Tuesday, 2 September 2008

വരുന്നു ഗൂഗിളിന്റെ ഇന്റര്‍നെറ്റ്‌ ബ്രൗസര്‍ 'ക്രോം'

ഇന്റര്‍നെറ്റ്‌ ബ്രൗസിങ്ങ്‌ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഗിളിന്റെ ബ്രൗസര്‍ വരുന്നു. 'ക്രോം' എന്നാണ്‌ ഗൂഗിള്‍ തങ്ങളുടെ ബ്രൗസറിന്‌ പേരിട്ടിരിക്കുന്നത്‌. വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങളിലും മാക്കിന്‍േറാഷ്‌, ലിനക്‌സ്‌ സോഫ്‌റ്റ്‌വെയറുകളിലും 'ക്രോം' ഉപയോഗിക്കാനാകുമെന്ന്‌ ഗൂഗിള്‍ അറിയിച്ചു.

വിന്‍ഡോസ്‌ ബ്രൗസറില്‍ നിന്ന്‌ ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയും. കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമായി ക്രോമില്‍ ബ്രൗസ്‌ ചെയ്യാന്‍ കഴിയുമെന്നാണ്‌ ഗൂഗിള്‍ അവകാശപ്പെടുന്നത്‌. നൂറിലേറെ രാജ്യങ്ങളില്‍ പുതിയ ബ്രൗസര്‍ ഇന്ന്‌ മുതല്‍ ഉപയോഗിക്കാന്‍ കഴിയും.
'ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററും' 'മോസില്ല ഫയര്‍ഫോക്‌സും' അടങ്ങുന്ന കുത്തകയ്‌ക്ക്‌ കനത്ത വെല്ലുവിളിയായിരിക്കും ഗൂഗിളിന്റെ ക്രോം എന്നാണ്‌ കരുതപ്പെടുന്നത്‌. ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ എട്ടിനേക്കാള്‍ മേന്മകള്‍ ഏറെയുള്ള ബീറ്റാ പതിപ്പ്‌ കഴിഞ്ഞയാഴ്‌ചയാണ്‌ മൈക്രോസോഫ്‌റ്റ്‌ പുറത്തിറക്കിയത്‌.

സെര്‍ച്ച്‌ എഞ്ചിന്‍ എന്ന നിലയില്‍ ലോകമെങ്ങും വന്‍ ജനപ്രീതി നേടിയ ഗൂഗിളിന്റെ കുതിപ്പിന്‌ മുന്നില്‍ യാഹൂ പോലും പിന്തള്ളപ്പെട്ടിരുന്നു. ഗൂഗിളുമായി പൊരുതാനുറച്ച മൈക്രോസോഫ്‌റ്റ്‌ യാഹൂ വാങ്ങാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല.


കടപ്പാട്- മാതൃഭൂമി വാര്‍ത്ത.

4 comments:

  1. ഇതുവരെ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയില്ല. ലിങ്ക് പോസ്റ്റൂ
    എന്ന്
    അക്ഷരക്കൂടാരം

    ReplyDelete
  2. നന്ദി.എങ്ങിനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് പറഞ്ഞു തരൂ..

    ReplyDelete
  3. റഫീക്കേ,
    താങ്കളുടെ ബ്ലോഗിലെ ക്ലോക്ക് എവിടെ നിന്ന് കിട്ടി.ഒന്ന് പറഞ്ഞ് തരുമോ? എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യണം? മറുപടി പ്രതീക്ഷിക്കുന്നു.
    വെള്ളായണി വിജയന്‍.

    ReplyDelete
  4. പ്രിയ വിനിമയ,vrajesh.
    ഇതാലിങ്ക്.
    http://gears.google.com/chrome/?hl=en

    വെള്ളായണിവിജയന്‍
    ക്ലോക്ക് ഹരിയേട്ടന്‍റെ സാങ്കേതികം ബ്ലോഗില്‍ കിട്ടും. ഇതാ ലിങ്ക്.

    http://sankethikam.blogspot.com/2008/03/font-widget-version-b.html

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.