ചാനലുകളീലെ എസ്.എം.എസ്. തട്ടിപ്പുകളെ കുറിച്ച് ദേശാഭിമാനി വാര്‍ത്ത.
ശരണാനന്ദന് 'സംഗതി' കുറഞ്ഞാല്‍ ചാനലിന് ലാഭം.
സജീവ്പാഴൂര്‍. തിരു:
ശരണാനന്ദന്റെ പാട്ടില്‍ 'സംഗതി' കുറഞ്ഞാല്‍ ചാനലിന് ലാഭം ലക്ഷങ്ങള്‍! റിയാലിറ്റി ഷോകളിലെ ശരണാനന്ദന്മാരെയും പാട്ടിനെ പൂര്‍ണമാക്കുന്ന ഘടകങ്ങളെ സംബന്ധിച്ച വിധികര്‍ത്താവായ സംഗീത സംവിധായകന്റെ 'സംഗതി' പ്രയോഗവും അറിയാത്തവരില്ല. എന്നാല്‍, ഹൃദയത്തില്‍ കയറിപ്പറ്റിയ പാട്ടുകാരന്‍ പുറത്താകാതിരിക്കാന്‍ എസ്എംഎസ് അയക്കാനോടുന്ന ശുദ്ധാത്മാക്കളായ പ്രേക്ഷകന്‍ റിയാലിറ്റി ഷോയ്ക്കുപിന്നിലെ 'സംഗതി'കളറിയാത്ത പാവം ഇര. പ്രേക്ഷകന്റെ പോക്കറ്റ് ചോര്‍ത്തുന്ന എസ്എംഎസ് കളി വഴി ചാനലുകളും മൊബൈല്‍ കമ്പനികളും എസ്എംഎസ് ദാതാക്കളും ചേര്‍ന്ന് കൊയ്യുന്നത് കോടികള്‍. പ്രേക്ഷകര്‍ സ്വീകരിക്കുന്ന റിയാലിറ്റി ഷോകളുടെ ഓരോ ആഴ്ചയിലെയും എസ്എംഎസ് വരുമാനം ലക്ഷങ്ങളാണ്. വിധിനിര്‍ണയത്തില്‍ എസ്എംഎസിന്റെ റോള്‍ സംശയാസ്പദമാണെന്നത് ഇതിന്റെ ആന്റിക്ളൈമാക്സ് ................................................
കൂടുതല്‍ ഇവിടെ. http://www.deshabhimani.com/news/k1.htm
No comments:
Post a Comment
വായനക്കാരുടെ പ്രതികരണങ്ങള്‍.