മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതെ വലഞ്ഞവര്‍ക്ക് വനിതാപോലീസ് വള ഊരി നല്‍കി |
![]() ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ അപര്‍ണ ലവകുമാര്‍ (32) ആണ് കാരുണ്യത്തിന്റെ മഹാമാതൃകയായത്. പുത്തൂര്‍ സ്വദേശിയായ ഉഷയാണ് വ്യാഴാഴ്‌ച രാവിലെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ മരിച്ചത്. ഭര്‍ത്താവിന്റെ ബന്ധുവിന്റെ അടിയേറ്റ് ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു ഉഷ. ഒല്ലൂര്‍ സി.ഐ. യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയെങ്കിലും അനന്തര നടപടികളുടെ ചുമതല അപര്‍ണ്ണയ്‌ക്കായിരുന്നു. ഏകദേശം 55,000 ഓളം രൂപ ആസ്‌പത്രിയില്‍ ബില്‍ അടയ്‌ക്കാനുണ്ടായിരുന്നു. പണം അടയ്‌ക്കാതെ മൃതദേഹം കൊണ്ടുപോകാന്‍ പറ്റില്ലെന്ന് ആസ്‌പത്രി അധികൃതര്‍ പറഞ്ഞു. വീട്ടുകാരുടെ നിര്‍ധനാവസ്ഥ കണ്ട് ഒല്ലൂര്‍ സി.ഐ, ആസ്‌പത്രിക്കാരുമായി സംസാരിച്ച് ബില്‍ തുകയുടെ പകുതിയെങ്കിലും ഉടനെ അടയ്‌ക്കാനുള്ള ധാരണായി. ഈ തുക ഏര്‍പ്പാടാക്കാന്‍ വീട്ടുകാര്‍ പലരും പലവഴിയ്‌ക്കു തിരഞ്ഞെങ്കിലും പണം കിട്ടിയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ നടത്തുകയും ചെയ്‌തു. കുറെ നേരം ആംബുലന്‍സില്‍ അനാഥമായി കിടന്ന മൃതദേഹം കണ്ട് അപര്‍ണ്ണയ്‌ക്കു വിഷമം തോന്നി. പണത്തിനു പോയവര്‍ വീണ്ടും നിരാശരായെത്തിയപ്പോള്‍ അപര്‍ണ്ണ തന്നെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. വീട്ടുകാര്‍ ആദ്യം നിരസിച്ചെങ്കിലും അപര്‍ണ്ണയുടെ നിര്‍ബന്ധത്തിനു വഴങ്ങി വനിതാ പോലീസ് ഊരി നല്‍കിയ വളകള്‍ വീട്ടുകാര്‍ വാങ്ങി ആസ്‌പത്രിയുടെ അടുത്തുള്ള ഒരു പണമിടപാട് സ്ഥാപനത്തല്‍ പണയംവെച്ച് പണവുമായി ബില്‍ അടയ്‌ക്കുകയായിരുന്നു. ഒരാളുടെ ക്രൂരമായ ആക്രമണത്തിനു വിധേയയായി കൊല്ലപ്പെട്ട നിരാലംബയായ സ്‌ത്രീയുടെ മൃതദേഹം മണിക്കൂറുകളോളം അനാഥമായി കിടക്കേണ്ടിവന്നത് ഒരു സ്‌ത്രീയായ തന്റെ മനസ്സിനെ വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് അത്തരമൊരവസ്ഥയില്‍ ഇങ്ങനെ ചെയ്‌തതെന്നും അപര്‍ണ പറഞ്ഞു. വരന്തരപ്പിള്ളി കോരനൊടി സ്വദേശിയാണ് അപര്‍ണ്ണ. ഒരു വര്‍ഷം മുമ്പാണ് ഒല്ലൂരിലെത്തിയത്. മാതൃഭൂമി വാര്‍ത്ത |
Saturday, 6 September 2008
ഇതാ ഒരു മാതൃകാ വനിതാപോലീസ്.
Subscribe to:
Post Comments (Atom)
ശ്രീ അപര്‍ണ ലവകുമാറിന് അഭിനന്ദനങ്ങള്‍ നേരുന്നു.
ReplyDeleteഇതയും നല്ല മനസ്സുള്ളവരൊക്കെ ഇവിടെയൊക്കെ ഉണ്ടെന്നറിയുന്നതില്‍ വളരെ സന്തോഷം...
ReplyDeleteആശംസകള്‍.
ReplyDeleteനല്ല മനസ്സുകള്‍ ബാക്കിയുണ്ട് എന്നറിയുന്നതു ആശ്വാസകരമാണ്.
അതെ ഇത്തരം വാര്‍ത്തകള്‍ വലിയൊരു ആശ്വാസം തന്നെ
ReplyDeleteഅപര്‍ണ്ണ ലവകുമാറിനെയോര്‍ത്ത് നമുക്ക് അഭിമാനിക്കാം. ആശംസകള്‍.
ReplyDeleteഅപര്‍ണ്ണക്കും
ReplyDeleteഅപര്‍ണ്ണയെ
ബൂലോകര്‍ക്ക്
പരിചയപ്പെടുത്തിയ
റഫീക്കിനും
അഭിനന്ദനങ്ങള്‍.
ഓണാശംസകള്‍!!!
ഇങ്ങനെയുള്ള വാര്‍ത്തകളും വരുന്നുണ്ട്.! വലീയ ആശ്വാസം തോനുന്നു.
ReplyDelete