ചരിത്രത്തില്‍ ആദ്യമായാണ്‌ ഇന്ത്യ വ്യക്തിഗത സ്വര്‍ണ്ണം നേടുന്നത്‌.

28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്‌ ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടുന്നത്‌. 700.5 പോയിന്‍േറാടെയാണ്‌ ബിന്ദ്ര ഫിനിഷ്‌ ചെയ്‌തത്‌. തുടക്കത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിന്ദ്ര പിന്നീട്‌ വ്യക്തമായ മുന്‍തൂക്കം നേടി.

2000 ലെ സിഡ്‌നി ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ കായിക താരമായിരുന്നു അഭിനവ്‌ ബിന്ദ്ര. വിവിധ അന്താരാഷ്‌ട്ര മത്സരങ്ങളിലായി ബിന്ദ്ര ആറ്‌ സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്‌. 2004 ലെ ആതന്‍സ്‌ ഒളിമ്പിക്‌സില്‍ ബിന്ദ്ര റെക്കോര്‍ഡ്‌ തകര്‍ത്തെങ്കിലും മെഡല്‍ നേടാനായില്ല.


2001 ല്‍ ബിന്ദ്രയെ രാജ്യം അര്‍ജ്ജുന അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു. 2001- 2002 ല്‍ രാജീവ്‌ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡും ബിന്ദ്രയ്‌ക്ക്‌ ലഭിച്ചു. എം.ബി.എ ബിരുദ ധാരിയായ ബിന്ദ്ര അഭിനവ്‌ ഫ്യൂച്ചറിസ്‌റ്റിക്‌സ്‌ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ്‌.

ബെയ്‌ജിങ്‌ ഒളിമ്പിക്‌സിലെ ഒന്നാം ദിവസം ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. എന്നാല്‍ ബിന്ദ്രയുടെ നേട്ടം ഈ ദിവസത്തെ ഇന്ത്യയുടെ കായിക ചരിത്രത്തിലെ അവിസ്‌മരണീയ ദിനമാക്കി മാറ്റി. അഭിനവ്‌ ബിന്ദ്രയെ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും അഭിനന്ദിച്ചു.

ചൈനയുടെ ക്വിനാന്‍ സൂ വെള്ളിയും ഫിന്‍ലന്‍ഡിന്റെ ഹെന്‍ റി ഹക്കിനന്‍ വെങ്കലവും നേടി. ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇന്ത്യയുടെ ഗഗന്‍ നാരംഗിന്‌ ഫൈനലില്‍ എത്താനായില്ല.
മാതൃഭൂമി വാര്‍ത്ത




4 comments:

  1. ഒളിംപിക്സിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ പതാക വാനിലുയര്ന്നിരിക്കുന്നു, ഇന്ത്യന്‍ ദേശീയ ഗാനം ബിജിങ്ങിലൂടെ ലോകം ശ്രവിച്ച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് നിങ്ങള്‍ സമ്മാനിച്ച ഈ അഭിമാന മുഹൂര്‍ത്തം എന്നും ഓര്‍മ്മിക്കപ്പെടും.

    ReplyDelete
  2. അഭിനന്ദനങ്ങള്‍ ....

    ReplyDelete
  3. അഭിനവ് ബിന്ദ്രക്ക് അഭിനന്ദനങ്ങള്‍

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.