
ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ശാസ്‌ത്രലോകത്ത് ജിജ്ഞാസയും ആശങ്കയും നിറച്ചുകൊണ്ട് പ്രപഞ്ചോല്‌പത്തിയുടെയും പ്രപഞ്ച ഘടനയുടെയും രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ലോക ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ബുധനാഴ്‌ച ആരംഭിക്കും. ഇന്ത്യന്‍ സമയം രാവിലെ ആറുമണിക്കാണ് പരീക്ഷണം തുടങ്ങുക. ആണവ ഗവേഷണ ഏജന്‍സി (സേണ്‍) യുടെ നേതൃത്വത്തില്‍ ഇന്ത്യയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണം ലോകത്തിന്റെ നാശത്തിന് വഴിവെക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് നൂറുകണക്കിന് സന്ദേശങ്ങളാണ് സേണിലെത്തുന്നത്. പരീക്ഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ശാസ്‌ത്രജ്ഞര്‍ക്ക് വധഭീഷണിയും വന്നിട്ടുണ്ട്.
ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയിലായി നിര്‍മിച്ചിട്ടുള്ള വൃത്താകൃതിയിലുള്ള പടുകൂറ്റന്‍ തുരങ്കത്തിനുള്ളിലെ ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ എന്ന കൂറ്റന്‍ യന്ത്രത്തിനുള്ളിലാണ് പരീക്ഷണം നടക്കുക.
യന്ത്രത്തിനുള്ളിലേക്ക് പ്രോട്ടോണ്‍ ധാരകളെ കടത്തിവിട്ട് ഇരുദിശകളിലേക്കുമായി പായിച്ച് പിന്നീട് പ്രകാശവേഗത്തിനടുത്തെത്തിച്ച് പടുകൂറ്റന്‍ ഡിറ്റക്ഷന്‍ ചേമ്പറുകളിലേക്ക് കടത്തിവിട്ട് അത്യുന്നതോര്‍ജത്തില്‍ കൂട്ടിയിടിപ്പിക്കുകയാണ് ചെയ്യുക. കൂട്ടിയിടിയെത്തുടര്‍ന്ന് കണികകള്‍വിഘടിച്ച് പുതിയ അറിയപ്പെടാത്ത ചെറുകണികകള്‍ ഉണ്ടാകുമെന്നും ഈ ചെറുകണികകളിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ മനസ്സിലാക്കാനാകുമെന്നുമാണ് കരുതുന്നത്.
1370 കോടിവര്‍ഷം മുമ്പ് മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട അവസ്ഥയുടെ ചെറുമാതൃക പരീക്ഷണശാലയില്‍ സൃഷ്ടിക്കാനാണ് ശാസ്‌ത്രജ്ഞരുടെ ശ്രമം.
ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡറില്‍ നടക്കുന്ന അത്യുന്നതോര്‍ജത്തിലുള്ള കൂട്ടിയിടിയില്‍ ദ്രവ്യത്തിന് പിണ്ഡം നല്‍കുന്ന ഹിഗ്‌സ് ബോസോണ്‍ കണികകള്‍ കണ്ടെത്തുവാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
മൗലിക കണകങ്ങള്‍ക്കെല്ലാം പ്രതികണികകളുണ്ടെന്ന് അവകാശപ്പെടുന്ന സൂപ്പര്‍ സിമ്മെട്രി സിദ്ധാന്തത്തെ പിന്തുണയ്‌ക്കുന്നവര്‍, നിലവിലുണ്ടെന്ന് പറയുന്ന സൂപ്പര്‍ പാര്‍ട്ട്‌ണര്‍ എന്ന കണികകളും പരീക്ഷണത്തില്‍ കണ്ടെത്തിയേക്കാം. പ്രപഞ്ചത്തിന്റെ 24 ശതമാനം വരുന്ന ശ്യാമദ്രവ്യം, സൂപ്പര്‍ പാര്‍ട്ട്‌ണര്‍ കണികകളെകൊണ്ടാണ് നിര്‍മിച്ചിട്ടുള്ളതെന്ന് പറയപ്പെടുന്നു.
കൂടിയിടികളെ തുടര്‍ന്ന് ലഭിക്കുന്ന സൂക്ഷ്‌മവിവരങ്ങള്‍ സേണില്‍ നിന്നും പ്രത്യേക കമ്പ്യൂട്ടര്‍ ഗ്രിഡ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരീക്ഷണ - പഠന കേന്ദ്രങ്ങളിലെത്തിച്ച് വിശകലനം ചെയ്‌ത് നിഗമനങ്ങളിലെത്തും. ഇതിനായി ഒരു ലക്ഷം കമ്പ്യൂട്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ബുധനാഴ്‌ച ഒരു കൂട്ടം പ്രോട്ടോണ്‍ ധാരകളെ ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡറിലേക്ക് കടത്തിവിട്ട് ഒരു ദിശയില്‍ പാകിയാണ് പരീക്ഷണം തുടങ്ങുക. അടുത്ത 4-6 ആഴ്‌ചകള്‍ക്കുള്ളില്‍ എതിര്‍ദിശകളിലേക്കും പ്രോട്ടോണുകളെ അയച്ചുതുടങ്ങും. അതിനുശേഷമേ ഈ ധാരകളെ തമ്മില്‍ പരസ്‌പരം കൂട്ടിയിടിപ്പിക്കുവാന്‍ തുടങ്ങുകയുള്ളൂ.
പരീക്ഷണം 15 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ നീണ്ടു നില്‍ക്കും. 20 വര്‍ഷമായി ഈ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു. 40,000 കോടി രൂപയാണ് ചെലവ്. ഒക്ടോബര്‍ 21 നാണ് ഔദ്യോഗിക ഉദ്‌ഘാടനം. ഒട്ടേറെ രാജ്യത്തലവന്മാര്‍ അന്ന് ചടങ്ങില്‍ പങ്കെടുക്കും.
പരീക്ഷണത്തിനെത്തുടര്‍ന്ന് ചെറുതമോഗര്‍ത്തങ്ങള്‍രൂപം കൊള്ളുമെന്നും ഇവ വളര്‍ന്നുവലുതായി ഭൂമിയെ വിഴുങ്ങുമെന്നും ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍ ഭയക്കുന്നു.
അമേരിക്കയിലെ ഹവായിലെ കോടതിയിലും യൂറോപ്പ്യന്‍ മനുഷ്യാവകാശ കമ്മീഷന് മുന്നിലും പരീക്ഷണം നടത്തരുതെന്നാവശ്യപ്പെട്ട് ശാസ്‌ത്രജ്ഞര്‍ കേസു കൊടുത്തിട്ടുണ്ട്.
പരീക്ഷണം ഉടന്‍ ഉപേക്ഷിച്ചില്ലെങ്കില്‍ സേണിലെ ശാസ്‌ത്രജ്ഞരെ വധിക്കുമെന്ന് പറഞ്ഞ് ഒട്ടേറെ സന്ദേശങ്ങള്‍ സേണിലെത്തിയിട്ടുണ്ട്.
ജെയിംസ് കെ. അവറാന്‍
മാതൃഭൂമി വാര്‍ത്ത
ബിഗ് ബാങ്ങ് തുടങ്ങി--( ദേശാഭിമാനി)
ജനീവ: പ്രപഞ്ചരഹസ്യം തേടിയുള്ള മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം ജനീവയില്‍ തുടങ്ങി. പ്രപഞ്ച സൃഷ്ടിക്കാധാരമായ കൂട്ടയിടി ബിഗ് ബാങ്ങിന്റെ ഈ പുനഃസൃഷ്ടിയുടെ തുടക്കമായി ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നാണ് പ്രോട്ടോണുകളെ കടത്തിവിട്ടത്. ഏതാണ്ട് ഒരുമാസം കഴിഞ്ഞാണ് എതിര്‍ദിശകളിലുള്ള കണികകള്‍ പ്രകാശ വേഗത്തില്‍ സഞ്ചരിച്ച് കൂട്ടിയിടിക്കുക. പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യം തേടുന്നതിനൊപ്പം ഒട്ടേറെ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാകാം ഈ പരീക്ഷണം. കൂട്ടിയിടി തമോ ഗര്‍ത്തങ്ങള്‍ക്കു കാരണമാകുമെന്നും അത് ഭൂമിയെ വിഴുങ്ങുമെന്നും കരുതുന്നവരുണ്ട്.പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തെ രണ്ടായി തിരിക്കാം. ഊര്‍ജവും ദ്രവ്യവും. ഇതില്‍ ദ്രവ്യം രണ്ടു തരത്തിലാണുള്ളത് - 'മാറ്റര്‍' എന്ന സാധാരണദ്രവ്യവും 'ആന്റിമാറ്റര്‍' എന്ന പ്രതിപാദ്യവും. സ്വഭാവത്തില്‍ വ്യത്യസ്തമാണെങ്കിലും ഇവ രണ്ടും ഒരേതരം അടിസ്ഥാനകണങ്ങള്‍കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണമായി ഇലക്ട്രോ എന്ന അടിസ്ഥാനകണം ദ്രവ്യത്തിന്റെ പ്രതിനിധിയാവുമ്പോള്‍ പോസിട്രോ പ്രതിദ്രവ്യത്തിന്റെ പ്രതിനിധിയാവുന്നു. തമ്മില്‍ ചേര്‍ന്നാല്‍, ഇവ പരസ്പരം ഇല്ലായ്മചെയ്ത് ഊര്‍ജമായി മാറും. ദ്രവ്യം ഇങ്ങനെ ഊര്‍ജമായി മാറുന്ന കാര്യം നമുക്ക് അറിയാം. അങ്ങനെയെങ്കില്‍, ഇതേ ഊര്‍ജത്തിന് തിരിച്ച് ദ്രവ്യമായും മാറാനാവണം. പക്ഷേ, ഇതിന് 600 കോടി ഡിഗ്രി താപനിലയെങ്കിലും ആവശ്യമായിവരും. ഇത്രയും ചൂടുള്ള ഒരവസ്ഥയില്‍, ഊര്‍ജത്തില്‍നിന്ന് വിവിധതരം അടിസ്ഥാനകണങ്ങളുടെ രൂപത്തില്‍ ദ്രവ്യം ഉടലെടുത്തുവെന്നാണ് ശാസ്ത്രത്തിന്റെ നിഗമനം. ഇതിന് അവസരമൊരുക്കിയ മഹാസംഭവത്തെയാണ് 'ബിഗ്ബാങ്' അഥവാ മഹാവിസ്ഫോടനം എന്നു പറയുന്നത്. ഇതിന് തെളിവൊരുക്കുകയാണ് കണികപരീക്ഷണത്തിന്റെ പ്രഥമലക്ഷ്യം.
കണികാപരീക്ഷണം: ആദ്യഘട്ടം വിജയമെന്ന് ശാസ്ത്രജ്ഞര്‍ (മംഗളം) | ||
പത്തു വര്‍ഷത്തെ തയാറെടുപ്പിനൊടുവിലാണ് കണികാപരീക്ഷണം തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ പരീക്ഷണമാണിത്. പരീക്ഷണം പൂര്‍ത്തിയാക്കാന്‍ 20 വര്‍ഷം വേണ്ടിവന്നേക്കും. പ്രോട്ടോണുകളെ വിപരീത ദിശയില്‍ പ്രവഹിപ്പിച്ച് കൂട്ടിയിടി നടത്തി പ്രപഞ്ചത്തിെന്്റ രഹസ്യം കണ്ടെത്താനാണ് ്രശമം. വിസ്ഫോടനത്തിലൂടെ പ്രപഞ്ചത്തിെന്്റ െചറു മാതൃക സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അതേസമയം പരീക്ഷണത്തിനിടെ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എതിര്‍ദിശകളിലായി തരംഗങ്ങളെ വ്യത്യസ്ത സമയങ്ങളിലാണ് കടത്തിവിടുന്നത്. ഒരു ദിശയിലുള്ള പ്രവാഹമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ഫ്രാന്‍സ്-സ്വിറ്റ്സര്‍ലാന്‍ഡ് അതിര്‍ത്തിയില്‍ 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭൂഗര്‍ഭ തുരങ്കത്തില്‍ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍) സ്ഥാപിച്ചിരിക്കുന്ന് ലബോറട്ടറിയിലാണ് പരീക്ഷണം നടക്കുന്നത്. |
No comments:
Post a Comment
വായനക്കാരുടെ പ്രതികരണങ്ങള്‍.