റിയാലിറ്റിഷോകളുടെ മറവിലുള്ള തട്ടിപ്പ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ചാനലിന് വക്കീല്‍ നോട്ടീസ്. ഏഷ്യാനെറ്റ് ചാനല്‍ സംപ്രേഷണംചെയ്യുന്ന സ്റാര്‍സിങ്ങര്‍ റിയാലിറ്റിഷോ തട്ടിപ്പാണെന്ന് ആരോപിച്ചാണ് നോട്ടീസയച്ചത്. കോഴിക്കോട് ബിലാത്തിക്കുളം ഭവനബോര്‍ഡ് ഹൌസിങ് കോളനിയിലെ ബിജോയ് കെ ചന്ദ്രനാണ് ചാനല്‍മേധാവികള്‍ക്ക് പരാതി അയച്ചത്.
ഷോയുടെ പേരില്‍ സ്വീകരിക്കുന്ന എസ്എംഎസിന് മത്സരവിജയികളെ നിര്‍ണയിക്കുന്നതില്‍ പങ്കില്ലെന്ന് ബോധ്യമായിട്ടുണ്ട്. മത്സരത്തിനും ചാനലിനും പ്രചാരണത്തിന് എസ്എംഎസ് ആയുധമാക്കുകയാണ്. അതിനാല്‍, എസ്എംഎസ് സ്വീകരിക്കുന്നതിന്റെ മാനദണ്ഡം വെളിപ്പെടുത്തണമെന്നും ഷോയുടെ നടത്തിപ്പ് സുതാര്യമാക്കണമെന്നും ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍, പരിപാടിയുടെ പ്രൊഡ്യൂസര്‍ അജയന്‍ എന്നിവര്‍ക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടു. ഉചിതമായ നടപടി എടുത്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ബാറിലെ അഭിഭാഷക പി എം ആതിര മുഖേന അയച്ച വക്കീല്‍നോട്ടീസില്‍ വ്യക്തമാക്കി.
ദേശാഭിമാനി വാര്‍ത്ത(18.12.07)
now it's difficult to cheat people. GREAT ACTION........
ReplyDeleteറഫീക്ക് അവസരോചിതമായ പോസ്റ്റ്.
ReplyDeleteചാനലുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ എസ്.എം.എസ്സ്. ലോട്ടറി ബിസിനസ്സ് തുറന്നുകാട്ടുകതന്നെ വേണം.
നല്ല കാര്യം. ഇത് വെറും ഒരു വക്കീല്‍ നോട്ടീസല്ലേ.
ReplyDeleteപാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുമോ.. കണ്ടറിയണം.
എസ് എം എസ് വിറ്റുവരവ് ഇന്ന് ചാനലിന്റെ വരുമാനത്തിലെ സുപ്രധാന ഘടകമാണ്.
ReplyDeleteമലയാളം ചാനലുകളെ അപേക്ഷിച്ച് ഹിന്ദിക്കാര്‍ ഓരോ പാര്‍ട്ടിസിപന്റിനും കിട്ടുന്ന എസ്.എം.എസുകളുടെ എണ്ണം പറയാറുണ്ട്, അതിന് ഓഡിറ്റ് നടത്താറുമുണ്ടെന്നാണറിവ്. കൂടാതെ എലിമിനേഷന്‍ റൗണ്ടിലെ എപിസോഡുകള്‍ ഷൂട്ട് ചെയ്യുന്നത് എസ്.എം. എസ് ക്ലോസ് ചെയ്തിട്ടു തന്നെയാണുതാനും....
കാശുണ്ടാക്കിക്കോട്ടെ.. കാര്യങ്ങള്‍ കുറച്ചു കൂടി സുതാര്യമാക്കട്ടെ....
ചിത്രകാരന്‍--നന്ദി
ReplyDeleteകൃഷ്--ചെറിയകുലുക്കങ്ങള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു.
മുരളീധരന്‍--തീര്‍ച്ചയായും
ഏഷ്യാനെറ്റിന്റെവിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണല്ലൊ..
ReplyDeleteഈ വിവരത്തിനു നന്ദി റഫീക്ക്